എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 35052-ലിറ്റിൽകൈറ്റ്സ് | |
|---|---|
| [[File:|frameless|upright=1]] | |
| സ്കൂൾ കോഡ് | 35052 |
| യൂണിറ്റ് നമ്പർ | LK/2018/35052 |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
| ഉപജില്ല | ആലപ്പുഴ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ലിൻസി ജോർജ്ജ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ജോജോ ജോൺ |
| അവസാനം തിരുത്തിയത് | |
| 20-09-2025 | 35052mihs |
അംഗങ്ങൾ
.
പ്രവർത്തനങ്ങൾ
അഭിരുചി പരീക്ഷ
2025-28 ബാച്ചിലേക്കുള്ള പ്രേവേശനത്തിനായി 106 കുട്ടികൾ രജിസ്റ്റർ ചെയ്തു. സ്കൂൾ ഐ റ്റി ലാബിൽ ഈ കുട്ടികൾക്കായി പ്രവേശന പരീക്ഷ കൈറ്റ് മെന്റർസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.
ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്ലാസ് - ക്ലാസ് 8
എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പ്രിലിമിനറി ക്യാമ്പ് സെപ്റ്റംബർ 10 ന് നടത്തപ്പെട്ടു. ആലപ്പുഴ സബ്ജില്ലാ മാസ്റ്റർ ട്രെയിനർ ആയ ശ്രീ. ഉണ്ണികൃഷ്ണൻ സർ ആണ് ക്യാമ്പ് നയിച്ചത്. ഫേസ് സെൻസിംഗ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ തയ്യാറാക്കപ്പെട്ട എൻട്രി ആക്ടിവിറ്റിയിലൂടെ കുട്ടികൾ ഗ്രൂപ്പുകൾ തിരിഞ്ഞു. ഇന്റർനെറ്റും ആധുനിക സാങ്കേതിക വിദ്യകളും പരിചയപ്പെടുന്നതിനും അവ ജീവിതത്തിൽ എങ്ങനെ എവിടെയൊക്കെ പ്രയോജനപ്പെടുത്തുന്നു എന്നു മനസിലാക്കുന്നതിനുമുള്ള സെഷനുകളിൽ കുട്ടികൾ വാശിയോടെ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് എന്താണെന്നും ഒരു ലിറ്റിൽ കൈറ്റ് അംഗത്തിന്റെ ഉത്തരവാദിത്വങ്ങൾ എന്നിവയൊക്കെ ക്യാമ്പിന്റെ ചർച്ച വിഷയങ്ങളായി കടന്നു പോയി. ഇതുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം സംഘടിപ്പിക്കുകയും ചെയ്തു. scratch, അനിമേഷൻ എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങൾ ഉൾപ്പെടുന്നതായിരുന്നു തുടർന്നുള്ള പ്രവർത്തനങ്ങൾ. റോബോട്ടിക്‌സ് ലെ കോഴിക്ക് തീറ്റ നൽകുന്ന പ്രവർത്തനം ഗ്രൂപ്പടിസ്ഥാനത്തിൽ വളരെ രസകരമായി കുട്ടികൾ ചെയ്തു. തുടർന്ന് രക്ഷാകർത്താക്കൾക്കായി ക്ലാസ് നടത്തി. കൈറ്റ് മെന്റർസ് ആയ ശ്രീമതി. ലിൻസി ജോർജ്ജ്, ശ്രീ. ജോജോ എന്നിവർ സന്നിഹിതരായിരുന്നു.