എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 25068-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 25068 |
| യൂണിറ്റ് നമ്പർ | LK/2018/25068 |
| അംഗങ്ങളുടെ എണ്ണം | 39 |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | ആലുവ |
| ഉപജില്ല | എൻ. പറവൂർ |
| ലീഡർ | കൃഷ്ണ തേജസ് ടി ബി |
| ഡെപ്യൂട്ടി ലീഡർ | മുഹമ്മദ് ഫർസീൻ ഇ എ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ബിനിത ടി കെ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ലൈജു എം എസ് |
| അവസാനം തിരുത്തിയത് | |
| 28-11-2025 | 25068 |
LK 2024-27 ബാച്ച് അംഗങ്ങളുടെ ലിസ്റ്റ്
| 2024-27 LK BATCH | ||
| Sl. no | Adm. no | Name |
| 1 | 25477 | ABEL JOHN K B |
| 2 | 27138 | ABHINAND C G |
| 3 | 26728 | ABHINAVKRISHNA |
| 4 | 25237 | ABHINAVKRISHNA M P |
| 5 | 25441 | ADINATH TM |
| 6 | 26379 | ADVAITH T S |
| 7 | 25983 | AHNA V S |
| 8 | 25528 | AJUN BIJU |
| 9 | 25443 | AMALA K V |
| 10 | 25594 | AMNA FATHIMA P A |
| 11 | 26575 | ANANDHU K S |
| 12 | 26949 | ANANYAMARY C L |
| 13 | 25402 | ANJANA K R |
| 14 | 25368 | ANUPAMA A S |
| 15 | 26697 | ARYANANDHA KA |
| 16 | 27233 | ATHUL P SHINIL |
| 17 | 26028 | AVYUKTH S A |
| 18 | 26140 | AYUSHKRISHNA T S |
| 19 | 26144 | DEVANANDHANA K PRIBIN |
| 20 | 25461 | DEVARJUN T A |
| 21 | 26133 | EMMANUVAL JOHNSON |
| 22 | 26883 | FABIN ROCKEY E N |
| 23 | 25438 | FIDHA NOURIN |
| 24 | 26869 | HAASAN AL BANNA K A |
| 25 | 26775 | KARTHIK V P |
| 26 | 26841 | KRISHNATHEJUS T B |
| 27 | 25902 | MADHAV T S |
| 28 | 26734 | MUHAMMED FARZEEN E A |
| 29 | 26811 | MUHAMMED RIZWAN T A |
| 30 | 26003 | NEHAL T S |
| 31 | 25444 | NILA SUNIL KUMAR |
| 32 | 25504 | NIVEDH PM |
| 33 | 25591 | PARVATHY C D |
| 34 | 26951 | SANJAIKRISHA K V |
| 35 | 25467 | SILVER SAJI |
| 36 | 25987 | SREEHARI JEREESH |
| 37 | 25569 | SURYANARAYANAN C J |
| 38 | 25423 | THANVEER M |
| 39 | 27065 | THEJA KS |
| 40 | 27070 | VINAYAKK V |
പ്രിലിമിനറി ക്യാമ്പ് - 2024-27 ബാച്ച്
ശ്രീ നാരായണ ഹയർ സെക്കന്ററി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 2024 ഓഗസ്റ്റ് 22 ന് 9.30ന് ആരംഭിച്ചു. LK മിസ്ട്രെസ് മാരായ ശ്രീമതി ബിനിത, ശ്രീമതി ലൈജു എന്നിവർ ക്യാമ്പ് നയിച്ചു.
സ്ക്രാച്ച് സോഫ്റ്റ്‌വെയറിലെ ഫേസ് ഡീറ്റെക്ഷൻ പ്രയോജനപ്പെടുത്തിയുള്ള ഹാറ്റ് ഗെയിം കളിച്ചു കുട്ടികളെ ഗ്രൂപ്പ് ആക്കി. ഒരു ലിറ്റിൽ കൈറ്റ് ആകുന്നത് കൊണ്ടുള്ള പ്രയോജനം ചർച്ചയിലൂടെ കുട്ടികൾ തന്നെ കണ്ടെത്തി. ഇന്റർനെറ്റ്, അതിന്റെ ഉപയോഗങ്ങൾ, സാധ്യതകൾ രസകരമായ ഒരു വീഡിയോ വഴി അവതരിപ്പിച്ചു.
റോബോട്ടിക്സ്, പ്രോഗ്രാമിങ് എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കുട്ടികൾ ഗ്രൂപ്പുകളായി ചെയ്തു. സ്ക്രാച്ച് പ്രോഗ്രാം ഉപയോഗിച്ച് കുട്ടികൾ ഹെൽത്തി ഹാബിട്സ് എന്ന ഗെയിം എങ്ങനെ പ്രോഗ്രാം ചെയ്യാം എന്ന് പരിശീലിച്ചു.റോബോട്ടിക് കിറ്റുകൾ, ആർഡിനോ എന്നിവ പ്രയോജനപ്പെടുത്തി ചിക്കൻ ഫീഡ് ഗെയിം പ്രോഗ്രാം ചെയ്തു പ്രവർത്തിപ്പിച്ചു. എല്ലാ കുട്ടികളും വളരെ താല്പര്യത്തോടെ പ്രവർത്തനങ്ങളിൽ പങ്കാളികളായി.4 മണിക്ക് ക്യാമ്പ് അവസാനിച്ചു.
റോബോഫെസ്റ്റ് 2024-25
2024-25 അധ്യയന വർഷത്തെ കൈറ്റ് മികവുത്സവത്തിന്റെ ഭാഗമായി 2025 ഫെബ്രുവരി 19ന് നടത്തിയ റോബോഫെസ്റ്റിൽ LK അംഗങ്ങൾ സജീവമായി പങ്കെടുത്തു. സ്കൂളിലെ അധ്യാപകനായ ശ്രീ എൻ സി ഹോച്മീൻ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.LK മിസ്ട്രെസ് മാരുടെ നേതൃത്വത്തിൽ സീനിയർ ബാച്ച് കുട്ടികളോടൊപ്പം നിന്ന് റോബോട്ടിക്സ് ഉത്പന്നങ്ങളുടെ നിർമ്മാണത്തിലും പ്രദർശനത്തിലും പങ്കാളികളവുകയും അവരുടേതായ ആശയങ്ങൾ പങ്കു വെക്കുകയും ചെയ്തു.സെൻസറുകൾ, ജമ്പർ വയറുകൾ, ബ്രഡ്ബോർഡ് എന്നിവ പ്രയോജനപ്പെടുത്തി എങ്ങനെ റോബോട്ടിക് മോഡലുകൾ നിർമ്മിക്കാമെന്ന് പരിശീലിക്കുന്നതിനും ഈ മേഖലയിൽ കുട്ടികൾക്ക് കൂടുതൽ താല്പര്യം ജനിപ്പിക്കുന്നതിനും റോബോഫെസ്റ്റ് വളരെ സഹായകമായി.
സ്കൂൾ ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ച് സ്കൂൾ ക്യാമ്പ്.. ഫേസ് 1
ശ്രീ നാരായണ ഹയർ സെക്കന്ററി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ച് സ്കൂൾ ലെവൽ ക്യാമ്പ്.. ഫേസ്.. 1 2025 മെയ് 20 ന് 9.30ന് ആരംഭിച്ചു. ശ്രീമതി ഷിജി എൻ. ജെ ( LK മിസ്ട്രെസ് സെന്റ് അലോഷ്യസ് ഹൈ സ്കൂൾ. എൻ. പറവൂർ ) നേതൃത്വം നൽകി. LK മിസ്ട്രെസ് മാരായ ശ്രീമതി ബിനിത, ശ്രീമതി ലൈജു എന്നിവരും പങ്കെടുത്തു. കുട്ടികൾ ഗ്രൂപ്പുകളായി റീൽസ് നിർമ്മിക്കുകയും അതിനാവശ്യമായ സ്ക്രിപ്റ്റ് തയ്യാറാക്കുകയും ചെയ്തു. അതിനു ശേഷം വീഡിയോ എഡിറ്റിങ് പരിശീലിച്ചു. എഡിറ്റിംഗിന് ആവശ്യമായ വീഡിയോകൾ കുട്ടികൾ ക്യാമറ ഉപയോഗിച്ച് ഷൂട്ട് ചെയ്യുകയും kdenlive ൽ എഡിറ്റ് ചെയ്യുകയും ചെയ്തു.
ലാബ് സജ്ജീകരിക്കൽ
2025-26 അധ്യയന വർഷത്തെ IT പഠനത്തിന് മുന്നോടിയായുള്ള ലാബ് സജ്ജീകരിക്കൽ SITC, LK മിസ്ട്രെസ് എന്നിവരുടെ നേതൃത്വത്തിൽ LK 2024-27 ബാച്ച് നിർവ്വഹിച്ചു.
മറ്റു കുട്ടികൾക്കുള്ള പരിശീലനം
LK അംഗങ്ങൾ അല്ലാത്ത കുട്ടികൾക്ക് വേണ്ടി ആനിമേഷൻ പരിശീലനം കൊടുക്കുന്നുണ്ട്. IT യിൽ താല്പര്യമുള്ള കുട്ടികളെ നേരത്തെ തന്നെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ അഞ്ചാം ക്ലാസ്സ് മുതൽ തന്നെ കുട്ടികൾക്ക് പ്രാഥമിക പരിശീലനം നൽകുന്നു. കുട്ടികൾ വളരെ താല്പര്യത്തോടെ ക്ലാസ്സുകളിൽ പങ്കെടുക്കുന്നു.
2025-26 ആൻറി ഡ്രഗ്സ് ക്യാമ്പയിൻ
ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2025-26 അധ്യയന വർഷത്തെ സ്വാതന്ത്ര്യ ദിനത്തിൽ ലഹരി വിരുദ്ധ സന്ദേശങ്ങൾ എഴുതിയ പ്ലകാർഡുകൾ തയ്യാറാക്കുകയും റാലി നടത്തുകയും ചെയ്തു. രാവിലെ 7.30 ന് തന്നെ സ്കൂളിൽ എത്തി പതാക ഉയർത്തലിനു ശേഷം നഗരസഭയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സ്വാതന്ത്ര്യദിന റാലിയിൽ അണിനിരന്നു. മൂന്ന് ബാച്ചിലെയും കുട്ടികൾ താല്പര്യത്തോടെ റാലിയിൽ പങ്കെടുത്തു. സ്വാതന്ത്ര്യദിന റാലിയിൽ നമ്മുടെ സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
LKകുട്ടികളുടെ ക്ലാസ്സ് പിടിഎ മീറ്റിംഗ്
ലിറ്റിൽ കൈറ്റ്സ് മൂന്ന് ബാച്ച് കുട്ടികളുടെ 2025 ലെ ക്ലാസ്സ് പിടിഎ യോഗം 2025 സെപ്റ്റംബർ 12 വെള്ളിയാഴ്ച 12.45 മുതൽ 1.45 വരെ നടത്തി. ലിറ്റിൽ കൈറ്റ് ആകുന്നതു കൊണ്ട് കുട്ടികൾക്കുണ്ടാകുന്ന നേട്ടങ്ങൾ രക്ഷിതാക്കളെ ബോധ്യപ്പെടുത്താൻ കഴിഞ്ഞു. LK പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി നടപ്പിലാക്കേണ്ട പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനും ഈ അവസരം പ്രയോജനപ്പെട്ടു. അമ്മമാർക്കായി സൈബർ സെക്യൂരിറ്റി, ആനിമേഷൻ ക്ലാസ്സുകളും നടത്തി. ആനിമേഷൻ ക്ലാസ്സിൽ വളരെ താല്പര്യത്തോടെതന്നെ അമ്മമാർ പങ്കെടുത്തു
രക്ഷിതാക്കൾക്കുള്ള ആനിമേഷൻ ക്ലാസുകൾ
ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്ക് വേണ്ടിയുള്ള ആനിമേഷൻ ക്ലാസ്സ് 2025 സെപ്റ്റംബർ 12 ന് നടത്തി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികൾ രക്ഷിതാക്കളെ അവർ പരിശീലിക്കുന്ന ടൂളുകൾ പരിചയപ്പെടുത്തുകയായിരുന്നു ഉദ്ദേശം. ടുപി സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ആനിമേഷൻ ചെയ്യുന്ന വിധം കുട്ടികൾ രക്ഷിതാക്കളെ മനസ്സിലാക്കി കൊടുത്തു. കൂടുതലും അമ്മമാരാണ് ക്ലാസ്സിൽ പങ്കെടുത്തത്. ക്ലാസ്സ് വളരെ രസകരമായിരുന്നുവെന്ന് അമ്മമാർ അഭിപ്രായപ്പെട്ടു. LK കുട്ടികൾ കൈകാര്യം ചെയ്യുന്ന മേഖലകൾ രക്ഷിതാക്കൾക്ക് മനസ്സിലാക്കുന്നതിനും ക്ലാസ്സ് സഹായിച്ചു
സൈബർ സെക്യൂരിറ്റി ട്രെയിനിംഗ്
ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്ക് വേണ്ടിയുള്ള സൈബർ സെക്യൂരിറ്റി ക്ലാസ്സ് 2025 സെപ്റ്റംബർ 12 ന് നടത്തി. 2023-26 ബാച്ചിലെ പാർവതി എസ്, ഗൗരി എം വിജു എന്നിവർ നയിച്ചു. സൈബർ ബുള്ളിയിങ്, ശരിയായ സോഷ്യൽ മീഡിയ ഉപയോഗം, ലിങ്കുകൾ, വീഡിയോ കാൾ വഴിയുള്ള തട്ടിപ്പുകൾ എന്നീ വിഷയങ്ങളെപ്പറ്റി കുട്ടികൾ ക്ലാസ്സ് എടുത്തു. കൂടുതലും അമ്മമാരാണ് ക്ലാസ്സിൽ പങ്കെടുത്തത്. ക്ലാസ്സ് വളരെ രസകരമായിരുന്നുവെന്ന് അമ്മമാർ അഭിപ്രായപ്പെട്ടു. LK കുട്ടികൾ കൈകാര്യം ചെയ്യുന്ന മേഖലകൾ രക്ഷിതാക്കൾക്ക് മനസ്സിലാക്കുന്നതിനും ക്ലാസ്സ് സഹായിച്ചു.
സ്വതന്ത്ര വിജ്ഞാനോത്സവം : 2025-26
2025-26 അധ്യയന വർഷത്തെ സ്വതന്ത്ര വിജ്ഞാനോത്സവത്തോടനുബന്ധിച്ചു ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ ആസൂത്രണം ചെയ്തു. സെപ്റ്റംബർ 22 ന് പ്രതേക അസംബ്ലി കൂടുകയും കുട്ടികൾ സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിന പ്രതിജ്ഞ എടുക്കുകയും ചെയ്തു. LK 2024-27 ബാച്ചിലെ കൃഷ്ണ തേജസ്സ് ടി ബി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.അറിവുകൾ പകർന്നു നൽകേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിന് ഈ പ്രതിജ്ഞ സഹായകമായി. കൂടാതെ സ്വതന്ത്ര സോഫ്റ്റ്‌വെയർന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് LK 2023-26 ബാച്ചിലെ ഗോപിക പി ആർ പ്രഭാഷണം നടത്തി. അറിവ് പൊതു സ്വത്ത് ആണെന്നും അത് എല്ലാവർക്കും അവകാശപ്പെട്ടതാണെന്നുമുള്ള ആശയം കുട്ടികളിൽ ഉറപ്പിക്കാൻ ഈ പ്രഭാഷണം സഹായിച്ചു. ഇത് കേവലം സാങ്കേതികമായ ഒരാഘോഷമല്ലെന്നും ഡിജിറ്റൽ ചൂഷണത്തിൽ നിന്ന് രക്ഷ നേടുന്നതിനുള്ള മാർഗ്ഗമാണെന്നുമുള്ള അറിവ് കുട്ടികളിലേക്കെത്താൻ ഈ ദിനചാരണം സഹായിച്ചു.
റോബോഫെസ്റ്റ് 2025-26
സ്വതന്ത്ര വിഞ്ജനോത്സവം 2025 ന്റെ ഭാഗമായുള്ള റോബോഫെസ്റ്റ് 2025 സെപ്റ്റംബർ 26 ന് നടന്നു. ഫ്രീ സോഫ്റ്റ്‌വെയർ, സ്വതന്ത്ര സോഫ്റ്റ്‌വെയർ എന്നിവയെക്കുറിച്ച് LK കുട്ടികൾക്കായി ശ്രീമതി ശില്പ ടീച്ചർ ക്ലാസ്സ് നടത്തി.
റോബോഫെസ്റ്റിന്റെ ഭാഗമായി കുട്ടികൾ നിർമ്മിച്ച ഉത്പന്നങ്ങളുടെ എക്സിബിഷൻ നടത്തി.
ഉത്പന്നങ്ങൾ
▪️ഓട്ടോമാറ്റിക്ക് റെയിൽവേ ഗേറ്റ് സേഫ്റ്റി സിസ്റ്റം -- പിക്ടോബളോക്സ് കോഡുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്നു. ആർഡിനോ യൂനോ, IR സെൻസറുകൾ,സെർവോ മോട്ടോർ എന്നിവ ഉപയോഗിച്ച് സർക്യൂട്ട് നിർമ്മിക്കുന്നു.
▪️ചിക്കൻ ഫീഡ് -- IR സെൻസർ, ആർഡിനോ ബോർഡ് സർക്യൂട്ട് പിക്ടോബ്ലോക്ക്സ് കോഡുകളിൽ പ്രവർത്തിക്കുന്നു.
▪️ഡാൻസിങ്ങ് LED -- ആർഡിനോ ബോർഡ്,വിവിധ നിറങ്ങളിലുള്ള LED ബൾബുകൾ എന്നിവ ഉപയോഗിച്ച് നിർമിക്കുന്ന സർക്യൂട്ട് പിക്ടോബ്ലോക്ക്സ് കോഡുകളിൽ പ്രവർത്തിക്കുന്നു.
▪️ഓട്ടോമാറ്റിക്ക് സ്ട്രീറ്റ് ലൈറ്റ് സിസ്റ്റം -- ഇരുട്ടാകുമ്പോൾ തനിയെ ഓൺ ആകുന്ന ഈ ലൈറ്റ് ലൈറ്റ് സെൻസർ, യൂനോ ബോർഡ് സർക്യൂട്ടീൽ പ്രവർത്തിക്കുന്നു. പിക്ടോബ്ലോക്സ് കോഡുകളാണ് പ്രോഗ്രാമിങ്ങിനു ഉപയോഗിച്ചിരിക്കുന്നത്.
▪️ട്രാഫിക് ലൈറ്റ്, സ്മാർട്ട് LED -- പിക്ടോബ്ലോക്സ് കോഡുകളിൽ പ്രവർത്തിക്കുന്ന യുനോബോർഡ്, വിവിധ നിറത്തിലുള്ള LED ഉപയോഗിച്ച് നിർമ്മിച്ച സർക്യൂട്ട്.
2024-27 ബാച്ചിലെ കൃഷ്ണതേജസ്സ് കെ എസ്, അഭിനവകൃഷ്ണ, കാർത്തിക്, അഭിനവകൃഷ്ണ എം പി, ഇമ്മാനുവൽ സഞ്ജയ് കൃഷ്ണ എന്നീ കുട്ടികൾ റോബോഫെസ്റ്റിനു നേതൃത്വം നൽകി.
സ്കൂൾ ക്യാമ്പ് രണ്ടാം ഘട്ടം- 2025 ഒക്ടോബർ 25
2024-27 ബാച്ചിന്റെ സ്കൂൾ ക്യാമ്പ് രണ്ടാം ഘട്ടം 2025 ഒക്ടോബർ 25 ന് 9.30 മുതൽ 4 മണി വരെ നടന്നു.നോർത്ത് പറവൂർ സെന്റ് അലോഷ്യസ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ് മെന്റർ ജോമിയ ടീച്ചർ ക്യാമ്പ് നയിച്ചു. കൈറ്റ് മെൻറ്റർമാരായ ബിനിത ടി കെ, ലൈജു എം എസ് എന്നിവരും പങ്കെടുത്തു. സ്ക്രാച്ച് 3 ഉപയോഗിച്ചുള്ള മഞ്ഞുരുക്കൽ ഗെയ്മിലൂടെ കുട്ടികളെ പ്രോഗ്രാമിങ് ലോകം പരിചയപ്പെടുത്തി. അതിനുശേഷം ഹംഗ്രി ബേർഡ്സ് ഗെയിം വഴി ഫിസിക്സ് ബോക്സ് 2ഡി യിലെ സങ്കേതങ്ങൾ പരിചയപ്പെടുകയും ബാസ്കറ്റ് ബോൾ ഗെയിം നിർമ്മിക്കുകയും ചെയ്തു. ഉച്ചക്ക് ശേഷം ലോസ്റ്റ് ഷീപ്, മിൽമ ഡിലൈറ്റ് അനിമേഷനുകൾ കാണുകയും ഓപ്പൺറ്റൂൻസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് കലോത്സവം പ്രോമോ വീഡിയോ തയ്യാറാക്കുകയും ചെയ്തു. ശേഷം കെഡൻലൈവ് സോഫ്റ്റ്‌വെയർ വഴി വീഡിയോ എഡിറ്റിങ് പരിചയപ്പെട്ടു.കുട്ടികൾ വളരെ താല്പര്യത്തോടെ രണ്ട് പ്രവർത്തനങ്ങളിലും പങ്കെടുത്തു.
ഉപജില്ലാ കലോത്സവം റെക്കോർഡിങ്ങ്.
2025 നവംബർ 3,4,5,6,7 തിയ്യതികളിലായി കൂനമ്മാവ്ഉ സെന്റ് ഫിലോമിനസ് സ്കൂളിൽ വച്ചു നടന്ന ഉപജില്ല കലോത്സവം ലിറ്റിൽ കൈറ്റിന്റെ നേതൃത്വത്തിൽ റെക്കോർഡ് ചെയ്തു. വിവിധ വേദികളിൽ LK കുട്ടികൾ ബാച്ചുകളായി തിരിഞ്ഞ് വെബ്ക്യാം ഉപയോഗിച്ച് കലോത്സവം റെക്കോർഡിങ് നടത്തി. ശ്രീനാരായണ സ്കൂളിലെ LK 2024-27 ബാച്ചിലെ അഭിനവകൃഷ്ണ, അഭിനവകൃഷ്ണ എം പി എന്നിവർ റെക്കോർഡിങ് ജോലികൾ നിർവഹിച്ചു.