ഗവ. എച്ച് എസ് എസ് മീനങ്ങാടി/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
15048-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്15048
യൂണിറ്റ് നമ്പർLK/2018/15048
അംഗങ്ങളുടെ എണ്ണം36
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ലീഡർമിത്ര സി പി
ഡെപ്യൂട്ടി ലീഡർആദം ഹനാൻ ടി കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1മനോജ് സി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2രജിത എം കെ
അവസാനം തിരുത്തിയത്
11-09-202415048mgdi

പ്രതിഭയോടൊപ്പം - മുഖാമുഖം സംഘടിപ്പിച്ചു.

മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ 'പ്രതിഭയോടൊപ്പം 'പരിപാടി സംഘടിപ്പിച്ചു. പ്രമുഖ ഇന്ത്യൻ ഫുട്ബോളറും , സ്കൂളിലെ പൂർവ വിദ്യാർഥിയുമായ അലക്സ് സജി മുഖ്യാതിഥിയായിരുന്നു. കൈറ്റ് മാസ്റ്റർ എം. സി മനോജ്, ഡോ. ബാവ കെ.പാലുകുന്ന്, ആൽഫിയ മെഹറിൻ, ആഞ്ജലീന ടെൽസൺ , കെ.വി അവന്തിക, സി.വി ശ്രീലക്ഷ്മി , കെ.ആർ ദേവപ്രിയ , ടി.കെ ആദം ഹനാൻ, വി.എസ് ദേവ സാന്ദ്ര എന്നിവർ പ്രസംഗിച്ചു


എടപ്പെട്ടി സ്കൂളിൽ ഐ സി ടി ശില്പശാല നടത്തി

എൽ പി വിഭാഗത്തിലെ ഐ സി ടി പാഠപുസ്തകമായ കളിപ്പെട്ടിയിലെ പാഠഭാഗങ്ങൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്നതിനായി എടപ്പെട്ടി ഗവ. സ്കൂളിൽ നടത്തിയ ഏകദിന ശില്പശാല മുട്ടിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ഷീബ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. മീനങ്ങാടി ഗവ. ഹയർ സെക്കൻ്ററി സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൻ്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ വിദ്യാർത്ഥിനികൾ ഐ സി ടി ഉപകരണങ്ങൾ ഉപയോഗിച്ച് കുട്ടികൾക്ക് ക്ലാസെടുത്തു. എം പി ടി എ പ്രസിഡൻ്റ് ജസ്ന ജോഷി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാർ, കൈറ്റ് മാസ്റ്റർ സി മനോജ്, കൈറ്റ് മിസ്ട്രസ് എം കെ രജിത, എം എച്ച് ഹഫീസ് റഹ്മാൻ, അമൃത വിജയൻ, പി എസ് അനീഷ , ടി എസ് രേവതി എന്നിവർ പ്രസംഗിച്ചു.

സൈബർ സുരക്ഷ ബോധവൽക്കരണ ക്ലാസ്സ്

ലിറ്റിൽ കൈറ്റ് പ്രവർത്തനങ്ങളുടെ ഭാഗമായി രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു സൈബറിടങ്ങളിലെ ചതിക്കുഴികളെകുറിച്ച് രക്ഷിതാക്കളെ മനസ്സിലാക്കി കൈറ്റ് അംഗം എയ്ജലീന ടെൽസന്റെ നേതൃത്തത്തിലാണ് ക്ലാസ് നടന്നത്.പി ടി എ പ്രസിഡണ്ട് ഹാജിസ്,സുമിത പി ഒ ,കൈറ്റ് മാസ്റ്റർ മനോജ് സി ,കൈറ്റ് മിസ്ട്രസ് രജിത എം കെ എന്നിവർ സംസാരിച്ചു


സ്കൂൾ തെരഞ്ഞെടുപ്പ് അനുഭവമായി

ഈ വർഷത്തെ സ്കൂൾ തല പാർലമെന്റ് തെരഞ്ഞെടുപ്പ് മീനങ്ങാടി ഗവ ഹയർ സെക്കണ്ടറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സഹായത്താൽ കുട്ടികൾക്ക് നവ്യാനുഭവമായി. കുട്ടികളിൽ ജനാധിപത്യബോധം വളർത്തിയെടുക്കാൻ വേണ്ടിയാണ് തെരഞ്ഞെടുപ്പ് നടത്തുന്നത് . മലപ്പുറം കൈറ്റ് തയ്യാറാക്കിയ സോഫ്‍റ്റ്‍ വെയർ ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പ് നടത്തിയത് . ഇതിനായി ലിറ്റിൽ കൈറ്റ്‍സ് അംഗങ്ങൾക്ക് പ്രത്യേകപരിശീലനം നൽകി. കുട്ടികളാണ് ക്ലാസ്സധ്യാപർക്ക് പരിശീലനം നൽകിയത് .


ഉപജില്ലാ ശാസ്‌ത്രോത്സവം ഇൻഫോർമേഷൻ സെന്റർ

സുൽത്താൻ ബത്തേരി ഉപജില്ലാ ശാസ്ത്രോത്സവം മേളയുടെ വിവിധ വേദികൾ മത്സരാത്ഥികൾക്ക് വഴികാണിക്കാൻ ഇൻഫെർമേഷൻ സെന്റർ ഒരുക്കി ലിറ്റിൽ കൈറ്റ്

സ്‌കൂൾ വിക്കി പ്രചാരണയജഞം

സ്‌കൂൾ വിക്കി പ്രചാരണ യജ്ഞത്തിന്റെ ഭാഗമായി ഉപജില്ലാ ശാസ്‌ത്രോത്സവത്തിന് വേദിയാകുന്ന സ്‌കൂളിന്റെ വിവിധ ഇടങ്ങളിൽ സ്‌കൂൾ വിക്കി Q R കോഡ് പതിച്ചു . വിവിധ സ്‌കൂളുകളിൽ നിന്ന് വരുന്നവർക്ക് Q R കോഡ് സ്‌കാൻ ചെയ്‌ത്‌ സ്‌കൂളിന്റെ പേജിൽ പ്രവേശിക്കാവുന്നതാണ്

ഐ ടി മേള

സ്‌കൂൾ ശാസ്‌ത്രോത്സവത്തിന്റെ ഭാഗമായി ഐ ടി മേള ഹൈസ്‌കൂൾ ,യു പി ലാബുകളിൽ വച്ച് നടന്നു.അനിമേഷൻ, പ്രോഗ്രാമിങ്, വെബ്‌പേജ് നിർമാണം ,പ്രസന്റേഷൻ ,മലയാളം ടൈപ്പിംഗ് ,തുടങ്ങിയ മത്സരങ്ങൾ നടത്തി.ഓരോമത്സരത്തിന്റെയും ചുമതലകൾ ലിറ്റിൽ കൈറ്റ് അംഗങ്ങൾക്ക് വിഭജിച്ച്‌നൽകി

പ്രിലിമിനറി ക്യാമ്പ് നടത്തി

ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള പ്രിലിമിനറി ക്യാമ്പ് നടത്തി. രാവിലെ നടന്ന പരിപാടിയിൽ ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് കെ ബി ശ്രീകല ക്യാമ്പ് ഉദ്ഘാടനം ചെയ്തു.കുട്ടികളിൽ സാങ്കേതിക പരിജ്ഞാനവും താത്പര്യവും ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന വിഭാഗമാണ് ലിറ്റിൽ കൈറ്റ്സ്. എട്ടാം ക്ലാസ്സിൽ നിന്ന് പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ടർക്കുള്ള പരിശീലക്യാമ്പാണ് ഇപ്പോൾ നടക്കുന്നത്. പ്രത്യേകം മൊഡ്യൂൾ പ്രകാരം നടക്കുന്ന ക്യാമ്പിൽ പ്രോഗ്രാമിംഗ്, ആനിമേഷൻ, തുടങ്ങിയ തലത്തിൽ വിദഗ്ധ പരിശീലനം നൽകി. അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന നൂതന സാങ്കേതിക മുന്നേറ്റത്തെക്കുറിച്ചുള്ള അവബോധനത്തിലൂടെ കുട്ടികളിൽ ഉണ്ടാകേണ്ട പുതിയ അറിവുകളെക്കുറിച്ചും ക്യാമ്പിൽ ചർച്ച നടത്തി. പ്രോഗ്രാമിംഗിൽ സംസ്ഥാനതലക്യാമ്പിൽ പങ്കെടുത്ത് ശ്രദ്ധ പിടിച്ചുപറ്റിയ മീനങ്ങാടി സ്കൂളിലെ സോണൽ റെജി തയ്യാറാക്കിയ പ്രോഗ്രാം പ്രദർശിപ്പിച്ചു. SKMJ ഹൈസ്കൂളിലെ SITC യും ലിറ്റിൽ കൈറ്റ്സ് മാസ്റ്ററുമായ ഷാജി ക്ലാസ്സുകൾ നയിച്ചു. GHSS മീനങ്ങാടിയിലെ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ മനോജ് സി, കൈറ്റ്മിസ്ട്രസ് എം കെ രജിത എന്നിവർ നേതൃത്വം നൽകി.

സ്‌കൂൾ വിക്കി പ്രചാരണയജഞം തുടക്കമായി

പുതിയ ലിറ്റിൽ കൈറ്റ് യൂണിറ്റിന്റെ പ്രവർത്തന ഭാഗമായി സ്‌കൂൾ വിക്കി പ്രചാരണത്തിന് തുടക്കമായി . വീടുകളിൽ രക്ഷിതാക്കളെ വിക്കി പരിചയപെടുത്തികൊണ്ട് ഓരോ ലിറ്റിൽ കൈറ്റ് അംഗങ്ങളും ഇതിൽ പങ്കാളികളാകും .കൂടാതെ സ്‌കൂളിന്റെ വിവിധ ഇടങ്ങളിൽ സ്‌കൂൾ വിക്കി ക്യൂ ആർ കോഡുകൾ സ്ഥാപിക്കുകയും സന്ദർശകർക്ക് അത് സ്‌കാൻ ചെയ്യാവുന്നതുമാണ് . സ്‌കൂളിന്റെ ഔദോഗിക ലെറ്റർ പാഡിൽ ക്യൂ ആർ കോഡ് ഉൾപ്പെടുത്തുകയും ചെയ്‌തു