എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
ആപ്റ്റിട്യൂഡ് ടെസ്റ്റ്
2025-28 LK ബാച്ച്ലേക്കുള്ള ആപ്റ്റിട്യൂഡ് ടെസ്റ്റ് 25/06/2025 ന് നടന്നു. എട്ടാം ക്ലാസ്സിലെ 211 കുട്ടികളാണ് ടെസ്റ്റിന് രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 192 കുട്ടികൾ ടെസ്റ്റ് അറ്റൻഡ് ചെയ്തു. 10 മണിക്ക് ആരംഭിച്ച പരീക്ഷ 4 മണിയോടെ അവസാനിപ്പിച്ചു. 4.30 ന് റിസൾട്ട് അപ്പ് ലോഡ് ചെയ്തു. സീനിയർ ബാച്ചിലെ കുട്ടികൾ അറ്റെൻഡൻസ് ഷീറ്റ് സൈൻ ചെയ്യിക്കുന്നതിനും സീറ്റിങ് അറേഞ്ജ്മെന്റിനും അധ്യാപകരെ സഹായിച്ചു.
| 25068-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 25068 |
| യൂണിറ്റ് നമ്പർ | LK/2018/25068 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | ആലുവ |
| ഉപജില്ല | എൻ. പറവൂർ |
| ലീഡർ | അനന്തു കെ എസ് |
| ഡെപ്യൂട്ടി ലീഡർ | മേഘന സി എം |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ബിനിത ടി കെ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ലൈജു എം എസ് |
| അവസാനം തിരുത്തിയത് | |
| 25-09-2025 | 25068 |
Lk 2025-28 batch
| LK 2025-28 BATCH | |||
| Sl. No | Adm. No | Name | Division |
| 1 | 27282 | ANANTHU K S | F |
| 2 | 25727 | MEGHNA C M | G |
| 3 | 27321 | ADHI DEV K A | F |
| 4 | 27261 | ADHYA MADHAV | J |
| 5 | 27300 | KRISHNANJALY T B | C |
| 6 | 27585 | EMMANUVAL THOMAS | E |
| 7 | 27388 | YOHAN JOHN | F |
| 8 | 27462 | HAMDAN ASHIQUE | K |
| 9 | 25878 | ADHUL KRISHNA | K |
| 10 | 26166 | ARDRAVKRISHNA T B | J |
| 11 | 26318 | SURYANARAYAN C G | J |
| 12 | 25884 | ARJUN V NAMBOOTHIRI | B |
| 13 | 27393 | AZEEZ ALI K N | K |
| 14 | 27516 | ANAMIKA M R | E |
| 15 | 25954 | ANIRUDH ANIL | B |
| 16 | 26337 | MOHAMMED RAYAN K S | E |
| 17 | 26204 | MANAV S MENON | B |
| 18 | 26990 | AGNIVESH BIBIN | I |
| 19 | 26860 | KARTHIK K R | G |
| 20 | 26338 | GOVARDHAN K G | D |
| 21 | 26067 | SREEHARI N S | J |
| 22 | 25979 | NANDHAKRISHNA P BABU | E |
| 23 | 25916 | SREEHARI C P | B |
| 24 | 26055 | SREENANDHA K S | I |
| 25 | 27325 | AMANA FATHIMA P N | F |
| 26 | 27274 | SREENANDHANA RATHEESH T | F |
| 27 | 27285 | EREENA ROSE JOPPY | H |
| 28 | 27273 | PRIYADARSH K S | C |
| 29 | 25924 | ANN RAICHAL JOBIN | B |
| 30 | 25899 | ARJUN P S | B |
| 31 | 26107 | NIHAL NIYAS | A |
| 32 | 26689 | NANDAKISHORE P | C |
| 33 | 27367 | UMAR MUKTHAR T S | F |
| 34 | 26097 | ANAL RENNI | E |
| 35 | 26143 | ANNA MERIN V S | D |
| 36 | 26054 | ANUNAND K B | D |
| 37 | 26585 | ALDRIN JINOY | H |
| 38 | 26478 | ABHINAND JAYAN | H |
| 39 | 25918 | MUHAMMAD NABHAN E A | E |
| 40 | 26041 | UTTHARA K V | B |
പ്രിലിമിനറി ക്യാമ്പ് - 2025-28 ബാച്ച്
2025-28 LK ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 18/09/2025 വ്യാഴാഴ്ച നടന്നു. എറണാകുളം ജില്ല LK മാസ്റ്റർ ട്രെയിനർ നിത്യ ടീച്ചർ ക്യാമ്പ് നയിച്ചു.
രസകരമായ ഫേസ് ഡീറ്റെക്ഷൻ ഗെയ്മിലൂടെ കുട്ടികളെ AI, VR, E കോമേഴ്‌സ്, GPS, റോബോട്ടിക്സ് എന്നിങ്ങനെ 5 ഗ്രൂപ്പുകളായി തിരിച്ചു. അതിനു ശേഷം കൈറ്റ്, ലിറ്റിൽ കൈറ്റ്സ് എന്നിവയെക്കുറിച്ച് ധാരണ കൈവരിക്കുന്ന തരത്തിൽ ഒരു ക്വിസ് പ്രോഗ്രാം നടത്തി. കുട്ടികൾ വാശിയോടെ തന്നെ മത്സരിച്ചു. ലിറ്റിൽ കൈറ്റിന്റെ ചുമതലകൾ, ലിറ്റിൽ കൈറ്റ് ആയാലുള്ള ഗുണങ്ങൾ, LK പ്രവർത്തന കലണ്ടർ എന്നിവ വീഡിയോകളിലൂടെ കുട്ടികളിലേക്ക് എത്തിച്ചു.
അതിനു ശേഷം രണ്ട് ആനിമേഷൻ ഫിലിം കാണിക്കുകയും opentoonz ആനിമേഷൻ ടൂൾ പരിചയപ്പെടുത്തുകയും ചെയ്തു. LK ട്രെയിൻ ട്രാക്കിലൂടെ ഓടിക്കുന്ന ആനിമേഷൻ എല്ലാ ഗ്രൂപ്പ് കളും പൂർത്തിയാക്കി.
ഉച്ചക്ക് ശേഷം ഹെൽത്തി ഹാബിട്സ് ഗെയിം ഓരോ ഗ്രൂപ്പും വാശിയോടെ കളിക്കുകയും കോഡ് എഴുതുകയും ചെയ്തു.ചിക്കൻ ഫീഡ് ഗെയിം ഡിസൈൻ ചെയ്തു കാണിക്കുകയും പിക്ടോബളോക്സിൽ കോഡിങ് പരിചയപ്പെടുകയും ചെയ്തു.
എല്ലാ പ്രവർത്തനങ്ങളുടെയും അവസാനം VR ഗ്രൂപ്പ് 100 പോയിന്റോടെ ഒന്നാം സ്ഥാനത്തെത്തി. മാസ്റ്റർ അനിരുദ്ധ് അനിലിന്റെ കൃതജ്ഞത യോടെ കൃത്യം 3.30 ന് ക്യാമ്പ് പ്രവർത്തനങ്ങൾ അവസാനിച്ചു.
LKകുട്ടികളുടെ ക്ലാസ്സ് പിടിഎ മീറ്റിംഗ്
ലിറ്റിൽ കൈറ്റ്സ് മൂന്ന് ബാച്ച് കുട്ടികളുടെ 2025 ലെ ക്ലാസ്സ് പിടിഎ യോഗം 2025 സെപ്റ്റംബർ 12 വെള്ളിയാഴ്ച 12.45 മുതൽ 1.45 വരെ നടത്തി. ലിറ്റിൽ കൈറ്റ് ആകുന്നതു കൊണ്ട് കുട്ടികൾക്കുണ്ടാകുന്ന നേട്ടങ്ങൾ രക്ഷിതാക്കളെ ബോധ്യപ്പെടുത്താൻ കഴിഞ്ഞു. LK പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി നടപ്പിലാക്കേണ്ട പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനും ഈ അവസരം പ്രയോജനപ്പെട്ടു. അമ്മമാർക്കായി സൈബർ സെക്യൂരിറ്റി, ആനിമേഷൻ ക്ലാസ്സുകളും നടത്തി. ആനിമേഷൻ ക്ലാസ്സിൽ വളരെ താല്പര്യത്തോടെതന്നെ അമ്മമാർ പങ്കെടുത്തു
.
രക്ഷിതാക്കൾക്കുള്ള ആനിമേഷൻ ക്ലാസുകൾ
ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്ക് വേണ്ടിയുള്ള ആനിമേഷൻ ക്ലാസ്സ് 2025 സെപ്റ്റംബർ 12 ന് നടത്തി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികൾ രക്ഷിതാക്കളെ അവർ പരിശീലിക്കുന്ന ടൂളുകൾ പരിചയപ്പെടുത്തുകയായിരുന്നു ഉദ്ദേശം. ടുപി സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ആനിമേഷൻ ചെയ്യുന്ന വിധം കുട്ടികൾ രക്ഷിതാക്കളെ മനസ്സിലാക്കി കൊടുത്തു. കൂടുതലും അമ്മമാരാണ് ക്ലാസ്സിൽ പങ്കെടുത്തത്. ക്ലാസ്സ് വളരെ രസകരമായിരുന്നുവെന്ന് അമ്മമാർ അഭിപ്രായപ്പെട്ടു. LK കുട്ടികൾ കൈകാര്യം ചെയ്യുന്ന മേഖലകൾ രക്ഷിതാക്കൾക്ക് മനസ്സിലാക്കുന്നതിനും ക്ലാസ്സ് സഹായിച്ചു
സൈബർ സെക്യൂരിറ്റി ട്രെയിനിംഗ്
ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്ക് വേണ്ടിയുള്ള സൈബർ സെക്യൂരിറ്റി ക്ലാസ്സ് 2025 സെപ്റ്റംബർ 12 ന് നടത്തി. 2023-26 ബാച്ചിലെ പാർവതി എസ്, ഗൗരി എം വിജു എന്നിവർ നയിച്ചു. സൈബർ ബുള്ളിയിങ്, ശരിയായ സോഷ്യൽ മീഡിയ ഉപയോഗം, ലിങ്കുകൾ, വീഡിയോ കാൾ വഴിയുള്ള തട്ടിപ്പുകൾ എന്നീ വിഷയങ്ങളെപ്പറ്റി കുട്ടികൾ ക്ലാസ്സ് എടുത്തു. കൂടുതലും അമ്മമാരാണ് ക്ലാസ്സിൽ പങ്കെടുത്തത്. ക്ലാസ്സ് വളരെ രസകരമായിരുന്നുവെന്ന് അമ്മമാർ അഭിപ്രായപ്പെട്ടു. LK കുട്ടികൾ കൈകാര്യം ചെയ്യുന്ന മേഖലകൾ രക്ഷിതാക്കൾക്ക് മനസ്സിലാക്കുന്നതിനും ക്ലാസ്സ് സഹായിച്ചു.
സ്വതന്ത്ര വിജ്ഞാനോത്സവം : 2025-26
2025-26 അധ്യയന വർഷത്തെ സ്വതന്ത്ര വിജ്ഞാനോത്സവത്തോടനുബന്ധിച്ചു ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ ആസൂത്രണം ചെയ്തു. സെപ്റ്റംബർ 22 ന് പ്രതേക അസംബ്ലി കൂടുകയും കുട്ടികൾ സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിന പ്രതിജ്ഞ എടുക്കുകയും ചെയ്തു. LK 2024-27 ബാച്ചിലെ കൃഷ്ണ തേജസ്സ് ടി ബി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.അറിവുകൾ പകർന്നു നൽകേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിന് ഈ പ്രതിജ്ഞ സഹായകമായി. കൂടാതെ സ്വതന്ത്ര സോഫ്റ്റ്‌വെയർന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് LK 2023-26 ബാച്ചിലെ ഗോപിക പി ആർ പ്രഭാഷണം നടത്തി. അറിവ് പൊതു സ്വത്ത് ആണെന്നും അത് എല്ലാവർക്കും അവകാശപ്പെട്ടതാണെന്നുമുള്ള ആശയം കുട്ടികളിൽ ഉറപ്പിക്കാൻ ഈ പ്രഭാഷണം സഹായിച്ചു. ഇത് കേവലം സാങ്കേതികമായ ഒരാഘോഷമല്ലെന്നും ഡിജിറ്റൽ ചൂഷണത്തിൽ നിന്ന് രക്ഷ നേടുന്നതിനുള്ള മാർഗ്ഗമാണെന്നുമുള്ള അറിവ് കുട്ടികളിലേക്കെത്താൻ ഈ ദിനചാരണം സഹായിച്ചു.