ഗവ. യു പി എസ് കുഴിവിള
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. യു പി എസ് കുഴിവിള | |
---|---|
വിലാസം | |
കുഴിവിള ഗവ: യു.പി സ്കൂൾ , കുഴിവിള, , കരിമണൽ,കുളത്തൂർ പി ഒ പി.ഒ. , 695583 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1916 |
വിവരങ്ങൾ | |
ഇമെയിൽ | govtupskuzhivila@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43455 (സമേതം) |
യുഡൈസ് കോഡ് | 32140300105 |
വിക്കിഡാറ്റ | Q64035419 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | കണിയാപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | കഴക്കൂട്ടം |
താലൂക്ക് | തിരുവനന്തപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ തിരുവനന്തപുരം |
വാർഡ് | 97 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 45 |
പെൺകുട്ടികൾ | 19 |
ആകെ വിദ്യാർത്ഥികൾ | 77 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബിജു പി എബ്രഹാം |
പി.ടി.എ. പ്രസിഡണ്ട് | ഐശ്വര്യ എ എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | അമീന |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1916 ജൂലൈ മാസത്തിൽ ഈ സ്കൂൾ ആരംഭിച്ചു. അന്ന് തികച്ചും ഒരു സ്വകാര്യ സ്കൂൾ ആയിരുന്നു.1917-ൽ പി ഗ്രൈഡ് വെർണക്കുലർ സ്കൂളായി നാമകരണം ചെയ്തു. രണ്ടു വർഷങ്ങൾക്ക് ശേഷം സ്കൂളിന്റെ പേര് ഗണപതി വിലാസം പ്രൈമറി സ്കൂൾ എന്നാക്കി മാറ്റി. 1940 ഒക്ടോബർ മാസത്തിൽ സ്കൂൾ ജി യു പി എസ് കുഴിവിള എന്ന് നാമകരണം ചെയ്തു. ഒരു താൽക്കാലിക ഷെഡ്ഡും ഒരു ഓടിട്ട കെട്ടിടവും ആയിരുന്നു ഈ സ്കൂളിന് ഉണ്ടായിരുന്നത്. 50 സെന്റ് സ്ഥലം ശ്രീഗണേശഗിരി സുബ്രഹ്മണ്യപിള്ള ദാനം ചെയ്തതാണ്. 1993 ൽ സർക്കാർ അനുവദിച്ചു പണികഴിപ്പിച്ച നൽകിയ ഇരുനില കെട്ടിടത്തിലാണ് സ്കൂൾ ഇപ്പോൾ പ്രവർത്തിക്കുന്നത്.
ഭൗതികസൗകര്യങ്ങൾ
8 ക്ലാസ് മുറികളും ലൈബ്രറി, സയൻസ് ലാബ്, ഗണിതലാബ് പ്രീപ്രൈമറി ഗെയിംസ് റൂം എന്നിവ ഉൾക്കൊള്ളുന്ന ഒരു ഇരു നില മന്ദിരവും .
പ്രീപ്രൈമറി ക്ലാസുകളും ഡൈനിംഗ് ഹാളും ഉൾപ്പെടുന്ന ഒരു കെട്ടിടവും കിച്ചൺ കം സ്റ്റോറേജ് റൂമും, സ്കൂളിനുണ്ട് കൂടാതെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആവശ്യമായ ടോയ്ലറ്റ് സൗകര്യം.
വാട്ടർ പ്യൂരിഫയർ( 3 എണ്ണo) മഴ വെള്ളസംഭരണി, പ്രൈമറിതല കളി ഉപകരണങ്ങളുള്ള കളിസ്ഥലം ജൈവവൈവിധ്യ ഉദ്യാനം. പൂന്തോട്ടം പച്ചക്കറിത്തോട്ടം, എല്ലാ പ്രധാന റൂട്ടിലേക്കും സ്കൂൾ ബസ് സർവീസ് തുടങ്ങിയ സൗകര്യങ്ങൾ സ്കൂളിൽ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
- ക്ലാസ് മാഗസിൻ.
- വിവിധ വിഷയങ്ങളുടെ ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- വായനക്കൂട്ടം ,എഴുത്തുകൂട്ടം
- അക്ഷര വെളിച്ചം പ്രോജക്ട്
- ഗണിതം മധുരം പ്രോജക്ട്
- വായനാവസന്തം - വായനക്കുറിപ്പ് തയാറാക്കൽ
- ലഹരിവിരുദ്ധ ക്ലബ്
മാനേജ്മെന്റ്
ക്രമസംഖ്യ | അധ്യാപകന്റെ പേര് | തസ്തിക |
---|---|---|
1 | ബിജു പി എബ്രഹാം | ഹെഡ്മാസ്റ്റർ |
2 | സാഹിറ എച്ച് എൻ | എൽ പി എസ് ടി |
3 | റീജ ബി | എൽ പി എസ് ടി |
4 | അനിൽകുമാർ ജി ആർ | ജൂനിയർ ഹിന്ദി |
5 | ആര്യ എസ് ബാബു | യു പി എസ് ടി |
6 | നിമിഷ രവിരാജ് | യു പി എസ് ടി |
7 | ജയകുമാരി | പ്രീ പ്രൈമറി |
ക്രമസംഖ്യ | അനധ്യാപകന്റെ
പേര് |
തസ്തിക |
---|---|---|
1 | രചന ആർ | ഒ എ |
2 | മോഹന കുമാരി | പ്രീ പ്രൈമറി ആയ |
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക
ക്രമനമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | പീതംബരൻ ഡി | -11/06/1996 |
2 | ജി ശശിധരൻ | 11/06/1996 - 31/03/01 |
3 | കെ സരസ്വതി | 03/04.01 - 31/05/02 |
4 | ജി സത്യമ്മ | 07/06/02 - 31/03/03 |
5 | വസുമതി അമ്മ | 16/04/03 - 09/05/03 |
6 | ലീലാമ്മ പീറ്റർ | 10/05/03 - 04/06/03 |
7 | നടരാജ വിജു ജി | 25/06/03 -18/06/04 |
8 | കെ സുദിനാമ്മ | 26/05/04 - 10/06/04 |
9 | സി എസ് വസന്തകുമാരി | 09/06/04 - 31/05/06 |
10 | വി മുരളീധരൻ നായർ | 29/06/06 - 20/04/10 |
11 | എ ജുമൈലത്തു ബീവി | 21/04/10 - 31/05/19 |
12 | എം ആർ അനിൽകുമാർ | 01/06/19 - 30/05/20 |
13 | എ ഷാജഹാൻ | 27/10/21 - 07/06/23 |
14 | ബിജു പി എബ്രഹാം | 09/06/23 - |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
അംഗീകാരങ്ങൾ
സബ് ജില്ലാതല കലോത്സവo , ശാസ്ത്രോത്സവം, സ്പോർട്സ് എന്നിവയിൽ മികച്ച പോയിൻ്റ് നിലവാരം .
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
കോവളം - കഴക്കൂട്ടം ബൈപ്പാസ് റോഡിൽ കുഴിവിള ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് 100 മീറ്ററിനുള്ളിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു.
പുറംകണ്ണികൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43455
- 1916ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ