ഗവൺമെന്റ് എച്ച്. എസ്. എസ്. അരുവിക്കര/ലിറ്റിൽകൈറ്റ്സ്/2024-27
ദൃശ്യരൂപം
| Home | 2024-27 | 2025-28 | 2026-29 |
| 42003-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 42003 |
| യൂണിറ്റ് നമ്പർ | LK/2018/42003 |
| അംഗങ്ങളുടെ എണ്ണം | 30 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | നെടുമങ്ങാട് |
| ലീഡർ | MUHAMMAD YAZEEN A |
| ഡെപ്യൂട്ടി ലീഡർ | ALIYA S |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ആഷാ റാം |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | മായാദേവി |
| അവസാനം തിരുത്തിയത് | |
| 19-06-2025 | 42003 |


പ്രിലിമിനറി ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് 2024-2027 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 22/07/2024 ന് നടന്നു . നെടുമങ്ങാട് സബ്‌ജില്ലയുടെ മാസ്റ്റർ ട്രെയിനർ ശ്രീമതി അനിജ ബി എസ് ക്യാമ്പിന് നേതൃത്വം നൽകി . കുട്ടികൾ ഉത്സാഹത്തോടെയും ആവേശത്തോടെയും ക്യാമ്പിനെ സ്വീകരിച്ചു .ക്യാമ്പിന് ശേഷം നടന്ന പി റ്റി എ മീറ്റിംഗ് ഏറെ ഫലപ്രദമായിരുന്നു . പി ടി എ അംഗങ്ങൾക്കും , രക്ഷിതാക്കൾക്കും ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ പ്രവർത്തനത്തെക്കുറിച്ചു കൂടുതൽ അറിയുവാൻ സാധിച്ചു . നമ്മുടെ സ്‌കൂളിലെ പ്രവർത്തനങ്ങളും അവരിലേക്കെത്തിക്കാൻ സാധിച്ചു .
ഒൻപതാം ക്‌ളാസ്സിലെ കുട്ടികൾ നയിച്ച ക്‌ളാസ്
ഒൻപതാം ക്‌ളാസ്സിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ എട്ടാം ക്‌ളാസ്സിലെ കുട്ടികൾക്ക് ഗ്രാഫിക് ഡിസൈണിങ്നെക്കുറിച്ചു കൂടുതൽ പരിശീലനം നൽകി .അതിലൂടെ എട്ടാം ക്‌ളാസ്സിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് ചിത്രങ്ങൾ വരയ്ക്കാൻ കൂടുതൽ ആത്മവിശ്വാസം നേടാൻ സാധിച്ചു .


സ്‌കൂൾ തല ക്യാമ്പ്
2024 - 2027 ബാച്ചിന്റെ സ്‌കൂൾ തല ക്യാമ്പ് 27/05/2025 ചൊവ്വാഴ്ച നടന്നു. ഗവ.ഹൈ സ്‌കൂൾ പൂവത്തൂരിലെ ജ്യോതി ടീച്ചർ കുട്ടികൾക്ക് kdenlive സോഫ്ട്‍വെയർ ഉപയോഗിച്ചുകൊണ്ടുള്ള വീഡിയോ എഡിറ്റിംഗ് പരിശീലനം നൽകി . കുട്ടികൾ വളരെ താല്പര്യത്തോടെയും ഉത്സാഹത്തോടെയും ക്യാമ്പിൽ പങ്കാളികളായി .

2025-26 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ
1. പ്രവേശനോത്സവം 2025-26
രണ്ടു മാസത്തെ നീണ്ട ഇടവേളയ്ക്കു ശേഷം ഞങ്ങൾ പുതിയ അധ്യയന വർഷത്തെ വരവേറ്റു .അറിവ് തേടിയെത്തിയ കുഞ്ഞുങ്ങളെയും രക്ഷകർത്താക്കളെയും മനസ്സിന് കുളിര്മയേകുന്ന തരത്തിൽ സ്വാഗതം ചെയ്യാൻ ഞങ്ങൾക്ക് കഴിഞ്ഞു. ഈ പ്രോഗ്രാമിന്റെ ഡോക്യൂമെന്റഷൻ ലിറ്റിൽ കൈറ്റ്സ് കൂട്ടുകാർ മനോഹരമായി ചെയ്തു .
2. പരിസ്ഥിതി ദിനാഘോഷം 2025
പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ലിറ്റിൽ കൈറ്റ്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ യു പി , ഹൈ സ്‌കൂൾ തലത്തിലുള്ള കുട്ടികൾക്ക് ഡിജിറ്റൽ പെയിന്റിംഗ് , ഡിജിറ്റൽ പോസ്റ്റർ മേക്കിങ് എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു .

3. ലിറ്റിൽ കൈറ്റ്സ് ന്റെ നേതൃത്വത്തിൽ നടന്ന ഡിജിറ്റൽ അച്ചടക്കത്തെ കുറിച്ചുള്ള ക്‌ളാസ്
ലിറ്റിൽ കൈറ്റ്സ് ന്റെ നേതൃത്വത്തിൽ നടന്ന ഡിജിറ്റൽ അച്ചടക്കത്തെ കുറിച്ചുള്ള ക്‌ളാസിൽ കുട്ടികൾ നേരിടാവുന്ന പ്രശ്നങ്ങളെക്കുറിച്ചും , അതിനെ എങ്ങനെ പരിഹരിക്കാമെന്നും , സോഷ്യൽ മീഡിയ എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാമെന്നും എല്ലാം വ്യക്തമായി കുട്ടികൾക്ക് മനസിലാക്കി കൊടുത്തു .


4. സൈബർ ഗ്രൂമിംഗ് ക്‌ളാസ്
ലിറ്റിൽ കൈറ്റ്സ് ന്റെ നേതൃത്വത്തിൽ നടന്ന സൈബർ ഗ്രൂമിംഗ് ക്‌ളാസിൽ സോഷ്യൽ മീഡിയ സുരക്ഷിതമായി ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ,എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാം , നമുക്ക് നേരെ ഉണ്ടാകുന്ന ഭീഷണിയെ എങ്ങനെ നേരിടാം , നിയമപരമായി എങ്ങനെ നേരിടാം എന്നിങ്ങനെയുള്ള കാര്യങ്ങൾ കുട്ടികൾക്ക് മനസിലാക്കി കൊടുത്തു .

5.ലിറ്റിൽ കൈറ്റ്സ് കുട്ടികൾ റീൽസ് തയ്യാറാക്കി
2025 -28 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള കുട്ടികളുടെ അപേക്ഷ സ്വീകരിക്കുന്ന സമയത്ത് കുട്ടികളെ ലിറ്റിൽ കൈറ്റ്സിലേക്കു ആകർഷിക്കുന്നതിന് വേണ്ടി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ റീൽസ് തയ്യാറാക്കി .



