എ.യു.പി.എസ് കാടാമ്പുഴ

22:04, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ മാറാക്കര പഞ്ചായത്തിലെ 15ആം വാർഡിൽ ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് സമൂഹത്തിൽ വലിയൊരു വിഭാഗത്തിന് അന്യമായ ഒരു കാലഘട്ടത്തിൽ 1976 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് .കാടാമ്പുഴ ക്ഷേത്രത്തിന് സമീപം സ്ഥിതിചെയ്യുന്ന സ്കൂളാണ് എയുപി സ്കൂൾ കാടാമ്പുഴ.എയ്ഡഡ് അപ്പർ പ്രൈമറി സ്കൂൾ കാടാമ്പുഴ എന്നാണ് മുഴുവൻ പേര്

എ.യു.പി.എസ് കാടാമ്പുഴ
വിലാസം
കാടാമ്പുഴ

A U P S KADMPUZHA
,
കാടാമ്പുഴ പി.ഒ.
,
676553
,
മലപ്പുറം ജില്ല
സ്ഥാപിതം12 - 07 - 1976
വിവരങ്ങൾ
ഫോൺ0494 2941180
ഇമെയിൽkadampuzhaaupschool@gmai.com
കോഡുകൾ
സ്കൂൾ കോഡ്19379 (സമേതം)
യുഡൈസ് കോഡ്32050800511
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല കുറ്റിപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംകോട്ടക്കൽ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്കുറ്റിപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംമാറാക്കരപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ316
പെൺകുട്ടികൾ288
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകുഞ്ഞീമ ബി
പി.ടി.എ. പ്രസിഡണ്ട്ജുമൈല ഹാരിസ്
എം.പി.ടി.എ. പ്രസിഡണ്ട്സരിത
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ മാറാക്കര പഞ്ചായത്തിന്റെ സാമൂഹിക സാംസ്കാരിക മുന്നേറ്റത്തിൽ സ്തുത്യർഹമായ പങ്കു വഹിച്ച ഈ മഹത്തായ കലാലയം 1976 ജൂലായ് 12 തീയ്യതി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.ഈ സ്ഥാപനം കാടാമ്പുഴ വെട്ടിച്ചിറ റോ‍‍‍ഡിലെ നീരടി മദ്രസയിലാണ് ആരംഭിച്ചത്.1977 ലാണ് സ്ഥിരം കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചത്. മാറാക്കര പഞ്ചായത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ് ഇത്. 5,6,7 ക്ലാസുകളിലാണ് ഇവിടെ പഠനം നടക്കുന്നത്. ഇപ്പോൾ 5,6,7 ക്ലാസുകളിൽ ഇംഗ്ലീ,ഷ് മീഡിയം ഉണ്ട്.ഔദ്യോഗിക- കലാ-രാഷ്ട്രീയ രംഗങ്ങളിൽ ഉന്നത സ്ഥാനം അലങ്കരിക്കുന്ന നിരവധി പ്രതിഭകളെ വാർത്തെടുക്കാനായി എന്നതാണ് ഈ സ്ഥാപനത്തിന്റെ പ്രത്യേകത.പാഠ്യ - പാഠ്യേതര മേഖലകളിൽ വിദ്യാർത്ഥികളുടെ അഭിരുചികൾ കണ്ടറിഞ്ഞ് യഥാസമയം ഇടപെടാൻ അദ്ധ്യാപകരും പി ടി എ യും എം ടി എ യും മാനേജ് മെന്റെും ഒത്തൊരുമിച്ചുള്ള സഹകരണം കൊണ്ട് സാധ്യമാകുന്നു

ഭൗതികസൗകര്യങ്ങൾ

കുടിവെളളം,വൈദ്യുതി, കമ്പ്യൂട്ടർ ലാബ്,കളിസ്ഥലം, വാഹനസൗകര്യം, ടൈൽ പാകിയ ക്ലാസ് മുറികൾ,

ഹൈ ടെക് ക്ലാസ് മുറികൾ,വൃത്തിയുള്ള അടുക്കള. ഉറപ്പേറിയ കെട്ടിടം....

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങൾ സംയോജിപ്പിച്ച് സർഗ്ഗാത്മകത പരിപോഷണത്തിലൂടെ പുതിയ മികവിലേക്ക് മുന്നേറാൻ നിരവധി പ്രവർത്തനങ്ങൾ നടത്താറുണ്ട്

കൂടാതെ വിദ്യാരംഗം,വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ സ്പോർട്സ് എന്നിവയും നടക്കുന്നുണ്ട്

പ്രവർത്തനങ്ങൾ

പ്രവേശനോത്സവം....

വിജയസ്പർശം സ്കൂൾ തല പിന്തുണ സമിതി രൂപീകരണം , വിജയസ്പർശം അധ്യാപക പരിശീലനം,  വിജയസ്പർശം പ്രീ ടെസ്റ്റ് നിർവഹണ ആസൂത്രണം

പ്രീ ടെസ്റ്റ് 5, 6, 7 ക്ലാസിലെ കുട്ടികളെ ഇടകലർത്തി ഇരുത്തി നടത്തി.

ബഷീർ ദിനം മലയാളം ക്ലബ്:-  "ഖൽബിലെ ബഷീർ" എന്ന പേരിൽ ബഷീർ മാല ഗാനാലാപനം, ബഷീർ കഥകളിലൂടെ ദൃശ്യാവിഷ്കാരം ,ബഷീർ കഥാപാത്രങ്ങൾ കാരിക്കേച്ചർ പ്രദർശനം, ചിത്രരചന, ഭാഷയുടെ സുൽത്താൻ വീഡിയോ പ്രദർശനം, ബഷീർ പുസ്തക പരിചയം, ബഷീർ നോവലുകളുടെ നാടക അവതരണം, എന്നിവ നടന്നു.

*മലാല ദിനം ഇംഗ്ലീഷ് ക്ലബ്:- മലാലയെ കുറിച്ചുള്ള അറിവ് ലഭിക്കുന്ന രീതി മലാലയുടെ ഫോട്ടോ പ്രദർശനം മലാലയുടെ ജീവിത വഴികൾ അവതരണം എന്നിവ നടത്തി.

വിജയസ്പർശം സ്കൂൾതല ഉദ്ഘാടനം.- മലയാളം ,ഹിന്ദി പിന്തുണ ക്ലാസുകൾ തുടങ്ങി

ലോക ജനസംഖ്യാദിനം_ ഗണിത ക്ലബ്ബ് ,എസ് എസ് ക്ലബ്:- ജനസംഖ്യാ ദിനത്തിന്റെ ഭാഗമായി ക്വിസ് ഗണിത പാറ്റേൺ നിർമ്മാണം എന്നിവ  നടത്തി.

ചാന്ദ്രദിനം_സയൻസ് ക്ലബ്:- ചാന്ദ്രദിനത്തിന്റെ ഭാഗമായി ചാന്ദ്രദിന ക്വിസ്,   ചന്ദ്രനെ തേടി ചന്ദ്രനെക്കുറിച്ച് ബഹിരാകാശത്തെക്കുറിച്ചും കുട്ടികൾ നയിക്കുന്ന ക്ലാസ് ,റോക്കറ്റ് മാതൃക നിർമ്മാണം , ചാന്ദ്രദിന പോസ്റ്റർ രചന എന്നിവ സംഘടിപ്പിച്ചു.

സ്കൂൾ കലാമേള നടന്നു. സബ്ജില്ലാതലമേളയ്ക്ക് വ്യക്തിഗതങ്ങളായി മലയാള പദ്യം ,ലളിതഗാനം, മാപ്പിളപ്പാട്ട് ,ശാസ്ത്രീയ സംഗീതം , തമിഴ് പദ്യം, കണ്ണട പദ്യം ,നാടോടി നൃത്തം ,ഇംഗ്ലീഷ് പദ്യം ചിത്രരചന ,ഉറുദു പദ്യം, അറബിപദ്യം, ഹിന്ദി പദ്യ,മോണോ ആക്ട്, തുടങ്ങിയവയും ഗ്രൂപ്പിനങ്ങളിൽ ദേശഭക്തിഗാനം (മലയാളം, ഉറുദു) സംഘഗാനം എന്നിവയും കൊണ്ടുപോകാൻ തിരഞ്ഞെടുത്തു.

പുരാവസ്തു പ്രദർശനം ,ഔഷധസസ്യ പ്രദർശനം, ചെറുധാന്യ ങ്ങളുടെ പ്രദർശനം ശാസ്ത്ര -സാമൂഹിക ശാസ്ത്ര -ഗണിത മേള എന്നിവ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ നടന്നു. സമീപപ്രദേശത്ത് എൽ പി സ്കൂളിലെ കുട്ടികൾക്ക് പ്രദർശനം കാണാൻ അവസരം ഒരുക്കി.

* വേൾഡ് സ്കാർഫ് ഡേ ആചരിച്ചു:- പിടിഎ പ്രസിഡൻറ് എച്ച് എം എന്നിവരെ സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികൾ സ്കാർഫ് അണിയിച്ചു.

ഹിരോഷിമ ദിനം09/08/2023 നാഗസാക്കി ദിനം_SS ക്ലബ്ബ്:-

ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് ബുധനാഴ്ച യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണം, മുദ്രാവാക്യ നിർമ്മാണം, സഡാക്കോ കൊക്ക് നിർമ്മാണം എന്നിവ സംഘടിപ്പിച്ചു.

സ്വാതന്ത്ര്യ ദിനം - സ്വതന്ത്ര ദിനത്തോടനുബന്ധിച്ച് എല്ലാ ക്ലബ്ബുകാരും സംയുക്തമായി വിപുലമായി പരിപാടികൾ നടത്തി കൃത്യം 9 മണിക്ക് പതാക ഉയർത്തൽ ചടങ്ങുകൾ മുഖ്യ അതിഥിയായി പഞ്ചായത്ത് പ്രസിഡണ്ട് പങ്കെടുത്തു പത്തുമണികളുടെ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി ഘോഷയാത്രയും നടത്തി ഘോഷയാത്രയിൽ സ്വതന്ത്ര സമര സേനാനികളുടെയും വിവിധ കലാരൂപങ്ങളുടെയും വേഷം ധരിച്ച് കുട്ടികൾ അണി നിരന്നു. ദേശഭക്തിഗാനാലാപനം ചുമർപത്രിക നിർമ്മാണം പ്രസംഗം മത്സരം പതിപ്പ് നിർമ്മാണം എന്നിവയും സംഘടിപ്പിച്ചു കൂടാതെ സ്കൗട്ട് ആൻഡ് ഗൈഡ് കുട്ടികളുടെ മാർച്ച് പാസ്റ്റ് ഉണ്ടായിരുന്നു.

"ഓണ ചങ്ങാത്തം" ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം ചെയ്യുന്ന കുട്ടികളുടെ  വീട് സന്ദർശനം നടത്തി. അവർക്ക് ഓണപ്പുടവയും സമ്മാനങ്ങളും നൽകി.

ഓണാഘോഷം:- പൂക്കളം മത്സരം, കസേരകളി, വടംവലി ,ചാക്കിലോട്ടം, എന്നീ മത്സരങ്ങൾ കുട്ടികൾക്കായി സംഘടിപ്പിച്ചു. ഗൃഹാധിഷ്ഠിത പഠനം നടത്തുന്ന IED കുട്ടികൾ നാലു പേരെ സ്കൂളിൽ കൊണ്ടു വരുകയും മാവേലി അവർക്ക് ഓണപ്പുടവ നൽകുകയും ചെയ്തു. അധ്യാപകദിനം:- അധ്യാപക ദിനം വിപുലമായി ആചരിച്ചു അന്നേദിവസം കുട്ടികൾക്ക് മാതൃകയാവുന്ന രീതിയിൽ അധ്യാപകർ അസംബ്ലി നടത്തി കൂടാതെ പഞ്ചായത്തിലെ റിട്ടയേഡ് അധ്യാപകനും കലാസാംസ്കാരിക പ്രവർത്തകനുമായ പി എം നാരായണൻ മാത്രമേ ആദരിച്ചു. കൂടാതെ സ്കൂളിലെ എല്ലാ അധ്യാപകരെയും വിദ്യാർത്ഥികൾ നിർമ്മിച്ച ഗ്രീറ്റിംഗ് കാർഡ്നൽകി ആദരിച്ചു. കേരളപ്പിറവി_ മലയാളം ക്ലബ്:- കേരള പിറവി ദിനാചരണത്തിന്റെ ഭാഗമായി ചിത്രരചന, പോസ്റ്റർ നിർമ്മാണം, കേരള മാതൃക നിർമ്മിക്കൽ തുടങ്ങിയ പരിപാടികൾ നടന്നു.

SEAS പരീക്ഷ നടത്തി

ഭിന്നശേഷി ദിനാചരണം:- ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി പ്രത്യേക അസംബ്ലി ,പോസ്റ്റർ രചന, ചിത്രരചന എന്നിവ നടത്തി.

ക്രിസ്മസ് ആഘോഷം:- ആഘോഷത്തിന്റെ ഭാഗമായി സ്റ്റാർ നിർമ്മാണം ,പുൽക്കൂട്  ഒരുക്കൽ ,ഗ്രീറ്റിംഗ് കാർഡ് നിർമ്മാണം ,ക്രിസ്മസ് ട്രീ അലങ്കാരം എന്നിവ നടന്നു.

പാദവാർഷിക വിലയിരുത്തൽ C PTA, മൊബൈലിന്റെ ദുരുപയോഗം ബോധവൽക്കരണ ക്ലാസ്

പാലിയേറ്റീവ് കെയർ ദിന പ്രത്യേക അസംബ്ലി.

ക്ലാസ് തല സയൻസ് ഫെസ്റ്റ്

ക്ലാസ് തല സയൻസ് ക്വിസ്

കുമാരനാശാൻ ചരമദിനം-മലയാളം ക്ലബ്:- കുമാരനാശാൻറെ ജീവചരിത്രവും കൃതികളും പരിചയപ്പെടുത്തൽ.

സ്കൂൾ തല സയൻസ് ഫസ്റ്റ് :- സ്കൂൾതല സയൻസ് ഫസ്റ്റ് വളരെ വിപുലമായി നടന്നു പിടിഎ പ്രസിഡണ്ട് ഉദ്ഘാടനം ചെയ്തു .പിടിഎ വൈസ് പ്രസിഡൻറ് മറ്റു അംഗങ്ങളും രക്ഷിതാക്കളും പങ്കെടുത്തു.

ഇംഗ്ലീഷ് ,ഗണിതം, ഹിന്ദി വിജയസ്പർശം പോസ്റ്റ് ടെസ്റ്റ്


മുൻ സാരഥികൾ

ക്രമ നമ്പർ പേര് വിരമിച്ച തീയ്യതി

1 പ്രവദ 2007

2 ബേബീ ഗിരിജ 2010

3 ഹംസ മൂർക്കത്ത് 2013

4 ജയ പി കെ 2019

5 കു‍ഞ്ഞിമൊയ്തീൻ കെ 2020

ചിത്രശാല

ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

"https://schoolwiki.in/index.php?title=എ.യു.പി.എസ്_കാടാമ്പുഴ&oldid=2537266" എന്ന താളിൽനിന്ന് ശേഖരിച്ചത്