എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
35052-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്35052
യൂണിറ്റ് നമ്പർLK/2018/35052
അംഗങ്ങളുടെ എണ്ണം41
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ആലപ്പുഴ
ലീഡർഇമ്മാനുവൽ വി ജെ
ഡെപ്യൂട്ടി ലീഡർചാരുത എം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ലിൻസി ജോർജ്ജ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ജോജോ ജോൺ
അവസാനം തിരുത്തിയത്
09-07-202435052mihs
ലിറ്റിൽകൈറ്റ്സ് 2023 - 26

2023-26 ബാച്ചിലേക്കുള്ള പ്രേവേശനത്തിനായി 68 കുട്ടികൾ രജിസ്റ്റർ ചെയ്തു. ലിറ്റിൽ കൈറ്റ്സ് എൻട്രൻസ് എക്സാം എഴുതിയവരിൽ നിന്നും 41 കുട്ടികൾക്ക് 2023-26 ബാച്ചിലേക്ക് പ്രവേശനം ലഭിച്ചു. പ്രേവേശനം ലഭിച്ച കുട്ടികളുടെ ഒരു യോഗം ചേർന്ന് മാസ്റ്റർ ഇമ്മാനുവൽ വി ജെ യെ ലീഡർ ആയും ചാരുത എം നെ ഡെപ്യൂട്ടി ലീഡർ ആയും തിരഞ്ഞെടുത്തു. ഓരോ ക്ലാസിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് തങ്ങളുടെ ക്ലാസുകളിലെ ഹൈടെക് ഉപകരണങ്ങളുടെ പരിചരണം, അതാത് ക്ലാസുകളുടെ സ്റ്റുഡിയോ അസംബ്ലി നടത്തിപ്പ്, ഐ.റ്റി ലാബ് പരിപാലനം എന്നിവ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ശ്രീ. ജോജോ സർ പരിചയപ്പെടുത്തി. എല്ലാ ബുധനാഴ്ചകളിലും ലിറ്റിൽ കൈറ്റ്സ് ക്ലാസുകൾ നടത്താൻ തീരുമാനിച്ചു. പുതിയ ബാച്ചിലെ എല്ലാ കുട്ടികളെയും ചേർത്ത് ഗ്രൂപ്പ് ആരംഭിക്കുകയും ചെയ്തു. 

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര്
1 9662 അഭ്ഷേക് ജെ പി
2 9684 അഭിൻ ആൽബിൻ
3 9686 കെവിൻ സോജി
4 9703 ക്രിസ് ജെ എഫ്
5 9704 ജോർജ് മനോജ് കണ്ണാടൻ
6 9709 ജെറിൻ ജോസഫ് പി റ്റി
7 9712 ശാന്തിസേനൻ പി
8 9727 ആൽവിയ ആന്റണി
9 9731 ജീവ ആന്റണി
10 9732 ഇമ്മാനുവൽ വി ജെ
11 9741 എയ്ഞ്ചൽ കെ ജെ
12 9756 മിഥുൻ ക്രിസ്റ്റി ഷാജി
13 9761 സാൽവിൻ മാത്യു
14 9772 ജന്നിഫർ ജോഷി
15 9775 ദേവനാരായണൻ സി എം
16 9782 മാത്യൂസ്‍മോൻ എസ്
17 9785 അൻസിയ സ്റ്റാലിൻ
18 9792 ഗോപിക റ്റി എസ്
19 9795 അ‍ഡ്‍വിൻ സിജു
20 9797 അൽന മേരി യേശുദാസ്
21 9800 ഇമ്മാനുവൽ മനോജ്
22 9801 ഡോമിയോ ബോസ്കോ
23 9812 കെ പി ജിസ
24 9827 ദുർഗ്ഗ ബെൻദാസ്
25 9829 ജോൺപോൾ എസ്
26 9850 കാർത്തിക് ജോജി തോമസ്
27 9857 ജയക‍ൃഷ്ണൻ ജെ
28 9868 ദിയ സുജീവ്
29 9879 അതുൽ ജോബി ജോർജ്
30 9901 വൈശാന്ത് രജീഷ്
31 9905 ദേവനന്ദ എസ്
32 9907 ആദിത്യ ദിലീപ്
33 9918 ലെയ്സൺ സി ലാൽ
34 9919 ആദിത്യൻ മോഹൻദാസ്
35 9923 ശിവകാർത്തിക് എസ്
36 9927 ഡോൺ ബോബി
37 9929 റിനോ റോബിൻ
38 9930 അഞ്ചു റാഫേൽ
39 9932 ചാരുത എം
40 9934 ആൽഫ മരിയ വി പി
41 9971 ശ്രീഹരി കെ എച്ച്

പ്രിലിമിനറി ക്യാമ്പ്

2023-26 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ജൂലൈ 12 നു നടത്തപ്പെട്ടു. ആലപ്പുഴ സബ്‌ജില്ല മാസ്റ്റർ ട്രെയിനർ ആയ ശ്രീ. ഉണ്ണികൃഷ്ണൻ സർ ആണ് ക്ലാസ് നയിച്ചത്. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്‌ന ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് പദ്ധതി എന്താണെന്നും, ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ വിവിധ ചുമതലകൾ എന്താണെന്നും പരിചയപ്പെടുത്തുന്ന വിവിധ സെഷനുകളോടുകൂടിയാണ് ക്യാമ്പ് ആരംഭിച്ചത്. അനിമേഷൻ, പ്രോഗ്രാമിംഗ് മേഖലകളിൽ കുട്ടികളുടെ താല്പര്യം വർദ്ധിപ്പിക്കുന്ന വിവിധ പ്രവർത്തനങ്ങളും ഗെയിമുകളും ക്യാമ്പിന്റെ ഭാഗമായി ഉൾപ്പെടുത്തിയിരുന്നു. വിവിധ ഐ.ടി ഉപകരണങ്ങൾ പരിചയപ്പെടുക വഴി ഹൈടെക് മുറികളുടെ പരിപാലനത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പങ്ക് കുട്ടികൾക്ക് മനസിലാക്കാൻ സാധിച്ചു. പുതുതായി പ്രേവേശനം നേടിയ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എല്ലാവരും തന്നെ ക്യാമ്പിൽ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി. ലിൻസി ജോർജ്ജ്, ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ശ്രീ. ജോജോ ജോൺ എന്നിവരും ക്യാമ്പിൽ പങ്കെടുത്തു.

ഐ.റ്റി മേള

സബ്‌ജില്ലാതല ഐ.റ്റി മേളയിൽ ഐ.റ്റി ക്വിസ് വിഭാഗത്തിൽ ലിറ്റിൽ കൈറ്റ് അംഗമായ മാസ്റ്റർ ഡോൺ ബോബി പങ്കെടുത്ത്‌ രണ്ടാം സ്ഥാനം കരസ്ഥമാക്കി. റവന്യുതല ഐ.റ്റി ക്വിസിൽ ഡോൺ ബോബി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

നോളേജ് വിസ്ത 2024

ഹൈസ്‌കൂൾ ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി ശാസ്ത്ര - സാങ്കേതിക കോൺക്ലേവ് സ്‌കൂളിൽ സംഘടിപ്പിച്ചു . 2024 ഫെബ്രുവരി 10, 11 തീയതികളിൽ ആണ് കോൺക്ലേവ് നടന്നത്. ജിമ്മി കെ ജോസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സ്‌കൂളിലെ അദ്ധ്യാപകൻ ആയിരുന്ന ജിമ്മി കെ ജോസിന്റെ സ്മരണാർത്ഥം എല്ലാ വർഷവും സംഘടിപ്പിക്കുന്ന കോൺക്ലേവിന്റെ ആദ്യ എഡിഷൻ ആയിരുന്നു ഇത് ."ശാസ്ത്ര സാങ്കേതിക മുന്നേറ്റത്തിലൂടെ പുനർ നിർമ്മിക്കപ്പെടുന്ന ലോകം" എന്നതായിരുന്നു ആദ്യ എഡിഷന്റെ വിഷയം. കേരള ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയുടെയും കേരള ടെക്‌നോളജിക്കൽ യുണിവേഴ്സിറ്റിയുടെയും വൈസ് ചാൻസലർ ഡോ സജി ഗോപിനാഥ് ആമുഖ പ്രഭാഷണം നടത്തി . "സിന്തറ്റിക്ക് ബയോളജി -ഭൂമിയിലെ ജീവന്റെ കവചം " എന്ന വിഷയത്തിൽ കേരള സർവ്വകലാശാല മുൻ പ്രൊഫസർ ഡോ അച്യുത് ശങ്കർ എസ് നായറും ,ജനറേറ്റിവ് എ ഐ എന്ന വിഷയത്തിൽ കേരള സ്റ്റാർട്ട് അപ്പ് മിഷൻ സി ഇ ഓ , അനൂപ് അംബിക യും "ഭാവി ഗതാഗതം - കൂടുതൽ വേഗത്തിൽ , സുസ്ഥിരതയോടെ " എന്ന വിഷയത്തിൽ കൊച്ചി വാട്ടർ മെട്രോ സി ഓ ഓ സാജൻ ജോൺ എന്നിവർ അവതരണങ്ങൾ നടത്തി ജിമ്മി കെ ജോസ് സ്മാരക പ്രഭാഷണം നടത്തിയത് എം ജി സർവ്വകലാശാല മുൻ വൈസ് ചാൻസലറും പ്രൊഫസറുമായ ഡോ സാബു തോമസ് ആയിരുന്നു. "മെറ്റീരിയൽ സയൻസ് - ഭൂമിയുടെ നിലനില്പിനുള്ള ഒറ്റ മൂലി" എന്ന വിഷയത്തിൽ ആയിരുന്നു പ്രഭാഷണം അഖില കേരള അടിസ്ഥാനത്തിൽ ശാസ്ത്ര - സാങ്കേതിക വിദ്യ ക്വിസ്സ് , പേപ്പർ പ്രെസെന്റേഷൻ മത്സരം എന്നിവയും അനുബന്ധ പരിപാടികൾ ആയി ഉണ്ടായിരുന്നു. ആലപ്പുഴ ജില്ലയിലെ വിവിധ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിലെ അംഗങ്ങളും രണ്ടു ദിവസത്തെ വിവിധ സെഷനുകളിൽ പങ്കെടുത്തു.

LK ഫീൽഡ് വിസിറ്റ്

ലിറ്റിൽ കൈറ്റ്സ് ലെ കുട്ടികൾക്കായി ചേർത്തല ഇൻഫോ പാർക്കിലേയ്ക്ക് ഒരു ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ചു. കേന്ദ്രസർക്കാരിന്റെ ഇന്ത്യ ഇന്നൊവേഷൻ ചലഞ്ച് ജേതാക്കളായ ടെക്ജൻഷ്യ ആണ് കുട്ടികൾക്ക് സന്ദർശിക്കാൻ അവസരം ലഭിച്ചത്. ടെക്ജൻഷ്യ സി.ഇ.ഓ ശ്രീ.ജോയ് സെബാസ്റ്റ്യൻ കുട്ടികൾക്കായി ഇൻഫോ പാർക്കിന്റെയും വിവിധ കമ്പനികളെയും കുറിച്ചുള്ള വിവരങ്ങൾ പങ്കു വയ്ച്ചു. കുട്ടികൾ ടെക്ജൻഷ്യ സന്ദർശിക്കുകയും പ്രവർത്തനങ്ങൾ മനസിലാക്കുകയും ചെയ്തു.