സെന്റ് തോമസ്സ് എച്ച്.എസ് മരങ്ങാട്ടുപിള്ളി./ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2024-27 | 2025-28 | 2026-29 |
2024-27 വർഷത്തേക്കുള്ള ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനു വേണ്ടി നടത്തിയ അഭിരുചി പരീക്ഷയിൽ എട്ടാം ക്ലാസിൽ നിന്ന് 29 കുട്ടികൾ പങ്കെടുക്കുകയും എല്ലാവർക്കും പ്രവേശനം ലഭിക്കുകയും ചെയ്തു. 2024 ആഗസ്റ്റ് 6-ാം തീയതി രാവിലെ 9.30 മുതൽ 4.30 വരെ കമ്പ്യൂട്ടർ ലാബിൽ വച്ച് എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് പ്രിലിമിനറി ക്യാമ്പ് നടത്തി. പാലാ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‍കൂൾ ലിറ്റിൽ കൈറ്റ് മാസ്റ്റർ ശ്രീ ടോം തോമസ് ക്യാമ്പിന് നേതൃത്വം നൽകി.വിദ്യാർത്ഥികൾക്ക് സ്‍ക്രാച്ച്,അനിമേഷൻ തുടങ്ങിയവയുടെ പരിശീലനം ക്യാമ്പിൽ നൽകി.
| 31060-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 31060 |
| യൂണിറ്റ് നമ്പർ | LK/2018/31060 |
| അംഗങ്ങളുടെ എണ്ണം | 29 |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | പാലാ |
| ഉപജില്ല | കുറവിലങ്ങാട് |
| ലീഡർ | അമേൽ അനിൽകുമാർ |
| ഡെപ്യൂട്ടി ലീഡർ | ഗോപിക സുനിൽ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ജെയിംസ് ഇ.ജെ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സിൽബി ആന്റോ |
| അവസാനം തിരുത്തിയത് | |
| 17-03-2026 | 31060 |
തുടർന്നുള്ള വെള്ളിയാഴ്ചകളിൽ വൈകുന്നേരം 3.30 മുതൽ 4.30 വരെയുള്ള സമയത്ത് ഹൈടെക് ഉപകരണ സജ്ജീകരണം, ഗ്രാഫിക്സ് ഡിസൈനിംഗ്, ആനിമേഷൻ, മലയാളം കമ്പ്യൂട്ടിംഗ്, മീഡിയ ട്രെയിനിംഗ്, ബ്ലോക്ക് പ്രോഗ്രാമിംഗ് എന്നിവയിൽ പരിശീലനം നൽകി വരുന്നു. ഇപ്പോൾ 29 അംഗങ്ങളാണ് ബാച്ചിലുള്ളത്.
പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്സ് ഏക ദിന ക്യാമ്പ് -ഒന്നാം ഘട്ടം
ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിന്റെ വീഡിയോ പ്രൊഡക്ക്ഷൻ ക്യാമ്പ് 2025 ജൂൺ 5 ന് സ്കൂൾ ഐ.ടി ലാബിൽ വച്ച് നടന്നു. രാവിലെ 9.30ന് ഹെഡ്മിസ്ട്രസ് ശ്രീമതി ലിന്റ എസ് പുതിയാപറമ്പിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
പാലാ സെൻ്റ് മേരീസ് ഹയർ സെക്കൻ്ററി സ്കൂൾ കൈറ്റ് മാസ്റ്ററായ ശ്രീ. ടോം തോമസ് ആണ് പരിശീലനം നയിച്ചത്. റീൽസ് നിർമ്മാണം, പ്രൊമോ വീഡിയോ തയ്യാറാക്കൽ തുടങ്ങിയ ന്യൂജൻ മേഖലകളെ പരിചയപ്പെടുത്തുകയും കുട്ടികൾ പരിശീലിക്കുകയും സ്വന്തമായി മികച്ച വീഡിയോകൾ തയ്യാറാക്കുകയും ചെയ്തു. 29 കുട്ടികൾ പങ്കെടുത്തു. വൈകുന്നേരം നാല് മണിക്ക് ക്യാമ്പ് അവസാനിച്ചു. സ്കൂൾ കൈറ്റ് മാസ്റ്റർമാരായ ശ്രീ.ജെയിംസ് ഇ.ജെ, ശ്രീമതി സിൽബി ആന്റോ എന്നിവർ നേതൃത്വം നൽകി.
സോഫ്റ്റ്‌വെയർ ഫ്രീഡം ഫെസ്റ്റ്
2025 സെപ്റ്റംബർ 24 മുതൽ 29 വരെ തീയതികളിലായി സോഫ്റ്റ്‌വെയർ സ്വതന്ത്ര ആചരണം നടത്തി. ഇതിൻ്റെ ഭാഗമായി കുട്ടികൾക്കും പൊതുജനങ്ങൾക്കുമായി റോബോട്ടിക്സ് , IoT എന്നീ മേഖലകളിലുള്ള പ്രവർത്തന മാതൃകകളുടെ പ്രദർശനം നടത്തപ്പെട്ടു.
സ്കൂൾ ക്യാമ്പ് രണ്ടാം ഘട്ടം
സ്കൂൾ ക്യാംപ് രണ്ടാം ഘട്ടം 2025 നവംബർ 1 ന് നടത്തി. അനിമേഷൻ സോഫ്റ്റ്‌വെയർ ആയ opentooz, വീഡിയോ എഡിറ്റിങ് സോഫ്റ്റ്‌വെയർ ആയ kdenlive എന്നിവയെ കുറിച്ചുള്ള ക്ലാസുകൾ രാമപുരം എസ്.എച്ച്.ജി.എച്ച്.എസി ലെ കൈറ്റ് മെൻ്റർ ശ്രീ. ലിബിൻ സി.കെ നയിച്ചു. പ്രോഗ്രാമിങ് സോഫ്റ്റ്‌വെയർ ആയ സ്ക്രാച്ചിൽ physics engine ഉൾപ്പെടുത്തി ഗെയിമുകൾ നിർമിക്കുന്നതിനെ കുറിച്ച് ഞങ്ങളുടെ സ്കൂൾ കൈറ്റ് മെൻ്റർ ശ്രീ.ജെയിംസ് ഇ.ജെ ക്ലാസുകൾ നയിച്ചു. ക്യാമ്പ് രാവിലെ 10 മണിക്ക് ആരംഭിച്ച് വൈകുന്നേരം 3.30 ന് സമാപിച്ചു.
റോബോട്ടിക്‌സ് ശില്പശാല
2025-26 അധ്യായന വർഷത്തെ പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്കായി 2026 ജനുവരി 13 ന് റോബോട്ടിക്‌സ് ശില്പശാല നടത്തി. 2024 -27 ബാച്ച് LK അംഗങ്ങളായ ആരോൺ ജയിൻ , അമിൽ അനിൽകുമാർ, ജെറോം റോബിൻസ് , ഹെനോക് ജോജി എന്നിവർ കുട്ടി റിസോഴ്സ് പേഴ്സൺസ് ആയി . ഓട്ടോമാറ്റിക് സാനിറ്റെസർ ഡിസ്പെൻസർ പ്രവർത്തന മാതൃക കുട്ടികൾ നിർമ്മിച്ച് പ്രദർശിപ്പിച്ചു.
സർവ്വം AI മയം
രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും ഭിന്നശേഷി വിഭാഗത്തിലുമുള്ള കുട്ടികൾക്കും AI മേഖലയിൽ പ്രത്യേക പരിശീലനം നൽകുന്നതിനായി, ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിലെ RP മാരായ കുട്ടികൾക്കും കൈറ്റ് മെൻ്റർമാർക്കും ആയുള്ള പരിശീലനം 11/02/2026 ന് പാലാ മഹാത്മ ഗാന്ധി ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ വെച്ച് നടത്തപ്പെട്ടു. പ്രസ്തുത പരിശീലനത്തിൽ കൈറ്റ് മെൻ്റർ ശ്രീമതി സിൽബി ആൻ്റോ , ബാച്ച് ലീഡേഴ്സ് അമിൽ അനിൽകുമാർ, ഗോപിക സുനിൽ എന്നിവർ പങ്കെടുത്തു.
മാതാപിതാക്കൾക്ക് AI പരിശീലനം
2026 ഫെബ്രുവരി 26-ാം തീയതി 9 -ാം ക്ലാസിൽ പഠിക്കുന്ന കുട്ടികളുടെ മാതാപിതാക്കൾക്കായി AI പരിശീലനം നടത്തപ്പെട്ടു. പരിശീലനത്തിൽ AI യുടെ ഗുണങ്ങളും ദോഷങ്ങളും രക്ഷിതാക്കളുമായി പങ്കുവച്ചു. ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിലെ അമിൽ അനിൽ കുമാർ, ഗോപിക സുനിൽ, ആരോൺ ജയിൻ , ജെറോം റോബിൻസ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.
ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ 2024-2027
| ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് |
|---|---|---|
| 1 | 11949 | ആരോൺ ജെയിൻ |
| 2 | 11979 | അഭിജിത്ത് സുധീർ |
| 3 | 11942 | എബിൻ ജിമ്മിച്ചൻ |
| 4 | 11941 | ആദിത്യൻ കെ എസ് |
| 5 | 11937 | ആദിത്യൻ പ്രശാന്ത് |
| 6 | 12012 | അദ്വൈത് പി. ആർ |
| 7 | 11923 | അജയ് കൃഷ്ണൻ പി.എസ് |
| 8 | 11992 | അക്സാ ജോമോൻ |
| 9 | 12285 | അലക്സാ സിജോ |
| 10 | 11981 | അമൽ മോനിഷ് |
| 11 | 12005 | അമേൽ അനിൽകുമാർ |
| 12 | 11972 | അൻസിൽ ഷിബു |
| 13 | 11971 | അനുകൃത് കെ.എസ് |
| 14 | 11991 | അർപ്പിത ആർ. സിനു |
| 15 | 11948 | അരുൺ മുരളി |
| 16 | 11969 | അയന ഷാജൻ |
| 17 | 11977 | ദേവിക കലേഷ് |
| 18 | 12076 | ഫെലിക്സ് മാണി സജി |
| 19 | 11976 | ഗോപിക സുനിൽ |
| 20 | 11945 | ഹെനോക് ജോജി |
| 21 | 11931 | ഹെസക്കിയ ബേബി |
| 22 | 12205 | ജെൽവിൻ സജി |
| 23 | 11946 | ജെറോം റോബിൻസ് |
| 24 | 12291 | കെവിൻ ജോർജ് |
| 25 | 11951 | മാത്യു ജോബി |
| 26 | 11959 | നിരജ് ശ്രീകുമാർ |
| 27 | 11989 | നിവ്യ ജോഷി |
| 28 | 11956 | രോഹിത് ഏ. ആർ |
| 29 | 12183 | എസ്. സാരംഗ് |