ഉള്ളടക്കത്തിലേക്ക് പോവുക

എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/ലിറ്റിൽകൈറ്റ്സ്/2018-20

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
35052-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്35052
യൂണിറ്റ് നമ്പർLK/2018/35052
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ആലപ്പുഴ
ലീഡർയൂസഫ് റിജോ എ ഡി
ഡെപ്യൂട്ടി ലീഡർഅമ്മു വിജി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ലിൻസി ജോർജ്ജ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സുമിമോൾ കെ എക്സ്
അവസാനം തിരുത്തിയത്
13-12-202335052mihs
ലിറ്റിൽകൈറ്റ്സ് 2018 - 20

വിദ്യാർത്ഥികളുടെ സാങ്കേതിക പരിജ്ഞാനം മെച്ചപ്പെടാൻ ഉതകുന്ന വിധത്തിൽ ഒരു സംഘം വിദ്യാർത്ഥികളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പൂങ്കാവ് എം.ഐ.എച്ച്.എസ് - ൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ആരംഭിച്ചു. ഹൈടെക് വിദ്യാലയങ്ങളിലെ കുട്ടികളുടെ I.T കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനായി 2018 ഫെബ്രുവരി 14-ന് രജിസ്ട്രേഷൻ നടത്തി. 2018 മാർച്ച് 3- ന് കുട്ടികൾക്കായുള്ള ആപ്റ്റിട്യൂഡ് ടെസ്റ്റ്‌ നടത്തി. 48 കുട്ടികൾ പരീക്ഷ എഴുതിയതിൽ നിന്നും 40 കുട്ടികളെ തെരഞ്ഞെടുത്തു. LK/2018/35052 എന്ന രെജിസ്ട്രേഷൻ നമ്പറിൽ വളരെ കാര്യക്ഷമമായി യൂണിറ്റ് പ്രവർത്തിച്ച് വരുന്നു. മുൻ വർഷങ്ങളിലെ 'ഹായ് സ്കൂൾ കുട്ടിക്കൂട്ടം' പദ്ധതിയിലെ അംഗങ്ങളുടെ പ്രവർത്തന മികവും ആവേശവും ലിറ്റിൽ കൈറ്റ്സിന്റെ തുടർപ്രവർത്തനങ്ങൾക്ക് മാറ്റ് കൂട്ടുകയും ചെയ്തു. സ്കൂളിലെ ഹൈടെക് സംവിധാനങ്ങൾ സംരക്ഷിക്കുന്നതിലും സാങ്കേതിക പരിജ്ഞാനം വർധിപ്പിക്കുന്നതിനും സാധിച്ചു എന്നതിലുപരി വിദ്യാർഥികളിലേക്കും പൊതുജനങ്ങളിലേക്ക് മികവുറ്റ, വേറിട്ട പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ ലിറ്റിൽ കൈറ്റ് യൂണിറ്റിന് സാധിച്ചു.

  • ആദ്യ ബാച്ചിൽ 40 കുട്ടികൾ അംഗങ്ങളായിരുന്നു.
  • ഗ്രാഫിക്സ്, അനിമേഷൻ, പ്രോഗ്രാമിങ്, റോബോട്ടിക്സ് തുടങ്ങിയ വിവിധ വിഷയങ്ങളിൽ പരിശീലനം നൽകി.
  • ക്യാമറ ഫോട്ടോഗ്രാഫി, വീഡിയോ എഡിറ്റിംഗ് എന്നിവയിലും തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് പരിശീലനം ലഭിച്ചു.
  • എട്ട് കുട്ടികൾ സബ്ജില്ലാ ക്യാമ്പിൽ പങ്കെടുത്തു.
  • അകുൽ ഉല്ലാസ് എന്ന കുട്ടി സംസ്ഥാന തല ക്യാമ്പിൽ പങ്കെടുത്തു.
  • സ്കൂളിലെ വിവിധ പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ക്യാമറയിൽ പകർത്തി ഡോക്യുമെന്റേഷൻ നടത്തി.
  • ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി.
  • ഫീൽഡ് വിസിറ്റിന്റെ ഭാഗമായി കുട്ടികൾ ചേർത്തല ഇൻഫോപാർക്കിലെ ടെക്ജെൻഷ്യ സന്ദർശിച്ചു, വിവിധ പ്രവർത്തനങ്ങൾ കണ്ടു മനസിലാക്കി.
കൈറ്റ് മിസ്ട്രസ് 1 കൈറ്റ് മിസ്ട്രസ് 2
ലിൻസി ജോർജ്ജ് സുമിമോൾ കെ.എക്സ്

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2018