സെന്റ് തോമസ്സ് എച്ച്.എസ് മരങ്ങാട്ടുപിള്ളി./ലിറ്റിൽകൈറ്റ്സ്

LK Main Home LK Portal LK Help

Home2024 - 272025 - 282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26-- Help

ഹൈ ടെക് വിദ്യാഭ്യാസത്തിന്റെ ഭാഗമായി ആരംഭിച്ചിട്ടുള്ള ലിറ്റിൽ കൈറ്റ്സ് ഐ. ടി ക്ലബ് കൂട്ടായ്മ 2018-2019 അധ്യയനവർഷത്തിൽ മരങ്ങാട്ടുപിള്ളി സെന്റ് തോമസ് ഹൈസ്ക്കൂളിൽ പ്രവർത്തനം ആരംഭിച്ചു. 2018 മാർച്ച് മാസത്തിൽ നടന്ന അഭിര‍ുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ എട്ടാം ക്ലാസിലെ 26 കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് ക്ലബിൽ അംഗത്വം ലഭിച്ചു. ശ്രീ.ജെയിംസ് ഇ .ജെ യെ കൈറ്റ്സ് മാസ്റ്ററായും സിസ്റ്റർ സാലി ജേക്കബ് നെ കൈറ്റ് മിസ്‍ട്രസ്സ‍ുമായി തെരഞ്ഞെട‍ുത്തു. ലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റ് തലത്തിലെ സംഘാടനവും പ്രവർത്തനവും കാര്യക്ഷമമാക്കാൻ സ്‍ക‍ൂൾതലത്തിൽ സ്‍ക‍ൂൾതല നിർവഹണസമതി രൂപീകരിച്ചു. സിസ്റ്റർ സാലി ജേക്കബ് സ‍ർവീസിൽ നിന്നും വിരമിച്ചതിനാൽ 2019 മുതൽ 2023 വരെ സിസ്റ്റർ ഷാന്റി വി.എം , 2023 മെയ് മാസം മുതൽ ശ്രീമതി സിൽബി ആന്റോ യും കൈറ്റ് മിസ്‍ട്രസ്സായി പ്രവർത്തിക്ക‍ുന്ന‍ു.കൈറ്റ് തയ്യാറാക്കി നൽക‍ുന്ന മോഡ്യ‍ൂളിന്റെ അടിസ്ഥാനത്തിൽ എല്ലാ മാസവ‍ും ബ‍ുധനാഴ്‍ച ഉച്ചകഴിഞ്ഞ് 3.30 മുതൽ 4.30 വരെ കൈറ്റ്മിസ്‍ട്രസ‍ുമാര‍ുടെ നേതൃത്വത്തിൽ പരിശീലനം നൽക‍ുന്ന‍ു. ഗ്രാഫിക്സ് & അനിമേഷൻ,സ്‍ക്രാച്ച് പ്രോഗ്രാമിങ്,മൊബൈൽ ആപ്പ് നിർമാണം, ആർഡിനോ ബ്ലോക്ക‍്‍ലി പ്രോഗ്രാമിങ് നിർമ്മിതബ‍ുദ്ധി, റോബോട്ടിക്സ്,ഇലക‍്ട്രോണിക്,മലയാളം കമ്പ്യൂട്ടിങ്ങ‍ും ഡെസ്‍ക‍്ടോപ് പബ്ലിഷിങ്ങ‍ും മീഡിയ & ഡോക്ക‍ുമെന്റേഷൻ എന്നിങ്ങനെ വിവിധ മേഖലകളാണ് യ‍ൂണിറ്റ്തല പരിശീലനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഓണം, ക്രിസ്ത്മസ് അവധി വേളകളിൽ നോൺ റെസിഡൻഷ്യൽ ക്യാമ്പുകളും നടത്തപ്പെടുന്നു . സ്‌കൂൾ ഐ ടി ലാബ് പരിപാലനം ,ഡെസ്ക്ടോപ്പ് ക്ലീയറിംഗ് ,സ്മാർട്ട് ക്‌ളാസ് പരിപാലനം ,സ്‌കൂൾവിക്കി അപ്‌ഡേഷൻ എന്നിവയും ക്ലബ്ബ് അംഗങ്ങളുടെ ചുമതലയാണ് .

ഡിജിറ്റൽ പൂക്കളം