എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ/ലിറ്റിൽകൈറ്റ്സ്/2021-24
| Home | 2023 - 26 | 2024 - 27 | 2025 - 28 |
LK 2021-24 Batch Members
| 25068-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 25068 |
| യൂണിറ്റ് നമ്പർ | LK/2018/25068 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | ആലുവ |
| ഉപജില്ല | എൻ. പറവൂർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ബിനിത ടി കെ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ലൈജു എം എസ് |
| അവസാനം തിരുത്തിയത് | |
| 23-09-2025 | 25068 |

സ്കൂൾ ലെവൽ ക്യാമ്പ്
സ്വതന്ത്ര വിജ്ഞാനോത്സവം
2023 ലെ സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട് സ്വതന്ത്ര വിജ്ഞാനോത്സവം നടത്തുകയുണ്ടായി. ഇതിന്റെ ഭാഗമായി പോസ്റ്റർ നിർമ്മാണം, റോബോഫെസ്റ്റ് എന്നിവ സംഘടിപ്പിച്ചു. LK ബാച്ചിലെ എല്ലാ കുട്ടികളും തന്നെ റോബോഫെസ്റ്റിൽ വളരെ താല്പര്യത്തോടെ പങ്കെടുത്തു. രക്ഷിതാക്കൾക്കും കുട്ടികൾക്കും വേണ്ടി പ്രദർശനവും നടത്തി.
ഈ ബാച്ചിലെ ആഷിഫ് അനൂപ്, മേഹുൽ ചന്ദ്ര എസ് ഓടാശ്ശേരി എന്നിവർ റോബോഫെസ്റ്റ് ൽ വളരെ സജീവമായി പങ്കെടുത്തു.
ഡാൻസിങ് LED, ഓട്ടോമാറ്റിക് ട്രെയിൻ സിഗ്നൽ സിസ്റ്റം, ഓട്ടോമാറ്റിക്ക് ട്രാഫിക് ലൈറ്റ്, സൗണ്ട് സെൻസിങ് ലൈറ്റ് എന്നിവ നിർമിച്ചു. ഈ ബാച്ച് LK കുട്ടികളാണ് റോബോ ഫെസ്റ്റിന് നേതൃത്വം നൽകിയത്.
കലോത്സവം റെക്കോർഡിങ്ങ്
ഉപജില്ല കലോത്സവം, കലാ ഉത്സവ് എന്നിവ റെക്കോർഡ് ചെയ്യുന്നതിന് മേഹുൽ ചന്ദ്ര എസ് ഓടാശ്ശേരി, ആഷിഫ് അനൂപ് എന്നിവർ സജീവമായി പങ്കെടുത്തു.
ക്യാമറ ട്രെയിനിംഗ്
മറ്റു ബാച്ചിലെ കുട്ടികൾക്കും ലിറ്റിൽ കൈറ്റ്സ് അല്ലാത്ത കുട്ടികൾക്കും ക്യാമറ ട്രെയിനിംഗ് നൽകി.
ക്യാമ്പ് പങ്കാളിത്തം
LK 2021-24 ബാച്ച് അംഗമായ ആഷിഫ് അനൂപ് ജില്ലാ, സംസ്ഥാന LK ക്യാമ്പുകളിൽ പങ്കെടുക്കാൻ അർഹത നേടുകയും വിജയകരമായി പൂർത്തിയാക്കി സർട്ടിഫിക്കറ്റ് കരസ്ഥമാക്കുകയും ചെയ്തു. കൂടാതെ ആഷിഫ് തയ്യാറാക്കിയ ഉത്പന്നം ക്യാമ്പിനോട് അനുബന്ധിച്ചു നടത്തിയ പ്രദർശനത്തിലും ഉൾപ്പെടുത്തി.
-
ASHIF ANOOP AT STATE CAMP
-
ASHIF ANOOP AT STATE CAMP
-
DISTRICT
-
STATE
IT മേളയിലെ പങ്കാളിത്തം
ആഷിഫ് അനൂപ് സ്കൂളിനെ പ്രധിനിധീകരിച്ചു ഉപജില്ല, ജില്ല, സംസ്ഥാന IT മേളകളിൽ വെബ് പേജ് ഡിസൈനിംഗ് ൽ പങ്കെടുത്തു. ഉപജില്ലയിലും ജില്ലയിലും ഒന്നാം സ്ഥാനവും സംസ്ഥാന തലത്തിൽ A ഗ്രേഡോടെ മൂന്നാം സ്ഥാനവും നേടി സ്കൂളിന്റെ അഭിമാനമായി.
-
ASHIF ANOOP
-