ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/ഹൈസ്കൂൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
രക്ഷിതാക്കൾക്ക‍് ബോധവരക്കരണ ക്ലാസ് -17-6-2025
| class="wikitable" |+
|
|} പത്താം ക്ലാസിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക‍് ബോധവരക്കരണ ക്ലാസ് നൽകി. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് കൗൺസിലർ മുഹസിൻ പരി ക്ലാസ് നയിച്ചു. എസ്.എം.സി ചെയർമാൻ അബ്‍ദുൾ റസാക്ക് വി.ടി, ഹെഡ്മാസ്റ്റർ ബാബുരാജ് പി.എസ് എന്നിവർ സംസാരിച്ചു. 80 ഓളം രക്ഷിതാക്കൾ പങ്കെടുത്ത ക്ലാസിൽ രക്ഷിതാക്കളുടെ സംശയങ്ങൾക്ക് മറുപടി നൽകിക്കൊണ്ടാണ് ക്ലാസ് അവസാനിച്ചത്.
റോഡ് മാർക്കിങ്ങ് - പ്രദർശനം- 30-8-2024
ഒമ്പതാം ക്ലാസിലെ ചലനസമവാക്യങ്ങൾ എന്ന പാഠത്തിലെ റോഡ് മാർക്കിംഗ് എന്ന പാഠഭാഗം എക്സിബിഷനിലൂടെ ഒമ്പത് സി ക്ലാസിലെ കുട്ടികൾ അവതരിപ്പിച്ചു. ഒമ്പതാം ക്ലാസിലെ കുട്ടികളെല്ലാം എക്സിബിഷൻ കണ്ട് വിവിധ റോഡ് മാർക്കിങ്ങിനെൿുറിച്ച് മനസ്സിലാക്കി.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
കളിയിലൂടെ പഠനം - പ്രകാശത്തിന്റെ അപവർത്തനം - 31-8-2024
ഒമ്പതാം ക്ലാസിലെ പ്രകാശത്തിന്റെ അപവർത്തനം എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് അപവർത്തനം പൂർണാന്തര പ്രതിപതനം എന്നിവ മനസ്സിലാക്കുന്നതിന് വിവിധ മാധ്യമങ്ങളും അവയിലൂടെയുള്ള പ്രകാശപാതയൂടെ വ്യതിയാനവും കാണിക്കുന്ന തരത്തിൽ മുറ്റത്ത് ചിത്രം വരച്ച് കുട്ടികൾ കളിയിലൂടെ കാര്യങ്ങൾ പഠിച്ചു.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ