ഉദയ ജി യു പി എസ് ശശിമല
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഉദയ ജി യു പി എസ് ശശിമല | |
---|---|
വിലാസം | |
ശശിമല ഉദയ ജി യു പി എസ് ശശിമല , ശശിമല പി.ഒ. , 673579 , വയനാട് ജില്ല | |
സ്ഥാപിതം | 01 - ജൂൺ - 1972 |
വിവരങ്ങൾ | |
ഫോൺ | 8157960320 |
ഇമെയിൽ | udayagupssasimala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15363 (സമേതം) |
യുഡൈസ് കോഡ് | 32030200305 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | സുൽത്താൻ ബത്തേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | സുൽത്താൻബത്തേരി |
താലൂക്ക് | സുൽത്താൻ ബത്തേരി |
ബ്ലോക്ക് പഞ്ചായത്ത് | പനമരം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്, മുള്ളൻകൊല്ലി |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 39 |
പെൺകുട്ടികൾ | 32 |
ആകെ വിദ്യാർത്ഥികൾ | 71 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഷാജി എ ഐ |
പി.ടി.എ. പ്രസിഡണ്ട് | ജോബി കെ വി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷിനി ബിജു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ പള്ളിത്താഴെ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ യു.പി വിദ്യാലയമാണ് ഉദയ ജി യു പി എസ് ശശിമല.
ചരിത്രം
കുടിയേറ്റ ജനതയുടെ അശ്രാന്തപരിശ്രമത്തിന്റെ ഫലമായി 1973 ൽ ഉദയ ഗവൺമെൻറ് യുപി സ്കൂൾ സ്ഥാപിതമായി സമൂഹത്തിൻറെ ചിരകാല അഭിലാഷമായിരുന്ന ഈ വിദ്യാലയം നിർമ്മിക്കുന്നതിന് സന്മനസ്സുകൾ സ്ഥലം വിട്ടു കൊടുക്കുകയും കെട്ടിടം സ്ഥാപിതമാവുകയും ചെയ്തു.വിദ്യാലയത്തിലെ ആദ്യ പ്രധാനാധ്യപകൻ ശ്രീ. അപ്പുണ്ണി മാസ്റ്റർ ആയിരുന്നു. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
സാമൂഹികപരമായും വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന വയനാട് ജില്ലയിലെ മുള്ളൻകൊല്ലി പഞ്ചായത്തിൽ ചണ്ണോത്ത് കൊല്ലി, കാപ്പി പാടി, എപിജെ നഗർ, മാടപ്പള്ളികുന്ന് കോളനികളിലെ കുട്ടികൾ ഉൾപ്പെടെ ആകെ 71 കുട്ടികൾ ഇന്ന് ഈ സ്കൂളിൽ പഠിക്കുന്നു. ഇതിൽ 39 ആൺകുട്ടികളും 32 പെൺകുട്ടികളും ഉണ്ട്. ഒന്നു മുതൽ 7 വരെ ക്ലാസുകൾ പ്രവർത്തിക്കുന്നുണ്ട് അധ്യാപകരും ഓഫീസ് അറ്റൻഡ് മെന്റർ ടീച്ചറും ഇവിടെ ജീവനക്കാരായി ഉണ്ട്. കലാകായിക പ്രവർത്തനങ്ങളിലും അക്കാദമിക പ്രവർത്തനങ്ങളിലും ഈ വിദ്യാലയം മികച്ച നിലവാരം പുലർത്തുന്നു. ആകെ 8 ക്ലാസ് റൂമുകൾ സ്കൂളിൽ ഉണ്ട്. അതിനുപുറമേ ഇന്ററാക്ടിവ് വൈറ്റ് ബോർഡ് ഉൾപ്പെടെയുള്ള ഒരു സ്മാർട്ട് ക്ലാസ്സ് റൂം രണ്ട് പ്രോജക്ട്റുകൾ 13 ലാപ്ടോപ്പുകൾ നാല് കമ്പ്യൂട്ടറുകൾ, സൗണ്ട് സിസ്റ്റം എന്നിവ സ്കൂളിലുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റ് സൗകര്യം, അധ്യാപകർക്ക് പ്രത്യേക ടോയ്ലറ്റ്, വാഷിംഗ് ഏരിയ, വൃത്തിയും എല്ലാവിധ സൗകര്യങ്ങളും ഉള്ള സ്കൂൾ കഞ്ഞിപ്പുര, ചുറ്റുമതിലുള്ള വിശാലമായ സ്കൂൾ കളിസ്ഥലം എന്നിവയുമുണ്ട്. 5000ത്തിലധികം പുസ്തകങ്ങൾ ഉള്ള സ്കൂൾ ലൈബ്രറി, സ്കൂൾ ശാസ്ത്ര ലാബ്, ഗണിത ലാബ് എന്നിവയും സുഗമമായ രീതിയിൽ പ്രവർത്തിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
സാംസ്കാരികാവബോധം വളർത്തി, മാനവികമായ കാഴ്ചപ്പാടുകൾ രൂപീകരിച്ച്, സാമൂഹിക പ്രതിബദ്ധതയുള്ള തലമുറയെ വളർത്തിയെടുക്കാൻ പുസ്തക പഠനം മാത്രം പോരാ. കുട്ടിയുടെ പരിപൂർണ വികാസത്തിന് അവസരമുണ്ടാകണം. സ്കൂൾ പാഠ്യപദ്ധതിയിൽ, കലാ, കായിക, പ്രവൃത്തി പരിചയമേഖലകൾ ഉൾക്കൊള്ളിച്ചിട്ടുണ്ടെങ്കിലും, ഈ മേഖലകളിലുള്ള കഴിവുകൾ തിരിച്ചറിഞ്ഞ്, അവയെ പുഷ്ടിപ്പെടുത്താനുള്ള അവസരങ്ങൾ വേണം. അതിനുള്ള വേദികളൊരുക്കുകയാണ് പാഠ്യേതര പ്രവർത്തനങ്ങളുടെ ലക്ഷ്യം. കലാ, കായിക, പ്രവൃത്തി പരിചയ രംഗങ്ങളിലും, ശാസ്ത്ര, സാഹിത്യ മേഖലകളിലും കുട്ടികളെ കൈ പിടിച്ചുയർത്താനാവശ്യമായ വിവിധ പ്രവർത്തനങ്ങൾ സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിലും, വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിലും, ദിനാചരണങ്ങളിലൂടെയും സംഘടിപ്പിച്ചു വരുന്നു. സ്കൂളിന്റെ തനത് പ്രവർത്തനങ്ങൾ പലതും അതുല്യങ്ങളായിരുന്നു.
- സ്കൂൾ സോഷ്യൽ സർവീസ് സ്കീം
- സയൻസ് ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്.
- ഹിന്ദി ക്ലബ്ബ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
മുൻ സാരഥികൾ
ക്രമ നമ്പർ | പേര് | കാലഘട്ടം | ചിത്രം |
---|---|---|---|
1 | അപ്പുണ്ണി മാസ്റ്റർ | 1973- | |
2 | അപ്പുണ്ണി നായർ കെ | 1975-1976 | |
3 | ജോയി ടി ജെ | 1976- | |
4 | കെ എൻ സരസൻ | 0-1986 | |
5 | കെ എ ഔസേപ് | 1986-1986 | |
6 | സി രസലമ്മ | 1986-1986 | |
7 | എസ് കെ ജോൺ | 1986-1988 | |
8 | കെ എ ഔസേപ് | 1988-1994 | |
9 | കെ എസ് ഉലഹന്നാൻ | 1994-1995 | |
10 | പി എസ് സരോജിനി | 1995-1997 | |
11 | എം മോഹന പൈ | 1997-2000 | |
12 | പി പി വാസു | 2000-2006 | |
13 | തങ്കച്ചൻ വി വി | 2006-2019 | |
14 | പി സുരേന്ദ്രൻ | 2019-2022 | |
15 | ആഷ ടി ടി | 2022-2023 |
നേട്ടങ്ങൾ
വയനാട് ജില്ലയിൽ സുൽത്താൻബത്തേരി ഉപജില്ലയിൽ സ്കൂൾ സോഷ്യൽ സർവീസ് സ്കീമിനായി തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ ഒന്നാണ് ഉദയ ഗവൺമെൻറ് യുപി സ്കൂൾ ശശിമല.
പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ
- റോയ് ആൻറണി കവളക്കാട്ട് (സംസ്ഥാന കർഷകോത്തമ അവാർഡ് ജേതാവ്)
- സെലിൻ (പ്രൊഫസർ )
- ജിബിൻ (അധ്യാപകൻ )
- ശശി കെ (പോലീസ് )
- ശില്പ (ബാങ്ക് )
- അനീഷ് സാബു (സൈനികൻ )
- ബിജു കെ ഡി (അധ്യാപകൻ )
- സജി പൂവത്തോട്ടത്തിൽ (സർക്കാർ സർവീസ് )
- സജി ഓലിക്കൽ (സർക്കാർ സർവീസ് )
- ജോർജ് തോമസ്
- ദിപു കവളക്കാട്ട് (പട്ടാളം )
- ജോൺസൻ കെ ജി (ഹെഡ്മാസ്റ്റർ)
- പി ഡി സജി (ബ്ലോക്ക് മെമ്പർ )
വഴികാട്ടി
- പള്ളിത്താഴെ ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അ.കലം.
- ഉണ്ണിമിശിഹാ ദൈവാലയത്തിനടുത്തായി സ്ഥിതിചെയ്യുന്നു.
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 15363
- 1972ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ