ജി.എച്ച്.എസ്.എസ്. അരീക്കോട്/ലിറ്റിൽകൈറ്റ്സ്/2022-25
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 | 2025 28 |
48001-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 48001 |
യൂണിറ്റ് നമ്പർ | LK/2019/48001 |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | അരീക്കോട് |
ലീഡർ | പേര് ചേർക്കുക |
ഡെപ്യൂട്ടി ലീഡർ | പേര് ചേർക്കുക |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | പി എൻ കലേഷൻ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ശാലിനി പി കെ |
അവസാനം തിരുത്തിയത് | |
07-03-2024 | Lk48001 |
അംഗങ്ങൾ
|
---|
പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു
അരീക്കോട്: ഏഷ്യയിലെ തന്നെ വിദ്യാർത്ഥികൾക്കിടയിലെ ഏറ്റവും വലിയ ഐ.ടി. കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് അരീക്കോട് ജി.എച്ച്.എസ്.എസ് യൂണിറ്റ് ഏകദിന സ്കൂൾ ക്യാമ്പ് സംഘടിപ്പിച്ചു. ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ 30 കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്. ആനിമേഷൻ, പ്രോഗ്രാമിംഗ് എന്നീ മേഖലകളിലാണ് ക്യാമ്പിൽ പരിശീലനം നൽകുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് സബ് ജില്ല ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. ഘട്ടം ഘട്ടമായി പൊരു വിദ്യാഭ്യാസ വകുപ്പ് സംസ്ഥാനതലം വരെ ക്യാമ്പ് സംഘടിപ്പിക്കുന്നുണ്ട്.പ്രധാനധ്യാപകൻ ശ്രീ.ദാവൂദ് പി.പി. ക്യാമ്പ് ഉദ്ഘാടനം ചെയ്തു.കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീ.ശിഹാബുദ്ദീൻ ടി, സബിത, ശാലിനി പി, പി.എൻ കലേശൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി
ലിറ്റിൽ കൈറ്റ്സ് സബ് ജില്ല ക്യാമ്പ്

അരീക്കോട്: ഏഷ്യയിലെ തന്നെ വിദ്യാർത്ഥികൾക്കിടയിലുള്ള ഏറ്റവും വലിയ ഐ ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സിൻ്റെ 2022-25 ബാച്ചിനുള്ള സബ്ജില്ലാതല ക്യാമ്പ് സമാപിച്ചു. വിവര സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകളിലേക്ക് വിദ്യാർത്ഥികളെ കൈപിടിച്ചുയർത്തുന്നതായിരുന്നു ദ്വിദിന പരിശീലനം ശനി, ഞായർ ദിവസങ്ങളിലായി അരീക്കോട് ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ചായിരുന്നു ക്യാമ്പ് നടന്നത്. സബ് ജില്ലയിലെ 10 സ്കൂളുകളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ ഏറ്റവും മികവ് പുലർത്തിയ തെരഞ്ഞെടുക്കപ്പെട്ട 78 വിദ്യാർത്ഥികളാണ് ക്യാമ്പിൽ പങ്കെടുത്തത്. പ്രോഗ്രാമിംഗ്, ആനിമേഷൻ എന്നീ രണ്ട് വിഭാഗങ്ങളിലായാണ് ക്ലാസ്സുകൾ സംഘടിപ്പിച്ചത്.2 D, 3D ആനിമേഷൻ, വീഡിയോ എഡിറ്റിംഗ്, ബ്ലോക്ക് പ്രോഗ്രാമിംഗ്, റോബോട്ടിക്സ്, പൈത്തൺ കോഡിംഗ്, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് തുടങ്ങി വ്യത്യസ്ത മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകി. ക്യാമ്പിന് ശിഹാബുദ്ദീൻ. ടി, ജാഫറലി, അരുൺകുമാർ, ജംഷീർ പി.എം എന്നിവർ നേതൃത്വം നൽകി.
ആഴ്ചയിൽ ഒരു ദിവസം കൈറ്റ് മാസ്റ്റർ ,മിസ്ട്രസ് എന്നിവരുടെ നേതൃത്വത്തിൽ റൂട്ടീൻ ക്ലാസുകൾ നടത്തുന്നു