ഉപയോക്താവിന്റെ സംവാദം:35052mihs

Schoolwiki സംരംഭത്തിൽ നിന്ന്

ചിത്രങ്ങൾ ചേർക്കുമ്പോൾ

സർ,
സ്കൂൾവിക്കി വിദ്യാലയങ്ങളുടെ കൂട്ടായ്മയിൽ പടുത്തുയർത്തിക്കൊണ്ടിരിക്കുന്ന ഒരു വിജ്ഞാനകോശമാണ്. ഇതിൽ ചിത്രങ്ങൾളും വിവരങ്ങളും ചേർക്കുമ്പോൾ കുറേക്കൂടി ശ്രദ്ധയും സൂക്ഷ്മതയും പുലർത്തണമെന്ന് അഭ്യർത്ഥിക്കുന്നു. വിജ്ഞാനകോശത്തിനനുഗുണമല്ലാത്ത ഉള്ളടക്കങ്ങൾ സ്കൂൾവിക്കിയിൽ ചേർക്കാതിരിക്കുക.ഇതുപോലുള്ള താളുകൾക്ക്സ്കൂൾ വിക്കിയിൽ എന്ത് പ്രസക്തിയാണുള്ളത്? ഈ താളിൽ ഒരു വ്യക്തിയുടെ കുടുംബഫോട്ടോ ചേർത്തിരിക്കുന്നത് കണ്ടു. ഇത്തരം ഫോട്ടോകൾ ഒരു കാരണവശാലും സ്കൂൾവിക്കിയിൽ അനുവദനീയമല്ല. കൂടാതെ ഈ ചിത്രത്തിന് കൃത്യമായ അനുമതിയും ചേർത്തിട്ടില്ല.

മറ്റൊരു പ്രധാന വസ്തുത കൂടി ചൂണ്ടിക്കാണിക്കട്ടെ. സ്കൂൾവിക്കിയിൽ ചേർക്കുന്ന താളുകൾ എല്ലാം തന്നെ അതത് സ്കൂളിന്റെ ഉപതാളുകൾ ആയിരിക്കണം. അങ്ങനെയല്ലാതെ പ്രധാനനാമമേഖലയിൽ സ്വതന്ത്ര താളുകൾ സൃഷ്ടിക്കാൻ പാടില്ല. 1, 2, 3- ഈ താളുകൾ നോക്കൂ. ഇവ സ്വതന്ത്രതാളുകളാണ്. മാത്രമല്ല ഇവയിലെ ഉള്ളടക്കം സ്കൂൾവിക്കിക്ക് അനുയോജ്യവും അല്ല.

അതുകൊണ്ട് ശ്രദ്ധയോടെയും അവധാനതയോടെയും മാത്രം സ്കൂൾവിക്കിയിൽ വിവരങ്ങൾ ചേർക്കുക. സംശയങ്ങൾ, അഭിപ്രായങ്ങൾ എന്നിവ സംവാദ താളുകളിൽ പങ്കുവയ്ക്കുക.
സസ്നേഹം,
ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 21:15, 8 ജനുവരി 2022 (IST)

Schoolwikihelpdesk (സംവാദം) 10:19, 13 ഫെബ്രുവരി 2024 (IST)

Schoolwikihelpdesk (സംവാദം) 10:19, 13 ഫെബ്രുവരി 2024 (IST)

Blocked icon schoolwiki.png പ്രിയ സുഹൃത്തേ, താങ്കളുടെ സ്കൂൾവിക്കിയിലെ പ്രവ‌ർത്തനങ്ങളിൽ പിഴവ് കാണുന്നു. മാനദണ്ഡങ്ങൾ പാലിക്കാതെ ചിത്രമോ മറ്റ് ഉള്ളടക്കമോ ചേ‌ർക്കുന്നത് വിലക്കുന്നതിനായി താങ്കളുടെ User ID മൂന്നുദിവസത്തിൽ കവിയാത്ത കാലത്തേക്ക് തടയേണ്ടി വന്നതിൽ ഖേദിക്കുന്നു. സംവാദം താളിലെ മറ്റ് സന്ദേശങ്ങളും ശ്രദ്ധിക്കുക സ്കൂൾവിക്കിയിലെ താങ്കളുടെ സേവനം തുട‌രുന്നതിന് ഈ പ്രശ്നം പരിഹരിക്കേണ്ടതായിട്ടുണ്ട്. താങ്കളെ തിരുത്തുന്നതിൽനിന്ന് തടഞ്ഞിട്ടുണ്ടെങ്കിൽ, എത്രയും പെട്ടെന്ന് തന്നെ സ്റ്റേറ്റ് കോ‌ഡിനേറ്ററെ ബന്ധപ്പെടേണ്ടതാണ്. -Schoolwikihelpdesk

Schoolwikihelpdesk (സംവാദം) 11:05, 19 ഫെബ്രുവരി 2024 (IST)