എസ്.വി.എച്ച്.എസ്സ്.എസ്സ്. എരുത്തേൻപതി

19:35, 29 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ANITHA (സംവാദം | സംഭാവനകൾ)


	 	
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾവൊക്കേഷണൽ ഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ


പാലക്കാട് ചിറ്റൂർ താലൂക്കിന്റെ കിഴക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ശ്രീവിദ്യാ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ.

എസ്.വി.എച്ച്.എസ്സ്.എസ്സ്. എരുത്തേൻപതി
വിലാസം
എരുത്തേന്പതി

എരുത്തേന്പതി പി.ഒ.
,
678555
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 07 - 1982
വിവരങ്ങൾ
ഇമെയിൽSreevidhyahighschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്21047 (സമേതം)
യുഡൈസ് കോഡ്32060400805
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ചിറ്റൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
താലൂക്ക്ചിറ്റൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
മാദ്ധ്യമംമലയാളം, തമിഴ്,
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ63
പെൺകുട്ടികൾ57
ആകെ വിദ്യാർത്ഥികൾ120
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽമായാവർമ ആർ
പ്രധാന അദ്ധ്യാപികജോതി എം നായർ
പി.ടി.എ. പ്രസിഡണ്ട്സസി
അവസാനം തിരുത്തിയത്
29-07-2025ANITHA
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ചരിത്രം

1982 ജൂലൈ മാസത്തിൽ പുതിയ ഒരു ഹൈസ്കൂളായിട്ടാണ് എരുത്തേൻപതി എന്ന ഗ്രാമത്തിൽ ശ്രീവിദ്യാഹൈസ്കൂൾ സ്ഥാപിതമായത്. എട്ടാം ക്ലാസ്സ് മാത്രമായിരുന്നു അന്ന്. തുടർ വർഷങ്ങളിൽ 9,10 എന്നീ ക്ലാസ്സുകൾ ആരംഭിച്ചു. സി.പി.നാരായണൻകുട്ടി നായർ ആയിരുന്നു സ്ഥാപക മാനേജർ. അദ്ദേഹം എളനാട് ഹൈസ്കൂളിലെ പ്രധാന അദ്ധ്യാപകൻ കൂടി ആയിരുന്നു. അദ്ദേഹത്തിന്റെ പത്നിയും അധ്യാപികയായിരുന്നു-സരസമ്മടീച്ചർ. 1997ൽ ഇവിടെ വൊക്കേഷണൽ ഹയർസെക്കണ്ടറി ആരംഭിച്ചു.2007ൽ രജത ജൂബിലി കൊണ്ടാടി.ഹൈസ്കൂളിൽ ഇപ്പോൾ 24 അധ്യാപകരും 4 അനധ്യാപകരും ഉണ്ട്.ഇവിടെ തമിഴും മലയാളവും സമാന്തര ഡിവിഷനുകളാണുള്ളത്.ആദ്യ പ്രധാന അദ്ധ്യാപകൻ ആർ.സി.അനന്തനാരായണ അയ്യരായിരുന്നു.1984ൽ ആണ് അദ്ദേഹം ഹെഡ്മാസ്റ്ററായി എത്തുന്നത്.1982ൽ സ്കൂൾ തുടങ്ങുമ്പോൾ എം.എൻ.മുരളീധരൻ നായർ ഇൻ ചാർജ് ആയി പ്രവർത്തനം ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും വൊക്കേഷണൽ ഹയർ സെക്കണ്ടറിക്ക് 3 നിലകളിലായി 13 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും വൊക്കേഷണൽ ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.സി.സി.
  • ഖബഡി ടീം
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഹരിത സേന
  • ക്ലാസ്സ് ലൈബ്രറി
  • ക്ലാസ്സുകളിൽ ദിവസേന വർത്തമാന പത്രങ്ങൾ

മാനേജ്മെന്റ്

ഇപ്പോൾ ചാരിറ്റബിൾ സൊസൈറ്റിയാണ് ഭരണം നിർവഹിക്കുന്നത്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

  • 1982 - 84
എം.എൻ.മുരളീധരൻ നായർ (ഇൻ ചാർജ്)
  • 1984 - 92
ആർ.സി.അനന്തനാരായണ അയ്യർ.
  • 1992 - 2008
എം.എൻ.മുരളീധരൻ നായർ
  • 2008-2013
ടി.രാമചന്ദ്രൻ
  • 2013-14
ആർ.ദിവാകർ
  • 2014-
പി.എസ്.ശ്റീകുമാർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും------- കിലോമീറ്റർ -----------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു