.2025-28അധ്യയനവർഷം എട്ടാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ജൂൺ 17നകം അംഗത്വം അപേക്ഷിക്കുകയും ജൂൺ 25ന് നടത്തപ്പെടുന്ന അഭിരുചി പരീക്ഷക്ക് തയാറാക്കുന്നതിനുമായി എട്ടാം ക്ലാസ്സിലെ കുട്ടികളെ വിളിച്ചുചേർക്കുകയും അഞ്ച് ,ആറ് ,ഏഴ് ക്ലാസുകളിലെ ഐ. റ്റി പാഠപുസ്കങ്ങൾ ഉൾപ്പെടുത്തിയുള്ള ക്ലാസ്സുകൾ അവർക്ക് നൽകുകയും ചെയ്തു.മുപ്പത് മിനിറ്റ് ദൈർഘ്യമുള്ള അഭിരുചി പരീക്ഷയിൽ കുട്ടികൾക്ക് ആവശ്യമായ പരിശീലനം കൈറ്റ് മിസ്ട്രസും,കൈറ്റ്മാസ്റ്ററും ചേർന്ന്നല്കി. കൈറ്റ് ലഭ്യമാക്കിയ മോഡൽസോഫ്റ്റ്‌വെയർ ലാപ് ടോപ്പുകളിൽഇൻസ്റ്റാൾ ചെയ്യുകയും ആവശ്യമായ നിർദ്ദേശങ്ങളോടെകുട്ടികളെ ടെസ്റ്റിന് പ്രാപ്തരാക്കുകയും ചെയ്തുവരുന്നു.
അഭിരുചിപരീക്ഷയിൽ നേടുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ നാല്പതു കുട്ടികൾക്ക് അംഗത്വം പരിഗണിക്കപ്പെടുന്നതാണ് എന്നുള്ള വസ്തുതയും കുട്ടികളെയും രക്ഷകർത്താക്കളെയും ബോധ്യപ്പെടുത്തി.