LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 -- Help float

2018 മുതൽ സ്കൂളിൽ LK  പ്രവർത്തനങ്ങൾ നടത്തി വരുന്നു. കമ്പ്യൂട്ടർ മേഖലയിലെ അറിവ് വർദ്ധിപ്പിക്കുന്നതിനും സ്കൂളിലെ ഐ സി ടി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിനും ഹൈടെക്ക് ക്ലാസ്മുറികളിൽ അദ്ധ്യാപകരെ സഹായിക്കുകയുംചെയ്യുന്ന കുട്ടികളുടെ ഒരു സംഘമായി ഇത് പ്രവർത്തിക്കുന്നു. 2018 ൽ തുടങ്ങിയ ആദ്യ ബാച്ചിന്റെ കൈറ്റ് മെന്റർമാരായി ശ്രീ കെ എം ബിജു സർ, ശ്രീമതി കെ ജി ദീപ ടീച്ചർ എന്നിവരാണ് പ്രവർത്തിച്ചത്. അതിനു ശേഷം 2020 മുതൽ ശ്രീമതി ടി കെ ബിനിത, ശ്രീമതി എം എസ് ലൈജു എന്നിവരുടെ നേതൃത്വത്തിൽ LK പ്രവർത്തനങ്ങൾ നടക്കുന്നു. എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം 1 മണിക്കൂർ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്. റൂട്ടീൻ ക്ലാസുകൾക്ക് പുറമെ സൈബർ സെക്യൂരിറ്റി, നിർമ്മിത ബുദ്ധി, റോബോട്ടിക്സ്, ഹാർഡ് വെയർ എന്നീ മേഖലകളിൽ മറ്റു കുട്ടികൾക്കും രക്ഷിതാക്കൾക്കും ക്ലാസ്സ്‌ നൽകുന്നു. കുട്ടികൾ ഒഴിവു നേരവും വൈകുന്നേരങ്ങളിലും ഈ മേഖലകളിൽ വിദഗ്ദ്ധ പരിശീലനം നേടി വരുന്നു. ഹൈ ടെക് ക്ലാസ്സ്‌ റൂം ക്രമീകരണത്തിൽ ഓരോ ക്ലാസ്സിലെയും ഏതാനും കുട്ടികൾക്ക് പരിശീലനം നൽകുന്നു. സ്കൂളിലെ വിവിധ ദിനചാരണങ്ങൾ, വാർഷികാഘോഷം, പ്രവേശനോത്സവം എന്നിവ ഡോക്യുമെന്റ് ചെയ്യുന്നത് ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ്. ഇതിനായി KITE നൽകിയിട്ടുള്ള DSLR ക്യാമറ, വെബ്ക്യാം എന്നിവയിൽ പരിശീലനം നേടുകയും മറ്റ് കുട്ടികളെ പരിശീലിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ 2022 ഒക്ടോബർ, നവംബർ മാസങ്ങളിലായി 8,9,10,11,12 ക്ലാസ്സുകളിലെ ഏകദേശം ആയിരത്തിലധികം വിദ്യാർത്ഥികൾക്ക് YIP ട്രെയിനിങ്ങും നൽകി.2023 ലെ സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട് സ്വതന്ത്ര വിജ്ഞാനോത്സവം നടത്തുകയുണ്ടായി. ഇതിന്റെ ഭാഗമായി പോസ്റ്റർ നിർമ്മാണം, റോബോഫെസ്റ്റ് എന്നിവ സംഘടിപ്പിച്ചു. രക്ഷിതാക്കൾക്കും കുട്ടികൾക്കും വേണ്ടി പ്രദർശനവും നടത്തി.

25068-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്25068
യൂണിറ്റ് നമ്പർLK/25068/2018
അംഗങ്ങളുടെ എണ്ണം124
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല എൻ. പറവൂർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ബിനിത ടി കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ലൈജു എം എസ്
അവസാനം തിരുത്തിയത്
01-02-202625068

നേട്ടങ്ങൾ

▪️ക്ലബ്‌ തുടങ്ങിയ വർഷം മുതൽ തന്നെ ഉപജില്ല ക്യാമ്പുകളിൽ 8 വീതം കുട്ടികളെ പങ്കെടുപ്പിക്കുന്നു.

2021-14 ബാച്ചിലെ ആഷിഫ് അനൂപ് ജില്ലാ, സംസ്ഥാന ക്യാമ്പുകളിൽ പങ്കെടുക്കാൻ അർഹത നേടുകയും ഉത്പന്നം എക്സിബിഷനിലേക്ക് തെരഞ്ഞെടുക്കുകയും ചെയ്തു.

കൂടാതെ 2022-23, 2023-24 അധ്യയന വർഷങ്ങളിൽ ജില്ലാ, സംസ്ഥാന IT മേളകളിൽ ആഷിഫ് അനൂപ്  വെബ് പേജ് ഡിസൈനിംഗിൽ പങ്കെടുക്കാൻ അർഹത നേടി. ജില്ലയിൽ ഒന്നാം സ്ഥാനവും സംസ്ഥാന തലത്തിൽ A ഗ്രേഡോടെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

▪️2022-25 ബാച്ചിലെ സായ് കൃഷ്ണ ടി ബിജിൽ, ഹൃഷീകേശ് ആർ പ്രഭു, ലിൻസ് ജോൺസൻ എന്നിവർ LK ജില്ലാ ക്യാമ്പിലേക്ക് അർഹത നേടി. ഇതിൽ സായ് കൃഷ്ണ ടി ബിജിൽ സംസ്ഥാന തല ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

2022 എൻ പറവൂർ ഉപജില്ല കലോത്സവ ലോഗോ മത്സരത്തിൽ വിജയിച്ചതും സായ് കൃഷ്ണ ടി ബിജിൽ ആണ്.

▪️2023-26 ബാച്ചിലെ ശബരിനാഥ്‌ വി വി LK ജില്ലാ ക്യാമ്പിലേക്ക് പ്രോഗ്രാമിങ്‌ വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ടു.

2023-26 ബാച്ചിലെ ബെസ്റ്റ് LK ശബരിനാഥ്‌ വി വി 2025-26 ശാസ്ത്രമേളയോടാനുബന്ധിച്ചുള്ള IOT മത്സരത്തിൽ സ്റ്റേറ്റ്തലത്തിൽ വരെ പങ്കെടുത്ത് A ഗ്രേഡ് നേടി

സൈബർ സുരക്ഷ ക്ലാസ്സ്‌

രക്ഷിതാക്കൾക്കും കുട്ടികൾക്കുമുള്ള സൈബർ സുരക്ഷ ക്ലാസ്സിൽ ഇരുന്നൂറിലധികം രക്ഷിതാക്കൾ താല്പര്യത്തോടെ പങ്കെടുത്തു. കുട്ടികളെ ഗ്രൂപ്പുകളാക്കി വിഷയം തിരിച്ച് കൊടുത്തു. കുട്ടികൾ തയ്യാറായി വന്ന് അവതരിപ്പിക്കുകയും രക്ഷിതാക്കൾക്കുള്ള സംശയങ്ങൾ ദുരീകരിക്കാൻ ശ്രമിക്കുകയും ചെയ്തു. സുരക്ഷിതമായ മൊബൈൽ ഫോൺ ഉപയോഗം, പേരെന്റൽ കൺട്രോൾ, ചൈൽഡ് ലോക്ക്, പകർപ്പവകാശമുള്ള ചിത്രങ്ങൾ കണ്ടെത്തുന്ന വിധം, ചിത്രങ്ങളുടെയോ മെസ്സേജുകളുടെയോ ഫാക്റ്റ് ചെക്കിങ്, മെസ്സേജുകൾ ഫോർവേഡ് ചെയ്യുന്നതിന്റെ അപകടങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ സജീവമായ ചർച്ച നടന്നു.

കുട്ടികളെ ഗ്രൂപ്പുകൾ ആക്കി തിരിച്ച് വിവിധ വിഷയങ്ങൾ നൽകി ഗ്രൂപ്പ് ചർച്ചയിലൂടെയും കൈറ്റ് നൽകിയ മൊഡ്യൂൾന്റെയും അടിസ്ഥാനത്തിൽ ക്ലാസുകൾ നൽകുന്നു.

2022 ൽ തുടങ്ങിയ ഈ ക്ലാസ്സ്‌ കൈകാര്യം ചെയ്തത് കൃഷ്ണരാജ് ആർ പൈ, അശ്വിൻരാജ് പി ആർ, സിദ്ധാർഥ് എസ്,ഫാത്തിമ നെസ്‌റിൻ, എൽദോ സിബി, അനന്തു എം എ, ശിവാനി സുധീർ, അഭിഷേക് രഞ്ജൻ, ധ്യാൻ അജയ്, അലൻ ജോൺ എന്നീ കുട്ടികളാണ്.

ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്ക് വേണ്ടിയുള്ള സൈബർ സെക്യൂരിറ്റി ക്ലാസുകൾ 2025 സെപ്റ്റംബർ 12 ന് നടത്തി. 2023-26 ബാച്ചിലെ പാർവതി എസ്, ഗൗരി എം വിജു എന്നിവർ ക്ലാസ്സ്‌ നയിച്ചു. സൈബർ ബുള്ളിയിങ്, ശരിയായ സോഷ്യൽ മീഡിയ ഉപയോഗം, ലിങ്കുകൾ, വീഡിയോ കാൾ വഴിയുള്ള തട്ടിപ്പുകൾ എന്നീ വിഷയങ്ങളെപ്പറ്റി കുട്ടികൾ ക്ലാസ്സ് എടുത്തു. ഏകദേശം അൻപതോളം രക്ഷിതാക്കൾ ക്ലാസ്സിൽ പങ്കെടുത്തു. കൂടുതലും അമ്മമാരാണ് ക്ലാസ്സിൽ പങ്കെടുത്തത്. ക്ലാസ്സ്‌ വളരെ രസകരമായിരുന്നുവെന്ന് അമ്മമാർ അഭിപ്രായപ്പെട്ടു. LK കുട്ടികൾ  കൈകാര്യം ചെയ്യുന്ന മേഖലകൾ രക്ഷിതാക്കൾക്ക് മനസ്സിലാക്കുന്നതിനും ക്ലാസ്സ്‌ സഹായിച്ചു.

YIP ട്രെയിനിംഗ്

2022 ഒക്ടോബർ, നവംബർ മാസങ്ങളിലായി നടന്ന YIP ട്രെയിനിങ് പ്രോഗ്രാമിൽ LK കുട്ടികളും മിസ്‌ട്രെസ്മാരും സജീവമായി പങ്കെടുത്തു.

KDISC തയ്യാറാക്കിയ വീഡിയോകൾ കാണിച്ചത് കുട്ടികളിൽ താല്പര്യം ഉണ്ടാക്കി. കൂടാതെ ഈ സ്കൂളിൽ നിന്ന് YIP യിലേക്ക് സെലെക്ഷൻ ലഭിച്ച പ്രൊജക്റ്റ്‌ നെ ക്കുറിച്ചുള്ള വീഡിയോ പ്രദർശിപ്പിച്ചു. ഏകദേശം 1842 കുട്ടികളാണ് ഈ ട്രെയിനിങ് പ്രോഗ്രാമിൽ പങ്കെടുത്തത്.

കലോത്സവം റെക്കോർഡിങ്ങ്.

2022 മുതൽ എല്ലാ വർഷവും എൻ പറവൂർ ഉപജില്ല കലോത്സവം, ബി ആർ സി തലത്തിൽ നടത്തുന്ന കല ഉത്സവ് എന്നിവ റെക്കോർഡ് ചെയ്യുന്നതിന് ഈ സ്കൂളിലെ കുട്ടികൾ സജീവമായി പ്രവർത്തിക്കുന്നു. അതിനായി അവർക്ക് ലഭിച്ചിരിക്കുന്ന DSLR ക്യാമറ, വെബ് ക്യാം എന്നിവ പ്രയോജനപ്പെടുത്തുന്നു.

ക്യാമറ ട്രെയിനിംഗ്

മറ്റു കുട്ടികൾക്കായി LK കുട്ടികൾ ക്യാമറ ട്രെയിനിങ്ങും നൽകുന്നുണ്ട്.

പഠന പിന്നാക്കാവസ്ഥയുള്ള കുട്ടികൾക്കുള്ള IT ട്രെയിനിംഗ്.

സ്ക്രീനിൽ കാണുന്ന വിൻഡോ വായിച്ചു മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള കുട്ടികൾക്കായിIT സഹായക ക്ലാസുകൾ നടത്തുന്നു.

ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായി ആനിമേഷൻ, ഗ്രാഫിക്സ് ക്ലാസുകൾ നടത്തുന്നു. ഇത്തരം കുട്ടികളിൽ മറഞ്ഞിരിക്കുന്ന IT അഭിമുഖ്യം കണ്ടെത്തുന്നതിനും. ഈ മേഖലയിൽ ആകുന്ന പ്രവർത്തനങ്ങൾ ചെയ്യിക്കുന്നതിനും ലിറ്റിൽ കൈറ്റ്സ് വിവിധ ബാച്ചുകളിലെ കുട്ടികൾ ആഴ്ച്ചയിൽ ഒരു മണിക്കൂർ സമയം മാറ്റിവെക്കുന്നു.

സ്കൂൾ പ്രവർത്തനങ്ങളുടെ റെക്കോർഡിങ്ങ്

ഇത് കൂടാതെ സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങൾ, ദിനചാരണങ്ങൾ, സ്കൂൾ കലോത്സവം, വാർഷികാഘോഷം എന്നിവയെല്ലാം റെക്കോർഡ് ചെയ്യുന്നത് ട്രെയിനിംഗ് ലഭിച്ച LK അംഗങ്ങൾ ആണ്.

2025-26 സ്കൂൾ വാർഷികാഘോഷം ഡോക്യുമെന്റേഷൻ

സ്കൂൾവിക്കി അപ്ഡേഷൻ

ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ സ്കൂൾ പ്രവർത്തനങ്ങളുടെയും ലിറ്റിൽ കൈറ്റ്സ് പേജുകളുടെയും സ്കൂൾ വിക്കി പേജിലെ അപ്ഡേഷൻ കൃത്യമായി നടത്തി വരുന്നു. ഇതിനായി8, 9,10 ബാച്ച് കുട്ടികളിൽ നിന്ന് രണ്ട് വീതം കുട്ടികളെ സെലക്ട്‌ ചെയ്ത് ട്രെയിനിംഗ് നൽകിയിട്ടുണ്ട്.

പത്താം ക്ലാസ്സ്‌ ബാച്ചിലെ പാർവ്വതി എസ്, ഗോപിക പി ആർ, സഞ്ജന എസ് പൈ, ഒൻപതാം ക്ലാസ്സ്‌ ബാച്ചിലെ മുഹമ്മദ്‌ റിസ്വാൻ, അവ്യുക്ത എസ് എ, കൃഷ്ണതേജസ് എന്നീ കുട്ടികൾ അപ്ഡേഷനിൽ സഹായിക്കുന്നു.

ഹൈ ടെക് ക്ലാസ്സ്‌ മുറികളുടെ സജ്ജീകരണം

പ്രൊജക്ടർ ഉപയോഗം ക്ലാസ്സ്‌ മുറികളിൽ സമയ നഷ്ടം ഇല്ലാതെ നടപ്പാക്കുന്നതിനായി ഓരോ ക്ലാസ്സിലും രണ്ടോ മൂന്നോ കുട്ടികൾക്ക് അതിനുള്ള പരിശീലനം നൽകുന്നു.

റോബോട്ടിക്സ് കിറ്റുകളുടെ ക്രമീകരണം.

2025-26 ലെ പുതുക്കിയ പത്താം ക്ലാസ്സ്‌ IT പാഠാപുസ്തകത്തിലെ റോബോട്ടിക്സ് എന്ന യൂണിറ്റ് വിനിമയം ചെയ്യുന്നതിനായി കൈറ്റിന്റെ പ്രത്യേക മോഡ്യൂൾ പ്രകാരമുള്ള ട്രെയിനിങ്ങിനായി ക്ലാസ്സ്‌ മുറികളും കിറ്റുകളും LK കുട്ടികളുടെ നേതൃത്വത്തിൽ സജ്ജീകരിക്കുന്നു.

ഹാർഡ്‌വെയർ ട്രെയിനിംഗ്

2021-24 ബാച്ച് കുട്ടികൾ അവരുടെ സിലബസിന്റെ ഭാഗമയുണ്ടായിരുന്ന ഹാർഡ് വെയർ ട്രെയിനിംഗ്  താല്പര്യമുള്ള മറ്റു കുട്ടികൾക്ക് കൂടി നൽകുകയുണ്ടായി. കമ്പ്യൂട്ടറുകളെ അടുത്തറിയുന്നതിനും ഭാഗങ്ങൾ മനസ്സിലാക്കുന്നതിനും ഈ ട്രെയിനിംഗ് കുട്ടികളെ സഹായിച്ചു.

2025-26 ആൻറി ഡ്രഗ്സ് ക്യാമ്പയിൻ

ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2025-26 അധ്യയന വർഷത്തെ സ്വാതന്ത്ര്യ ദിനത്തിൽ ലഹരി വിരുദ്ധ സന്ദേശങ്ങൾ എഴുതിയ പ്ലകാർഡുകൾ തയ്യാറാക്കുകയും റാലി നടത്തുകയും ചെയ്തു. രാവിലെ 7.30 ന് തന്നെ സ്കൂളിൽ എത്തി പതാക ഉയർത്തലിനു ശേഷം നഗരസഭയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സ്വാതന്ത്ര്യദിന റാലിയിൽ അണിനിരന്നു. മൂന്ന് ബാച്ചിലെയും കുട്ടികൾ താല്പര്യത്തോടെ റാലിയിൽ പങ്കെടുത്തു. സ്വാതന്ത്ര്യദിന റാലിയിൽ നമ്മുടെ സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

KITE നടത്തുന്ന മത്സരങ്ങളിലെ പങ്കാളിത്തം

എന്റെ സ്കൂൾ എന്റെ അഭിമാനം - റീൽസ് മത്സരം

ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്കായി നടത്തിയ എന്റെ സ്കൂൾ എന്റെ അഭിമാനം എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള റീൽസ് മത്സരത്തിൽ ശ്രീ നാരായണ ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് മികച്ച പ്രകടനം കാഴ്ചവെച്ചു. 2023-26 ബാച്ചിലെ സഞ്ജന എസ് പൈ, സച്ചിദാനന്ദൻ, 2024-27 ബാച്ചിലെ പാർവതി, മുഹമ്മദ്‌ റിസ്വാൻ എന്നീ കുട്ടികളാണ് ഷൂട്ട്‌ ചെയ്യുന്നതിനും ശബ്ദം നൽകുന്നതിനും വീഡിയോ എഡിറ്റ്‌ ചെയ്യുന്നതിനും നേതൃത്വം നൽകിയത്. സ്കൂളിന്റെ അക്കാദമിക മികവ്, നൂതനമായ പ്രവർത്തനങ്ങൾ, മാതൃകാപരമായ അക്കാദമിക രീതികൾ, ലഭ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഫലപ്രദമായി വിനിയോഗിക്കുന്നതിന്റെ രീതികൾ എന്നിവയെല്ലാം കോർത്തിണക്കിയാണ് വിദ്യാർത്ഥികൾ റീൽ തയ്യാറാക്കിയത്. തയ്യാറാക്കിയ റീൽ കൈറ്റ് വിക്ട്ടേഴ്‌സ് ചാനലിനെ ടാഗ് ചെയ്ത് സ്കൂളിന്റെ ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ്‌ ചെയ്തു. സ്കൂളിന്റെ അക്കാദമിക, ഭൗതിക മികവുകൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിന് കുട്ടികളുടെ ഈ പ്രവർത്തനം സഹായിച്ചു. കൂടാതെ പൊതു വിദ്യാലയങ്ങളിൽ നടക്കുന്ന മികച്ച പ്രവർത്തനങ്ങൾ, മികച്ച ഭൗതിക സാഹചര്യങ്ങൾ എന്നിവ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനും KITE ന്റെ ഈ സംരംഭം സഹായകമായി.

സ്കൂൾ പത്രം

LK കുട്ടികളുടെ നേതൃത്വത്തിൽ 2025 ജൂലൈ മുതൽ ഓരോ മാസത്തേയും പ്രധാന സംഭവങ്ങൾ ഉൾപ്പെടുത്തി ഒന്നോ രണ്ടോ ലക്കം പത്രങ്ങൾ പുറത്തിറക്കുന്നു. സ്ക്രൈബസ് സോഫ്റ്റ്‌വെയർ ആണ് ഇതിനായി ഉപയോഗിക്കുന്നത്. ഇതിനായി 9, 10 ബാച്ചുകളിൽ നിന്ന് ഏതാനും കുട്ടികളെ സെലക്ട്‌ ചെയ്ത് ഒരു പത്രധിപസമിതി രൂപീകരിച്ചിരിക്കുന്നു. പത്താം ക്ലാസ്സ്‌ ബാച്ചിലെ ശബരിനാഥ്‌, സാരംഗ്, പ്രണവ്, ഒൻപതാം ക്ലാസ്സ്‌ ബാച്ചിലെ വിനായക്, കൃഷ്ണതേജസ്, പാർവതി എന്നിവർ സ്കൂൾ പത്രം പുറത്തിറക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.


ഫീൽഡ് വിസിറ്റ് - അടൽ ടിങ്കറിങ് ലാബ് സന്ദർശനം

ഇലക്ട്രോണിക്സ്, റോബോട്ടിക്സ് എന്നിവയുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കുന്നതിന് ഓരോ ബാച്ചും സ്കൂളിലെ അടൽ ടിങ്കറിങ് ലാബ് സന്ദർശിക്കുകയും പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്യുന്നു. STEM ട്രെയിനർ ശ്രീ പ്രവീൺ സർ, ATL ചാർജ് വഹിക്കുന്ന സ്കൂളിലെ അധ്യാപകനായ ശ്രീ അനുരാജ് കെ എസ് എന്നിവർ കുട്ടികൾക്ക് വേണ്ട മാർഗ നിർദേശം നൽകുന്നു.

2024-27 LK ബാച്ച്അംഗങ്ങൾ പഠനത്തിന്റെ ഭാഗമായി ജനുവരി മാസത്തിൽ അടൽ ടിങ്കറിങ് ലാബ് സന്ദർശിച്ച് പ്രവർത്തനങ്ങളിൽ പങ്കാളികളായി

2025-28 ബാച്ച് അംഗങ്ങൾ 2026 ജനുവരി 23 ന് സ്കൂളിലെ അടൽ ടിങ്കറിംഗ് ലാബ് സന്ദർശിക്കുകയും ഇലക്ട്രോണിക്സ്, റോബോടിക്സ് എന്നിവയുമായി ബന്ധപ്പെട്ട ഏതാനും മൊഡ്യൂളുകൾ പരിചയപ്പെടുകയും ചെയതു. ബ്രഡ്ബോർഡ് ഉപയോഗിച്ച് എങ്ങനെ സർക്യൂട്ട് നിർമ്മിക്കാമെന്നും അത് എങ്ങനെ ആർഡിനോയുമായി കണക്ട് ചെയ്യാമെന്നും കുട്ടികൾ മനസ്സിലാക്കി. STEM ട്രെയ്നർ പ്രവീൺ സർ, കെ എസ് അനുരാജ് എന്നിവർ ക്ളാസ്സ് നയിച്ചു.