ഗവ എച്ച് എസ് എസ് , എസ് എൽ പുരം

Schoolwiki സംരംഭത്തിൽ നിന്ന്
17:06, 22 മേയ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34040 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ എച്ച് എസ് എസ് , എസ് എൽ പുരം
വിലാസം
എസ് എൽ പുരം

എസ്.എൽ. പുരം
,
എസ്.എൽ. പുരം.p.o പി.ഒ.
,
688 523
,
ആലപ്പുഴ ജില്ല
സ്ഥാപിതം1911
വിവരങ്ങൾ
ഫോൺ0478 2862151
ഇമെയിൽ34040alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്34040 (സമേതം)
എച്ച് എസ് എസ് കോഡ്4021
യുഡൈസ് കോഡ്32110400808
വിക്കിഡാറ്റQ87477590
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല ചേർത്തല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംചേർത്തല
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്കഞ്ഞിക്കുഴി
തദ്ദേശസ്വയംഭരണസ്ഥാപനംകഞ്ഞിക്കുഴി പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ350
അദ്ധ്യാപകർ22
ഹയർസെക്കന്ററി
ആൺകുട്ടികൾ120
പെൺകുട്ടികൾ180
ആകെ വിദ്യാർത്ഥികൾ360
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഷിജ എസ്
പ്രധാന അദ്ധ്യാപകൻഅബ്ഗുൾ ഷംലാദ്. എസ്
പി.ടി.എ. പ്രസിഡണ്ട്ടി.ബി. ദിലീപ്കുമാർ
അവസാനം തിരുത്തിയത്
22-05-202434040
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആലപ്പുഴ ജില്ലയിലെ ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ ചേർത്തല ഉപജില്ലയിലെ സേതുലക്ഷ്മിപുരം അഥവാ എസ്.എൽ. പുരം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി. ശ്രീനിവാസമല്ലൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ. സ്ക്കൂൾ സ്ഥിതി ചെയ്യുന്ന രണ്ടര ഏക്കർ സ്ഥലം ഈ നാട്ടുകാരനായ ജി. ശ്രീനിവാസമല്ലൻ എന്ന ജന്മി സർക്കാരിന് ദാനമായി നൽകിയതാണ്. 86വർഷം മുമ്പ് ഒരു പ്രാഥമികവിദ്യാലയമായാണ് സ്കൂൾ ആരംഭിച്ചത്. 1978-ൽ ഹൈസ്കൂൾ ആയി .2000-ൽഇവിടെ ഹയർസെക്കൻഡറി ബാച്ച് അനുവദിച്ചു. ഇപ്പോൾ എൽ.കെ.ജി. മുതൽ ഹയർ സെക്കൻഡറി വരെ പ്രവർത്തിച്ചു വരുന്നു.അക്കാദമിക വൈജ്ഞാനിക രംഗത്തെ മുന്നേറ്റങ്ങൾ ദേശീയ കായിക ഭൂപടത്തിലെ മികവുകൾ എന്നിവസ്ക്കൂളിനെപ്രശസ്തമാക്കുന്നു.പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നമ്മുടെ സ്കൂളും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർന്നു കഴിഞ്ഞു. കിഫ്ബിഫണ്ട് ഉപയോഗിച്ചുകൊണ്ട് 3.75 കോടി രൂപ ചെലവഴിച്ച ബൃഹത്തായ കെട്ടിടം 2021 ഫെബ്രുവരി ആറിന് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു .അന്താരാഷ്ട്ര നിലവാരത്തിലുള്ള 10 ക്ലാസ് മുറികളും,കമ്പ്യൂട്ടർ ലാബ് ,സയൻസ് ലാബ് ,ലൈബ്രറി ,കൗൺസിലിംഗ് റൂം ,ഓഫീസ് റൂം ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങളും സജ്ജീകരിക്കപ്പെട്ടു.ക്രിയാത്മകമായ ഒരു പിടിഎ,എസ് എം സി,പൂർവ്വ വിദ്യാർത്ഥി അധ്യാപക കൂട്ടായ്മ എന്നിവയുടെ ശക്തിയും ഊർജ്ജവും ഈ സ്ഥാപനത്തിന് മുതൽക്കൂട്ടാണ്.

ചരിത്രം

1938 മെയിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രീ.ജി.ശ്രീനിവാസ മല്ലൻ ആണ് വിദ്യാലയം സ്ഥാപിച്ചത്.ശ്രീ.കുമാരക്കുറുപ്പ് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. .1964-ൽ ഇതൊരു ‍യു.പി. സ്കൂളായി. 1978-ൽ ഹൈ സ്കൂളായും 2000-ൽ ഹയർ സെക്കൻററി സ്കൂളായും ഉയർത്തപ്പെട്ടു.കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

രണ്ട് ഏക്കർ 62 സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗങ്ങൾക്ക് 5 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും യു.പി.ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പതിന്നാലോളം കമ്പ്യൂട്ടറുകളുണ്ട്. ഹൈ സ്കൂൾ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ജെ ആർ സി
  • സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ലിറ്റിൽ കൈറ്റ്സ്
  • എസ് പി സി
  • കരാട്ടെ
  • തായ്‌ക്കൊണ്ട പരിശീലനം

മാനേജ്മെന്റ്

ഹയർസെക്കണ്ടറി ഹൈസ്കൂൾ വിഭാഗങ്ങൾക്കായി പ്രഥമാദ്ധ്യാപകർ ഉണ്ട്.ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപിക ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീമതി ഷീജ എസ്.ആണ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ: കുമാരക്കുറുപ്പ്, ആനന്ദവല്ലി, കെ.എം.കോശി, എൻ.കെ.രാഘവൻ, ശാന്തകുമാരിദേവി, സി.പി.സുകുമാരൻ, ഗോപാലൻ ആചാരി, ബേബി ജോസഫ്, സി. ഉഷാകുമാരി , സുധാകരൻ, ഗോമതിയമ്മ, ആർ.മുരളീമോഹൻ, മേരിക്കുട്ടി ല‍ൂക്കോസ്, റാണി തോമസ്, ജ്യോതിലക്ഷ്മി കെ ആർ, സെയ്ദ് ഇബ്രാഹിം, റിമ പി പി, ശ്രീജ പി,

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • Dr. സാബു സുഗതൻ
  • - ‍ജയസൂര്യ (കലാരംഗം)വീ‍ഡിയോ
  • -ജയസോമ(കലാരംഗം)
  • -പ്രേംകുമാർ( ശാസ്ത്രജ്ഞൻ)

വഴികാട്ടി

  • ചേർത്തല നഗരത്തിൽ നിന്നും 10 കി.മീ.തെക്കു ഭാഗത്തായി കഞ്ഞിക്കുഴി ജംക്ഷനിൽ NH 47 ന് തൊട്ട് പടിഞ്ഞാറു ഭാഗത്തായി‍ സ്ഥിതിചെയ്യുന്നു.
  • ‍ ആലപ്പുഴയിൽ നിന്ന് 15 കി.മി. അകലം



{{#multimaps:9.60836, 76.32841|zoom=20}}