2024-27 വർഷത്തേക്കുള്ള ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനു വേണ്ടി നടത്തിയ അഭിരുചി പരീക്ഷയിൽ എട്ടാം ക്ലാസിൽ നിന്ന് 29 കുട്ടികൾ പങ്കെടുക്കുകയും എല്ലാവർക്കും പ്രവേശനം ലഭിക്കുകയും ചെയ്തു. 2024 ആഗസ്റ്റ് 6-ാം തീയതി രാവിലെ 9.30 മുതൽ 4.30 വരെ കമ്പ്യൂട്ടർ ലാബിൽ വച്ച് എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് പ്രിലിമിനറി ക്യാമ്പ് നടത്തി. പാലാ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ് മാസ്റ്റർ ശ്രീ ടോം തോമസ് ക്യാമ്പിന് നേതൃത്വവം നൽകി.വിദ്യാർത്ഥികൾക്ക് സ്ക്രാച്ച്,അനിമേഷൻ തുടങ്ങിയവയുടെ പരിശീലനം ക്യാമ്പിൽ നൽകി.
തുടർന്നുള്ള ബുധനാഴ്ചകളിൽ വൈകുന്നേരം 3.30 മുതൽ 4.30 വരെയുള്ള സമയത്ത് ഹൈടെക് ഉപകരണ സജ്ജീകരണം, ഗ്രാഫിക്സ് ഡിസൈനിംഗ്, ആനിമേഷൻ, മലയാളം കമ്പ്യൂട്ടിംഗ്, മീഡിയ ട്രെയിനിംഗ്, ബ്ലോക്ക് പ്രോഗ്രാമിംഗ് എന്നിവയിൽ പരിശീലനം നൽകി വരുന്നു.
ഇപ്പോൾ 29 അംഗങ്ങളാണ് ബാച്ചിലുള്ളത്.