എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ/ലിറ്റിൽകൈറ്റ്സ്/2023-26
| Home | 2023 - 26 | 2024 - 27 | 2025 - 28 |
ശ്രീ നാരായണ ഹയർ സെക്കന്ററി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 2023 2023 ജൂലൈ 17 നടത്തി. 9.30ന് ഗ്രൂപ്പ് തിരിക്കൽ പ്രവർത്തനത്തോടെ ക്യാമ്പ് ആരംഭിച്ചു. എറണാകുളം ജില്ലയിലെ LK മാസ്റ്റർ ട്രെയിനർ ശ്രീ ടി ജി രാജേഷ് സർ ക്യാമ്പ് നയിച്ചു. LK മിസ്ട്രെസ് മാരായ ശ്രീമതി ബിനിത, ശ്രീമതി ലൈജു എന്നിവരും ക്യാമ്പിൽ സന്നിഹിതരായിരുന്നു. ആനിമേഷൻ വിഭാഗത്തിൽ LK ട്രെയിൻ വീഡിയോ നിർമിക്കുന്ന വിധം സർ രസകരമായി അവതരിപ്പിച്ചു. റോബോട്ടിക്സ്, പ്രോഗ്രാമിങ് എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കുട്ടികൾ ഗ്രൂപ്പുകളായി ചെയ്തു. എല്ലാ കുട്ടികളും വളരെ താല്പര്യത്തോടെ പ്രവർത്തനങ്ങളിൽ പങ്കാളികളായി.4 മണിക്ക് ക്യാമ്പ് അവസാനിച്ചു.
| 25068-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 25068 |
| യൂണിറ്റ് നമ്പർ | LK/2018/25068 |
| അംഗങ്ങളുടെ എണ്ണം | 45 |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | ആലുവ |
| ഉപജില്ല | എൻ. പറവൂർ |
| ലീഡർ | ശബരിനാഥ് വി വി |
| ഡെപ്യൂട്ടി ലീഡർ | പാർവതി എസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ബിനിത ടി കെ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ലൈജു എം എസ് |
| അവസാനം തിരുത്തിയത് | |
| 29-10-2025 | 25068 |
| 2023-26 LK BATCH | ||
| Sl. no | Ad. no | Name |
| 1 | 26345 | AADARSH T BIJU |
| 2 | 25986 | AAZIM ANZAR |
| 3 | 25140 | ADISH V O |
| 4 | 25551 | ADIDEV K S |
| 5 | 25420 | AISHATHUL SHAHARBAN E S |
| 6 | 25191 | AKHILESH C A |
| 7 | 25704 | ANASWAR V U |
| 8 | 25123 | ARJUN M S |
| 9 | 25023 | ASWIN N H |
| 1 | 27121 | CHINMAYI K S |
| 11 | 26535 | DEVANANDHA P S |
| 12 | 25479 | EEVAN MUBARK M M |
| 13 | 26666 | FIDA FATHIMA |
| 14 | 25087 | GOPIKA P R |
| 15 | 24994 | GOURI M VIJU |
| 16 | 26371 | HAIZ SANTHOSH |
| 17 | 26309 | M K NANDADEV |
| 18 | 25376 | MIZA SHERANA C N |
| 19 | 26385 | MUFEEDA MOHAMED ALI |
| 20 | 26275 | MUHAMMED RAYYAN E S |
| 21 | 27238 | MUHAMMED RIZWAN C S |
| 22 | 25682 | MUHAMMED SAHIL P S |
| 23 | 25587 | MUJITHABA P S |
| 24 | 24940 | NANDU THARUNKUMAR |
| 25 | 26343 | NIHAN BIJU |
| 26 | 27066 | NIVEDHKRISHNAN A U |
| 27 | 25008 | PARVATHY S |
| 28 | 25160 | PRANAV BABU |
| 29 | 25039 | PRANAV D S |
| 30 | 24968 | RISNA FATHIMA A A |
| 31 | 25696 | SABARINADH V V |
| 32 | 26145 | SACHIDANANDAN P S |
| 33 | 25092 | SANJANA S PAI |
| 34 | 25193 | SARANG C S |
| 35 | 26233 | SEDHULAKSHMI K G |
| 36 | 24972 | SIVALAKSHMI M N |
| 37 | 26543 | SREEHARI K S |
| 38 | 27252 | SREERAM K SANU |
| 39 | 24920 | SURYAKRISHNA P S |
| 40 | 25378 | VASHMIN A V |
| 41 | 25102 | VYSHNAV K V |
പ്രിലിമിനറി ക്യാമ്പ് - 2023-26
കലോത്സവം റെക്കോർഡിങ്
എല്ലാ വർഷവും ഉപജില്ല കലോത്സവം റെക്കോർഡ് ചെയ്യുന്നതിന് LK കുട്ടികൾ സഹകരിക്കാറുണ്ട്. 2024 ഒക്ടോബറിൽ നടന്ന എൻ. പറവൂർ ഉപജില്ല കലോത്സവം ഭംഗിയായി റെക്കോർഡ് ചെയ്തതിന് ഈ സ്കൂളിലെ കുട്ടികൾക്ക് പുരസ്‌കാരം ലഭിക്കുകയുണ്ടായി. LK 2023-26 ബാച്ചിലെ ശബരിനാഥ് വി വി, സച്ചിദാനന്ദൻ കെ എസ്, സാരം ഗ് സി എസ്, 2024-27 ബാച്ചിലെ സഞ്ജയ് കൃഷ്ണ, കൃഷ്ണതേജസ്സ് എന്നിവരാണ് റെക്കോർഡിങ് ഡ്യൂട്ടി ഭംഗിയായി നിർവ്വഹിച്ചത്.
സ്കൂൾ ക്യാമ്പ് 2023-26 ബാച്ച്
ശ്രീനാരായണ ഹയർ സെക്കന്ററിസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ചിന്റെ സ്കൂൾ ലെവൽ ക്യാമ്പ്..2024 ഒക്ടോബർ 5 ശനിയാഴ്ച 9.30ന് ആരംഭിച്ചു. ശ്രീമതി ഷിജി എൻ. ജെ ( LK മിസ്ട്രെസ് സെന്റ് അലോഷ്യസ് ഹൈ സ്കൂൾ. എൻ. പറവൂർ ) നേതൃത്വം നൽകി. LK മിസ്ട്രെസ് മാരായ ശ്രീമതി ബിനിത, ശ്രീമതി ലൈജു എന്നിവരും പങ്കെടുത്തു. കുട്ടികൾ ഗ്രുപ്പുകളായിതിരിഞ്ഞ് വിവിധ പ്രവർത്തനങ്ങളിൽ പങ്കെടുത്തു. ഒരു ലിറ്റിൽ കൈറ്റ് ആയാലുള്ള ഗുണങ്ങൾ ചർച്ച ചെയ്തു. റിഥം കമ്പോസർ ഉപയോഗിച്ച് എങ്ങനെ ഒരു ഓർക്കെസ്ട്രാ ഉണ്ടാക്കാം എന്ന് പരിശീലിച്ചു.opentoonz സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള ആനിമേഷൻ വീഡിയോകൾ നിർമ്മിക്കുന്നതെങ്ങനെയെന്ന് പഠിച്ചു. ഓണാഘോഷം, ടൂറിസം എന്നിവയുമായി ബന്ധപ്പെട്ട വീഡിയോകൾ നിർമിച്ചു. അതിനു ശേഷം വീഡിയോ എഡിറ്റിങ് പരിശീലിച്ചു. പൂവേപൊലി സ്ക്രാച്ച് ഗെയിം ഉപയോഗിച്ച് ഓണപ്പൂക്കളം scratch പ്രോഗ്രാമിലൂടെ നിർമിച്ചു. 4 മണിയോടെ ക്യാമ്പ് അവസാനിച്ചു.
സ്കൂൾ ക്യാമ്പിന് ശേഷം ഉപജില്ല ക്യാമ്പിൽ പങ്കെടുത്ത ശബരിനാഥ് വി വി ജില്ലാ ക്യാമ്പിലേക്ക് സെലെക്ഷൻ നേടി.
മറ്റു പരിശീലനങ്ങൾ
2023-24 അധ്യയന വർഷത്തെ ഉപജില്ല ശാസ്ത്രമേളയോട് അനുബന്ധിച്ചു ലിറ്റിൽ കൈറ്റ്സ് ക്ലബ് അംഗങ്ങളായ കുട്ടികൾക്ക് വേണ്ടി 2023 ഒക്ടോബർ 26ന് കൂറ്റുക്കാരൻ ടെക്നിക്കൽ ക്യാമ്പസ് മനക്കപ്പടിയിൽ വെച്ച് നടത്തിയ ഏകദിന ശില്പശാലയിൽ (CAELUM FINIS 2023) 2023-24 LK ബാച്ചിലെ 5 കുട്ടികൾ പങ്കെടുത്തു.AI, AR, ഇലക്ട്രോണിക്സ് തുടങ്ങിയ വിവിധ വിഷയങ്ങളെ അധികരിച്ചു 9.30am -4pm വരെ നടത്തിയ ക്ലാസ്സുകളിൽ പങ്കെടുത്തത് ഗൗരി എം വിജു, പാർവതി എസ്, ആസിം അൻസാർ, അനശ്വർ വി യു, സാരംഗ് സി എസ് എന്നീ കുട്ടികളാണ്.
റോബോട്ടിക് ഫെസ്റ്റ് 2024-25
കൈറ്റ് മികവുത്സവത്തിന്റെ ഭാഗമായി LK കുട്ടികളുടെ നേതൃത്വത്തിൽ 2024-25 വർഷം റോബോഫെസ്റ്റ് നടത്തുകയുണ്ടായി. 2025 ഫെബ്രുവരി 19 ന് ആണ് റോബോഫെസ്റ്റ് നടത്തിയത്.LK 2023-26 ബാച്ച് കുട്ടികൾ LK മിസ്ട്രെസ് മാരുടെ മാർഗ്ഗ നിർദേശത്തിൽ അവർ പഠിച്ച പ്രോഗ്രാമിംഗ്, റോബോട്ടിക്സ് എന്നീ കാര്യങ്ങൾ പ്രയോഗത്തിൽ വരുത്തി വർഗ്ഗീകരണത്തിനുപയോഗിക്കാവുന്ന ഹാൻഡ് പോസ് സെൻസർ, ലൊക്കേഷൻ തിരിച്ചറിയാൻ സഹായകമായ ഒരു ലേണിംഗ് മോഡൽ എന്നിവ നിർമ്മിക്കുകയും ഉൽപ്പന്നങ്ങളുടെ പ്രദർശനം നടത്തുകയും ചെയ്തു. സ്കൂളിലെ അധ്യാപകനായ ശ്രീ എൻ സി ഹോച്മീൻ സർ പ്രദർശനത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.കുട്ടികൾ വളരെ താല്പര്യത്തോടെ പ്രവർത്തനങ്ങളിൽ പങ്കാളികളവുകയും മറ്റു കുട്ടികൾക്ക് പ്രവർത്തിപ്പിച്ചു കാണിക്കുകയും ചെയ്തു.കുട്ടികൾക്ക് ഈ മേഖലയിൽ താല്പര്യം ഉണ്ടാകുന്നതിനു റോബോഫെസ്റ്റ് വളരെ സഹായകമായി.
മറ്റു കുട്ടികൾക്കുള്ള പരിശീലനം
LK അംഗങ്ങൾ അല്ലാത്ത കുട്ടികൾക്ക് വേണ്ടി റോബോട്ടിക്സ്, ഡിജിറ്റൽ പെയിന്റിംഗ് മേഖലകളിൽ പരിശീലനം കൊടുക്കുന്നുണ്ട്. IT യിൽ താല്പര്യമുള്ള കുട്ടികളെ നേരത്തെ തന്നെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ അഞ്ചാം ക്ലാസ്സ് മുതൽ തന്നെ കുട്ടികൾക്ക് പ്രാഥമിക പരിശീലനം നൽകുന്നു. കുട്ടികൾ വളരെ താല്പര്യത്തോടെ ക്ലാസ്സുകളിൽ പങ്കെടുക്കുന്നു.
ഭിന്ന ശേഷി കുട്ടികൾക്കുള്ള പരിശീലനം
പഠന പിന്നോക്കാവസ്ഥയുള്ള കുട്ടികളെ ആനിമേഷൻ പരിശീലിപ്പിക്കുന്നു
2025-26 ആൻറി ഡ്രഗ്സ് ക്യാമ്പയിൻ
ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2025-26 അധ്യയന വർഷത്തെ സ്വാതന്ത്ര്യ ദിനത്തിൽ ലഹരി വിരുദ്ധ സന്ദേശങ്ങൾ എഴുതിയ പ്ലകാർഡുകൾ തയ്യാറാക്കുകയും റാലി നടത്തുകയും ചെയ്തു. രാവിലെ 7.30 ന് തന്നെ സ്കൂളിൽ എത്തി പതാക ഉയർത്തലിനു ശേഷം നഗരസഭയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സ്വാതന്ത്ര്യദിന റാലിയിൽ അണിനിരന്നു. മൂന്ന് ബാച്ചിലെയും കുട്ടികൾ താല്പര്യത്തോടെ റാലിയിൽ പങ്കെടുത്തു. സ്വാതന്ത്ര്യദിന റാലിയിൽ നമ്മുടെ സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
LKകുട്ടികളുടെ ക്ലാസ്സ് പിടിഎ മീറ്റിംഗ്
ലിറ്റിൽ കൈറ്റ്സ് മൂന്ന് ബാച്ച് കുട്ടികളുടെ 2025 ലെ ക്ലാസ്സ് പിടിഎ യോഗം 2025 സെപ്റ്റംബർ 12 വെള്ളിയാഴ്ച 12.45 മുതൽ 1.45 വരെ നടത്തി. ലിറ്റിൽ കൈറ്റ് ആകുന്നതു കൊണ്ട് കുട്ടികൾക്കുണ്ടാകുന്ന നേട്ടങ്ങൾ രക്ഷിതാക്കളെ ബോധ്യപ്പെടുത്താൻ കഴിഞ്ഞു. LK പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി നടപ്പിലാക്കേണ്ട പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനും ഈ അവസരം പ്രയോജനപ്പെട്ടു. അമ്മമാർക്കായി സൈബർ സെക്യൂരിറ്റി, ആനിമേഷൻ ക്ലാസ്സുകളും നടത്തി. ആനിമേഷൻ ക്ലാസ്സിൽ വളരെ താല്പര്യത്തോടെതന്നെ അമ്മമാർ പങ്കെടുത്തു
.
രക്ഷിതാക്കൾക്കുള്ള ആനിമേഷൻ ക്ലാസുകൾ
ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്ക് വേണ്ടിയുള്ള ആനിമേഷൻ ക്ലാസ്സ് 2025 സെപ്റ്റംബർ 12 ന് നടത്തി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികൾ രക്ഷിതാക്കളെ അവർ പരിശീലിക്കുന്ന ടൂളുകൾ പരിചയപ്പെടുത്തുകയായിരുന്നു ഉദ്ദേശം. ടുപി സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ആനിമേഷൻ ചെയ്യുന്ന വിധം കുട്ടികൾ രക്ഷിതാക്കളെ മനസ്സിലാക്കി കൊടുത്തു. കൂടുതലും അമ്മമാരാണ് ക്ലാസ്സിൽ പങ്കെടുത്തത്. ക്ലാസ്സ് വളരെ രസകരമായിരുന്നുവെന്ന് അമ്മമാർ അഭിപ്രായപ്പെട്ടു. LK കുട്ടികൾ കൈകാര്യം ചെയ്യുന്ന മേഖലകൾ രക്ഷിതാക്കൾക്ക് മനസ്സിലാക്കുന്നതിനും ക്ലാസ്സ് സഹായിച്ചു
സൈബർ സെക്യൂരിറ്റി ട്രെയിനിംഗ്
ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്ക് വേണ്ടിയുള്ള സൈബർ സെക്യൂരിറ്റി ക്ലാസ്സ് 2025 സെപ്റ്റംബർ 12 ന് നടത്തി. 2023-26 ബാച്ചിലെ പാർവതി എസ്, ഗൗരി എം വിജു എന്നിവർ നയിച്ചു. സൈബർ ബുള്ളിയിങ്, ശരിയായ സോഷ്യൽ മീഡിയ ഉപയോഗം, ലിങ്കുകൾ, വീഡിയോ കാൾ വഴിയുള്ള തട്ടിപ്പുകൾ എന്നീ വിഷയങ്ങളെപ്പറ്റി കുട്ടികൾ ക്ലാസ്സ് എടുത്തു. കൂടുതലും അമ്മമാരാണ് ക്ലാസ്സിൽ പങ്കെടുത്തത്. ക്ലാസ്സ് വളരെ രസകരമായിരുന്നുവെന്ന് അമ്മമാർ അഭിപ്രായപ്പെട്ടു. LK കുട്ടികൾ കൈകാര്യം ചെയ്യുന്ന മേഖലകൾ രക്ഷിതാക്കൾക്ക് മനസ്സിലാക്കുന്നതിനും ക്ലാസ്സ് സഹായിച്ചു.
സ്വതന്ത്ര വിജ്ഞാനോത്സവം : 2025-26
2025-26 അധ്യയന വർഷത്തെ സ്വതന്ത്ര വിജ്ഞാനോത്സവത്തോടനുബന്ധിച്ചു ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ ആസൂത്രണം ചെയ്തു. സെപ്റ്റംബർ 22 ന് പ്രതേക അസംബ്ലി കൂടുകയും കുട്ടികൾ സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിന പ്രതിജ്ഞ എടുക്കുകയും ചെയ്തു. LK 2024-27 ബാച്ചിലെ കൃഷ്ണ തേജസ്സ് ടി ബി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.അറിവുകൾ പകർന്നു നൽകേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിന് ഈ പ്രതിജ്ഞ സഹായകമായി. കൂടാതെ സ്വതന്ത്ര സോഫ്റ്റ്‌വെയർന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് LK 2023-26 ബാച്ചിലെ ഗോപിക പി ആർ പ്രഭാഷണം നടത്തി. അറിവ് പൊതു സ്വത്ത് ആണെന്നും അത് എല്ലാവർക്കും അവകാശപ്പെട്ടതാണെന്നുമുള്ള ആശയം കുട്ടികളിൽ ഉറപ്പിക്കാൻ ഈ പ്രഭാഷണം സഹായിച്ചു. ഇത് കേവലം സാങ്കേതികമായ ഒരാഘോഷമല്ലെന്നും ഡിജിറ്റൽ ചൂഷണത്തിൽ നിന്ന് രക്ഷ നേടുന്നതിനുള്ള മാർഗ്ഗമാണെന്നുമുള്ള അറിവ് കുട്ടികളിലേക്കെത്താൻ ഈ ദിനചാരണം സഹായിച്ചു.
റോബോഫെസ്റ്റ് 2025-26
സ്വതന്ത്ര വിഞ്ജനോത്സവം 2025 ന്റെ ഭാഗമായുള്ള റോബോഫെസ്റ്റ് 2025 സെപ്റ്റംബർ 26 ന് നടന്നു. ഫ്രീ സോഫ്റ്റ്‌വെയർ, സ്വതന്ത്ര സോഫ്റ്റ്‌വെയർ എന്നിവയെക്കുറിച്ച് LK കുട്ടികൾക്കായി ശ്രീമതി ശില്പ ടീച്ചർ ക്ലാസ്സ് നടത്തി.
റോബോഫെസ്റ്റിന്റെ ഭാഗമായി കുട്ടികൾ നിർമ്മിച്ച ഉത്പന്നങ്ങളുടെ എക്സിബിഷൻ നടത്തി.
ഉത്പന്നങ്ങൾ
▪️ഓട്ടോമാറ്റിക്ക് റെയിൽവേ ഗേറ്റ് സേഫ്റ്റി സിസ്റ്റം -- പിക്ടോബളോക്സ് കോഡുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്നു. ആർഡിനോ യൂനോ, IR സെൻസറുകൾ,സെർവോ മോട്ടോർ എന്നിവ ഉപയോഗിച്ച് സർക്യൂട്ട് നിർമ്മിക്കുന്നു.
▪️ചിക്കൻ ഫീഡ് -- IR സെൻസർ, ആർഡിനോ ബോർഡ് സർക്യൂട്ട് പിക്ടോബ്ലോക്ക്സ് കോഡുകളിൽ പ്രവർത്തിക്കുന്നു.
▪️ഡാൻസിങ്ങ് LED -- ആർഡിനോ ബോർഡ്,വിവിധ നിറങ്ങളിലുള്ള LED ബൾബുകൾ എന്നിവ ഉപയോഗിച്ച് നിർമിക്കുന്ന സർക്യൂട്ട് പിക്ടോബ്ലോക്ക്സ് കോഡുകളിൽ പ്രവർത്തിക്കുന്നു.
▪️ഓട്ടോമാറ്റിക്ക് സ്ട്രീറ്റ് ലൈറ്റ് സിസ്റ്റം -- ഇരുട്ടാകുമ്പോൾ തനിയെ ഓൺ ആകുന്ന ഈ ലൈറ്റ് ലൈറ്റ് സെൻസർ, യൂനോ ബോർഡ് സർക്യൂട്ടീൽ പ്രവർത്തിക്കുന്നു. പിക്ടോബ്ലോക്സ് കോഡുകളാണ് പ്രോഗ്രാമിങ്ങിനു ഉപയോഗിച്ചിരിക്കുന്നത്.
▪️ട്രാഫിക് ലൈറ്റ്, സ്മാർട്ട് LED -- പിക്ടോബ്ലോക്സ് കോഡുകളിൽ പ്രവർത്തിക്കുന്ന യുനോബോർഡ്, വിവിധ നിറത്തിലുള്ള LED ഉപയോഗിച്ച് നിർമ്മിച്ച സർക്യൂട്ട്.
2023-26 ബാച്ചിലെ ശബരിനാഥ് കെ എസ്, സച്ചിദാനന്ദൻ, ഗോപിക എന്നീ കുട്ടികൾ റോബോഫെസ്റ്റിനു നേതൃത്വം നൽകി.