എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/ലിറ്റിൽകൈറ്റ്സ്/2022-25

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
35052-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്35052
യൂണിറ്റ് നമ്പർLK/2018/35052
അംഗങ്ങളുടെ എണ്ണം39
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ആലപ്പുഴ
ലീഡർഗോവിന്ദ് പി
ഡെപ്യൂട്ടി ലീഡർശിവബാല
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ലിൻസി ജോർജ്ജ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ജോജോ ജോൺ
അവസാനം തിരുത്തിയത്
09-07-202435052mihs
ലിറ്റിൽകൈറ്റ്സ് 2022 - 25
  • 2022-2025 ബാച്ചിലേക്ക് പ്രവേശനം നേടുന്നതിനായി 50 കുട്ടികൾ അഭിരുചി പരീക്ഷ എഴുതി. 35 കുട്ടികൾ അംഗത്വം നേടി.
  • 35 കുട്ടികൾക്കും മൊഡ്യൂൾ അനുസരിച്ച് ബാച്ച് തിരിച്ച് ക്ലാസുകൾ നടന്നു വരുന്നു.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര്
1 9301 അംജിത്ത് സി ജിമ്മി
2 9314 ആഷ്മി ഉമേഷ്
3 9320 അഭിനവ് ആന്റണി
4 9339 സേറ ജെയ്‍മോൻ
5 9342 അരവിന്ദ് കെ സുധീഷ്
6 9350 അഭിനവ് അജോ
7 9352 വിജയ് മാധവ് ബി
8 9366 ആരോൺ ജോസഫ് എസ്
9 9370 നിള പി
10 9372 ശിവബാല എസ്
11 9383 അനഘ എ
12 9385 ആൻ മരിയ വർഗീസ്
13 9401 ക്രിഷ്ണരാജ് നാരായണൻ
14 9411 അക്ഷയ് മഹേഷ്
15 9412 അമൽദേവ് ബി
16 9428 ജോബിൻ സുനി
17 9429 അഭിജിത്ത് പി എം
18 9441 ആന്റണി ബെന്നിച്ചൻ
19 9442 അഭിമന്യു എസ്
20 9447 അഭിലാഷ് ഒ എ
21 9453 ഹരൺ ജാക്സൺ
22 9470 അർജുൻ ജെ
23 9503 ആകോഷ് സാബു
24 9504 ആരതി എ
25 9506 സാന്ദ്ര വി എസ്
26 9509 അലീന മറിയം
27 9550 ഡെനിൻ ദാസ്
28 9563 ആൻ മരിയ വി എസ്
29 9569 പ്രണവ് വി പി
30 9570 ആൻ ലിയ സെബാസ്റ്റ്യൻ
31 9574 ദേവനാരായണൻ വി ജെ
32 9593 ആദ്യ എം
33 9635 ടോം ഏലിയാസ് ക്രൂസ്
34 9638 അർജുൻ ഡി
35 9941 ദേവപ്രിയ പി വി
36 9947 ആൻബിയോൺ ഷേർജിത്ത് എ എസ്
37 9968 ഗോവിന്ദ് പി
38 9978 അഭിനവ് ദീപു
39 9983 അനന്ദു വി



ക്യാമ്പോണം - ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്

സെപ്റ്റംബർ 2 ശനിയാഴ്ച ഒൻപതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സഅംഗങ്ങളുടെ ക്യാമ്പ് നടന്നു. തുറവൂർ സബ്ജില്ലാ മാസ്റ്റർ ട്രെയിനർ ആയ ശ്രീ. ജോർജ്ജ് കുട്ടി സർ ആണ് ക്യാമ്പ് നയിച്ചത്. ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്‌ന ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. ഓണാവധിക്കാലമായത് കൊണ്ട് തന്നെ ഓണവുമായി ബന്ധപ്പെട്ട വിവിധ മത്സരങ്ങൾ ഉൾപ്പെടുത്തിയാണ് ക്യാമ്പ് നടന്നത്. scratch -ൽ തയ്യാറാക്കാനുള്ള ചെണ്ടമേളം , പൂക്കള നിർമ്മാണം , ഓപ്പൺ ടൂൺസ് ഉപയോഗിച്ച് തയാറാക്കാവുന്ന ഓണം റീൽസ് , ജിഫുകൾ എന്നിവയൊക്കെ ക്യാമ്പിൽ ഉൾപ്പെടുത്തിയിരുന്നു. കുട്ടികളെ വിവിധ ഗ്രൂപ്പുകൾ ആക്കി തിരിച്ചാണ് ഓരോ ആക്ടിവിറ്റിയും നടത്തപ്പെട്ടത്. ഓരോ പ്രവർത്തനങ്ങളിലേയും കുട്ടികളുടെ പങ്കാളിത്തം അനുസരിച്ച് സബ്‌ജില്ലാ ക്യാമ്പിൽ പങ്കെടുക്കാൻ കുട്ടികളെ തിരഞ്ഞെടുക്കുകയും ചെയ്തു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി. ലിൻസി ജോർജ്ജ്, മാസ്റ്റർ ശ്രീ. ജോജോ ജോൺ എന്നിവരും ക്യാമ്പിൽ പങ്കെടുത്തു.

ചന്ദ്രയാൻ വിക്ഷേപണദിനാചരണം


ഐ.റ്റി മേള

സബ്‌ജില്ലാതല ഐ.റ്റി മേളയിൽ ലിറ്റിൽ കൈറ്റ് അംഗമായ മാസ്റ്റർ അഭിമന്യൂ പങ്കെടുത്തു ഒന്നാം സ്ഥാനം കരസ്ഥമാക്കി.

നിർമ്മിതബുദ്ധി- ക്ലാസ്

ലിറ്റിൽ അംഗങ്ങളുടെ നേതൃത്വത്തിൽ മറ്റുള്ള കുട്ടികൾക്കായി വിവിധ വിഷയങ്ങളിൽ ക്ലാസുകൾ സംഘടിപ്പിക്കുന്നു. 2022 -25 ബാച്ചിലെ അംഗമായ മാസ്റ്റർ ഗോവിന്ദ് . പി മറ്റു കുട്ടികൾക്കായി നിർമ്മിതബുദ്ധി എന്ന വിഷയത്തിൽ ക്ലാസ് എടുത്തു. സ്വന്തമായി തയ്യാറാക്കിയ പ്രസന്റേഷൻ ഉപയോഗിച്ചാണ് ഗോവിന്ദ് ക്ലാസ് നയിച്ചത്.

നോളേജ് വിസ്ത 2024

ഹൈസ്‌കൂൾ ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി ശാസ്ത്ര - സാങ്കേതിക കോൺക്ലേവ് സ്‌കൂളിൽ സംഘടിപ്പിച്ചു . 2024 ഫെബ്രുവരി 10, 11 തീയതികളിൽ ആണ് കോൺക്ലേവ് നടന്നത്. ജിമ്മി കെ ജോസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സ്‌കൂളിലെ അദ്ധ്യാപകൻ ആയിരുന്ന ജിമ്മി കെ ജോസിന്റെ സ്മരണാർത്ഥം എല്ലാ വർഷവും സംഘടിപ്പിക്കുന്ന കോൺക്ലേവിന്റെ ആദ്യ എഡിഷൻ ആയിരുന്നു ഇത് ."ശാസ്ത്ര സാങ്കേതിക മുന്നേറ്റത്തിലൂടെ പുനർ നിർമ്മിക്കപ്പെടുന്ന ലോകം" എന്നതായിരുന്നു ആദ്യ എഡിഷന്റെ വിഷയം. കേരള ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയുടെയും കേരള ടെക്‌നോളജിക്കൽ യുണിവേഴ്സിറ്റിയുടെയും വൈസ് ചാൻസലർ ഡോ സജി ഗോപിനാഥ് ആമുഖ പ്രഭാഷണം നടത്തി . "സിന്തറ്റിക്ക് ബയോളജി -ഭൂമിയിലെ ജീവന്റെ കവചം " എന്ന വിഷയത്തിൽ കേരള സർവ്വകലാശാല മുൻ പ്രൊഫസർ ഡോ അച്യുത് ശങ്കർ എസ് നായറും ,ജനറേറ്റിവ് എ ഐ എന്ന വിഷയത്തിൽ കേരള സ്റ്റാർട്ട് അപ്പ് മിഷൻ സി ഇ ഓ , അനൂപ് അംബിക യും "ഭാവി ഗതാഗതം - കൂടുതൽ വേഗത്തിൽ , സുസ്ഥിരതയോടെ " എന്ന വിഷയത്തിൽ കൊച്ചി വാട്ടർ മെട്രോ സി ഓ ഓ സാജൻ ജോൺ എന്നിവർ അവതരണങ്ങൾ നടത്തി ജിമ്മി കെ ജോസ് സ്മാരക പ്രഭാഷണം നടത്തിയത് എം ജി സർവ്വകലാശാല മുൻ വൈസ് ചാൻസലറും പ്രൊഫസറുമായ ഡോ സാബു തോമസ് ആയിരുന്നു. "മെറ്റീരിയൽ സയൻസ് - ഭൂമിയുടെ നിലനില്പിനുള്ള ഒറ്റ മൂലി" എന്ന വിഷയത്തിൽ ആയിരുന്നു പ്രഭാഷണം അഖില കേരള അടിസ്ഥാനത്തിൽ ശാസ്ത്ര - സാങ്കേതിക വിദ്യ ക്വിസ്സ് , പേപ്പർ പ്രെസെന്റേഷൻ മത്സരം എന്നിവയും അനുബന്ധ പരിപാടികൾ ആയി ഉണ്ടായിരുന്നു. ആലപ്പുഴ ജില്ലയിലെ വിവിധ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിലെ അംഗങ്ങളും രണ്ടു ദിവസത്തെ വിവിധ സെഷനുകളിൽ പങ്കെടുത്തു.

LK ഫീൽഡ് വിസിറ്റ്

ലിറ്റിൽ കൈറ്റ്സ് ലെ കുട്ടികൾക്കായി ചേർത്തല ഇൻഫോ പാർക്കിലേയ്ക്ക് ഒരു ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ചു. കേന്ദ്രസർക്കാരിന്റെ ഇന്ത്യ ഇന്നൊവേഷൻ ചലഞ്ച് ജേതാക്കളായ ടെക്ജൻഷ്യ ആണ് കുട്ടികൾക്ക് സന്ദർശിക്കാൻ അവസരം ലഭിച്ചത്. ടെക്ജൻഷ്യ സി.ഇ.ഓ ശ്രീ.ജോയ് സെബാസ്റ്റ്യൻ കുട്ടികൾക്കായി ഇൻഫോ പാർക്കിന്റെയും വിവിധ കമ്പനികളെയും കുറിച്ചുള്ള വിവരങ്ങൾ പങ്കു വയ്ച്ചു. കുട്ടികൾ ടെക്ജൻഷ്യ സന്ദർശിക്കുകയും പ്രവർത്തനങ്ങൾ മനസിലാക്കുകയും ചെയ്തു.