ജി.എച്ച്.എസ്.എസ്. അരീക്കോട്/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 48001-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 48001 |
| യൂണിറ്റ് നമ്പർ | LK/2019/48001 |
| ബാച്ച് | 2024-27 |
| അംഗങ്ങളുടെ എണ്ണം | 39 |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| ഉപജില്ല | അരീക്കോട് |
| ലീഡർ | സായൂജ് സി |
| ഡെപ്യൂട്ടി ലീഡർ | ഹിന |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | കലേശൻ പി എൻ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ശാലിനി പി കെ |
| അവസാനം തിരുത്തിയത് | |
| 29-11-2025 | Ghsareacode |
അംഗങ്ങൾ
പ്രവർത്തനങ്ങൾ/ മികവുകൾ
പ്രിലിമിനറി ക്യാമ്പ്
ലിറ്റിൽ കൈറ്റ്‌സ് 2024-27 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 22/07/2024ന് ഹൈസ്കൂൾ ഐ ടി ലാബിൽ വെച്ച് നടന്നു.ഹെഡ്മാസ്റ്റർ ശ്രീ ഫസലുറഹ്മാൻ ക്യാമ്പ് ഉൽഘാടനം ചെയ്തു.എസ് എം സി ചെയർമാൻ ശ്രീ ഷാഫി ആശംസയർപ്പിച്ചു. മാസ്റ്റർ ട്രെയ്നർ ശ്രീ ശിഹാബുദ്ധീൻ ടി ആണ് ക്യാമ്പ് നയിച്ചത്.
അനിമേഷൻ, പ്രോഗ്രാമിങ് എന്നീ മേഖലകളിലെ വിവിധ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് വിഡിയോകളും ഗെയിമുകളും നിർമ്മിക്കാൻ സാധിച്ചത് കുട്ടികൾക്ക് പുതിയൊരനുഭവമായി. കൂടാതെ റോബോട്ടിക് കിറ്റ് ഉപയോഗിച്ച് ചില പ്രവർത്തനങ്ങൾ കൂടി അവരെ പരിചയപ്പെടുത്തി .ശേഷം നടന്ന രക്ഷാകർത്താക്കളുടെ യോഗത്തിൽ ലിറ്റിൽ കൈറ്റ്സിന്റെ ലക്ഷ്യങ്ങളും മൊഡ്യുളുകളും മാസ്റ്റർ ട്രെയ്നർ വിശദീകരിച്ചു.
സംസ്ഥാനതല ഐ ടി മേളയിൽ തിളങ്ങി മുഹമ്മദ് റിഷാൽ .
സബ്‌ജില്ലാ ജില്ലാതല ഐ ടി മേളകളിൽ പ്രോഗ്രാമിങ് വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടി ലിറ്റിൽ കൈറ്റ്സ് അംഗം മുഹമ്മദ് റിഷാൽ സംസ്ഥാനതല ഐ ടി മേളയിലും ഗ്രേഡ് കരസ്ഥമാക്കി അരീക്കോട് ഗവൺമെന്റ് ഹൈസ്കൂളിന്റെ അഭിമാനമായി.
അവധിക്കാല സ്കൂൾ ക്യാമ്പ്

2024-27 ബാച്ചിന്റെ അവധിക്കാല സ്കൂൾ ക്യാമ്പ് 28/05/2025 ന് ഹൈസ്കൂൾ ഐ ടി ലാബിൽ വെച്ച് നടന്നു. കൈറ്റ് മാസ്റ്റർ ശ്രീ കലേശൻ പി എൻ സ്വാഗതം പറഞ്ഞു.സീനിയർ അദ്ധ്യാപിക ശ്രീമതി രേഖ ജി കൃഷ്ണൻ അദ്ധ്യക്ഷം വഹിച്ചു .സ്കൂൾ പി ടി എ പ്രസിഡന്റ് ശ്രീ .ഉമ്മർ ടി പി ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു.സ്റ്റാഫ് സെക്രട്ടറി ശ്രീ റഹ്മത്തുള്ള കെ സി ആശംസയർപ്പിച്ചു.യൂണിറ്റ് ഡെപ്യൂട്ടി ലീഡർ ഹിന നന്ദി പ്രകാശിപ്പിച്ചു.മീഡിയ ആൻഡ് ഡോക്യൂമെന്റേഷൻ മേഖലയിൽ കുട്ടികൾക്ക് കൂടുതൽ പരിശീലനം നൽകി സ്കൂൾ പ്രവർത്തനങ്ങളെല്ലാം ഡോക്യുമെന്റ് ചെയ്യാൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ പ്രാപ്തരാക്കുക എന്നതായിരുന്നു ക്യാമ്പിന്റെ ലക്ഷ്യം .എക് സ്റ്റേണൽ ആർ പി വടശ്ശേരി ജി എച്ച് എസിലെ കൈറ്റ് മിസ്ട്രസ് ശ്രീമതി .ജസീല ക്യാമ്പ് നയിച്ചു . Kdenlive സോഫ്റ്റ്‌വെയർ ഉപയോഗിച്ച് മനോഹരമായി വീഡിയോ എഡിറ്റ് ചെയ്യാൻ അവരെ പ്രാപ്തരാക്കാൻ ക്യാമ്പിലൂടെ സാധിച്ചു .9:30 ന് ആരംഭിച്ച ക്യാമ്പ് 4:30 ന് അവസാനിച്ചു .ബാച്ചിലെ എല്ലാ അംഗങ്ങളും ക്യാമ്പിൽ പങ്കെടുത്തു.
ഡിജിറ്റൽ അച്ചടക്കം ബോധവൽക്കരണക്ലാസ്
സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായി നൽകിയ "ഡിജിറ്റൽ അച്ചടക്കം "എന്ന വിഷയത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ യു പി വിഭാഗം കുട്ടികൾക്കായി ബോധവൽക്കരണക്ലാസ്സ് നടത്തി .സൈബർ ഇടങ്ങളിൽ പതിയിരിക്കുന്ന അപകടങ്ങളെ കുറിച്ചും ഡിജിറ്റൽ ഉപകരണങ്ങളുടെ സുരക്ഷിതമായ ഉപയോഗരീതികളെ കുറിച്ചും കുട്ടികളെ ബോധവൽക്കരിക്കാൻ കഴിഞ്ഞു . ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ അൻവി ഇ ,നസ്‌നീൻ ,ഹിന ,റിനിയ എന്നിവർ ക്ലാസ് നയിച്ചു .