എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ/ലിറ്റിൽകൈറ്റ്സ്/2022-25

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
25068-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്25068
യൂണിറ്റ് നമ്പർLK/2018/25068
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല എൻ. പറവൂർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ബിനിത ടി കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ലൈജു എം എസ്
അവസാനം തിരുത്തിയത്
23-09-202525068
2022-25 LK batch
Sl. no Ad. no Name
1 25227 AADI PRATHAP
2 24562 ABHINAV ANIL
3 24178 ABHINAV KRISHNA P S
4 24640 ADARSH MURALI
5 24708 AGNIVESH M
6 25876 AMIN SAFANA M M
7 24667 ANASWARA V A
8 24289 ANJANA P A
9 26072 ARATHI M M
10 25048 ASWANI P M
11 26586 AVANIKA ANEESH
12 25715 DESNIYA DENNY
13 26087 DHANU KAMAL T
14 24418 DHYANKRISHNA ANIL
15 25809 FATHIMA JASEER
16 25582 HANAN MUHAMMED K A
17 24679 HRISHEEKESH R PRABHU
18 25880 JUANMARIA GONZALVAZ
19 25940 KAVYA MANOJ P M
20 24392 KEERTHANA M PAI
21 26134 LINS JOHNSON
22 25927 MEENAKSHI RAJESH
23 26128 MOHAMMED FAYIZ K S
24 25873 MYTHILI P PODUVAL
25 24268 NIVEDH M G
26 25511 SAIKRISHNA T BIJIL
27 25931 SAIRA FATHIMA C S
28 25866 SARATH RAJ
29 24941 SARAYOU T M
30 25934 DAVION GAIGY
31 26022 SIDHARTH A
32 25605 SOURAV KRISHNA V S
33 25728 SREYA C M
34 24773 SURYANANDANA E S
35 24834 SWATHY K PRASAD
36 25825 VINAYKRISHNA K A

LK 2022-25 ബാച്ച് പ്രിലിമിനറി ക്യാമ്പ്

2022-25 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 2022 ഒക്ടോബർ 7 ന് നടന്നു. കൂനമ്മാവ് സെന്റ് ഫിലോമിനാസ് ഹയർ സെക്കന്ററി സ്കൂളിലെ LK മാസ്റ്റർ ശ്രീ ജോളി അഗസ്റ്റിൻ സർ ക്യാമ്പ് നയിച്ചു. ഗ്രൂപ്പ്‌ പ്രവർത്തനങ്ങൾ, സ്ക്രാച്ച് സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള ബോൾ ഹിറ്റിങ് ഗെയിം എന്നിവ കുട്ടികൾക്ക് രസകരമായ രീതിയിൽ സർ അവതരിപ്പിച്ചു.

സ്വതന്ത്ര വിജ്ഞാനോത്സവം

2023 ലെ സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട് സ്വതന്ത്ര വിജ്ഞാനോത്സവം നടത്തുകയുണ്ടായി. ഇതിന്റെ ഭാഗമായി പോസ്റ്റർ നിർമ്മാണം, റോബോഫെസ്റ്റ് എന്നിവ സംഘടിപ്പിച്ചു. പോസ്റ്റർ മത്സരത്തിൽ ഏറ്റവും നല്ല പോസ്റ്റർ തയ്യാറാക്കിയത് സായ് കൃഷ്ണ ടി ബിജിൽ ആണ്. ഇത് സ്കൂൾ വിക്കിയിൽ  അപ്‌ലോഡ് ചെയ്തു. ബാച്ചിലെ എല്ലാ കുട്ടികളും തന്നെ റോബോഫെസ്റ്റിൽ വളരെ താല്പര്യത്തോടെ പങ്കെടുത്തു. രക്ഷിതാക്കൾക്കും കുട്ടികൾക്കും വേണ്ടി പ്രദർശനവും നടത്തി.

റിഷീകേശ് ആർ പ്രഭു, സൗരവ് കൃഷ്ണ, ലിൻസ് ജോൺസൻ, സായ് കൃഷ്ണ എന്നിവർ ചേർന്ന് ഓട്ടോമാറ്റിക് സിഗ്നൽ സിസ്റ്റം, ഡാൻസിങ് ലൈറ്റ്, റോബോ ഹെൻ, ഓട്ടോമാറ്റിക് ബോട്ട്, സൗണ്ട് സെൻസിങ് ലൈറ്റ് എന്നിവ നിർമിച്ചു.

LK 2022-25 ബാച്ച് സ്കൂൾ ലെവൽ ക്യാമ്പ്

2022-25 ബാച്ചിന്റെ സ്കൂൾ ലെവൽ ക്യാമ്പ് 2023 സെപ്റ്റംബർ 1  ന് നടന്നു. കൂനമ്മാവ് സെന്റ് ഫിലോമിനാസ് ഹയർ സെക്കന്ററി സ്കൂളിലെ LK   മാസ്റ്റർ ശ്രീ ജോളി അഗസ്റ്റിൻ സർ ക്യാമ്പ് നയിച്ചു. കൃത്യം 9.30 ന് തന്നെ ക്യാമ്പ് ആരംഭിച്ചു. സ്ക്രാച്ച് സോഫ്റ്റ്‌വെയറിലെ  ഫേസ് ഡീറ്റെക്ഷൻ  പ്രയോജനപ്പെടുത്തി  ലെമൺ ആൻഡ് സ്പൂൺ ഗെയിം, ഗ്രൂപ്പ്‌ പ്രവർത്തനങ്ങൾ, ഇന്റർനെറ്റ്‌ എങ്ങനെ ശരിയായി ഉപയോഗിക്കാം എന്നിവ കുട്ടികൾക്ക് രസകരമായ രീതിയിൽ സർ അവതരിപ്പിച്ചു.

അതിനു ശേഷം പുലികളി, അതിനുപയോഗിക്കുന്ന വാദ്യോപകരണങ്ങൾ എന്നിവ പരിചയപ്പെടുത്തി. അതിനു ശേഷം വാദ്യോപകരണങ്ങൾ ഇല്ലാതെ തന്നെ സ്ക്രാച്ച് സോഫ്റ്റ്‌വെയറിൽ എങ്ങനെ ഒരു ഓർക്കേസ്ട്രാ നിർമ്മിക്കാം എന്ന് സർ അവതരിപ്പിച്ചു. കുട്ടികൾ വളരെ ആസ്വദിച്ചു തന്നെ ഈ ഭാഗം പരിശീലിച്ചു.

അതിനു ശേഷം ഓപ്പൺ ടൂൺസ് ആനിമേഷൻ സോഫ്റ്റ്‌വെയർ ഉപയോഗപ്പെടുത്തി ഓണവുമായി ബന്ധപ്പെട്ട gif, പരസ്യ ചിത്രം എന്നിവ നിർമിക്കുന്ന വിധം അവതരിപ്പിച്ചു. ഉച്ചക്ക് ശേഷം കുട്ടികൾ ഓണപ്പൂക്കളം ഗെയിം കളിക്കുകയും സ്ക്രാച്ച് സോഫ്റ്റ്‌വെയറിൽ അതിനു വേണ്ട പ്രോഗ്രാം നിർമ്മിക്കുകയും ചെയ്തു. 4 മണിയോടെ ക്യാമ്പ് അവസാനിപ്പിച്ചു.

ലോഗോ മത്സരം

2022 ലെ എൻ പറവൂർ ഉപജില്ല കലോത്സവത്തിന്റെ ലോഗോ മത്സരത്തിൽ LK 2022-25 ബാച്ചിലെ സായ് കൃഷ്ണ ടി ബിജിൽ ഒന്നാം സ്ഥാനം നേടുകയുണ്ടായി

മറ്റു പരിശീലനങ്ങൾ

2023-24 അധ്യയന വർഷത്തെ ഉപജില്ല ശാസ്ത്രമേളയോട് അനുബന്ധിച്ചു ലിറ്റിൽ കൈറ്റ്സ് ക്ലബ്‌ അംഗങ്ങളായ കുട്ടികൾക്ക് വേണ്ടി 2023 ഒക്ടോബർ 26ന് കുറ്റുക്കാരൻ ടെക്നിക്കൽ ക്യാമ്പസ്‌ മനക്കപ്പടിയിൽ വെച്ച് നടത്തിയ ഏകദിന ശില്പശാലയിൽ (CAELUM FINIS 2023) 2023-24 LK ബാച്ചിലെ 5 കുട്ടികൾ പങ്കെടുത്തു.AI, AR, ഇലക്ട്രോണിക്സ് തുടങ്ങിയ വിവിധ വിഷയങ്ങളെ അധികരിച്ചു  9.30 am -4pm വരെ നടത്തിയ ക്ലാസ്സുകളിൽ പങ്കെടുത്തത് ലിൻസ് ജോൺസൻ, അമീൻ സഫാനാ, ജുവാൻ മരിയ, ഹൃഷീകേഷ് ആർ പ്രഭു, സാവിയോൺ ഗെയ്ഗി എന്നീ കുട്ടികളാണ്.

ക്യാമറ പരിശീലനം

LK കുട്ടികൾ ജൂനിയർ ബാച്ചിലെ കുട്ടികൾക്കും മറ്റു കുട്ടികൾക്കുമായി ക്യാമറ പരിശീലനം നൽകി.

കലോത്സവം റെക്കോർഡിങ്ങ്

2022 -23 വർഷത്തെ ഉപജില്ല കലോത്സവം, കലാ ഉത്സവ് എന്നിവയും, 2023-24 വർഷത്തെ ഉപജില്ല കലോത്സവവും റെക്കോർഡ് ചെയ്യുന്നതിന് ഋഷികേശ് ആർ പ്രഭു, സായ് കൃഷ്ണ ടി ബിജിൽ, ലിൻസ് ജോൺസൻ എന്നീ കുട്ടികൾ പങ്കെടുത്തു.

ജില്ലാ, സംസ്ഥാന ക്യാമ്പ് സെലെക്ഷൻ

ഈ ബാച്ചിൽ നിന്ന് ഉപജില്ല ക്യാമ്പിൽ പങ്കെടുത്ത കുട്ടികളിൽ നിന്ന്   ഋഷികേശ് ആർ പ്രഭു, സായ് കൃഷ്ണ ടി ബിജിൽ, ലിൻസ് ജോൺസൻ എന്നിവർക്ക് ജില്ലാ ക്യാമ്പിലേക്ക് സെലെക്ഷൻ കിട്ടി.

കൂടാതെ സായ് കൃഷ്ണക്ക് സ്റ്റേറ്റ് ക്യാമ്പിലേക്കും സെലെക്ഷൻ ലഭിക്കുകയുണ്ടായി.

IT മേള

LK 2022-25 ബാച്ച് അംഗമായ സായ് കൃഷ്ണ ടി ബിജിൽ സ്കൂളിനെ പ്രതിനിധീകരിച്ചു എറണാകുളം ജില്ലാ IT മേളയിൽ web page designing, IT ക്വിസ് എന്നീ വിഭാഗങ്ങളിൽ A ഗ്രേഡോടെ മൂന്നാം സ്ഥാനം കരസ്ഥമാക്കി.