ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തനങ്ങൾ/2024-25
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പ്രവേശനോത്സവം 2024
ചാരമംഗലം ഗവ:ഡിവിഎച്ച് എസ്സ് എസ്സിലെ പ്രവേശനോത്സവം ജൂൺ 3 തിങ്കളാഴ്ച പ്രശസ്ത സിനിമാ നാടകഗാനരചയിതാവ് ശ്രീ രാജീവ് ആലുങ്കൽ നിർവ്വഹിച്ചു. ജില്ല പഞ്ചായത്ത് ഡിവിഷൻ മെമ്പർ ശ്രീ ഉത്തമൻ അദ്ധ്യക്ഷതവഹിച്ചു.നവാഗതരായ കുട്ടികൾക്ക് സമ്മാനം വിതരണം ചെയ്തു. SSLC,+2 പരീക്ഷകളിൽ Full A+ ' നേടിയ കുട്ടികളെയും എൻ എം എം എസ് , എൽ എസ് എസ് ,യു എസ് എസ് എന്നീ സ്കോളർഷിപ്പ് ജേതാക്കളേയും സ്പോർട്സിൽ സംസ്ഥാന തലത്തിൽ ഉന്നത സ്ഥാനം കരസ്ഥമാക്കിയ ഗൗരി അക്ബറെയും , ശ്രീഹരി അജിത്തിനേയും പ്രസ്തുത ചടങ്ങിൽ ആദരിച്ചു. കൺവീനർ ശ്രീമതി ലക്ഷമി ദാസ് കൃതജ്ഞത രേഖപ്പെടുത്തി ശ്രീമതി രശ്മി കെ പ്രിൻസിപ്പാൾ സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ ശ്രീമതി പുഷ്പവല്ലി, പിറ്റിഎ പ്രസിഡൻ്റ് ശ്രീ അക്ബർ'HM in charge ശ്രീമതി നിഷ ,സ്റ്റാഫ് സെക്രട്ടറി ശ്രീ ജയ്ലാൽ എന്നിവർ ആശംസകൾ അർപ്പിച്ചു .
-
ഉദ്ഘാടനം
-
ആദരവ്
-
ആദരവ്
-
ആദരവ്
പരിസ്ഥിതി ദിനാചരണം
ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു പ്രത്യേക അസംബ്ലി വിളിച്ചു ചേർത്തു. പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയെടുക്കുകയും വിദ്യാർഥികൾക്ക് പരിസ്ഥിതി ദിന സന്ദേശം 10 A യിലെ വിദ്യാർഥി നൽകി .തുടർന്ന് ശ്രീ മതി നിഷ ടീച്ചർ (HM in charge) SPC, NCC , JRC കേഡറ്റുകൾക്ക് വ്യക്ഷതൈ വിതരണം ചെയ്തു. 11 മണിക്ക് പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ശ്രീ സെബാസ്റ്റ്യൻ സാറിന്റെ നേതൃത്ത്വത്തിൽ കുട്ടികൾക്കായി പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു - സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 1.30 pm ന് നടന്ന Up, HS വിദ്യാർഥികൾക്കായി നടത്തിയ പരിസ്ഥിതി ദിനക്വിസിൽ ദേവ പ്രിയ ആർ 7 c- UP ഫസ്റ്റ്,അനാമിക വി 9 c- HS ഫസ്റ്റ് വിജയികളായി തിരഞ്ഞെടുക്കപ്പെട്ടു. എൽ പി വിഭാഗത്തിൽ കുട്ടികൾ തയ്യാറാക്കിയ പരിസ്ഥിതിദിന സന്ദേശമുൾക്കൊള്ളുന്ന മുദ്രവാക്യവും , പോസ്റ്ററുകളുമായി സ്കൂൾ അങ്കണത്തിൽ റാലി നടത്തുകയുണ്ടായി.ലോക പരിസ്ഥിതി ദിന ആഘോഷങ്ങളുടെ ഭാഗമായി ചാരമംഗലം സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് സമൃദ്ധി എന്ന പേരിൽ ഫലവൃക്ഷ തൈകളുടെ വിതരണം നടത്തി. പ്രാദേശികമായി ലഭ്യമായ ഫലവർഷങ്ങളുടെ വിത്തുകൾ കുട്ടികൾ തന്നെ പാകി മുളപ്പിച്ച് അവ സ്കൂളിൽ കൊണ്ടുവന്ന ഈ ദിവസം സ്കൂൾ ഗ്രാമത്തിലെ വീടുകളിൽ കൊണ്ടുപോയി നൽകുകയും നട്ടു കൊടുക്കുകയും ആയിരുന്നു. ഫലവൃക്ഷ തൈ കളുടെ വിതരണ ഉദ്ഘാടനം നിർവഹിച്ചത് പഞ്ചായത്ത് മെമ്പർ ശ്രീമതി പുഷ്പവല്ലി ആയിരുന്നു. സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി രശ്മി, പ്രോഗ്രാം ഓഫീസർ രതീഷ് എന്നിവർ ആശംസകൾ നേർന്ന സംസാരിച്ചു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എൻഎസ്എസ് വിദ്യാർത്ഥികൾ സംഘടിപ്പിച്ച പരിസ്ഥിതി അസംബ്ലിയിലാണ് ഈ പരിപാടികൾ നടന്നത്.
വായനാദിനം 2024
വായനാദിനത്തോടനുബന്ധിച്ച് 2024 ജൂൺ 19 മുതൽ 25 വരെ നീണ്ടു നിൽക്കുന്ന പരിപാടികൾക്ക് തുടക്കം കുറിച്ചു.ജൂൺ 19 ന് പ്രത്യേക അസംബ്ലി കൂടി വായനാദിന പ്രതിജ്ഞയെടുത്തു. വായനദിന സന്ദേശം എച്ച് എം ഇൻ ചാർജ്ജ് നിഷ ടീച്ചർ നൽകി. കുട്ടികൾക്ക് തയ്യാറാക്കിയ പതിപ്പിൻ്റെ പ്രകാശനം നടന്നു. നിഷ ടീച്ചറിന് പതിപ്പ് നൽകി പ്രകാശനം നിർവ്വഹിച്ചത്വിദ്യാരംഗം കൺവീനർ ആണ്. വായനദിന ക്വിസ്, ഉപന്യാസ മത്സരം, ചിത്രരചനാ പ്രദർശനം, കുട്ടിയ്ക്ക് ഒരു പുസ്തകം, വായനാപതിപ്പ് ,കഥ, കവിത, ആസ്വാദനക്കുറിപ്പ് എന്നിവ ഒരാഴ്ച കാലം നടത്തുന്നു.ഇതിന് നേതൃത്വം നൽകുന്നത് വിദ്യാരംഗം ക്ലബാണ്
സഹപാഠിയ്ക്കു് ഒരു കൈത്താങ്ങുമായി സീഡ് വിദ്യാർത്ഥികൾ
ചാരമംഗലം: വാഹനാപകടത്തിൽ അച്ഛൻ നഷ്ടപ്പെട്ട വിദ്യാർത്ഥിയ്ക്കു് സഹായ ഹസ്തവുമായി സീഡു ക്ലബ് അംഗങ്ങൾ സീഡ് ക്ലബിലെ അംഗങ്ങൾ തങ്ങളുടെ കൊച്ചു സമ്പാദ്യങ്ങൾ ചേർത്ത് വച്ചാണ് പഠനോപകരണങ്ങൾ വാങ്ങി നൽകിയത്.ഇതിൻ്റെ ഉദ്ഘാടനം കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തു പ്രസിഡൻ്റ് ശ്രീമതി ഗീതാ കാർത്തികേയൻ നിർവ്വഹിച്ചു. സീഡ് കോഡിനേറ്റർ സിനി പൊന്നപ്പൻ ഈ പ്രവർത്തനത്തിന് നേതൃത്വം നൽകി. സഹപാഠിയോടുള്ള കുട്ടികളുടെ സ്നേഹത്തിനും കരുതലിനും വേദിയായി സീഡ് ക്ലബ്.
ലോക ലഹരി വിരുദ്ധ ദിനം-ബോധവൽക്കരണ പരിപാടികൾ- ജൂൺ 26
സ്കൂളിലെ എൻ സി സി,എസ് പി സി, സ്കൗട്ട് ആൻഡ് ഗൈഡ് ,കുട്ടി കസ്റ്റംസ് തുടങ്ങിയ ക്ലബ്ബുകളുടെ അഭിമുഖ്യത്തിൽ ലോക ലഹരി വിരുദ്ധ ദിനമായ ജൂൺ 26 ന് നിരവധി പ്രോഗ്രാമുകൾ സംഘടിപ്പിച്ചു . സ്കൂളിലെ കുട്ടി കസ്റ്റംസ്ന്റെ ആഭിമുഖ്യത്തിൽ പുത്തനങ്ങാടിവരെ സൈക്കിൾ റാലി സംഘടിപ്പിച്ചു ..ജൂൺ 26 ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് സ്കൂൾ കൗൺസിലറുടെ നേതൃത്വത്തിൽ ഹൈസ്കൂളിലെ കുട്ടികളെ സംഘടിപ്പിച്ചുകൊണ്ട് ലഹരി വിരുദ്ധ പോസ്റ്റർ രചന മത്സരം നടത്തുകയുണ്ടായി.ലഹരി വിരുദ്ധ ദിനത്തിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ തെരുവ് നാടകം സംഘടിപ്പിയ്ക്കുകയും പോസ്റ്റർ നിർമ്മാണവും നടത്തുകയുണ്ടായി.
ലഹരിയ്ക്കെതിരെ മനുഷ്യച്ചങ്ങല
ലഹരി വിരുദ്ധദിനമായ ജൂൺ 26 ലഹരിയ്ക്കെതിരെയുള്ള ബോധവൽക്കരണത്തിൻ്റെ ഭാഗമായി കുരുന്നു ചങ്ങല തീർത്ത് ചാരമംഗലം ഗവ.ഡി.വി.എച്ച്.എസ്.എസിലെ സീഡ് ക്ലബ്ബംഗങ്ങൾ. H.M in charge ആയ നിഷ ടീച്ചർ ലഹരി വിരുദ്ധ സന്ദേശം നൽകി കുട്ടികളുടെ കുരുന്ന് ചങ്ങല ഉദ്ഘാടനം ചെയ്തു. സീഡ് കോഡിനേറ്റർ സിനി പൊന്നപ്പൻ, അധ്യാപകരായ ബ്രിജിത്ത്, സിജോ, പ്രദീപ് ഡാമിയൻ തുടങ്ങിയവർ മനുഷ്യച്ചങ്ങലയ്ക്ക് നേതൃത്വം നൽകി. ലഹരി വിരുദ്ധ ദിനത്തിൽ ലഹരിയ്ക്കെതിരെയുള്ള പ്രതിജ്ഞയും പോസ്റ്ററുകളും. നൃത്തശിൽപ്പവും സംഘടിപ്പിക്കുകയുണ്ടായി.
ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്


ലഹരി വിരുദ്ധ ദിനത്തിൽ സീഡ് ക്ലബിൻ്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സ്കൂളിൽ നടന്നു. ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് കുട്ടികൾക്കായി എടുത്തത് സുഭാഷ് സാർ(അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ, എക്സൈസ് ചേർത്തല റേഞ്ച് ഓഫീസ്) ആണ്. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തത്H.M in charge ആയ നിഷ ടീച്ചർ ആണ്. യു .പി വിഭാഗം സീനിയർ അധ്യാപികയായ സുനിതമ്മ ടീച്ചർ ലഹരി വിരുദ്ധ സന്ദേശം നൽകി. സ്വാഗതം ആശംസിച്ചത് സീഡ് കോഡി നേറ്റർ സിനിയാണ്.സ്റ്റാഫ് സെക്രട്ടറി ഡോ.പ്രദീപ്, രജിമോൾ, കൗൺസിലർ പ്രസീത ഇവർ സംസാരിച്ചു. ഈ പരിപാടിയിൽ നന്ദി പറഞ്ഞത് സീഡ് ക്ലബ്ബംഗമായ ദേവപ്രിയയാണ്. ലഹരിയ്ക്കെതിരെ കുട്ടിച്ചങ്ങല,ലഹരി വിരുദ്ധ പ്രതിജ്ഞ ,റാലി, പോസ്റ്റർ രചന, നൃത്ത ശിൽപ്പം എന്നിങ്ങനെ വിവിധ പരിപാടികൾ സീഡ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടന്നു.
ഹരിത വായനയ്ക്കായി പുസ്തക പ്രദർശനം
വായന വാരാഘോഷത്തിൻ്റെ ഭാഗമായി ഹരിത വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഗവൺമെൻ്റ് ഡി.വി.എച്ച്.എസ്.എസിലെ സീഡ് ക്ലബ്ബംഗങ്ങൾ പരിസ്ഥിതി , കൃഷി പ്രകൃതി,ജന്തുക്ഷേമം, നാട്ടറിവുകൾ തുടങ്ങിയ വിഷയങ്ങളുമായി ' ബന്ധപ്പെട്ട പുസ്തക പ്രദർശനം സംഘടിപ്പിക്കുകയും വായിക്കുന്നതിനായി കുട്ടികൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. വായനയിലൂടെ കുട്ടികളിൽ കൃഷി പരിസ്ഥിതി സ്നേഹം വളർത്തിയെടുക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് പുസ്തക പ്രദർശനവും. പുസ്തക വിതരണവും നടത്തിയത്. ഈ പരിപാടി ഉദ്ഘാടനം ചെയ്തത് യു.പി വിഭാഗം സീനിയർ അധ്യാപികയായ R സുനിതമ്മയാണ്. മുഖ്യ സന്ദേശം നൽകിയത്HM ഇൻ ചാർജ്ജായ നിഷ ടീച്ചറാണ് 'ഡാമിയൻ,സവിത ,ലീനാറാണി തുടങ്ങിയ അധ്യാപകർ ആശംസകൾ അറിയിക്കുകയും ചെയ്തു. സീഡ് കൺവീനർ സിനി പൊന്നപ്പൻ ഈ പ്രവർത്തനത്തിന് നേതൃത്വം നൽകി. കുട്ടികളും രക്ഷിതാക്കളും കർഷകരും കൃഷി വകുപ്പുമൊക്കെ പുസ്തകപ്രദർശനത്തിന് ആവശ്യമായ പുസ്തകങ്ങൾ നൽകിയത്.
ജില്ലയിലെ മികച്ച രണ്ടാമത്തെ ലിറ്റിൽകൈറ്റ്സ് യൂണിറ്റ്
ലിറ്റിൽകൈറ്റ്സ് യൂണിറ്റുകൾക്കുവേണ്ടി സംസ്ഥാന തലത്തിൽ നടത്തിയ മത്സരത്തിൽ ജില്ലയിൽ ഗവ. ഡി.വി.എച്ച് എസ് എസ്, ചാര മംഗലം സ്കൂൾ രണ്ടാമതായി തിരഞ്ഞെടുക്കപ്പെട്ടു. 6/7/24 ശനിയാഴ്ച 3 മണിക്ക് തിരുവനന്തപുരം നിയമസഭ മന്ദിരം ശ്രീ ശങ്കരനാരായണൻ തമ്പി ഹാളിൽ വെച്ച് മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ ശിവൻകുട്ടിയിൽ നിന്നു അവാർഡ് ഏറ്റുവാങ്ങി. ഭിന്നശേഷി കുട്ടികൾക്കുള്ള കമ്പൂട്ടർ പരിശീലനം, ഐ.റ്റി കോർണർ ഡിസ്പ്ലെ , അമ്മമാർക്കുള്ള കമ്പ്യൂട്ടർ പരിശീലനം - തുടങ്ങി സാമൂഹിക പ്രതിബദ്ധതയോടെ നിരവധി പ്രവർത്തനങ്ങളാണ് കാഴ്ചവെച്ചത്.സ്കൂളിൽ നിന്നും എച്ച് എം ഇൻ ചാർജ്ജ് ശ്രീമതി നിഷ , കൈറ്റ് മാസ്റ്റർ ശ്രീ ഷാജി പി.ജെ , കൈറ്റ് മിസ്ട്രസ് ശ്രീമതി. വിജു പ്രിയ വി. എസ്, രണ്ട് ബാച്ചിലേയും ലീഡേഴ്സായ പ്രാൺജിത്ത്, അദ്വൈത് എസ് ദിവാകർ ഡെപ്യൂട്ടി ലിഡേഴ്സായ അമ്യത എസ്, ബിസ എന്നിവർ അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്തു.
ഓണക്കാല പൂകൃഷിയ്ക്ക് തുടക്കമായി
ഓണക്കാലം കളർഫുള്ളാക്കുന്നതിനും വിഷരഹിത പച്ചക്കറി ലഭിയ്ക്കുന്ന തിനായി സീഡ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ബന്ദിപ്പൂ കൃഷിയും പച്ചക്കറി കൃഷിയും ആരംഭിച്ചു തൈ നടീൽ ഉദ്ഘാടനം ബഹുമാനപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ .വി .ജി -മോഹനൻ അവർകൾ നിർവ്വഹിച്ചു. , പി ടി.എ പ്രസിഡൻറ് P..അക്ബർ സ്വാഗതം ആശംസിക്കുകയും എച്ച് എം ഇൻ ചാർജ് ശ്രീമതി നിഷ , സുനിതമ്മ, ഐശ്വര്യ തുടങ്ങിയവർ ആശംസകൾ അറിയിക്കുകയും സീഡ് കോഡിനേറ്റർശ്രീമതി സിനി നന്ദിയും രേഖപ്പെടുത്തി, സീഡ് ക്ലബ്ബ് അംഗങ്ങളായ കുട്ടികൾ ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തു. ഓണക്കാല വിളവെടുപ്പ് ലക്ഷ്യമാക്കി വിവിധ തരത്തിലുള്ള ബന്ദിതൈകളും , വെണ്ട, വഴുതന, മുളക്, ചീര തുടങ്ങി വിവിധ തരത്തിലുള്ള പച്ചക്കറിതൈകളും സ്കൂൾ അങ്കണത്തിൽ നട്ടു.
സോഷ്യൽ സയൻസ് ക്ലബ്ബ്- നോളജ് ഹണ്ടർ ക്വിസ് ഉദ്ഘാടനവും


2024 25 അധ്യയന വർഷത്തെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെയും, അറിവിന്റെ തലങ്ങളെ മാറ്റുരയ്ക്കുന്ന വിജ്ഞാനപരിപാടിയായ നോളജ് ഹണ്ടർ ക്വിസ് പ്രോഗ്രാമിന്റെ രൂപീകരണവും 15/ 7/ 24 തിങ്കളാഴ്ച നടത്തുകയുണ്ടായി. ഗവ. ഡി വി എച്ച് എച്ച് എസ് എസ് ചാരമംഗലത്തിന്റെ എച്ച് എം ചുമതല വഹിക്കുന്ന നിഷ ടീച്ചർ അധ്യക്ഷത വഹിച്ചു. സീനിയർ അധ്യാപകനായ ശ്രീ ഷാജി സാർ സോഷ്യൽ സയൻസ് കൺവീനറായ ദിവ്യ ടീച്ചർ എന്നിവർ നേതൃത്വം നൽകി. ഒരോ ക്ലാസുകളിൽ നിന്നു തെരഞ്ഞെടുത്ത അംഗങ്ങൾ മീറ്റിങ് എത്തിച്ചേർന്നു UP ക്ലാസുകളിൽ നിന്നുള്ള കുട്ടികളുടെ പ്രാതിനി ധ്യവും ശ്രദ്ധേയമായിരുന്നു.സോഷ്യൽ സയൻസ് ക്ലബ്ബ് മുൻ വർഷങ്ങളിൽ നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ചുo, ഈ വർഷം മുതൽ നടപ്പിലാക്കുന്ന വിവിധ പ്രവർത്തനങ്ങളെങ്ങറിച്ചും ചർച്ച ചെയ്തു. ഒരോ കുട്ടികളുടെ ജീവിത ലക്ഷ്യത്തിലേയ്ക്കുള്ള യാത്രയിൽ അറിവിന്റെ തലങ്ങളിൽ വഴികാട്ടിയായിമാറുന്ന സോഷ്യൽ സയൻസ് ക്ലബ്ബിന്റ പ്രവർത്തനങ്ങളിൽ നേതൃത്വം വഹിക്കുന്നതിനായി കൺവീനർ,ജോയിന്റ് കൺവീനർ എന്നിവരെ തെരഞ്ഞെടുത്തു. ഹൈസ്കൂൾ വിഭാഗത്തിലെ 10-ാം ക്ലാസ്സിൽ നിന്ന് കൺവീനറായി സേതു ലക്ഷ്മി യെയും 8-ാo ക്ലാസ്സിൽ നിന്ന് മാധവസുജിത്തിനെയുംജോയിന്റ് കൺവീനറായി തിരഞ്ഞെടുത്തു. പ്രത്യേക പരിഗണന നൽകുന്നതിനായി UP തലത്തിൽ നിന്ന് അഭിൽ അനീഷ് ( 6 B) ശ്രീഹരി (6 A ) എന്നിവരെ ജോയിന്റ് കൺവീനർമാരായി തിരഞ്ഞെടുത്തു.
ഒളിമ്പിക്സ് ലോഗോ പ്രകാശനം


ഒളിസിക്സിൻ്റെ ഭാഗമായി 26 /7/24 വ്യാഴാഴ്ച ഗവ. ഡി. വി. എച്ച് എസ് ചാരമംഗലം സ്കൂളിൽ നടത്തുന്ന ഒളിമ്പിക്സ് റണ്ണിൻ്റെ ഭാഗമായി ഒളിമ്പിക്സ് ലോഗോ സ്കൂളിൻ്റെ പൂർവ്വ വിദ്യാർത്ഥി കൂടിയായ ഒളിമ്പ്യൻ ശ്രീ മനോജ് ലാൽ പ്രകാശനം ചെയ്തു. പ്രീൻസിപ്പാൾ ശ്രീമതി. രശ്മി,ഹെഡ് മിട്രസ് ഇൻ ചാർജ് ശ്രീമതി നിഷ ടീച്ചർ എന്നിവർ ആശംസയർപ്പിച്ച ചടങ്ങിൽ കായികദ്ധ്യാപകൻ ശ്രീ സിജോ സാർ നന്ദിയും പറഞ്ഞു.
ഒളിമ്പിക് റണ്ണ്
ഒളിമ്പിക്സിന്റെ ഭാഗമായി ചാരമംഗലം ഡി വി എച്ച് എസ് സ്കൂളിൽ ഒളിമ്പിക് റൺ സംഘടിപ്പിച്ചു .പുത്തനമ്പലം മുതൽ ഡിവിഎച്ച് സ്കൂൾ 300 ഓളം കുട്ടികൾ പങ്കെടുത്തു. ഒളിമ്പിക് റൺ ഉദ്ഘാടന പരിപാടിയിൽ സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി രശ്മി ബോബിൻ സ്വാഗതം പറഞ്ഞു.ബഹു കൃഷി വകുപ്പ് മന്ത്രി ശ്രീ പി പ്രസാദ് ഫ്ലാഗ് ഓഫ് ചെയ്തു.കായിക മേഖലയുടെ പ്രാധാന്യവും ആരോഗ്യം സംരക്ഷിക്കുവാനും,ലഹരിക്കെതിരെ അണിനിരക്കാനും മന്ത്രി ആഹ്വാനം ചെയ്തു. പി ടി എ പ്രഡിഡന്റ് ശ്രീ അക്ബർ അധ്യക്ഷനായ ചടങ്ങിൽ വിശിഷ്ടഅതിഥിയായി കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ വി ജി മോഹനൻ, ചേർത്തല ഡി ഇ ഒ ശ്രീ പ്രതീഷ് , സ്കൂൾ എച്ച് എം ശ്രീമതി നിഷ ,എന്നിവർ ആശംസ അറിയിച്ചു. NCC,SPC,JRC,ലിറ്റിൽകൈറ്റ്സ് , കസ്റ്റംസ്, സ്കൗട്ട് - ഗൈഡ് ഫോഴ്സ് ഇൻചാർജ് അധ്യാപകരും കുട്ടികളും.ഡിവി അത്ലറ്റിക് ക്ലബ് കുട്ടികളും അധ്യാപകരും ,രക്ഷിതാക്കളും പങ്കുചേർന്നു.പ്രോഗ്രാം കോഡിനേറ്റർ ശ്രീ കെ ആർ ബ്രിജിത്ത് നേതൃത്വംനൽകി, വ്യാപാരി വ്യവസായികൾ,ഓട്ടോ ടാക്സി ജീവനക്കാർ പിന്തുണയേകി കൂടെ നിന്നു.ചടങ്ങിൽ ശ്രീ സിജോ ടി എഫ് (കായിക അദ്ധ്യാപകൻ) നന്ദി അറിയിച്ചു.
ലിറ്റിൽകൈറ്റ്സ് പ്രിലിമിനറി ക്യാമ്പു്
ലിറ്റിൽകൈറ്റ്സ് 2024- 27 ബാച്ചിലെ കുട്ടികൾക്കുള്ള പ്രിലിമിനറി ക്യാമ്പും രക്ഷകർത്താക്കളുടെ യോഗവും 2024 ഓഗസ്റ്റ് 8 ന് സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വെച്ച് നടന്നു. ഹെഡ്മിസ്ട്രസ് ഇൻ ചാർജ് ശ്രീമതി നിഷ ടീച്ചർ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു . ചേർത്തല സബ്ജില്ലാ മാസ്റ്റർ ട്രെയിനർ ആയ ശ്രീ. സജിത്ത് സാറിൻ്റെ നേതൃത്വത്തിലാണ് ക്ലാസുകൾ നടന്നത് . ആകെ ആറ് സെഷനുകളായി നടന്ന ക്ലാസിൽ കുട്ടികളെ ഫേസ് സെൻസിങ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇ -കൊമേഴ്സ് , ജി പി എസ് , ഏ ഐ , വി ആർ ,റോബോട്ടിക്സ് എന്നിങ്ങനെ അഞ്ച് ഗ്രൂപ്പായി തിരിച്ചു. തുടർന്ന് ഇൻ്റർനെറ്റിന്റെ അനന്ത സാധ്യതകളെക്കുറിച്ചും ആധുനിക സാങ്കേതിക വിദ്യകളെക്കുറിച്ചുംകുട്ടികളെ ബോധവാന്മാരാക്കുന്നതിന് ഉതകുന്ന വീഡിയോകൾ പ്രദർശിപ്പിക്കുകയും കുട്ടികളുടെ കണ്ടെത്തലുകൾ ഗ്രൂപ്പായി രേഖപ്പെടുത്തി അവതരിപ്പിക്കുകയും ചെയ്തു .തുടർന്ന് ലിറ്റിൽകൈറ്റ്സ് പ്രവർത്തങ്ങളെ കുറിച്ച് വിശദമാക്കുന്ന വീഡിയോ പ്രദർശിപ്പിച്ച ശേഷം ക്വിസ് മത്സരം നടത്തി. സെഷൻ 4, 5 എന്നിവയിൽ സ്ക്രാച്ച്, അനിമേഷൻ എന്നിവ പരിചയപ്പെടുത്തുന്ന ലഘുപ്രവർത്തനങ്ങൾ ചെയ്യാൻ കുട്ടികൾക്ക് അവസരം നൽകി. കൈറ്റ് മാസ്റ്റർ /മിസ് ട്രസിൻ്റെ നേതൃത്ത്വത്തിലാണ് ഈ സെഷനുകൾ നടന്നത്. തുടർന്ന് സെഷൻ 6 ൽ സജിത്ത് സാർ റോബോട്ടിക്സുമായി ബന്ധപ്പെട്ട പ്രവർത്തനം അവതരിപ്പിച്ചു. കുട്ടികൾ വളരെ ഉത്സാഹത്തോടെ ഈ പ്രവർത്തനം പൂർത്തിയാക്കി. തുടർന്ന് 8 C യിൽ പഠിക്കുന്ന മാധവ് സുജിത് നന്ദി പറഞ്ഞു.
എസ്.പി.സി സീനിയർ കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ്
DVHSS ചാരമംഗലം, സെന്റ് അഗസ്റ്റിൻസ് H S മാരാരിക്കുളം GSMMGHSS S. L പുരം,,എന്നീ സ്കൂളുകളുടെ 2022- 2024 വർഷത്തെ എസ്.പി.സി.സൂപ്പർ സീനിയർ കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് ആഗസ്റ്റ് 9 ന് രാവിലെ 8.30 ന് DVHSS ചാരമംഗലം സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്നു. മാരാരിക്കുളം പോലിസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ശ്രീ.ചന്ദ്രബാബു. പി.സാർ കേഡറ്റുകളുടെ പരേഡ് അഭിവാദ്യം സ്വീകരിച്ചു.ചടങ്ങിൽ വിശിഷ്‌ട അഥിതി ആയിരുന്ന കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി.ഗീത കാർത്തികേയൻ മുഖ്യപ്രഭാഷണം നടത്തി.S.L പുരം സ്കൂൾ ACPO ശ്രീമതി. ബീന ടീച്ചർകേ ഡേറ്റ്സുകൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.സ്കൂൾ പ്രഥമ അധ്യാപകർ, മാരാരിക്കുളം പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥർ, SPC യുടെ സ്കൂൾ D I, WDI, CPO, ACPO അധ്യാപകർ ജനപ്രതിനിധി കൾ, PTA പ്രസിഡന്റുമാർ, SMC അംഗങ്ങൾ മാതാപിതാക്കൾ എന്നിവർ സന്നിഹിത രായിരുന്നു.മാരാരിക്കുളം റിട്ടയേർഡ് S. I ശ്രീ. ഷാജിമോൻദേവസ്യ പാസ്സിംഗ് ഔട്ട് പരേഡ് ന് നേതൃത്വം നൽകി .
ലിറ്റിൽകൈറ്റ്സ് രക്ഷാകർത്തൃയോഗം
ലിറ്റിൽകൈറ്റ്സ് 2024- 27 ബാച്ചിലെ കുട്ടികൾകളുടെ രക്ഷകർത്താക്കളുടെ യോഗവും 2024 ഓഗസ്റ്റ് 8 ന് സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വെച്ച് നടന്നു. 3 pm ന് രക്ഷകർത്താക്കൾക്കുള്ള യോഗം ആരംഭിച്ചു. കെറ്റ് മാസ്റ്റർ ശ്രീ. ഷാജി പി ജെ സ്വാഗതം പറയുകയും തുടർന്ന് സജിത്ത് സാർ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളെക്കുറിച്ചും ആധുനിക സാങ്കേതിക വിദ്യകളെക്കുറിച്ചും രക്ഷകർത്താക്കൾക്ക് വിശദീകരിച്ചു നൽകി.പ്രസ്തുത മീറ്റിംഗിൽ കുട്ടികൾക്ക് യൂണിഫോം ഏർപ്പാടാക്കുന്നതിന് ആവശ്യമായ ഫണ്ട് നൽകാൻ സമ്മതമാണെന്ന് രക്ഷിതാക്കൾ അറിയിച്ചു.കൈറ്റ് മിസ്ട്രസ് ശ്രീമതി വിജുപ്രിയ നന്ദി പറഞ്ഞു 4. 30 ന് മീറ്റിംഗ് അവസാനിച്ചു.
കസ്റ്റംസ് കേഡറ്റ് കോർപ്സ് പാസിംഗ് ഔട്ട് സെറിമണി
ഗവൺമെൻറ് ഡിവി ഹയർസെക്കൻഡറി സ്കൂൾ ചാരമംഗലം ജില്ലയിലെ ഏക കസ്റ്റംസ് കേഡറ്റ് യൂണിറ്റ് ആയ ചാരമംഗലം ഗവൺമെന്റ് ഡി.വി ഹയർ സെക്കൻഡറി സ്കൂളിലെ കസ്റ്റംസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് സെറിമണി 2024 ഓഗസ്റ്റ് 13 ന് കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണർ ശ്രീമതി കെ പത്മാവതിIRS ഉദ്ഘാടനം ചെയ്തു. കേഡറ്റുകൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു. നാഷണൽ അക്കാദമി ഓഫ് കസ്റ്റംസ്, Indirect ടാക്സ്, Narcotics അസിസ്റ്റൻറ് ഡയറക്ടർ ഡോ. സന്തോഷ് കുമാർ IRS , ഹെട്റ്റ് ട്രസ്റ്റ് ഇൻ ചാർജ് നിഷ എന്നിവർ ആശംസകൾ അർപ്പിച്ചു. സ്കൂൾ PTA പ്രസിഡൻറ് പി അക്ബർ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രിൻസിപ്പാൾ കെ രശ്മി സ്വാഗതം പറഞ്ഞു. CCC യൂണിറ്റ് കോഡിനേറ്റർ സെബാസ്റ്റ്യൻ ടി സി നന്ദി പറഞ്ഞു.
സ്വാതന്ത്ര്യദിന പരിപാടികൾ -2024
ഗവ. ഡി വി എച്ച് എസ് ചാരമംഗലം സ്കൂളിലെ സ്വാതന്ത്ര്യ ദിന പരിപാടികൾ ബഹു. എച്ച്. എം ഇൻ ചാർജ്ജ് ശ്രീമതി. നിഷ ടീച്ചർ രാവിലെ 9 മണിക്ക് SPC, NCC, JRC , SCOUTS AND GUIDE, CCC എന്നിവരുടെ സാന്നിദ്ധ്യത്തിൽ ദേശിയ പതാക ഉയർത്തലോടെ ആരംഭിച്ചു.പതാക വന്ദനത്തിനു ശേഷം പ്രത്യേകം തയ്യാറാക്കിയ വേദിയിൽ : ശ്രീമതി. നിഷ ടീച്ചർ, എച്ച് എസ് എസ് നെ പ്രതിനിധീകരിച്ച് ശ്രീ. രതീഷ് സർ ,ചെയർപേഴ്സൺ: കുമാരി. ആഷ്ന ഷൈജു,എച്ച് എസ് എസ്സിലെ സുഹൃത്ത് ഹരിദാസ് എന്നിവർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.സ്കൂളിൽ നടന്ന ദിനാചരണ പ്രവർത്തനങ്ങളിലെ വിജയികൾക്ക് സോഷ്യൽ സയൻസ് ക്ലബ്ബ് , HS, Up വിഭാഗത്തിനും, കസ്റ്റംസ് കേഡറ്റ് കോർ മികച്ച കേഡറ്റുകൾക്കും,നല്ല പഠനപ്രവർത്തനത്തിന് എൽ . പി വിഭാഗത്തിലെ വിദ്യാർഥികൾക്കും സമ്മാന വിതരണം വിവിധ ക്ലബ്ബ് കൺവീനേഴ്സ് നിർവഹിച്ചു.എൽപി, യു.പി, എച്ച് എസ് വിഭാഗം വിദ്യാർഥികൾ ദേശഭക്തിഗാനമവതരിപ്പിച്ചു. സ്വാതന്ത്ര്യ സമര നേതാക്കളുടെ വേഷത്തിൽ എൽ പി വിഭാഗം വിദ്യാർഥികൾ അണിഞ്ഞൊരുങ്ങി നിൽക്കുന്ന കാഴ്ച സദസ്സിന് വലിയൊരനുഭവമായിരുന്നു. .ജനറൽ കൺവീനർ ശ്രീ.ഷാജി പി.ജെ , നന്ദി പറഞ്ഞു.
സ്കൂൾ പാർലമെന്റ് ഇലക്ഷൻ റിപ്പോർട്ട് 2024-25
ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രക്രിയ വിശദമായി മനസ്സിലാക്കുന്നതിനും, പങ്കെടുക്കുന്നതിനുമുള്ള പ്രാഥമികപ്രവർത്തനം കൂടിയായിരുന്നു ഗവ..ഡി വി എച്ച് എസ് എസ്, ചാരമംഗലം സ്ക്കൂളിൽ നടന്ന ഈ വർഷത്തെ സ്ക്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് . ജൂലൈ മാസം 30-ാം തീയതി കൂടിയ സ്റ്റാഫ് കൗൺസിൽ യോഗത്തിൽ ചീഫ് ഇലക്ടറൽ ഓഫീസറായി ഹൈസ്ക്കൂളിലെ ശ്രീ ഷാജി സാറിനെ നിയോഗിക്കുകയും തുടർന്ന് ... എച്ച് എസ് എസ് വിഭാഗത്തിൽ ശ്രീ രതീഷ് സാറിനേയും,എച്ച് എസ് വിഭാഗത്തിൽ ശ്രീമതി ദിവ്യജോൺ ടീച്ചറിനേയും,യു പി വിഭാഗത്തിൽ ശ്രീമതി സിനി ടീച്ചറിനേയും സ്ക്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് മോനിട്ടർ ചെയ്യുന്നതിനായി സ്റ്റാഫ് കൗൺസിൽ തീരുമാനിച്ചു. ഓരോ ക്ലാസിൽ നിന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കുട്ടികളുടെ നാമനിർദ്ദേശപത്രിക സ്വീകരിച്ചുകൊണ്ട് പ്രവർത്തനങ്ങൾ ആരംഭിച്ചു. നാമനിർദ്ദേശപത്രികൾ ക്ലാസ് അധ്യാപകർ പരിശോധിക്കുകയും. ചീഫ് ഇലക്ടറിൽ ഓഫീസറെ ഏൽപ്പിക്കുകയും ചെയ്തു. നാമനിർദ്ദേശപത്രികൾ സൂക്ഷ്മ പരിശോധന നടത്തുകയും മത്സരാർത്ഥികളുടെ അന്തിമ ലിസ്റ്റ് 13/8/24 വൈകിട്ട് 3.30 ന് പ്രസിദ്ധീകരിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പിനുവേണ്ടി വോട്ടിംഗ് മെഷീനുകൾ ( ലാപ് ടോപ് )സജ്ജമാക്കുകയും ഒരോ ക്ലാസ്സ് /ഡിവിഷൻ അടിസ്ഥാനത്തിൽ ഓരോ മത്സരാർത്ഥികളുടെ ഫോട്ടോ, പേര് എന്നിവ അപ്‌ലോഡ് ചെയ്ത് വോട്ടിങ്ങിന് സജ്ജമാക്കി. വോട്ട് ചെയ്തത് രേഖപ്പെടുത്താനുള്ള നോമിനൽ റോളുകൾ, വിരലിൽ പുരട്ടാനുള്ള മഷി എന്നിവ സജ്ജമാക്കി. എല്ലാ അദ്ധ്യാപകർക്കും ലാപ് ടോപ്പിൽ മോക്ക് പോൾ പരിശീലനം ഇലക്ട്രൽ ഓഫീസർ നൽകി. സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടന്നത് ആഗസ്റ്റ് - 16-ാം തിയതിയായിരുന്നു.കുട്ടികൾക്ക് വേണ്ടി ക്ലാസ്സ് അദ്ധ്യാപകർ മോക്ക് പോൾ നടത്തി വോട്ടിംഗ് പ്രവർത്തനം മനസ്സിലാക്കി കൊടുക്കുകയും ചെയ്തു. ഒരോ ക്ലാസ്സ് മുറികളിൽ പ്രിസൈഡിങ് ഓഫീസറായി അതാത് ക്ലാസ്സ് അദ്ധ്യാപകരെയും, 3 കുട്ടികളെ പോളിംഗ് ഓഫീസർ1, പോളിംഗ് ഓഫീസർ 2, പോളിംഗ് ഓഫീസർ 3 എന്നിവരായി തെരഞ്ഞെടുത്തു.. എൻ സി സി എസ് പി സി വിദ്യാർഥികൾ എന്നിവർ ഇലക്ഷൻ പ്രവർത്തനങ്ങളിൽ സഹായത്തിനുണ്ടായിരുന്നു.മത്സരാർത്ഥികളായ ഓരോരുത്തർക്കും ലഭിച്ച വോട്ടുകൾ പ്രൊജക്ടറിന്റെ സഹായത്തോടെ അതാത് ക്ലാസ് മുറികളിൽ പ്രദർശിപ്പിക്കുകയും ഏറ്റവും കൂടുതൽ വോട്ട് നേടി തെരഞ്ഞെടുക്കപ്പെട്ട മത്സരാർത്ഥികളെ അഭിനന്ദിക്കുകയും ചെയ്തു. സ്കൂൾ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ്, അന്നേ ദിവസം ( മാസം 16-ാം തീയതി ) ഉച്ചയ്ക്ക് 1 മണിക്ക് ശേഷം നടത്തി. യുപി ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗത്തിൽ നിന്നും 31 കുട്ടികളാണ് ക്ലാസ് ലീഡേഴ്സായി തിരഞ്ഞെടുക്കപ്പെട്ടത്. പ്രിൻസിപ്പൽ ഇൻ ചാർജ്ജ് സ്നേഹ ടീച്ചർ, എച്ച് എം ഇൻ- ചാർജ്ജ് നിഷ ടീച്ചർ, വരുണാധികാരി ശ്രീ. ഷാജി പി. ജെ. യുപി വിഭാഗത്തിലെ സിനി ടീച്ചർ, ഹയർ സെക്കൻഡറി വിഭാഗത്തിൽ രതീഷ് സർ ,ഹൈസ്കൂൾ വിഭാഗത്തിലെ ദിവ്യ ടീച്ചർ, ജയശ്രീ ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ രഹസ്യബാലറ്റ് സംവിധാനം വഴി നടന്നു. വിവിധ സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്ന ആളുകൾ ഓരോരുത്തരായി വന്ന് സ്വയം പരിചയപ്പെടുത്തുകയും സ്കൂളിനെ കുറിച്ചും ക്ലാസിനെ കുറിച്ചും സ്കൂളിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട അവരുടെ കാഴ്ചപ്പാടുകളെ കുറിച്ച് സംസാരിക്കുകയും ചെയ്തു. ഭാരവാഹികളുടെ തെരഞ്ഞെടുപ്പിന് ശേഷം, HM പ്രിൻസിപ്പൽ മറ്റ് അധ്യാപകർ എന്നിവർ അഭിനന്ദിക്കുകയും, തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ പ്രഥമ യോഗം ചെയർ പ്രഴ്സൺ അദ്ധ്യക്ഷനായി കൃത്യം മൂന്ന് മണിക്ക് നടന്നു. തങ്ങളുടെ കടമകൾ പൂർണമായി ചെയ്യുമെന്നും വിദ്യാലയത്തിന്റെ അന്തസ്സിനും പുരോഗതിക്കും ഉതകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ തങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും അധ്യാപകരോടൊപ്പം കൈകോർത്തു നിന്നുകൊണ്ട് സ്കൂളിന്റെ എല്ലാവിധ വികസന പ്രവർത്തനങ്ങളും പങ്കാളികളാകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പും യോഗനടപടികളും 4 മണിയോടെ അവസാനിച്ചു.
ചിങ്ങം - 1 കർഷക ദിനാചരണവും കർഷകനെ ആദരിക്കലും
ചാരമംഗലം ഗവ. ഡിവി എച്ച് എസ്സ് എസ്സിൽ സീഡ് ക്ലബിൻ്റെ നേതൃത്വത്തിൽ -കർഷക ദിനാചരണത്തിൻ്റെ ഭാഗമായി ചിങ്ങം ഒന്നിന് കർഷകനെ ആദരിച്ചു.കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ ഏറ്റവും പ്രായം ചെന്ന കർഷകനായ ശ്രീ.ശേഖരൻ അവർകളെയാണ് സീഡ് ക്ലബിൻ്റെ നേതൃത്വത്തിൽ പൊന്നാട അണിയിച്ചും ഓണക്കോടി നൽകിയും ആദരിച്ചത്. ജൈവകർഷകനായ അദ്ദേഹത്തിൻ്റെ കാർഷികാനുഭവങ്ങൾ കുട്ടികൾക്ക് വേറിട്ട ഒരു അനുഭവം സമ്മാനിച്ചു. ചീര, വാഴ, വിവിധ തരം പച്ചക്കറികൾ അദ്ദേഹം കൃഷി ചെയ്യുന്നുണ്ട് എങ്കിലും വ്ളാത്താങ്കര ചീരയും കപ്പക്കാളി വാഴകൃഷിയിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കുട്ടികളുടെ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും കൃത്യമായ മറുപടി നൽകി. കൃഷിത്തോട്ടങ്ങൾ കുട്ടികൾ സന്ദർശിച്ചു. കുട്ടികൾക്ക് കൃഷിയോട് താല്പര്യം വർദ്ധിക്കാൻ ഈ പ്രവർത്തനത്തിന് സാധിച്ചു. സീഡ് കോഡിനേറ്റർ സിനി പൊന്നപ്പൻ ടീച്ചറാണ് ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. കുട്ടികൾക്ക് എല്ലാവർക്കും ചീരതൈകൾ ശേഖരൻ ചേട്ടൻ സമ്മാനിച്ചു.വിദ്യാർത്ഥികോഡിനേറ്റർ നിരഞ്ജന അദ്ദേഹത്തിന് നന്ദി പ്രകാശിപ്പിച്ചു.
ബഹിരാകാശ ദിനാചരണം
ബഹിരാകാശ ദിനത്തോടനുബന്ധിച്ച് NCC യുടെ നേതൃത്വത്തിൽ ചാന്ദ്രയാൻ-3 വിക്ഷേപണത്തിൻ്റെ ഒന്നാം വാർഷികാഘോഷവും സയൻസ് കൺവീനർ ശ്രീ P J സന്തോഷ് സർ ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ ചാന്ദ്രയാൻ-3 ദൗത്യത്തിൻ്റെ ചിത്രപ്രദർശനവും ഇതിനോടനുബന്ധിച്ച് നടത്തിയിരുന്നു. ഇന്ത്യയുടെ ചാന്ദ്രദൗത്യത്തിൻ്റെ ഇരുവരെയുള്ള ചരിത്രം വിളിച്ച് പറയുന്നതായിരുന്നു പ്രദർശനം. വിവിധ ക്ലാസ്സുകളിലെ വിദ്യാർത്ഥികൾ പ്രദർശനം കാണാൻ എത്തിയിരിന്നു.
സ്കൂൾ പ്രവൃത്തിപരിചയമേള
സ്കൂൾ പ്രവൃത്തിപരിചയമേള ഉദ്ഘാടനം പ്രിൻസിപ്പൽ ശ്രീമതി. രശ്മി ടീച്ചർ നിർവഹിക്കുന്നു.ശ്രീമതി. നിഷ ടീച്ചർ ആശംസ അർപ്പിച്ചു. ബി. ആർ സി സ്പെഷ്യൻ ട്രെയിനർ ശ്രീമതി. രമണി ടീച്ചർ, സ്കൂൾ ആർട്ട് അദ്ധ്യാപകൻ ശ്രീ . സെബറ്റ്യാൻ , സ്വീയിങ് ടീച്ചർ ഐശ്വര്യ സുരാജ് എന്നിവരുടെ നേതൃത്വത്തിൽ എൽ പി വിഭാഗം മുതൽ ഹയർ സെക്കണ്ടറി വരെ ഇരുന്നൂറോളം വിദ്യാർഥികൾ വിവിധ ഇനങ്ങളിലായി നടത്തപ്പെട്ടു.
എൻ എം എം എസ് സ്കോളർഷിപ്പ് തീവ്രപരിശീലന ക്ലാസ് ഉദ്ഘാടനം
എൻ എം എം എസ് സ്കോളർഷിപ്പ് പരിശീലന ക്ലാസ് ഉദ്ഘാടനവും രക്ഷിതാക്കളുടെ മീറ്റിംങും 27/8/24 ഉച്ചക്ക് 2 pm ന് കമ്പ്യൂട്ടർ ലാബിൽ വെച്ച് ശ്രീമതി നിഷ എച്ച് എം ഇൻ ചാർജ്ജ് ഉദ്ഘാടനം ചെയ്തു.45 വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുത്ത ക്ലാസിൽ ഹൈസ്കൂൾ ഗണിത വിഭാഗം അദ്ധ്യാപകനായ ശ്രീ റെനീസ് എം എസ് എൻ എം എം എസിന് ക്കുറിച്ച് പവർ പോയിൻ്റ് പ്രസൻ്റേഷൻ്റെ സഹായത്തോടെ ക്ലാസ് എടുത്തു. എൻ എം എം എസ് സ്കൂൾ കോ ഓർഡിനേറ്റർ ശ്രീമതി. ജീന ജോണി സ്വാഗതം പറഞ്ഞ ചടങ്ങിൽ , ശ്രീ ഷാജി പി.ജെ ആശംസകളർപ്പിച്ച . സ്റ്റുഡൻറ് കോ ഓർഡിനേറ്റർ കുമാരി.ആര്യ നന്ദ ബിജു നന്ദി പറഞ്ഞു.
ഐറ്റി ക്വിസ് മത്സരം


സ്കൂൾതല IT മേളയോടനുബന്ധിച്ച് എച്ച് എസ് , യു പി, ഹയർ സെക്കണ്ടറി എന്നീ വിഭാഗത്തിനായി പ്രത്യേകം സ്കൂൾതല വിജയി കണ്ടു പിടിക്കുന്നതിനായി ക്വിസ് മത്സരം കമ്പ്യൂട്ടർ ലാബിൽ സംഘടിപ്പിച്ചു.രാവിലെ 10 മണിക്ക് Up വിഭാഗത്തിനായി ശ്രീ റെനീഷ് സാർ ക്വിസിന് നേതൃത്ത്വം നൽകി . 7 യിലെ ഗൗതം കൃഷ്ണ എ ഉപജില്ലാ മത്സരത്തിന് യോഗ്യത നേടി. 11 മണിക്ക് നടന്ന എച്ച് എസ് വിഭാഗത്തിൻ്റെ ക്വിസിന് ശ്രീ ഷാജി. പി.ജെ നേതൃത്വം നൽകി. 9 A യിലെ അദ്വൈത് എസ് ദിവാകർ ഉപജില്ലാ മത്സരത്തിന് യോഗ്യത നേടി. ഉച്ചക്ക് 2 മണിക്ക് നടന്ന ഹയർ സെക്കണ്ടറി വിഭാഗത്തിൽ നിന്ന് സന്ദീപ് എസ് യോഗ്യത നേടി. ശ്രീ. രതീഷ് സാർ ഹയർ സെക്കണ്ടറി വിഭാഗം ക്വിസ്സിന് നേതൃത്വം നൽകി.
ഓണാഘോഷം - 24
വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ ഓണാഘോഷം വളരെ ലഘുവായിട്ടാണ് സംഘടിപ്പിച്ചത്. കുട്ടികളിൽ നിന്ന് ശേഖരിച്ച 45940 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭവന ചെയ്തു. 9.30 ന് പ്രിൻസിപ്പാൾ ശ്രീ മതി. രശ്മി ടീച്ചറിൻ്റെ സന്ദേശത്തോടെ ഓണപ്പാട്ടുകളും, ഓണത്തിൻ്റെ ഓർമ്മകൾ പങ്കു വെക്കാൻ എൽ.പി , യു.പി, എച്ച്, എസ് , എച്ച് എസ് എസ് എന്നീ വിഭാഗങ്ങളിൽ നിന്നും പ്രതിനിധികൾ പങ്കെടുത്തു. തുടർന്ന് വിവിധ വിഭാഗങ്ങളിൽ അത്തപ്പൂക്കളമൊരിക്കി. ലിറ്റിൽ കൈറ്റ്സിൻ്റെ ആഭിമുഖ്യത്തിൽ കുട്ടികൾ ഡിജിറ്റൽ പൂക്കളങ്ങളൊരിക്കുന്ന മത്സരവും നടന്നു. ഓണത്തോടനുബന്ധിച്ച് സ്റ്റാഫ് കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ എല്ലാവർക്കും പായസ വിതരണവും സംഘടിപ്പിച്ചു എല്ലാവരും 12 മണിക്ക് പിരിഞ്ഞു.
ഡിജിറ്റൽ പൂക്കളമത്സരം- 24
ഗവ. ഡി വി എച്ച് എസ് എസ് ചാരമംഗലം സ്കൂളിലെ ലിറ്റിൽ കൈറ്റ്സിൻ്റെ ആഭിമുഖ്യത്തിൽ ഓണാഘോഷത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി ഡിജിറ്റൽ പൂക്കള മത്സരം സംഘടിപ്പിച്ചു. ജിമ്പ്, ഇങ്ക് സ്കേപ്പ്, കൃത തുടങ്ങിയ സ്വതന്ത്ര്യ സോഫ്റ്റ്വെയർ ഉപയോഗിച്ച് നടത്തിയ മത്സരത്തിൽ ഒന്നാം സ്ഥാനം 8 A യിലെ വിമൽസാദ് കരസ്ഥമാക്കി. അമൽ ഡോമിനിക്ക് - 10 A ,മാധവ് സുജിത്ത് 8 C എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
എൻ എസ് എസ് ദിനാചരണം


ഈ വർഷത്തെ NSS ദിനാചരണത്തോടനുബന്ധിച്ച് സെപ്റ്റംമ്പർ 24 ന് ഗവൺമെന്റ് ഡിവിഎച്ച്എസ്എസ് എൻഎസ്എസ് യൂണിറ്റ് കഞ്ഞിക്കുഴി തുരുത്തിപ്പള്ളി കുടുംബാരോഗ്യ കേന്ദ്രം ശുചീകരിച്ചു. ഈ പ്രവർത്തനത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് അംഗം ശ്രീ കനകൻ നിർവഹിച്ചു. പഞ്ചായത്തംഗം പുഷ്പവല്ലി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജോബി എം ലീൻ തുടങ്ങിയവർ ആശംസകൾ നേരുന്നു. ശുചീകരണത്തിന് ശേഷം വോളണ്ടിയർമാർ ആശുപത്രി പരിസരത്ത് ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. പ്രവർത്തനങ്ങൾക്ക് പ്രോഗ്രാം ഓഫീസർ വി രതീഷ്,അധ്യാപികയായ ശ്രീമതി രാജലക്ഷ്മി എന്നിവർ നേതൃത്വം നൽകി.
സ്ക്കൂൾ സ്പോർട്സ് ഡേ


ഗവ. ഡി വി എസ് എസ് ചാരമംഗലം സ്ക്കൂളിന്റെ കായികോത്സം സെപ്തംബർ 27, 28 തീയതികളിലായി നടന്നു. നാല് ഹൗസായി തിരിച്ചാണ് കായികോത്സവം നടത്തിയത്.പ്രിൻസിപ്പാൾ രശ്മി കെ കായികോത്സം ഉദ്‍ഘാടനം ചെയ്തു.എച്ച് എം ഇൻ ചാർജ്ജ് ശ്രീമതി.നിഷ, കായികാദ്ധ്യാപകൻ ശ്രീ. മുജീബ് റഹ്‍മാൻ എന്നിവർ ആശംസകൾ അർപ്പിച്ചു LP, UP, HS, HSS വിഭാഗങ്ങളെ ഹൗസ് തിരിച്ച് മാർച്ച് പാസ്റ്റിൽ അണിനിരന്ന ഓരോ വിഭാഗത്തിലേയും ഹൗസിന്റെ ചാർജ് ആ വിഭാഗത്തിലെ അദ്ധ്യാപകർക്ക് നൽകി. കൂടാതെ ഹൗസ് ലീഡേഴ്സായി കുട്ടികളേയും തെരഞ്ഞെടുത്തു. ഓരോ ഹൗസ്കൾ തമ്മിൽ നല്ല ശക്തമായ മത്സരം ആണ് നടന്നത്.വിജയികളായ വിദ്യാർഥികൾക്ക് അന്നു തന്നെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
സ്ക്കൂൾ കലോത്സവം-വർണ്ണം
2024 - 25അധ്യയന വർഷത്തെ സ്കൂൾ കലോത്സവം വർണ്ണം 2024 സെപ്റ്റംമ്പർ 30, ഒക്ടോബർ 01തീയതികളിൽ നടന്നു. ആദ്യ ദിനം രാവിലെ 10 മണിക്ക് പ്രമുഖ നാടക നടൻ,സംവിധായകൻ, ചിത്രകാരൻ,കാഥികൻ ശ്രീ രവിപ്രസാദ് കലോത്സവ ഉദ്ഘാടനം നിർവഹിച്ചു.പ്രിൻസിപ്പൽ ഇൻ ചാർജ്ജ് ശ്രീമതി ആർ സ്വാഗതം ആശംസിച്ചു. ഹെഡ്മിസ്ട്രസ്ഇൻ ചാർജ്ജ് ശ്രീമതി നിഷ മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങിൽ പ്രോഗ്രാം കൺവീനർ ശ്രീ. സെബാസ്റ്റ്യൻ നന്ദി പറഞ്ഞു.ആദ്യ ദിവസം മൂന്ന് വേദികളിലായാണ് മത്സരങ്ങൾ നടന്നത്.ലളിതഗാനം , ശാസ്ത്രീയ സംഗീതം , ദേശഭക്തിഗാനം , സംഘഗാനം , പദ്യം ചൊല്ലൽ , വഞ്ചിപ്പാട്ട് , ചെണ്ടമേളം എന്നിവയായിരുന്നു . രണ്ടാം ദിനത്തിലെ മത്സരങ്ങൾ നടന്നത് സ്കൂൾ ഓഡിറ്റോറിയത്തിലാണ് .ഭരതനാട്യം, മോഹിനിയാട്ടം, ഒപ്പന, സംഘനൃത്തം , തിരുവാതിര എന്നിവയാണ് അന്നേ ദിവസം നടന്നത് . കുട്ടികളെ റെഡ് ബ്ലൂ ഗ്രീൻ യെല്ലോ എന്നിങ്ങനെ നാല് ഹൗസുകളായി തിരിച്ചായിരുന്നു ഇത്തവണ കലോത്സവം സംഘടിപ്പിച്ചിരുന്നത്. ഓരോ ഹൗസിനും ഓരോ വിഭാഗത്തിൽ നിന്നും ചാർജ്ജുള്ള അധ്യാപകരും ഉണ്ടായിരുന്നു.മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിന് സ്കൂളിലെ വിവിധ ക്ലബ്ബുകൾ ആയ എസ്പിസി , എൻ സി സി , ജെ ആർ സി ,കുട്ടി കസ്റ്റംസ് , സ്കൗട്ട് & ഗൈഡ്സ് എന്നിവയുടെ പങ്ക് എടുത്തു പറയേണ്ടതാണ്..രണ്ടാം ദിവസം മത്സരം അവസാനിച്ചപ്പോൾ റെഡ് ഹൗസ് ഒന്നാംസ്ഥാനവും ബ്ലൂ ഹൗസ് രണ്ടാം സ്ഥാനവും നേടി.,ഗ്രീൻ യെല്ലോ എന്നീ ഹൗസുകൾ 3 ,4 സ്ഥാനങ്ങൾ കരസ്ഥമാക്കി . ഒന്നാം സ്ഥാനം നേടിയ റെഡ് ഹൗസിന് പ്രിൻസിപ്പൽ, എച്ച് എം എന്നിവർ ചേർന്ന് എവറോളിംഗ് ട്രോഫി സമ്മാനിച്ചു.കൂടാതെ ഏറ്റവും മികച്ച സ്ക്കോർ നേടിയ എൽ പി,യു പി, എച്ച് എസ് വിഭാഗം ഹൗസുകൾക്കുള്ള മുമെന്റോ വിതരണവും നടന്നു.
ഗാന്ധിജയന്തി ദിനാചരണം

ചേർത്തല ചാരമംഗലം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് വിഭാഗം ഗാന്ധിജയന്തിയോടനുബന്ധിച്ച് ലഹരിക്കെതിരായ ജാഗ്രതാ ജ്യോതി തെളിയിച്ചു. പഞ്ചായത്തംഗം ശ്രീമതി പുഷ്പവല്ലി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വാർഡ് വികസന സമിതി ചെയർമാൻ ശ്രീ ശിവശങ്കരൻ ഉണ്ണി സന്ദേശം നൽകി. തുടർന്ന് വളണ്ടിയർമാർ ലഹരിക്കരായ പ്രതിജ്ഞ എടുത്തു.ഗാന്ധിജയന്തി ദിനാചരണത്തോടനുബന്ധിച്ച് സ്കൂളിലെ എസ് പി. സി, എൻ സി സി, ജെ ആർ സി സ്കൗട്ട് ആൻഡ് ഗൈഡ്, കുട്ടി കസ്റ്റംസ് എന്നിവരുടെ നേതൃത്വത്തിൽ സ്കൂളും പരിസരം വൃത്തിയായിക്കി.
രക്തദാന ക്യാമ്പ്


ചാരമംഗലം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് നടത്തി. ജീവിതശൈലി രോഗനിർണയവും ക്യാമ്പിനോടൊപ്പം ഉണ്ടായിരുന്നു. ആലപ്പുഴ മെഡിക്കൽ കോളേജ്, കഞ്ഞിക്കുഴി തുരുത്തിപ്പള്ളി ഫാമിലി ഹെൽത്ത് സെന്റർ എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.ക്യാമ്പിന്റെ ഉദ്ഘാടനം കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഗീതാ കാർത്തികേയൻ ഉദ്ഘാടനം ചെയ്തു.പിറ്റിഎ പ്രസിഡന്റ് ശ്രീ.പി അക്ബർ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രിൻസിപ്പൽ ശ്രീമതി.രശ്മി കെ സ്വാഗതം ആശംസിച്ചു. ഫെഡറൽ ബാങ്ക് റീജിയണൽ ഹെഡ് വിപിൻ വി ഉണ്ണിത്താൻ എൻഎസ്എസ് ചേർത്തല ക്ലസ്റ്റർ കൺവീനർ പി കെ രാമകൃഷ്ണൻ ,സീനിയർ അധ്യാപകൻ ഡൊമനിക് സെബാസ്റ്റ്യൻ, പഞ്ചായത്തംഗം ശ്രീമതി പുഷ്പവല്ലി, വാർഡ് വികസന സമിതി ചെയർമാൻ ശ്രീ ശിവശങ്കരൻ ഉണ്ണി, വോളണ്ടിയർ ലീഡർ കുമാരി അനുശ്രീ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. പ്രോഗ്രാം ഓഫീസർ വി രതീഷ് നന്ദി പ്രകാശിപ്പിച്ചു. ക്ലാസ് പി. ടി. എ
ഫസ്റ്റ് ടേം ക്ലാസ് പി.ടി എ


ഈ വർഷത്തെ ഫസ്റ്റ് ടേം ക്ലാസ് പി ടി എ നവംബർ 7 ,8 തീയതികളിൽ നടന്നു. 10 ൻ്റേത് നവംബർ 7 നും ബാക്കി ക്ലാസുകളുടേത് 8 നും നടന്നു. എല്ലാ ക്ലാസുകളിലും ശരാശരി 90% ത്തോളം രക്ഷിതാക്കളും വിദ്യാർത്ഥികളുടെ ഫസ്റ്റ് ടേം പേപ്പർ കാണുന്നതിനും പ്രോഗ്രസ് കാർഡ് കണ്ട് വിദ്യാർത്ഥികളുടെ പഠനപുരോഗതി വിലയിരുത്തുന്നതിനായി എത്തി ചേർന്നു. മുഴുവൻ വിഷയത്തിനും പാസായ വിദ്യാർത്ഥികൾക്കും - ഫുൾ എ പ്ലസ് വാങ്ങിയ വിദ്യാർത്ഥികളേയും ഓരോ ക്ലാസ് PTA യിലും ആദരിച്ചു. തുടർന്ന് ക്ലാസിലെ ഓരോ വിഷയങ്ങളും കൈകാര്യം ചെയ്യുന്ന അദ്ധ്യാപകർ പ്രസ്തുത ക്ലാസുകളിൽ എത്തുകയും വിദ്യാർത്ഥികളുടെ ഓരോ വിഷയത്തിലും കാണുന്ന പഠന പ്രശ്നങ്ങൾ , പഠനശീലങ്ങളിൽ വരുത്തേണ്ട മാറ്റം എന്നിവ രക്ഷിതാക്കളുമായി ചർച്ച ചെയ്തു. ഓരോ ക്ലാസ് ടീച്ചേഴ്സു പൊതുവായി പറയേണ്ടിയിരുന്ന കാര്യങ്ങൾ - രക്ഷിതാക്കളുമായി ചർച്ച ചെയ്യേണ്ടിയിരുന്നു ., 2 മണിക്ക് തുടങ്ങിയ ക്ലാസ് പി.ടി എ യ്ക് ക്ലാസ് ലീഡർ സ്വാഗതവും ക്ലാസ് ടീച്ചർ നന്ദിയും പറഞ്ഞു . ഒട്ടുമിക്ക ക്ലാസുപിടിഎയും അവസാനിച്ചപ്പോൾ 5 മണിയായിരുന്നു
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ക്യാമ്പ് - 24
ലിറ്റിൽ കൈറ്റ്സ്'2023 - 26 ബാച്ചിന്റെ ഏകദിന ക്യാമ്പ് 10/10/24 വ്യാഴ്ചാഴ്ച രാവിലെ 10 മണിക്ക് ഹെഡ് മി ട്രസ് ഇൻ ചാർജ്ജ് ശ്രീമതി. നിഷ ഉദ്ഘാടനം ചെയ്തു. കൈറ്റ് മിസ്ട്രസ് ശ്രീമതി. വിജുപ്രിയ വി.സ് സ്വാഗതം പറഞ്ഞ ചടങ്ങിൽ , ചേർത്തല സൗത്ത് ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ ശ്രീ സെബാസ്റ്റ്യൻ എ വി( റിസോഴ്സ് പേഴ്സൺ ), കൈറ്റ് മാസ്റ്റർ ശ്രീ. ഷാജി പി.ജെ (റിസോഴ്സ് പേഴ്സൺ )എന്നിവർ ഏകദിന ക്യാമ്പിന് ആശംസകൾ അർപ്പിച്ചു. ലിറ്റിൽകൈറ്റ്സിലെ 23-26 ബാച്ചിലെ മുഴുവൻ അംഗങ്ങളും പങ്കടുത്ത ക്ലാസ്സിൽ ശ്രീ ഷാജി പി.ജെ രാവിലെത്തെ സെഷൻ ഓപ്പൺ റ്റൂൺസ് എന്ന സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള Gif, Video എന്നീ ഫോർമാറ്റിൽ അനിമേഷൻ തയ്യാറക്കുന്ന വിധം പഠിപ്പിച്ചു. ഉച്ച കഴിഞ്ഞ് സ്‌ക്രാച്ച് ത്രീ ഉപയോഗിച്ച് പൂക്കളം നിറക്കുന്ന ഗയിം തയ്യാറാക്കുന്നത് പഠിപ്പിച്ചു. ഉച്ചക്ക് കുട്ടികൾക്ക് ലഞ്ച് ഒരുക്കിയിരുന്നു. എല്ലാ കുട്ടികളും വളരെ താൽപ്പര്യത്തോടെ എല്ലാ പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുത്തു. സബ്ബ് ജില്ല ക്യാമ്പിലേക്കുള്ള കുട്ടികളെ തിരഞ്ഞെടുക്കുന്നതിനായി തുടർപ്രവർത്തനങ്ങൾ നൽകി ക്യാമ്പ്- ബാച്ച് ലീഡർ നന്ദി പറഞ്ഞ് കൃത്യം 4.30 സമാപിച്ചു
ചേർത്തല സബ്ജില്ലാ കായികോത്സവ ഓവറോൾ സെക്കൻഡ് - ഡി വി എച്ച് എസ്സിന്
ഈ മാസം 18, 19, 20 തീയതികളിൽ നടന്ന സബ് ജില്ലാ കായികോത്സവം ഗവൺമെൻറ് ഡി വി എച്ച് എസ് എസ് ചാരമംഗലം സ്കൂൾ 232 പോയിൻ്റുകൾ നേടി ഉപജില്ലയിൽ രണ്ടാ സ്ഥാനം നേടി. 49 വിദ്യാർഥികൾ വിവിധ മത്സരയിനങ്ങളിലായി സെൻ്റ് മൈക്കിൾസ് ,ചേർത്തലയിൽ വെച്ച് നടന്ന കായികോത്സവത്തിന് പങ്കെടുത്തു. ജില്ലാതല മത്സരത്തിന് 21 വിദ്യാർത്ഥികൾ യോഗ്യത നേടി. ഉപജില്ല വിജയികളെ പി.ടി എയും , സ്കൂൾ അസംബ്ലിയിൽ ആദരിച്ചു.
ജില്ല പ്രവർത്തിപരിചയ മേള - 24
ഈ വർഷത്തെ ജില്ല പ്രവർത്തിപരിചയ മേള ഗവ ഡിവി എച്ച് എസ് എസ് സ്കൂളിൽ വെച്ച് 22/10/24 ന് നടന്നു. 13 വിദ്യാഭ്യാസ ഉപജില്ലകളിലെ 2000 ത്തോളം വിദ്യാർഥികൾ 49 ഇനങ്ങളിലായി എച്ച് എസ്, എച്ച് എസ് എസ് വിഭാഗങ്ങളിലായി പങ്കെടുത്തു. സ്കൂളിലെ മുഴുവൻ ടീച്ചിംഗ് നോൺ ടീച്ചിംങ് സ്റ്റാഫ് , എൻ സി സി, എസ് പി സി , ജൂനിയർ റെഡ്ക്രോസ്, കുട്ടി കസ്റ്റംസ്, സ്കൗട്ട് ആൻഡ് ഗൈഡ്, എൻ എസ് എസ് തുടങ്ങി വിവിധ വിഭാഗങ്ങളുടെ അംഗങ്ങൾ വൊളണ്ടിയർ ഡ്യൂട്ടി ചെയ്തു. ലിറ്റിൽ കൈറ്റ്സിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ഡോകുമെൻ്റേഷനുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾ നടത്തി.
മാലിന്യമുക്ത നവ കേരളം ജനകീയ ക്യാമ്പയിൻ
സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 25/10/24 ന് കുട്ടികൾ തങ്ങളുടെ വീടുകളിൽ നിന്നും സ്കൂളിൽ നിന്നു മായി പ്ലാസ്റ്റിക്ക്ശേഖരിച്ച് കഴുകി വൃത്തിയാക്കുകയും അവയെ തരംതിരിച്ച് ഹരിതകർമ്മ സേനാംഗങ്ങൾക്ക് കൈമാറി.മിൽമപാൽ ,തൈര്കവർ 3 kgബിസ്ക്കറ്റ് കവർ, ബൂസ്റ്റ് കവർ , മിഠായി കടലാസ് - 2 kgമറ്റു ഭക്ഷണ വസ്തുക്കളുടെ കവർ , ഷെമ്മി കിറ്റ് -20 kg മൊത്തം 25 kg ലോ മൈക്രോൺ പ്ലാസ്റ്റിക്കും പലകമ്പനികളുടെകുടിവെള്ളക്കുപ്പികൾ, എണ്ണക്കുപ്പികൾ പ്ലാസ്റ്റിക്ക് ക്യാൻ ടോയ്‌ലറ്റ് ക്ലീനർ ബക്കറ്റ് , പ്ലാസ്റ്റിക്ക്കസേര - ഇവയെല്ലാം കൂടി 60 കിലോ ഹൈമൈക്രോൺ പ്ലാസ്റ്റിക്കുംH.M ശ്രീമതി അനൂപ് രാജ് ടീച്ചർ സീനിയർ അസിസ്റ്റൻ്റ് നിഷ ടീച്ചർ , സീഡ് കോർഡിനേറ്റർ സിനി ടീച്ചർ എന്നിവരുടെ സാന്നിധ്യത്തിൽ സീഡ് ക്ലബ്ബിലെ അംഗങ്ങൾ ഹരിത കർമ്മ സേനാംഗങ്ങളായ ശ്രീമതി . സതി ശ്രീമതി .അജി എന്നിവർക്ക് കൈമാറി. തുടർന്ന് പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ശേഖരിയ്ക്കുകയും നിർമ്മാർജ്ജനം ചെയ്യുകയും ചെയ്യുന്ന വിവിധ രീതികളെക്കുറിച്ചും ഹരിത കർമ്മ സേനാംഗങ്ങൾ സീഡ് ക്ലബ്ബിലെ കുട്ടികൾക്ക് ക്ലാസ്സ് എടുത്തു. - പ്ലാസ്റ്റിക്ക് കത്തിക്കാതിരിക്കാൻ രക്ഷിതാക്കളെ ഓർമ്മപ്പെടുത്തണമെന്നു കൂടി പറഞ്ഞു കൊണ്ട്ഹരിത കർമ്മസേനാംഗങ്ങൾ ക്ലാസ്സ് അവസാനിപ്പിച്ചത്.
ബേട്ടി പെട്ടി
വനിതശിശു വികസന വകുപ്പിന്റെ ഭാഗമായി. Dvhss charamangalam സ്കൂളിൽ പെൺകുട്ടികൾകായി പരാതിപ്പെട്ടി ( ബേട്ടി പെട്ടി ) സ്ഥാപിച്ചു.പരിപാടിയുടെ ഉത്ഘടനാ കർമം ശ്രീ പ്രമോദ് സർ (സീനിയർ സിവിൽ ജഡ്ജ് )നിർവഹിച്ചു.ഹെഡ്മിസ്ട്രസ് ശ്രീമതി അനുപ് രാജ് ടീച്ചർ അധ്യക്ഷത വഹിച്ചു. ശ്രീമതി രശ്മി ടീച്ചർ സ്വാഗതം പ്രസംഗം നടത്തി. ശ്രീമതി നിഷ ടീച്ചർ ആശംസകൾ നേർന്നു. സ്കൂൾ കൗൺസിലർ പ്രസീത നന്ദി പറഞ്ഞു തുടർന്ന് Dr. ബിജു സകറിയ ക്ലാസ്സ് നയിച്ചു.
ബ്ളൂമിംഗ് ബഡ്‌സ് - ഇംഗ്ലീഷ് ക്ലബ് ഉദ്‌ഘാടനം
സ്കൂൾ ഇംഗ്ലീഷ് ക്ലബ്ബിന്റെ (ബ്ളൂമിംഗ് ബഡ്‌സ് ) ഉദ്‌ഘാടനം 2024 ഒക്ടോബർ 28 ആം തീയതി 11.30 ന് ഹെഡ്മിസ്ട്രസ് ശ്രീമതി അനൂപ്‌രാജ് നിർവഹിച്ചു. പ്രസ്തുത യോഗത്തിൽ ക്ലബ് സെക്രട്ടറി മാസ്റ്റർ നവനീത് ആർ ഏവരെയും സ്വാഗതം ചെയ്തു. യോഗത്തിന്റെ അധ്യക്ഷ സ്ഥാനം വഹിച്ച ക്ലബ് കൺവീനർ ശ്രീമതി അനില എസ് (ഇംഗ്ലീഷ് അദ്ധ്യാപിക) ഇംഗ്ലീഷ് ക്ലബിന്റെ ലക്ഷ്യങ്ങൾ, ഭാവി പ്രവർത്തനങ്ങൾ എന്നിവ വിവരിച്ചു.തുടർന്ന് ഹെഡ്മിസ്ട്രസ് ശ്രീമതി. അനൂപ്‌രാജ് ക്ലബ് ഔപചാരികമായി ഉദ്‌ഘാടനം ചെയ്തു കുട്ടികളോട് സംസാരിച്ചു. കുട്ടികളുടെ സർഗ്ഗവാസനകൾ ഉൾപ്പെടുത്തി ഒരു കയ്യെഴുത്തുമാസിക തുടങ്ങാൻ ടീച്ചർ നിർദേശിച്ചു. കയ്യക്ഷരം നന്നാക്കാൻ കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകേണ്ട ആവശ്യകതയെക്കുറിച്ചും ടീച്ചർ ഇംഗ്ലീഷ് അധ്യാപകരെ ഓർമപ്പെടുത്തി. കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാ നിലവാരം ഉയർത്താനുള്ള വിവിധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യപ്പെട്ടു. അടുത്ത അദ്ധ്യായന വർഷം സ്കൂൾ ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കലോത്സവ ഇനമായ റോൾപ്ലേയ്ലേക്ക് കുട്ടികളെ പരിശീലിപ്പിക്കാമെന്ന നിർദേശം അംഗീകരിക്കപ്പെട്ടു. തുടർന്ന് ഇംഗ്ലീഷ് അധ്യാപികയായ ശ്രീമതി പ്രീതി ഉമ്മച്ചൻ കുട്ടികളെ അഭിസംബോധന ചെയ്തു സംസാരിച്ചു. കുട്ടികളുടെ ഇംഗ്ലീഷ് നൈപുണി അളക്കാൻ തക്ക വിവിധ മത്സരങ്ങളെക്കുറിച്ചുള്ള ആശയങ്ങൾ പ്രീതി ടീച്ചർ മുന്നോട്ട് വച്ചു. ശേഷം ജോയിന്റ് സെക്രട്ടറി കുമാരി ശിവശങ്കരി പി ജി നന്ദി രേഖപ്പെടുത്തി.തുടർന്ന് ഉച്ചയ്ക്ക് 1.30 നു നടത്തിയ വായനമത്സരത്തിൽ LP, UP, HS വിഭാഗത്തിൽ നിന്നുള്ള കുട്ടികൾ പങ്കെടുക്കുകയും വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു.
കേരളപ്പിറവി ദിനാഘോഷം 2024


സീഡ് ക്ലബ് - ഗവ ഡി.വി.എച്ച് എസ്സ് എസ്സ് ചാരമംഗലം സ്ക്കൂസിന്റെ നേതൃത്വത്തിൽ കേരളപ്പിറവി ദിനത്തിൽ നാടൻ പൂക്കൾ കൊണ്ട് കേരളത്തിൻ്റെ ഭൂപടം വരച്ചു. പതിനാലു നാടൻ പൂക്കൾ പതിനാലു ജില്ലകളെ പ്രതിനിധീകരിച്ചു. മനോഹരമായ കേരളത്തിൻ്റെ ഭൂപടം പൂക്കളാൽ ഒരുക്കി. കുട്ടികൾ ശേഖരിച്ചു കൊണ്ടുവന്ന നാടൻ പൂക്കളാണ് ഭൂപടം വരയ്ക്കാൻ ഉപയോഗിച്ചത്. ഈ പ്രവർത്തത്തിന് നേതൃത്വം നൽകിയത് സീഡ് കോഡിനേറ്റർ സിനി പൊന്നപ്പൻ ആണ്.
രുചി ഉത്സവം


ഒന്നാം ക്ലാസ്സ് കേരള പാഠാവലി,യൂണിറ്റ് 6 പിന്നേം പിന്നേം ചെറുതായി പാലപ്പം എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് രുചിയുത്സവം എന്ന പേരിൽ വീട്ടിൽ തന്നെ ഉണ്ടാക്കിയ പലഹാരങ്ങളുടെ ഒരു പ്രദർശനം നടത്തുകയുണ്ടായി .കുട്ടികൾ വീട്ടിൽ നിന്ന് വൈവിധ്യമാർന്ന നിരവധി പലഹാരങ്ങൾ ഉണ്ടാക്കി കൊണ്ടുവന്നു. ആഹാരസാധനങ്ങൾ രുചിച്ചു നോക്കി മധുരം,പുളി , കയ്പ്പ്, ഉപ്പ് എന്നിങ്ങനെ വ്യത്യസ്ത രുചികളുണ്ടെന്ന് നേരനുഭവത്തിലൂടെ കുട്ടികൾ മനസിലാക്കി ആഹാരസാധനങ്ങളിലെ ചേരുവകകൾ മാറുന്നതിനനുസരിച്ച് രുചി വ്യത്യാസപ്പെടുന്നു എന്ന പരിസരപഠനാശയത്തോടൊപ്പം സ്വതന്ത്രഭാഷണത്തിനും പങ്കിടൽ മനോഭാവ രൂപീകരണത്തിനും ഈ പ്രവർത്തനം വഴിയൊരുക്കി.
ഭിന്നശേഷി വിദ്യാർഥികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം
ലിറ്റിൽകൈറ്റ്സിൻ്റെ ആഭിമുഖ്യത്തിൽ എല്ലാവർഷവും സംഘടിപ്പിച്ചു വരുന്ന ഭിന്നശേഷി വിദ്യാർഥികൾക്കുള്ള കമ്പ്യൂട്ടർ പരിശീലന പരിപാടിയുടെ ഉദ്ഘാടനം ഹെഡ് മിട്രസ് ശ്രീമതി. അനൂപ് രാജ് 5/10/24 ച്ചെ കഴിഞ്ഞ് 2 pm ന് ഉദ്ഘാടനം ചെയ്തു. 8,9,10 ലെ സ്റ്റുഡെൻ്റ് ആർ പി ന്മാരും തെരഞ്ഞെടുക്കപ്പെട്ട ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും മറ്റ് അംഗങ്ങളും കൂടിയാണ് ക്ലാസ് കൈകാര്യം ചെയ്യുന്നത്. 10 ലെ ലിറ്റിൽ കൈറ്റ്സ് അംഗമായ മാസ്റ്റർ പ്രാജിത്തിൻ്റെ നേതൃത്വത്തിലുള്ള 9 അംഗ ടീമാണ് ഈ വർഷത്തെ ആദ്യ ക്ലാസിന് തുടക്കം കുറിച്ചത്. ഇംഗ്ലീഷ്, മലയാളം ടൈപ്പിങ്,GIMP ൽ ഡിജിറ്റൽ പെയിൻ്റിംഗ് എന്നിവയാണ് വിദ്യാർഥികളെ പരിശീലിപ്പിക്കുന്നത്. 6 ക്ലാസുകളാണ് വിദ്യാർഥികൾക്ക് മൂന്ന് ബാച്ചിലേയും അംഗങ്ങൾ നൽകുന്നത്. കൈറ്റ് മാസ്റ്റർ ശ്രീ ഷാജി സാർ, കൈറ്റ് മിസ്ട്രസ് ശ്രീമതി. വിജു പ്രിയ വി. എസ്, ശ്രീമതി നിഷ ടീച്ചർ എന്നിവർ ക്ലാസിനെ മോണിട്ടർ ചെയ്തു.
തുണി സഞ്ചി നിർമ്മാണ പരിശീലനം
ചാരമംഗലം ഗവ. ഡി.വി എച്ച് എസ്സ് എസ്സ് ചാരമംഗലം സ്കൂളിൽ സീഡ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ തുണി സഞ്ചി നിർമ്മാണ പരിശീലനം നൽകി. ' ലവ് പ്ലാസ്റ്റിക്ക് പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക്കിൻ്റെ ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യം മുൻനിർത്തി പഴയ തുണികൾ ശേഖരിച്ച് സഞ്ചികൾ നിർമ്മിക്കുന്ന പദ്ധതിയാണിത്.ഈ പ്രവർത്തനം ഉദ്ഘാടനം ചെയ്തത് ബഹുമാനപ്പെട്ട എച്ച് എം അനൂപ് രാജ് ടീച്ചറാണ്. തുണി സഞ്ചി നിർമ്മിക്കാൻ കുട്ടികൾക്ക് പരിശീലനം നൽകുന്നത് സ്കൂളിലെ പ്രവൃത്തി പരിചയ അദ്ധ്യാപിക കൂടിയായ രാഗിണി ടീച്ചറാണ്.ഈ പ്രവർത്തനങ്ങൾ നടക്കുന്നത് സീഡ് കോഡിനേറ്റർ സിനി പൊന്നപ്പൻ ടീച്ചറുടെ നേതൃത്വത്തിലാണ്. സീനിയർ അദ്ധ്യാപകരായ നിഷ, സുനിതമ്മ ,സന്തോഷ് ഇവർ ഈ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിൻതുണയും ആശംസകളും അറിയിച്ചു ഒരു വീട്ടിൽ ഒരു തുണി സഞ്ചി എന്ന വിപുലമായ ആശയത്തിനാണ് സീഡ് ക്ലബ് തുടക്കം കുറിക്കുന്നത്.
നാടൻ ഭക്ഷ്യ മേള


നാലാം ക്ലാസിലെ മലയാളം പാഠഭാഗം താളുംതകരയും എന്ന കുഞ്ഞുണ്ണി മാഷിന്റെ ലേഖനവുമായി ബന്ധപ്പെട്ട് ഒരു നാടൻ ഭക്ഷ്യ മേള സംഘടിപ്പിക്കുകയുണ്ടായി.മാങ്ങ വിഭവങ്ങൾ ,ചക്കവിഭവങ്ങൾ ,കാച്ചിൽ ,ചേന , ചേമ്പ് ,കപ്പ ,ഇലക്കറികൾ ,അച്ചാറുകൾ , ചമ്മന്തികൾ , വാഴ ഉൽപന്നങ്ങൾ കൊണ്ടുളള വിഭവങ്ങൾ എന്നിങ്ങനെയുളള വിഭവങ്ങൾ ആണ് കുട്ടികൾ കൊണ്ടുവന്നത്.11.11.2024 തിങ്കളാഴ്ച രാവിലെ 11മണിക്ക് ഹെഡ്മിസ്ട്രസ് ശ്രീമതി.അനൂപ് രാജ് ഭക്ഷ്യ മേള ഉദ്ഘാടനം ചെയ്തു.62 നാടൻ വിഭവങ്ങൾ കുട്ടികൾ തയ്യാറാക്കി കൊണ്ടുവന്നു.LP ,UP ക്ലാസുകളിലെ എല്ലാ കുട്ടികൾക്കും ഭക്ഷ്യ മേള സന്ദർശിച്ച്, ഓരോ വിഭവങ്ങളുടെയും രുചിയറിയാൻ അവസരം നൽകുകയുണ്ടായി. കേരളത്തിന്റെ തനത് നാടൻരുചികൾ അടുത്തറിയാൻ ഈ ഭക്ഷ്യ മേളയിലൂടെ കുട്ടികൾക്ക് കഴിഞ്ഞു
ഡിജി ഫിറ്റ് - യു. പി വിദ്യാർഥികൾക്കുള്ള കമ്പ്യൂട്ടർ പരിശീലന പരിപാടി
സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കൈറ്റ്സിൻ്റെ ആഭിമുഖ്യത്തിൽ യു പി ക്ലാസിലെ മുപ്പതോളം വിദ്യാർത്ഥികൾക്കായി എല്ലാ മാസവും നടത്തിവരുന്ന കമ്പ്യുട്ടർ പരിശീലപരിപാടി ഈ മാസം നൽകിയത് 2024-27 ബാച്ചിലെ തെരഞ്ഞെടുക്കപ്പെട്ട 12 സ്റ്റുഡെൻ്റ് ആർ പി മാരാണ്. വിദ്യാർത്ഥികൾ തങ്ങൾക്കു ലഭിച്ച അറിവ് മറ്റുളളവർക്ക് പകർന്നു നൽകുന്നു. ജിമ്പ് ഉപയോഗിച്ചുള്ള ഡിജിറ്റൽ painting ക്ലാസുകൾ മാസ്റ്റർ വിമൽസാദ് കൈകാര്യം ചെയ്തു. ലിബറെ ഓഫീസർ റൈറ്റർ ഉപയോഗിച്ച് ടെക്സ്റ്റ് ഫോർമാറ്റിംങ് മാസ്റ്റർ മാധവ് സുജിത്തിൻ്റെ നേതൃത്ത്വത്തിൽ പരിശീലിപ്പിച്ചു. ആൻഡേഴ്സ് പെരേര, ശ്രീഹരി കെ ആർ, സഞ്ജയ്, ശ്രീ നന്ദ്,ദേവനാദൻ എച്ച്, ദേവനാരയണൻ ബി.കെ, ഹാരിക ,അഭിഷേക്,കാശിനാദ്,ദേവനാരായണൻ ,അനന്തകൃഷ്ണൻ എസ് തുടങ്ങി വിദ്യാർഥികൾ ക്ലാസിൽ സഹായിച്ചു.കൈറ്റ് മാസ്റ്റർ ശ്രീ . ഷാജി പി ജെ ക്ലാസ് മോണിട്ടർ ചെയ്തു.
അധ്യാപകപ-രക്ഷാകർതൃ സമിതിയുടെ വാർഷിക പൊതുയോഗം
ചാരമംഗലം ഗവ. ഡിവി എച്ച് എസ് എസിലെ അധ്യാപകപ-രക്ഷാകർതൃ സമിതിയുടെ വാർഷിക പൊതുയോഗം 2024 നവംബർ 12 ചൊവ്വാഴ്ച 3 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു. പ്രസ്തുതയോഗത്തിൽ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ശ്രീ . വി ഉത്തമൻ അദ്ധ്യക്ഷനായ ചടങ്ങിൽ കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഗീതാ കാർത്തികേയൻ ഉദ്ഘാടനം ചെയ്തു. മുൻ പി ടി എ പ്രസിഡൻ്റ് ശ്രി അക്ബർ, പ്രിൻസിപ്പാൾ ശ്രിമതി . രശ്മി കെ, ഹെഡ് മിട്രസ് ശ്രീമതി. അനൂപ് രാജ് ,സ്റ്റാഫ് സെക്രട്ടറി ശ്രീ സെബാസ്റ്റ്യൻ എന്നിവർ പ്രസ്തുത മീറ്റിംഗിൽ സന്നിഹിതരായിരുന്നു. സ്കൂളിൻ്റെ മുൻവർഷത്തെ പ്രവർത്തർത്തനങ്ങൾ , എടുത്തു പറഞ്ഞ ചടങ്ങിൽ പി ടി എ റിപ്പോർട്ട് അവതരണം നടത്തി തുടർന്ന് പൊതു ചർച്ചകൾക്കും ശേഷം പുതിയ പി. ടി. എ ഭാരവാഹികളെ തെരഞ്ഞെടുത്തു. രക്ഷിതാക്കൾ 11 പേരും ടീച്ചിംങ് സ്റ്റാഫ് 10 പേരും ചേർന്ന 21 അംഗ PTA നിലവിൽ വന്നു. പുതിയ PTA പ്രസിഡൻ്റായി ശ്രീ.എം ടി ഗിരിപ്രസാദിനേയും വൈസ് പ്രസിഡന്റായി ശ്രീ.ബ്രിജിത്തേയും എം പി ടി എ പ്രസിഡൻ്റായി ആഷ്ന ഷൈജുവിനേയും പ്രസ്തുത പി ടി എ തിരഞ്ഞെടുത്തു. യോഗനടപടികൾ 6.15 ന് അവസാനിച്ചു.
കായിക താരങ്ങളെ ആദരിക്കുന്നു
സംസ്ഥാനതല കായികമേളയിൽ മികച്ച വിജയം കൈവരിച്ച അനാമിക, നവ്യ, നിയതി എന്നീ കുട്ടികൾക്കുള്ള , ക്യാഷ് അവാർഡ് വിതരണവും അനുമോദനവും - സബ്ബ് ജില്ല കായികോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനത്ത് എത്തുവാൻ പ്രയത്നിച്ച സ്ക്കൂൾ കായിക താരങ്ങളേയും സ്കൂൾ അസംബ്ലിയിൽ ആദരിക്കുന്നു.
പോലീസ് സ്റ്റേഷൻ സന്ദർശനം
ഗവൺമെൻറ് ഡിവിഎച്ച്എസ്എസ് ചാരമംഗലം സ്കൂളിലെ എസ് പി സി ജൂനിയർ സീനിയർ കുട്ടികൾ 13/11/24 ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് മാരാരിക്കുളം പോലീസ് സ്റ്റേഷൻ സന്ദർശിച്ചു. ഒരു പോലീസ് സ്റ്റേഷനിൽ പ്രവർത്തനങ്ങൾ എങ്ങനെയാണ് നടക്കുന്നത് എന്നും പോലീസ് സ്റ്റേഷനിലെ ദൈനംദിന പ്രവർത്തികളും ലോക്കപ്പ് റൂം, പോലീസ് സേന ഉപയോഗിക്കുന്ന വിവിധതരത്തിലുള്ള തോക്ക് എന്നിവ കുട്ടികൾ നേരിട്ട് കണ്ട് മനസ്സിലാക്കി. സ്റ്റേഷൻ ഹൗസ് ഓഫീസർ ശ്രീ എ വി ബിജു സാർ ,റൈറ്റർ ശ്രീ ജയചന്ദ്രൻ സാർ എന്നിവർ പോലീസ് സേനയെ കുറിച്ച് വിശദീകരിച്ചു. ഡി ഐ മാരായ രതീഷ് സാർ ബിനു മാഡം എന്നിവർ സന്നിഹിതരായിരുന്നു. സിപിഓ മാരായ റെനീഷ് സാർ രജനി ടീച്ചർ എന്നിവർ കുട്ടികളെ അനുഗമിച്ചു.
ഹരിതസഭ _ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത്
കഞ്ഞിക്കുഴി-ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ പഞ്ചായത്തു ഓഡിറ്റോറിയത്തിൽ നടന്ന കുട്ടികളുടെ ഹരിത സഭയിൽ നമ്മുടെ സീഡ് ക്ലബ് അംഗങ്ങളായ 20 കുട്ടികൾ പങ്കെടുത്തു. സീഡ് അംഗമായ ദേവപ്രിയ നമ്മുടെ പ്രോജക്ട് അവതരിപ്പിച്ചു. ലവ് പ്ലാസ്റ്റിക് പദ്ധതി, തുണി സഞ്ചി നിർമ്മാണം, വെള്ളക്കെട്ട് തടയുന്നതിനുള്ള മാർഗങ്ങൾ ,വേസ്റ്റ് കളയുന്നതിനുള്ള സംവിധാനങ്ങൾ ഇവ അവതരിപ്പിച്ചു. തുണി സഞ്ചി നിർമ്മാണത്തിനുള്ള സംവിധാനവും വെള്ളക്കെട്ട് പരിഹരിക്കുന്നതിനുള്ള സംവിധാനവും പരിഹരിക്കാം എന്നുറപ്പ് നൽകി. പങ്കെടുത്ത കുട്ടികൾക്കും റിപ്പോർട്ട് അവതരിപ്പിച്ച ദേവപ്രിയയ്ക്കും കഞ്ഞിക്കുഴി-ഗ്രാമ പഞ്ചായത്ത് സർട്ടിഫിക്കറ്റുകൾ നൽകി.
ശിശുദിനാഘോഷം
ശിശുദിനവുമായി ബന്ധപ്പെട്ട് സ്പെഷ്യൽ അസംബ്ലി ഉണ്ടായിരുന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി. അനൂപ് രാജ് ശിശുദിന സന്ദേശം നൽകി. തുടർന്ന് കായികമേളയിൽ വിജയികളായ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ശേഷം ശിശുദിന റാലിക്കായി കുട്ടികളെ തയ്യാറാക്കി. ശിശുദിന റാലി ഹെഡ്മി ട്രസ് ശ്രീമതി.അനൂപ് രാജ് ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു. ചാച്ചാജിയുടെ വേഷത്തിൽ ഒരുപാട് കുട്ടികൾ എത്തിയിരുന്നു. പെൺകുട്ടികൾ, വെള്ള ഉടുപ്പിട്ട് ,അതിൽ ഓരോ ചുവന്ന റോസാപ്പൂവും കുത്തിയിരുന്നു. കുഞ്ഞു ചാച്ചാജിമാർ ഉൾപ്പെട്ട ശിശുദിന റാലി കണ്ണിന് കുളിർമയേകുന്നതായിരുന്നു. റാലി കഴിഞ്ഞ് തിരികെ സ്കൂളിൽ എത്തിയ കുട്ടികൾക്ക് പായസം വിതരണം ചെയ്തു. വിശ്രമത്തിനുശേഷം കുട്ടികളുടെ കലാപരിപാടികൾ,ക്വിസ്സ് എന്നിവ ഉണ്ടായിരുന്നൂ.ഒറ്റയ്ക്കും സംഘമായും അവർ ശിശുദിന ഗാനങ്ങൾ ആലപിച്ചു. പ്രസംഗം, കവിത എന്നിവയും ചിലർ അവതരിപ്പിച്ചു.
കിഡ്ഡ് ഫെസ്റ്റ്-24
ലിറ്റിൽ കൈറ്റ്സ് - ഡിജി ഫിറ്റ് പ്രോഗ്രാം
സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കൈറ്റ്സിൻ്റെ ആഭിമുഖ്യത്തിൽ യു പി ക്ലാസിലെ മുപ്പതോളം വിദ്യാർത്ഥികൾക്കായി എല്ലാ മാസവും നടത്തിവരുന്ന കമ്പ്യുട്ടർ പരിശീലപരിപാടി ഈ മാസം 15 ന് നൽകിയത് 2023-26 ബാച്ചിലെ തെരഞ്ഞെടുക്കപ്പെട്ട 9 സ്റ്റുഡെൻ്റ് ആർ പി മാരാണ്. വിദ്യാർത്ഥികൾ തങ്ങൾക്കു ലഭിച്ച അറിവ് മറ്റുളളവർക്ക് പകർന്നു നൽകുന്നു.ലിബറെ ഓഫീസർ റൈറ്റർ ഉപയോഗിച്ച് ടെക്സ്റ്റ് ഫോർമാറ്റിംങ്, മലയാളം ടൈപ്പിംങ് ക്ലാസുകൾ മാസ്റ്റർ അദ്വൈവത് എസ് ദിവാകർ കൈകാര്യം ചെയ്തു.അഭിനവ് ചന്ദ്രൻ,ബിസ റിയാ,മേഖ,പാർത്ഥിപൻ പി,ഗൗരിജിത്ത്,ഇമ്മാനുവേൽ ജോസ്,അജയ് കൃഷ്ണ തുടങ്ങി വിദ്യാർഥികൾ ക്ലാസിൽ സഹായിച്ചു.കൈറ്റ് മാസ്റ്റർ ശ്രീ . ഷാജി പി ജെ.കൈറ്റ് മിസ്ട്രസ് ശ്രീമതി.വിജുപ്രിയ വി എസ് എന്നിവർ ക്ലാസ് മോണിട്ടർ ചെയ്തു.
ഭരണഘടന ദിനാചരണം
ഭരണഘടന ദിനാചരണത്തോടനുബന്ധിച്ച് ഇന്ന് സ്പെഷ്യൻ അസംബ്ളി വിളിച്ച് ചേർത്തു.പ്രസ്തുത അസംബ്ളിയിൽ ഭരണഘടനയുടെ ആമുഖ പ്രതിജ്ഞ മാസ്റ്റർ പ്രണോയ് ബാലാജി ചൊല്ലി കൊടുത്തു - ഹെഡ്മിസ്ട്രസ് ശ്രീമതി. അനൂപ് രാജ് മുഖ്യ പ്രഭാഷണം നടത്തി. ഇന്ത്യൻ ഭരണഘടനയുടെ സവിശേഷതകളെ ക്കുറിച്ച് ശ്രീ ഷാജി പി. ജെ അസംബ്ളിയിൽ വിശദീകരിച്ചു. തുടർന്ന് നവംബർ 26 ൻ്റെ പ്രാധാന്യത്തെ കുറിച്ച് നിരജ്ഞന കൃഷ്ണ യു പ്രസംഗിക്കുകയുണ്ടായി. ഉച്ചക്ക് സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഹൈസ്ക്കൂൾ അപ്പർ പ്രൈമറി വിദ്യാർഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു . എച്ച് എസ് വിഭാഗത്തിൽ നിന്ന് മാധവ് സുജിത്ത് 8.B , യു. പിയിൽ നിന്ന് ദേവ പ്രിയ ആർ 7B എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ക്വിസിന് ശ്രീ ഷാജി പി. ജെ , ശ്രീമതി. ജയശ്രീ ജേക്കബ് എന്നിവർ നേതൃത്വം നൽകി