ഉദയ ജി യു പി എസ് ശശിമല/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കുടിയേറ്റ ജനതയുടെ അശ്രാന്തപരിശ്രമത്തിന്റെ ഫലമായി 1973 ൽ ഉദയ ഗവൺമെൻറ് യുപി സ്കൂൾ സ്ഥാപിതമായി. സമൂഹത്തിൻറെ ചിരകാല അഭിലാഷമായിരുന്ന ഈ വിദ്യാലയം നിർമ്മിക്കുന്നതിന് സന്മനസ്സുകൾ സ്ഥലം വിട്ടു കൊടുക്കുകയും കെട്ടിടം സ്ഥാപിതമാവുകയും ചെയ്തു. വിദ്യാലയത്തിലെ ആദ്യ പ്രധാനാധ്യപകൻ ശ്രീ. അപ്പുണ്ണി മാസ്റ്റർ ആയിരുന്നു. തുടക്കത്തിൽ ഓലമേഞ്ഞ ഷെഡ്ഡിൽ തുടങ്ങിയ വിദ്യാലയത്തെ ഈ നിലയിൽ എത്തിച്ചതിൽ ഓർക്കപ്പെടേണ്ട ഒരുപാട് വ്യക്തികളുണ്ട് .ഒരുപക്ഷെ ഒരു ഗവൺമെൻറ് വിദ്യാലയത്തിന് ഉദയ എന്ന് പേര് വരുന്നത് കേരളത്തിൻറെ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും .ക്ലബ്ബിൻറെ പേരിലൂടെയാണ് ഈ വിദ്യാലയം "ഉദയ" എന്ന പേരിൽ അറിയപ്പെട്ടത് . പിന്നീടിങ്ങോട്ട് വന്ന വളർച്ചയിൽ നിരവധി പ്രധാന അധ്യാപകരുടെയും നാട്ടുകാരുടെയും പങ്ക് നിസ്തുലമാണ്. 1973 ൽ എൽ.പി ആയി തുടങ്ങിയ വിദ്യാലയം യുപി സ്കൂളായി പിന്നീട് ഉയർത്തുകയുണ്ടായി . മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിന്റെ പൂർണമായ സഹകരണത്തോടെ ഭൗതികമായും സാങ്കേതികമായും വിദ്യാലയം വളരെയധികം ഉയർച്ച പ്രാപിച്ചു. ഇംഗ്ലീഷ് വിദ്യാഭ്യാസത്തോടും അൺ എയ്ഡഡ് വിദ്യാലയങ്ങളോടുമുള്ള ഉള്ള അമിതമായ താൽപര്യം വിദ്യാലയത്തിലെ കുട്ടികളുടെ എണ്ണത്തെ സാരമായി ബാധിച്ചിട്ടുണ്ട് . സാമൂഹ്യബോധമുള്ള നാം പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കേണ്ടത് കാലഘട്ടത്തിൻറെ ആവശ്യകതയാണന്ന് സമൂഹത്തിന് ബോധ്യപ്പെടേണ്ടതുണ്ട് . എങ്കിലും നമ്മുടെ വിദ്യാലയത്തെ ഉയർന്ന നിലയിലേക്ക് കൈപിടിച്ചുയർത്താൻ അധ്യാപകർ ,സമൂഹം, രക്ഷാകർത്യസമിതി തുടങ്ങിയ കൂട്ടായ്മകളുടെ സ്തുത്യർഹമായ സേവനം ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു. 2023 ഏപ്രിൽ 1 ന് സ്കൂളിന്റെ സുവർണ ജൂബിലി ആഘോഷം "നിറവ് 2K23"എന്ന പേരിൽ നടത്തുകയുണ്ടായി .