ഗവ. എച്ച് എസ് കുറുമ്പാല/ലിറ്റിൽകൈറ്റ്സ്
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
ഗവ. എച്ച് എസ് കുറുമ്പാല/ലിറ്റിൽകൈറ്റ്സ്/
15088-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 15088 |
യൂണിറ്റ് നമ്പർ | LK/2018/15088 |
അംഗങ്ങളുടെ എണ്ണം | 74 |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | വെെത്തിരി |
ലീഡർ | മുഹമ്മദ് നാഫിൽ |
ഡെപ്യൂട്ടി ലീഡർ | നാജിയ ഫാത്തിമ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഹാരിസ് കെ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | അനില എസ് |
അവസാനം തിരുത്തിയത് | |
23-08-2024 | Haris k |
കുറുമ്പാല ഗവ: ഹെെസ്കൂളിലെ പ്രധാന ക്ലബ്ബുകളിൽ ഒന്നാണ് ലിറ്റിൽ കെെറ്റ്സ്.
സംസ്ഥാനത്ത് ലിറ്റിൽ കെെറ്റ്സ് പദ്ധതി ആരംഭിച്ചത് മുതൽ ഇവിടെ യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്.വളരെ സജീവമായ നിൽക്കുന്ന ഈ യൂണിറ്റ് ശ്രദ്ധേയമായ ധാരാളം പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. ഒരു ലിറ്റിൽ കെെറ്റ് അംഗം എന്ന നിലയിൽ കുട്ടികൾക്ക് ലഭിക്കേണ്ട പരമാവധി അനുഭവങ്ങൾ നൽകാൻ യൂണിറ്റ് പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.
ലിറ്റിൽ കെെറ്റ്സ് പ്രവർത്തനങ്ങൾക്കായി ലഭിച്ച മൊഡ്യൂൾ വളരെ ഫലപ്രദമായിരുന്നു. സ്കൂൾ തലത്തിൽ ആനിമേഷൻ, ഗ്രാഫിക് ഡിസെെനിംഗ്, മലയാളം കമ്പ്യൂട്ടിംഗ്, മൊബെെൽ ആപ്പ് ,ഇലക്ട്രോണിക്സ്, റോബോർട്ടിക്സ്, നിർമ്മിത ബുദ്ധി, ഡെസ്‍ൿടോപ്പ് കമ്പ്യൂട്ടിംഗ്, മൾട്ടി മീഡിയ തുടങ്ങിയ വിഷയങ്ങളിൽ അടിസ്ഥാന ശേഷി നേടുന്നതിനൊപ്പം മികച്ച അഭിരുചിയുള്ള കുട്ടികൾക്ക് സബ് ജില്ലാ- ജില്ലാ തല ക്യാമ്പുകളിലൂടെ പുതുമായർന്ന കാര്യങ്ങൾ പഠിക്കാനും കഴിയുന്നു. കലാനുസൃതമായി പരിഷ്‍ക്കരിച്ച നിലവിലുള്ള മൊഡ്യൂൾ കുട്ടികൾ വളരെ ആവേശപൂർവ്വം ഏറ്റെടുത്തിട്ടുണ്ട്.
ലിറ്റിൽ കെെറ്റ്സിൻെറ പ്രവർത്തനങ്ങൾ തെരഞ്ഞെടുക്കപ്പെട്ട കുറച്ച് കുട്ടികളിൽ മാത്രം ഒതുങ്ങുന്നില്ല.അംഗങ്ങളല്ലാത്ത മറ്റ് കുട്ടികൾക്കും ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ പരിശീലനം നൽകുന്നു.ക്ലാസുകളിലെ ഹെെടെക് ഉപകരണങ്ങളുടെ സജ്ജീകരണം, പരിപാലനം, ടെൿനിക്കൽ സപ്പോർട്ട്, വിദ്യാലയത്തിൽ നടക്കുന്ന പൊതുപരിപാടികളുടെ ഡിജിറ്റൽ ഡോക്യുമെൻേറഷൻ, വാർത്ത തയ്യാറാക്കൽ, പ്ലസ് വൺ ഏകജാലക ഹെൽപ്പ് ഡെസ്‍ക്, തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ വിദ്യാലയത്തിനാകമാനം ഉപകാരപ്പെടുന്നു. കൂടാതെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കും, ഹോം ബേസ്ഡ് വിദ്യാർത്ഥികൾക്കും ഐ ടി പരിശീലനം നൽകി ചേർത്ത്പിടിക്കുന്നു.
രക്ഷിതാക്കളെ വിദ്യാലയവുമായി ബന്ധിപ്പിക്കുന്നതിൽ ലിറ്റിൽ കെെറ്റ്സ് യൂണിറ്റ് വലിയ പങ്ക് വഹിക്കുന്നു. രക്ഷിതാക്കൾക്കായി സംഘടിപ്പിക്കുന്ന ഐ ടി പരിശീലനം, സെെബർ സുരക്ഷാ പരിശീലനം എന്നവയിലെല്ലാം വലിയ പങ്കാളിത്തം ഉണ്ടായിട്ടുണ്ട്. അമ്മമാർക്കായി സംഘടിപ്പിച്ച 'അമ്മ അറിയാൻ' എന്ന സെെബർ സുരക്ഷാ പരിശീലനത്തിൽ നൂറ്റി അമ്പത്തിലേറെ അമ്മമാരെ പങ്കെടുപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്.കുട്ടികളുടെ ഫീൽഡ് വിസിറ്റുകൾ, യൂണിഫോം എന്നിവക്കെല്ലാം രക്ഷിതാക്കൾ നൽകുന്ന പിന്തുണയും സഹായവും വളരെ വിലപ്പെട്ടതാണ്.
കുറുമ്പാല ഹെെസ്കൂളിനെ ജില്ലയിലെ മികച്ച ഹെെടെക് വിദ്യാലയമാക്കി മാറ്റുന്നതിൽ കെെറ്റിൻെറ ഹെെടെക് പദ്ധതിയും അതിൻെറ ഭാഗമായ ലിറ്റിൽ കെെറ്റ്സ് സംവിധാനവും വലിയ പങ്ക് വഹിച്ചിട്ടുണ്ട്. സാങ്കേതിക വിദ്യയുടെ ബാലപാഠങ്ങൾ നേടുന്നതിനൊപ്പം LoT, AI തുടങ്ങിയ സാങ്കേതിക പരിജ്‍ഞാനം നേടുന്നതിനും ലിറ്റിൽ കെെറ്റ്സ് പ്രവർത്തനങ്ങൾ അവരെ പ്രാപത്‍രാക്കിയിട്ടുണ്ട്.ഐ ടി മേളയിൽ ആനിമേഷൻ ഇനത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനം നേടി സംസ്ഥാന തലത്തിൽ പങ്കെടുക്കാൻ കഴിയുന്ന തരത്തിൽ വിദ്യാർത്ഥികളെ ഒരുക്കാൻ കഴിഞ്ഞത് തീർച്ചയായും ലിറ്റിൽ കെെറ്റ്സ് പ്രവർത്തനങ്ങളുടെ അനുഭവം തന്നെയാണെന്ന് നിസംശയം പറയാം.
വിവര സാങ്കേതിക വിദ്യ സമർത്ഥമായും ഫലപ്രദമായും ഉപയോഗിക്കാൻ കഴിയുന്ന പുതുതലമുറയെ വളർത്തിയെടുക്കുന്നതിനോടൊപ്പം സാമൂഹിക ഉത്തരവാദിത്തമുള്ള നല്ല മനുഷ്യനെ സ്യഷ്ടിക്കാനും ലിറ്റിൽ കെെറ്റ്സ് പ്രവർത്തനങ്ങളിലൂടെ കഴിയുന്നു എന്നത് വളരെ സന്തോഷകരമാണ്.
പ്രധാന പ്രവർത്തനങ്ങൾ
- അഭിരുചി പരീക്ഷ
- പ്രിലിമിനറി ക്യാമ്പ്
- റൊട്ടീൻ ക്ലാസുകൾ
- സ്കൂൾ തല ക്യാമ്പുകൾ
- സബ് ജില്ലാ തല ക്യാമ്പുകൾ
- ഡിജിറ്റൽ മാഗസിൻ
- വ്യക്തിഗത-ഗ്രൂപ്പ് അസെെൻമെൻറ് പ്രവർത്തനങ്ങൾ
- ഇൻഡസ്ട്രിയൽ വിസിറ്റ്
- സ്കൂൾ വിക്കി അപ്‍ഡേഷൻ
- എക്സ്പേർട്ട് ക്ലാസുകൾ
- ക്യാമറാ പരിശീലനം
- ഫ്രീഡം ഫെസ്റ്റ്- 2023
- സെെബർ സുരക്ഷാ പരിശീലനം- "സത്യമേ വ ജയതേ"
- YIP പരിശീലനം
- വിക്ടേഴ്സ് ചാനലിലേക്ക് വാർത്തകൾ തയ്യാറാക്കൽ
- നിർവ്വഹണ സമിതി യോഗങ്ങൾ
- രക്ഷിതാക്കളുടെ യോഗം
- അനുമോദന യോഗങ്ങൾ
- ഏകജാലക പ്രവേശനം - ഹെൽപ്പ് ഡെസ്‍ക്
തനത് പ്രവർത്തനങ്ങൾ
- "പാരൻറ് @ സ്കൂൾ" - രക്ഷിതാക്കൾക്കുള്ള ഐ ടി പരിശീലനം
- അമ്മമാർക്കുള്ള ഐ ടി പരിശീലനം
- "ചങ്ങാതിക്കൊപ്പം”, "കെെത്താങ്ങ്" ഭിന്ന ശേഷിക്കാർക്കുള്ള ഐ ടി പരിശീലനം
- ലിറ്റിൽ കെെറ്റ്സ് ഇതര കുട്ടികൾക്കുള്ള ഐ ടി പരിശീലനം
- ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്കുള്ള യൂണീഫോം
- ബോധവത്ക്കരണ - ഡോക്യുമെൻററി തയ്യാറാക്കൽ, പ്രദർശനം
- ഷോട്ട് ഫിലിം നിർമ്മാണം
- അഭിമുഖങ്ങൾ, ഡോക്യുമെൻററി തയ്യാറാക്കൽ
- ആനിമേഷൻ,പ്രോഗ്രാമിംങ് ശിൽപശാല
- മികവുകളുടെ പ്രദർശനം
- എക്സ്പേർട്ട് ക്ലാസുകൾ
മികവുകൾ
- ലിറ്റിൽ കൈറ്റ്സ് അവാർഡ് 2023 - ജില്ലാതലത്തിൽ മൂന്നാം സ്ഥാനം നേടി.
- 2023 ലിറ്റിൽ കൈറ്റ്സ് ജില്ലാതല ക്യാമ്പിലേക്ക് രണ്ട് കുട്ടികൾക്ക് സെലക്ഷൻ ലഭിച്ചു. പ്രോഗ്രാമിംഗ് വിഭാഗത്തിൽ മുഹമ്മദ് നാഫിലും ആനിമേഷൻ വിഭാഗത്തിൽ മുബഷിറയും അർഹത നേടി.
- 2023 ലിറ്റിൽ കൈറ്റ്സ് ജില്ലാതല ക്യാമ്പിൽ നിന്നും സംസ്ഥാന തല ക്യാമ്പിലേക്ക് പ്രോഗ്രാമിങിൽ മുഹമ്മദ് നാഫിൽ അർഹത നേടി.
- 2018-20 വർഷത്തെ പ്രഥമ ബാച്ചിൽ ആകെയുള്ള 36 അംഗങ്ങളിൽ 19 കുട്ടികൾക്ക് A ഗ്രേഡോടെ ഗ്രെെസ് മാർക്കിന് അർഹത നേടാൻ കഴിഞ്ഞു.ബാക്കി അംഗങ്ങൾക്ക് B ഗ്രേഡും ലഭിച്ചു.
- 2020-23 ബാച്ചിലെ മാജിദ സുൽത്താന എന്ന അംഗത്തിന് ലിറ്റിൽ കെെറ്റ്സ് ജില്ലാ ക്യാമ്പിലേക്ക് ആനിമേഷനിൽ വിഭാഗത്തിൽ സെലക്ഷൻ ലഭിച്ചു.
- 2020-23 ബാച്ചിലെ മുഴുവൻ ലിറ്റിൽ കെെറ്റ്സ് അംഗങ്ങളും എ ഗ്രെെഡോടെ ഗ്രെെസ് മാർക്കിന് അർഹത നേടി.
- അമ്മ അറിയാൻ എന്ന പേരിൽ നൂറ്റി അമ്പതിലേറെ അമ്മമാർക്ക് സെെബർ സുരക്ഷാ ബോധവത്ക്കരണ ക്ലാസ് നൽകി.
- 2023 ൽ ഐ ടി മേളയിൽ അനിമേഷനിൽ മുഹമ്മദ് റംനാസ് സംസഥാന തലത്തിലേക്ക് അർഹത നേടി.
- വെെത്തിരി സബ് ജില്ലാ ഐ ടി മേള - ഹെെസ്കൂൾ വിഭാഗം പ്രോഗ്രാമിഗിൽ മുഹമ്മദ് നാഫിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടി ജില്ലാ തലത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.
ചിത്രശാല
-
2023 ലിറ്റിൽ കെെറ്റസ് അവാർഡ്
-
2023 ഡിജിറ്റൽ മാഗസിൻ പ്രകാശനം
-
2022 ഡിജിറ്റൽ മാഗസിൻ പ്രകാശനം.
-
ലിറ്റിൽ കെെറ്റ്സ് യൂണിഫോം
-
ലിറ്റിൽ കെെറ്റ്സ് ഐ ഡി കാർഡ്
-
അമ്മ അറിയാൻ
-
ലിറ്റിൽ ന്യൂസ്
-
ഇൻറസ്ട്രിയൽ വിസിറ്റ്
-
ഫ്രീഡം ഫെസ്റ്റ്
-
ലിറ്റിൽ കെെറ്റ്സ് ആക്ടിവിറ്റി
-
ലിറ്റിൽ കെെറ്റ്സ് റൊട്ടീൻ ക്ലാസ്
-
ഹെെടെക് ക്ലാസ് റൂം സജീകരണം
-
ലിറ്റിൽ കെെറ്റ്സ് കോർണർ
-
പാരൻറ്സ് @ സ്കൂൾ
-
2024 പ്രിലിമിനറി ക്യാമ്പ്
-
ഡോക്യുമെൻററി പ്രദർശനം
-
2024 സ്കൂൾ ഇലക്ഷൻ