കെ. എ. യു. പി. എസ് എളമ്പുലാശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്
21:46, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചെർപ്പുളശ്ശേരി ഉപജില്ലയിലെ കരിമ്പുഴ പഞ്ചായത്തിലെ കരിമ്പുഴ II  വില്ലേജിലെ എളമ്പുലാശ്ശേരി എന്ന സ്ഥലത്തെ ഒരു എയ്ഡഡ് വിദ്യാലയമാണ് കെ എ യു പി സ്കൂൾ എളമ്പുലാശ്ശേരി

കെ. എ. യു. പി. എസ് എളമ്പുലാശ്ശേരി
വിലാസം
എളമ്പുലാശ്ശേരി

എളമ്പുലാശ്ശേരി
,
എളമ്പുലാശ്ശേരി പി.ഒ.
,
678595
,
പാലക്കാട് ജില്ല
സ്ഥാപിതം13 - 09 - 1950
വിവരങ്ങൾ
ഫോൺ0466 2269790
ഇമെയിൽkaupsely@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്20367 (സമേതം)
യുഡൈസ് കോഡ്32060300412
വിക്കിഡാറ്റQ64062731
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല ചെർ‌പ്പുളശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംഒറ്റപ്പാലം
താലൂക്ക്ഒറ്റപ്പാലം
തദ്ദേശസ്വയംഭരണസ്ഥാപനംകരിമ്പുഴ പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ133
പെൺകുട്ടികൾ120
ആകെ വിദ്യാർത്ഥികൾ253
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശോഭ സി എസ്
പി.ടി.എ. പ്രസിഡണ്ട്മാധവകുമാർ കെ
എം.പി.ടി.എ. പ്രസിഡണ്ട്സുജ പി എസ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1950 സെപ്റ്റംബർ 13-ാം തീയതി ആരംഭിച്ചു. 6,7,8 എന്നീ ക്ലാസുകൾ നടത്താവുന്ന ഹയർ എലമെൻററി സ്കൂൾ പ്രവർത്തനം ആരംഭിച്ചത് ഇന്നാട്ടുകാരുടെ ചിരകാലാഭിഷേകം സാക്ഷാത്കരിക്കലായി.ബഹുമാന്യനായ ശ്രീ കല്ലിടുമ്പിൽ കുഞ്ഞലവി സാഹിബാണ് തൻറ അധീനതയിലുള്ള സ്ഥലവും അതിലുള്ള കെട്ടിടവും സ്കൂളിനായി വിട്ടു നൽകിയത്.

read more

ഭൗതികസൗകര്യങ്ങൾ

കേരള സംസ്ഥാനത്തുള്ള സർക്കാർ എയ്ഡഡ് വിദ്യാലയങ്ങളിൽ ഭൗതിക സൗകര്യങ്ങൾ ഏറ്റവും മെച്ചപ്പെട്ട വിദ്യാലയം.പാലക്കാട് ജില്ലയിലെ ഉൾനാടൻ ഗ്രാമമായ എളമ്പുലാശ്ശേരിയിൽ സ്ഥിതിചെയ്യുന്നു.എല്ലാ കുട്ടികൾക്കും ഇരിപ്പിടങ്ങളായി കസേരകളും പഠനപ്രവർത്തനങ്ങൾക്ക് അനുയോജ്യമായ രീതിയിൽ ക്രമീകരിക്കാവുന്നമേശകളും. സംസ്ഥാന സര്ക്കാരിൻറെ ഹൈ-ടെക് സ്കൂൾ പദ്ധതിക്കായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രൈമറി വിദ്യാലയങ്ങളിലൊന്ന്.രണ്ടു നിലകളിലായി നിർമിക്കപ്പട്ടിട്ടുള്ള മനോഹരമായ കെട്ടിടം.വളരെ ആകർഷകമായ രീതിയിൽ എല്ലാക്ലാസ് മുറികളും ഡസ്റ്റ് ഫ്രീ ആയി സജ്ജീകരിച്ചിട്ടുണ്ട്.പുറംചുമരിൽ ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിലെ പ്രധാന സംഭവങ്ങൾ ചിത്രരൂപത്തിൽ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. to read more




എല്ലാക്ലാസ് മുറികളിലും ക്ലാസ് നിലവാരത്തിനനുയോജ്യമായ വിപുലമായ പുസ്തകശേഖരമുള്ള ക്ലാസ് ലൈബ്രറി സജ്ജീകരിച്ചിട്ടുണ്ട്.കൂടാതെ ധാരാളം റഫറന്സ് പുസ്തകങ്ങൾ അടക്കമുള്ള വിപുലമായ പുസ്തകശേഖരമുള്ള വിശാലമായ ലൈബ്രറി.എല്ലാ ക്ലാസ്മുറികളിലും പ്രൊജക്ടർ,ലാപ് ടോപ് എന്നിവ ഘടിപ്പിച്ച് ആധുനികരീതിയിലുള്ള പഠനാന്തരീക്ഷം ഉറപ്പാക്കാൻ കഴിഞ്ഞിട്ടുണ്ട്. സ്മാർട്ട് ബോർഡ് സംവിധാനമുള്ള കമ്പ്യൂട്ടർ ലാബ്.ഗഹനമായ ഗണിതതത്വങ്ങളെപ്പോലും ലളിതമായ രീതിയിൽ കുട്ടികളിലുറപ്പിക്കാൻ സഹായകമായ "ഡിജിറ്റലൈസ്ഡ് ഗണിതലാബ്".ശാസ്ത്രം പ്രവർത്തനമാണ് എന്ന വാക്യം സാധൂകരിക്കുന്നതിന് കുട്ടികൾക്ക് ശാസ്ത്രപ്രവർത്തനങ്ങളിൽ ഏർപ്പെടാൻ സൗകര്യമുള്ള ശാസ്ത്രലാബ്.സ്കൂളിൻറെ പൊതുവായ ചടങ്ങുകൾ നടത്തുന്നതിന് പര്യാപ്തമായ ഓപ്പൺ ഓഡിറ്റോറിയം.ഉച്ചഭക്ഷണം പാകം ചെയ്യുന്നതിന് വിശാലമായ അടുക്കള,ഭക്ഷണം കഴിക്കുന്നതിന് ഡൈനിങ് ഹാൾ.കുട്ടികൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കിക്കൊണ്ട് വാട്ടർപ്യൂരിഫയറും വാട്ടർകൂളറും.കായികശേഷിപരിപോഷണത്തിന് സഹായകമായ വിശാലമായ കളിസ്ഥലം.കുട്ടികളുടെ ആവശ്യത്തിനു വേണ്ടത്ര എണ്ണം "ഷീ-ടോയ്ലറ്റ"ഉൾപ്പെടെ ശുചിത്വമുള്ള ശൗചാലയങ്ങൾ. പ്രദേശത്തിന്റെ വിവിധഭാഗങ്ങളിൽനിന്ന് വളരെ എളുപ്പത്തിൽ എത്തിച്ചേരാൻ സഹായകരമായ ഗതാഗത സൗകര്യം. സ്കൂളിൻറെ വിവിധ വികസന പ്രവർത്തനങ്ങളിൽ മാനേജ്മെൻറും പൂർവവിദ്യാർത്ഥികളും നാട്ടുകാരും ആയുള്ള സഹകരണം ആണ് ഈ വളർച്ചയുടെ പ്രത്യേകത

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങളിൽ വിദ്യാലയംഎന്നും മുൻപന്തിയിലാണ്.ഭാവിയിൽ വളർച്ചയുടെ പടവുകൾ കയറി ഉന്നത സ്ഥാനങ്ങളിൽ എത്തിയ പല പ്രമുഖരും തങ്ങളുടേതായ മേഖലകളിൽ ഹരിശ്രീ കുറിച്ചത് ഈ വിദ്യാലയത്തിൽ നിന്നാണ്.കായികരംഗത്ത് വിദ്യാലയത്തിന് എന്നും മികവു പുലർത്താൻ കഴിഞ്ഞിട്ടുണ്ട്.നൈപുണീവികസനത്തിന് പ്രാധാന്യം കിട്ടുന്ന സ്കൂൾ പ്രവൃത്തിപരിചയമേളയിൽ വിദ്യാലയം തുടർച്ചയായി വിജയം കൈവരിക്കുന്നു.സംസ്ഥാനതലമേളയിൽ എല്ലാവർഷവും ഈ സ്കൂളിലെ വിദ്യാർത്ഥികൾ മികവു പുലർത്താറുണ്ട്.കലാരംഗത്തും നമ്മുടെ പൂർവവിദ്യാർത്ഥികൾമികച്ച പ്രകടനം കാഴ്ച വെക്കാറുണ്ട്.ഭരതനാട്യത്തിൽ റാങ്ക് നേടിയ വർഷ പി ഉദയകുമാർ അവരിൽ ഒരാളാണ്.

വിദ്യാരംഗം കലാ സാഹിത്യ വേദി.

കുട്ടികളുടെ സർഗ ശേഷി വികസിപ്പിക്കാൻവിദ്യാരംഗം സാഹിത്യവേദി പ്രവർത്തനങ്ങൾ സഹായകമാകുന്നു.നിരവധി വിദ്യാർത്ഥികൾ അവരുടെ സൃഷ്ടികൾ പുസ്തകമാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ക്ലബ്ബ് പ്രവർത്തനങ്ങൾ.

കുട്ടികളിൽ മനോഭാവങ്ങളിൽ ഉയർച്ചയുണ്ടാകാൻ വിവിധക്ലബുകളുടെ പ്രവർത്തനം സഹായകമാവുന്നു.വിദ്യാരംഗം സാഹിത്യവേദി ക്ലബ് ഗണിതക്ലബ്,ശാസ്ത്രക്ലബ്,കാർഷിക ക്ലബ്,ആരോഗ്യ ക്ലബ്,സാമൂഹ്യ ശാസ്ത്ര ക്ലബ്,പരിസ്ഥിതി ക്ലബ്,സീഡ് ക്ലബ് ,നല്ല പാഠം ക്ലബ് മുതലായവ നല്ല നിലയിൽ പ്രവർത്തിക്കുന്നു.

ആഘോഷങ്ങൾ

പ്രവേശനോത്സവം

കെ. എ. യു. പി. എസ് എലമ്പുലാശ്ശേരി/onam2022

മാനേജ്‌മെന്റ്

പി.ഹരിഗോവിന്ദൻ,മാനേജിംഗ് ട്രസ്റ്റി,മഹാത്മാഗാന്ധി ചാരിറ്റബിൾ ആൻറ്എജുക്കേഷണൽ ട്രസ്റ്റ്,എളമ്പുലാശ്ശേരി.

മുൻ സാരഥികൾ

മാനേജർമാർ

  1. നാവല്ലി കരുണാകര മേനോൻ. (1950-1967)
  1. പി.പദ്മാവതിയമ്മ, (1967-1997)
  2. കെ.ഇന്ദിരാദേവി. (1998-2005)

പ്രധാനാധ്യപകർ

കെ.പി.ഗോപാലൻ നായർ, (1950-1981)

എം.നാരായണൻ നായർ (1981-1986)

കെ.പി.മാത്യു, (1986-2004)

പി.എം.നാരായണൻ, (2004-2013)

കെ.ജയലക്ഷ്മി (2013-2018)

സി എസ് ശോഭ (2018-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോ.കൂടാഞ്ചീരി ദേവദാസ്,
  2. ഇ.എൻ.ദൊരൈസ്വാമി,
  3. കെ.പി.സെയ്താലിക്കുട്ടി,
  4. ഇ.കെ.ശിവരാജൻ,
  5. മോഹൻകുമാർ കുണ്ടേങ്കാട്,
  6. പി.ഹരിഗോവിന്ദൻ,
  7. കെ.കെ.വിനോദ് കുമാർ,
  8. സന്തോഷ് തോട്ടിങ്ങൽ,
  9. പി ശിവപ്രസാദ്
  10. വർഷ.പി.ഉദയകുമാർ

വഴികാട്ടി

Map


  • പാലക്കാട് കോഴിക്കോട്  പാതയിൽ പാലക്കാടുനിന്നും 27 കിലോമീറ്റർ ദൂരം യാത്ര ചെയ്ത് പൊന്നംകോട്‌നിന്നും കൂട്ടിലക്കടവ് റോഡിൽ 7 കിലോമീറ്റർ സഞ്ചരിച്ചാൽ  കരിയോട് ജംഗ്ഷനിൽ നിന്നും എളമ്പുലാശ്ശേരി നിരഞ്ജൻ സ്‌മൃതിമണ്ഡപം റോഡിൽ 1 കിലോമീറ്റർ ദൂരെ എളമ്പുലാശ്ശേരി എന്ന പ്രദേശത്ത്‌  കെ എ യു പി സ്കൂൾ കാണാവുന്നതാണ്..

|----

  • ചെർപ്പുളശ്ശേരിയിൽ നിന്നും മണ്ണാർക്കാട് റോഡിൽ 15 കിലോമീറ്റർ യാത്ര ചെയ്ത് കരിമ്പുഴയിൽനിന്ന് കൂട്ടിലക്കടവ് റോഡിൽ  2 കിലോമീറ്റർ യാത്ര ചെയ്ത് എളമ്പുലാശ്ശേരി റോഡിൽ 3 കിലോമീറ്റർ യാത്ര ചെയ്താൽ സ്കൂളിലെത്താം.

|---- |} |

|}