ജി.വി.എച്ച്.എസ്.എസ്. കൊയിലാണ്ടി/എന്റെ ഗ്രാമം
![](/images/thumb/c/c5/16046_RAILWAY_STATION1.jpg/300px-16046_RAILWAY_STATION1.jpg)
കൊയിലാണ്ടി
കോഴിക്കോട് ജില്ലയിലെ ഒരു പ്രധാന പട്ടണവും താലൂക് ആസ്ഥാനവും നഗരസഭയും ആണ് കൊയിലാണ്ടി.
ദേശീയപാത 66ൽ മലബാർ തീരത്തോട് ചേർന്നാണ് ചരിത്ര പ്രാധാന്യമുള്ള ഈ പട്ടണം സ്ഥിതി ചെയ്യുന്നത്. 'കോവിൽകണ്ടി' എന്ന പേരു ലോപിച്ചാണ് കൊയിലാണ്ടി ആയതെന്നാണ് കരുതപ്പെടുന്നത്. പോർച്ചുഗീസ് എഴുത്തുകാർ പറയുന്ന പണ്ടരാണിയും, ഇബ്നു ബത്തൂത്ത പരാമർശിക്കുന്ന ഫാന്റിനയും ഈ കൊയിലാണ്ടിയാണെന്ന് വില്ല്യം ലോഗൻ സമർത്ഥിക്കുന്നു
ഭൂമിശാസ്ത്രം
പ്രധാന പൊതു സ്ഥാപനങ്ങൾ
![](/images/thumb/5/59/16046_BOYS_SCHOOL.jpg/300px-16046_BOYS_SCHOOL.jpg)
![](/images/thumb/0/06/16046_AEO_OFFICE.jpg/300px-16046_AEO_OFFICE.jpg)
ശ്രദ്ധേയരായ വ്യക്തികൾ
- യു.എ. ഖാദർ-മലയാള സാഹിത്യ രംഗത്ത് അറിയപ്പെടുന്ന നോവലിസ്റ്റും ചെറുകഥാകൃത്തും ചിത്രകാരനുമായിരുന്നു യു.എ. ഖാദർ. പത്രാധിപരായും സർക്കാർ ഉദ്യോഗസ്ഥനായും പ്രവർത്തിച്ചിട്ടുണ്ട്. പുരാവൃത്തങ്ങളെ പ്രതിപാദ്യതലത്തിലും പ്രതിപാദനരീതിയിലും പിൻപറ്റുന്ന വ്യത്യസ്തമായ ശൈലിയിലൂടെ ശ്രദ്ധേയനായി. കാവും തെയ്യവും ഭൂതപ്പൊരുളുകളും ആചാരാനുഷ്ഠാനങ്ങളും നാടോടി വിജ്ഞാനവഴികളും മിത്തുകളുടെ രൂപത്തിൽ ഖാദറിന്റെ രചനകളിൽ സമന്വയിച്ചു
- സി.എച്ച്. മുഹമ്മദ്കോയ-കേരളത്തിലെ മുൻ മുഖ്യമന്ത്രിയും മുസ്ലീം ലീഗിന്റെ സമുന്നതനായ നേതാവുമായിരുന്നു ചെറിയൻകണ്ടി മുഹമ്മദ് കോയ എന്ന സി.എച്ച്. മുഹമ്മദ് കോയ (ജൂലൈ 15, 1927 - സെപ്റ്റംബർ 28, 1983). ലീഗിന്റെ കേരളത്തിലെ ഏക മുഖ്യമന്ത്രിയും ഇദ്ദേഹമായിരുന്നു. . കഴിവുറ്റ ഭരണാധികാരിയും പ്രശസ്തനായ പത്രപ്രവർത്തകനും ഒരു ഡസനിലേറെ പുസ്തകങ്ങളുടെ കർത്താവും പ്രശസ്ത വാഗ്മിയും രാഷ്ട്രതന്ത്രജ്ഞനുമായിരുന്നു അദ്ദേഹം. കാലിക്കറ്റ് സർവകലാശാല സ്ഥാപിച്ചത് സി.എച്ചിന്റെ പരിശ്രമങ്ങൾ മൂലമാണ്. പത്താം ക്ലാസ്സ് വരെയുള്ള വിദ്യാഭ്യാസം സൗജന്യം ആക്കിയത് ഇദ്ദേഹമാണ്. ഏറ്റവും കുറച്ചുകാലം (54 ദിവസങ്ങൾ മാത്രം) കേരളത്തിൻ്റെ മുഖ്യമന്ത്രിയായ വ്യക്തിയാണ് സി.എച്ച്.മുഹമ്മദ് കോയ. നിയമസഭ സ്പീക്കറും സംസ്ഥാന മുഖ്യമന്ത്രിയുമായ ഏക വ്യക്തിയും അദ്ദേഹമാണ്. കേരളത്തിൽ രണ്ടു തവണ ഉപമുഖ്യമന്ത്രിയായും സി.എച്ച് പ്രവർത്തിച്ചു. കേരളത്തിൻ്റെ മുഖ്യമന്ത്രിയായ ശേഷം സംസ്ഥാന മന്ത്രിയായ ഏക വ്യക്തിയും സി.എച്ച് തന്നെ. മറ്റൊരു റെക്കോർഡും സി.എച്ചിനെ വ്യത്യസ്തനാക്കുന്നു. തുടർച്ചയായി ആറ് മന്ത്രിസഭകളിൽ വിദ്യാഭ്യാസവകുപ്പ് കൈകാര്യം ചെയ്ത മന്ത്രിയും കൂടിയാണ് സി.എച്ച്.മുഹമ്മദ് കോയ.
ആരാധനാലയങ്ങൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
കോഴിക്കോട്/എഇഒ കൊയിലാണ്ടി
- ജി.വി.എച്ച്.എസ്.എസ്. കൊയിലാണ്ടി
- ജി.എച്ച്.എസ്സ്.എസ്സ്. പന്തലായനി
- കെ. പി. എം. എസ്. എം. ഹൈസ്കൂൾ അരിക്കുളം
- ജി.ആർ.എഫ്.ടി.എച്ച്.എസ്സ്. കൊയിലാണ്ടി
- ജി.എം.വി.എച്ച്.എസ്സ്.എസ്സ്. കൊയിലാണ്ടി
- പൊയിൽക്കാവ് എച്ച്. എസ്. എസ്
- തിരുവങ്ങൂർ എച്ച്.എസ്സ്.എസ്സ്.
- ജി.വി.എച്ച്.എസ്സ്.എസ്സ്. അത്തോളി
![](/images/thumb/6/6f/16046_SUB_REGISTRAR_OFFICE.jpg/300px-16046_SUB_REGISTRAR_OFFICE.jpg)
![](/images/thumb/1/11/16046_COURT.jpg/300px-16046_COURT.jpg)
![](/images/thumb/2/25/16046_CULTURAL_CENTER.jpg/300px-16046_CULTURAL_CENTER.jpg)
![](/images/thumb/6/6c/16046_KRISHIBHAVAN.jpg/300px-16046_KRISHIBHAVAN.jpg)
![](/images/thumb/5/51/16046_HAPPINESS_PARK.jpg/300px-16046_HAPPINESS_PARK.jpg)
![](/images/thumb/2/22/16046_TOWNHALL.jpg/300px-16046_TOWNHALL.jpg)
![](/images/thumb/7/7f/16046_PRIVATE_BUS_STAND.jpg/300px-16046_PRIVATE_BUS_STAND.jpg)
![](/images/thumb/4/48/16046_MUNICIPALITY.jpg/300px-16046_MUNICIPALITY.jpg)
![](/images/thumb/6/66/16046_MINI_CIVIL_STATION.jpg/300px-16046_MINI_CIVIL_STATION.jpg)
![](/images/thumb/b/b5/16046_POLICE_STATION.jpg/300px-16046_POLICE_STATION.jpg)
![](/images/thumb/2/29/16046_WATER_AOUTHORITY.jpg/300px-16046_WATER_AOUTHORITY.jpg)
![](/images/thumb/a/aa/16046_BSNL_OFFICE.jpg/300px-16046_BSNL_OFFICE.jpg)
![](/images/thumb/2/2c/16046_SPORTS_STADIUM.jpg/300px-16046_SPORTS_STADIUM.jpg)
![](/images/thumb/8/85/16046_THALUK_HOSPITAL.jpg/300px-16046_THALUK_HOSPITAL.jpg)
![](/images/thumb/b/ba/16046_POST_OFFICE.jpg/300px-16046_POST_OFFICE.jpg)
![](/images/thumb/e/e6/16046_GIRLS_HIGH_SCHOOL.jpg/300px-16046_GIRLS_HIGH_SCHOOL.jpg)