ജി.വി.എച്ച്.എസ്.എസ്. കൊയിലാണ്ടി/എന്റെ ഗ്രാമം

കൊയിലാണ്ടി
കോഴിക്കോട് ജില്ലയിലെ ഒരു പ്രധാന പട്ടണവും താലൂക് ആസ്ഥാനവും നഗരസഭയും ആണ് കൊയിലാണ്ടി.
ദേശീയപാത 66ൽ മലബാർ തീരത്തോട് ചേർന്നാണ് ചരിത്ര പ്രാധാന്യമുള്ള ഈ പട്ടണം സ്ഥിതി ചെയ്യുന്നത്. 'കോവിൽകണ്ടി' എന്ന പേരു ലോപിച്ചാണ് കൊയിലാണ്ടി ആയതെന്നാണ് കരുതപ്പെടുന്നത്. പോർച്ചുഗീസ് എഴുത്തുകാർ പറയുന്ന പണ്ടരാണിയും, ഇബ്നു ബത്തൂത്ത പരാമർശിക്കുന്ന ഫാന്റിനയും ഈ കൊയിലാണ്ടിയാണെന്ന് വില്ല്യം ലോഗൻ സമർത്ഥിക്കുന്നു
കൊയിലാണ്ടി പുരാതനകാലം മുതൽക്കെ ഒരു ചെറുകിട വ്യാപാരകേന്ദ്രമായിരുന്നു എന്നു ചരിത്രകാരൻമാർ രേഖപ്പെടുത്തിയിട്ടുണ്ട്. കൊയിലാണ്ടിക്കടുത്ത പന്തലായനി അറബി വ്യാപാരികളുടെ ഒരു പ്രധാന താവളമായിരുന്നു. കൊയിലാണ്ടിയിലെ കൊല്ലത്ത് പാറപ്പളളി കടപ്പുറത്തുളള മുസ്ലീം പളളി(പാറപ്പളളി മഖാം) ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പളളികളിൽ ഒന്നാണെന്ന് കരുതപ്പെടുന്നു.
ഭൂമിശാസ്ത്രം
മലബാർ തീരത്ത് , കോഴിക്കോട് ജില്ലയിൽ ഇതേ പേരിലുള്ള താലൂക്കിലെ ഒരു മുനിസിപ്പാലിറ്റിയാണ് കൊയിലാണ്ടി.
കോഴിക്കോട് ജില്ലയുടെ തീരത്തിൻ്റെ മധ്യഭാഗത്തായി കോഴിക്കോട് വടകര (ബഡഗര) എന്നിവിടങ്ങളിൽ ദേശീയ പാത 66 ലാണ് ഈ ചരിത്ര നഗരം സ്ഥിതി ചെയ്യുന്നത് .
ദക്ഷിണേന്ത്യയിലെ ഏറ്റവും വൃത്തിയുള്ള പട്ടണങ്ങളിൽ രണ്ടാം സ്ഥാനത്താണ് കൊയിലാണ്ടി.
ഏഷ്യയിലെ ഏറ്റവും വലിയ മത്സ്യബന്ധന തുറമുഖമാണ് കൊയിലാണ്ടി തുറമുഖം . പുലിമുട്ടിൻ്റെ വടക്ക് ഭാഗം 1600 മീറ്ററും തെക്ക് 915 മീറ്ററുമാണ് നീളമുള്ളത്.
കൊയിലാണ്ടിക്കടുത്താണ് കാപ്പാട് ബീച്ച് സ്ഥിതി ചെയ്യുന്നത് . ഇന്ത്യയിലെ ആദ്യത്തെ കണ്ടൽ മ്യൂസിയം സ്ഥിതി ചെയ്യുന്നത് കൊയിലാണ്ടിയിലാണ്.
കോഴിക്കോട് , വടകര , താമരശ്ശേരി , ബാലുശ്ശേരി , പേരാമ്പ്ര തുടങ്ങിയ പ്രധാന പട്ടണങ്ങളുമായി കൊയിലാണ്ടിക്ക് നല്ല ബന്ധമുണ്ട് .
കോഴിക്കോടിനും തലശ്ശേരിക്കും ഇടയിലുള്ള ഏക തുറമുഖം കൊയിലാണ്ടിയിലാണ്.
വടക്കൻ മലബാറിന്റെയും തെക്കൻ മലബാറിന്റെയും പഴയ പ്രദേശങ്ങൾ തമ്മിലുള്ള പരമ്പരാഗത അതിർത്തിയായി കണക്കാക്കപ്പെട്ടിരുന്ന കോരപ്പുഴ നദിയുടെ വടക്കുപടിഞ്ഞാറൻ തീരത്ത് സ്ഥിതി ചെയ്യുന്ന കൊയിലാണ്ടി, ദക്ഷിണേന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന തുറമുഖങ്ങളിൽ ഒന്നാണ് .
സ്വാതന്ത്ര്യസമര സേനാനിയായിരുന്ന കെ. കേളപ്പൻ അടുത്തുള്ള ഒരു ഗ്രാമമായ മുചുകുന്നിലാണ് ജനിച്ചത് .
പ്രധാന പൊതു സ്ഥാപനങ്ങൾ

-
ജി.വി.എച്ച്.എസ്.എസ്. കൊയിലാണ്ടി
-
എ .ഇ . ഒ. ഓഫീസ് കൊയിലാണ്ടി
ശ്രദ്ധേയരായ വ്യക്തികൾ
- യു.എ. ഖാദർ-മലയാള സാഹിത്യ രംഗത്ത് അറിയപ്പെടുന്ന നോവലിസ്റ്റും ചെറുകഥാകൃത്തും ചിത്രകാരനുമായിരുന്നു യു.എ. ഖാദർ. പത്രാധിപരായും സർക്കാർ ഉദ്യോഗസ്ഥനായും പ്രവർത്തിച്ചിട്ടുണ്ട്. പുരാവൃത്തങ്ങളെ പ്രതിപാദ്യതലത്തിലും പ്രതിപാദനരീതിയിലും പിൻപറ്റുന്ന വ്യത്യസ്തമായ ശൈലിയിലൂടെ ശ്രദ്ധേയനായി. കാവും തെയ്യവും ഭൂതപ്പൊരുളുകളും ആചാരാനുഷ്ഠാനങ്ങളും നാടോടി വിജ്ഞാനവഴികളും മിത്തുകളുടെ രൂപത്തിൽ ഖാദറിന്റെ രചനകളിൽ സമന്വയിച്ചു
-
യു.എ. ഖാദർ
- സി.എച്ച്. മുഹമ്മദ്കോയ-കേരളത്തിലെ മുൻ മുഖ്യമന്ത്രിയും മുസ്ലീം ലീഗിന്റെ സമുന്നതനായ നേതാവുമായിരുന്നു ചെറിയൻകണ്ടി മുഹമ്മദ് കോയ എന്ന സി.എച്ച്. മുഹമ്മദ് കോയ (ജൂലൈ 15, 1927 - സെപ്റ്റംബർ 28, 1983). ലീഗിന്റെ കേരളത്തിലെ ഏക മുഖ്യമന്ത്രിയും ഇദ്ദേഹമായിരുന്നു. . കഴിവുറ്റ ഭരണാധികാരിയും പ്രശസ്തനായ പത്രപ്രവർത്തകനും ഒരു ഡസനിലേറെ പുസ്തകങ്ങളുടെ കർത്താവും പ്രശസ്ത വാഗ്മിയും രാഷ്ട്രതന്ത്രജ്ഞനുമായിരുന്നു അദ്ദേഹം. കാലിക്കറ്റ് സർവകലാശാല സ്ഥാപിച്ചത് സി.എച്ചിന്റെ പരിശ്രമങ്ങൾ മൂലമാണ്. പത്താം ക്ലാസ്സ് വരെയുള്ള വിദ്യാഭ്യാസം സൗജന്യം ആക്കിയത് ഇദ്ദേഹമാണ്. ഏറ്റവും കുറച്ചുകാലം (54 ദിവസങ്ങൾ മാത്രം) കേരളത്തിൻ്റെ മുഖ്യമന്ത്രിയായ വ്യക്തിയാണ് സി.എച്ച്.മുഹമ്മദ് കോയ. നിയമസഭ സ്പീക്കറും സംസ്ഥാന മുഖ്യമന്ത്രിയുമായ ഏക വ്യക്തിയും അദ്ദേഹമാണ്. കേരളത്തിൽ രണ്ടു തവണ ഉപമുഖ്യമന്ത്രിയായും സി.എച്ച് പ്രവർത്തിച്ചു. കേരളത്തിൻ്റെ മുഖ്യമന്ത്രിയായ ശേഷം സംസ്ഥാന മന്ത്രിയായ ഏക വ്യക്തിയും സി.എച്ച് തന്നെ. മറ്റൊരു റെക്കോർഡും സി.എച്ചിനെ വ്യത്യസ്തനാക്കുന്നു. തുടർച്ചയായി ആറ് മന്ത്രിസഭകളിൽ വിദ്യാഭ്യാസവകുപ്പ് കൈകാര്യം ചെയ്ത മന്ത്രിയും കൂടിയാണ് സി.എച്ച്.മുഹമ്മദ് കോയ.
-
സി.എച്ച്. മുഹമ്മദ്കോയ
ആരാധനാലയങ്ങൾ
ഹൈന്ദവം
പൊയിൽക്കാവ് വനദുർഗ ക്ഷേത്രം പൊയിൽക്കാവ് ദേവി ക്ഷേത്രം പിഷാരികാവ് ഭഗവതി ക്ഷേത്രം മുചുകുന്ന് ശ്രീ കോവിലകം ക്ഷേത്രം പന്തലായനി ശ്രീ അഘോരശിവ ക്ഷേത്രം നടേരി ലക്ഷ്മീനരസിംഹ മൂർത്തി ക്ഷേത്രം കോതമംഗലം മഹാവിഷ്ണു ക്ഷേത്രം മേലൂർ ശിവ ക്ഷേത്രം നിത്യാനന്ദാശ്രമം മുചുകുന്ന് ശ്രീ കോട്ട ക്ഷേത്രം കുറുവങ്ങാട് ശിവ ക്ഷേത്രം ശ്രീ പുതിയകാവിൽ വിഷ്‌ണു ഭഗവതി ക്ഷേത്രം മണക്കുളങ്ങര ശ്രീ ദുർഗ്ഗാദേവീ ക്ഷേത്രം കാഞ്ഞിലശ്ശേരി ശിവ ക്ഷേത്രം തെക്കയിൽ ഭഗവതി ക്ഷേത്രം കോളൂർ ശ്രീ സുബ്രഹ്മണ്യക്ഷേത്രം കീഴൂർ ശിവക്ഷേത്രം പെരുമാൾ പുരം ശിവക്ഷേത്രം പീപ്പിരിക്കാട്ടു ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രം
ആഴാവിൽ കരിയാത്തൻ ക്ഷേത്രം മുത്താമ്പി
ശ്രീ ശക്തൻകുളങ്ങര ക്ഷേത്രം വിയ്യൂർ
കൊല്ലം അനന്തപുരം ക്ഷേത്രം കൊല്ലംതളി ശിവക്ഷേത്രം 26.പയറ്റുവളപ്പിൽ ദേവി ക്ഷേത്രം
27.കോയാന്റെ വളപ്പിൽ ദേവി ക്ഷേത്രം
28. മേലൂർ ശ്രീരാമകൃഷ്ണ ആശ്രമം
29. മനയടത്ത്പറമ്പിൽ ശ്രീ അന്നപൂർണേശ്വരീ ക്ഷേത്രം
30. കൊണ്ടംവള്ളി അയ്യപ്പ ക്ഷേത്രം 31.കുറുവങ്ങാട് നാലുപുരക്കൽ നാഗകാളി ഭഗവതി ക്ഷേത്രം
32. ചിങ്ങപുരം കൊങ്ങന്നൂർ ഭഗവതി ക്ഷേത്രം
ഇസ്‌ലാമികം
ചീനിചെരി ജുമാ മസ്ജിദ് കാപാട് ജുമ മസ്ജിദ് കൊല്ലം ജുമാത്ത് പള്ളി കൊല്ലം പാറപ്പള്ളി കൊയിലാണ്ടി വലിയകത്ത് പള്ളി കൊയിലാണ്ടി ജുമാ മസ്ജിദ് കൊയിലാണ്ടി കടപ്പുറം പള്ളി മാടാക്കര ജുമാഅത്ത് പള്ളി ചേലിയ ജുമാഅത്ത് പള്ളി ചീനം പള്ളി (രഹ്മാ പള്ളി ) മൊഹിയ്‌ദീൻ പള്ളി കൊല്ലം ഹൈദ്രോസ് പള്ളി കൊല്ലം കോളത്തും പള്ളി കൊല്ലം ബദർ പള്ളി കൊല്ലം ബുർഹാനി പള്ളി കൊല്ലം ഇർഷാദ് ജുമാ പള്ളി കൊയിലാണ്ടി ചെറുവൊടി ജുമാമസ്ജിദ് നടേരി 15. കൊല്ലം സലഫി മസ്ജിദ്
16. സലഫി മസ്ജിദ് നമ്പ്രത്തുകര
17.മുഹ് യിദ്ധീൻ ജുമാമസ്ജിദ് മൂടാടി ഹിൽബസാർ
ക്രൈസ്തവം
സെന്റ് മേരീസ്ചർച്ച്
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
കോഴിക്കോട്/എഇഒ കൊയിലാണ്ടി
- ജി.വി.എച്ച്.എസ്.എസ്. കൊയിലാണ്ടി
- ജി.എച്ച്.എസ്സ്.എസ്സ്. പന്തലായനി
- കെ. പി. എം. എസ്. എം. ഹൈസ്കൂൾ അരിക്കുളം
- ജി.ആർ.എഫ്.ടി.എച്ച്.എസ്സ്. കൊയിലാണ്ടി
- ജി.എം.വി.എച്ച്.എസ്സ്.എസ്സ്. കൊയിലാണ്ടി
- പൊയിൽക്കാവ് എച്ച്. എസ്. എസ്
- തിരുവങ്ങൂർ എച്ച്.എസ്സ്.എസ്സ്.
- ജി.വി.എച്ച്.എസ്സ്.എസ്സ്. അത്തോളി
ചിത്രശാല
-
ഹാപ്പിനസ് പാർക്ക്
-
ജി.എച്ച്.എസ്സ്.എസ്സ്. പന്തലായനി
-
പോസ്റ്റ് ഓഫീസ്
-
താലൂക്ക് ഹോസ്പിറ്റൽ
-
സ്റ്റേഡിയം
-
ബി എസ് എൻ എൽ ഓഫീസ്
-
വാട്ടർ അതോറിറ്റി
-
പോലീസ് സ്റ്റേഷൻ
-
മിനി സിവിൽ സ്റ്റേഷൻ
-
മുനിസിപ്പാലിറ്റി
-
ബസ്സ് സ്റ്റാൻഡ്
-
ടൗൺ ഹാൾ
-
ഹാപ്പിനസ് പാർക്ക്
-
1KRISHIBHAVAN.jpg
-
കൾച്ചറൽ സെൻറർ
-
കോർട്ട് കോംപ്ലക്സ്
-
സമ്പ് രജിസ്റ്ററാറർ ഓഫീസ്