ജി എൽ പി എസ് തിനൂർ
ജി എൽ പി എസ് തിനൂർ | |
---|---|
വിലാസം | |
പട്ടര്‍കുളങ്ങര | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
19-01-2017 | 16409 |
................................
ചരിത്രം
കോഴിക്കോട് ജില്ലയിലെ മലയോരപ്രദേശമായ നരിപ്പറ്റ ഗ്രാമ പഞ്ചായത്തിലെ പതിനേഴാം വാര്‍ഡില്‍ കക്കട്ട്-മുള്ളമ്പത്ത് റോഡിനു തൊട്ടുകിടക്കുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് തിനൂര്‍ ഗവ:എല്‍.പി.സ്കൂള്‍.1 മുതല്‍ 4 വരെ ക്ലാസ്സുകളും ഓഫീസും ഉള്‍പെടെയുള്ള നവീകരിച്ച കെട്ടിടങ്ങളോടുകൂടിയ ഈ സ്ഥാപനത്തിന് വളരെ പഴക്കമേറിയ ഒരു ചരിത്ര പശ്ചാത്തലമുണ്ട്.
100 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഈ വിദ്യാലയം നരിപ്പറ്റ ഗ്രാമ പഞ്ചായത്തിലെ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനമാണ്. 1917 ന് മുമ്പ് ഗുരുകുല സമ്പ്രദായത്തില്‍ ആരംഭിച്ച ഈ വിദ്യാലയം പിന്നീട് സ്വകാര്യ മാനേജ്മെന്‍റ് നടത്തിവരികയായിരുന്നു.1925 ആഗസ്റ്റ്6 മുതല്‍ അന്ന് നിലവിലുണ്ടായിരുന്ന താലൂക്ക് ബോര്‍ഡിന്‍റെ കീഴിലായി ശ്രീ.പി. ദാമോദരന്‍ നമ്പൂതിരിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് പ്രസ്തുത വിദ്യാലയം പ്രവര്‍ത്തിച്ചുവന്നത്. പിന്നീട് ശ്രീമതി നങ്ങുനീലി അന്തര്‍ജനത്തിന്‍റെയും തുടര്‍ന്ന് തട്ടാറത്ത് കൃഷ്ണന്‍ നായരുടെയും ഉടമസ്ഥതയിലായി. ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച ഈ സ്ഥാപനത്തിന്‍റെ ആദ്യത്തെ ഭരണസാരഥ്യം വഹിച്ചത് ശ്രീ.കെ.കൃഷ്ണക്കുറുപ്പായിരുന്നു. പിന്നീട് മലബാര്‍ ഡിസ്ട്രിക്ബോര്‍ഡ് നിലവില്‍ വരികയും ബോര്‍ഡ്സ്കൂള്‍ ആവുകയും കാലക്രമേണ സര്‍ക്കാര്‍ വിദ്യലയമാവുകയും ചെയ്തു.1935മുതല്‍ ഒന്ന് മുതല്‍ 5വരെ ക്ലാസ്സുകള്‍ പൂര്‍ണരൂപത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങി. 1961ല്‍ നിലവിലുള്ള എല്‍.പി.സ്കൂളുകളില്‍ നിന്ന് അഞ്ചാംക്ലാസ് വേര്‍പെടുത്താന്‍ ഉത്തരവുണ്ടായതിനെ തുടര്‍ന്ന് ഒന്ന് മുതല്‍ 4വരെയുള്ള ക്ലാസ്സുകളായി അധ്യയനം തുടര്‍ന്ന് വരുന്നു.1978ല്‍ നാട്ടുകാരും അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന് ആവശ്യമായ തുക സംഭരിച്ച് കെട്ടിട ഉടമയ്ക്ക് നല്‍കി സ്കൂള്‍ കെട്ടിടം സര്‍ക്കാരിന് കൈമാറി. പരിമിതികളിലും ജീര്‍ണ്ണാവസ്ഥയിലും വീര്‍പ്പുമുട്ടിയിരുന്ന ഈ സ്ഥാപനത്തിന്‍റെ ഇന്നത്തെ അവസ്ഥ അഭിമാനകരമാണ്.
അനുദിനം വികാസം പ്രാപിക്കുന്ന ഇന്നത്തെ വിദ്യാഭ്യാസ രീതിയില്‍ ആഴത്തിലുള്ള ഒരു പഠനം നടത്തുകയാണെങ്കില്‍ നമുക്കു ഇതിന്‍റെ രണ്ടു തലങ്ങളെ വീക്ഷിക്കാന്‍ സാധിക്കും. അതില്‍ ഒന്നാണ് സമ്പന്നമായ ഭൗതിക സാഹചര്യങ്ങളുള്ള സ്ഥാപനങ്ങളും അതുപോലെ പരിമിതമായ ഭൗതികസാഹചര്യങ്ങളുള്ള സ്ഥാപനങ്ങളും. ഈ രണ്ടു അവസ്ഥകളും പരിശോധിക്കുകയാണെങ്കില്‍ വളരെ വലിയൊരു അന്തരം തന്നെ കാണാന്‍ സാധിക്കും.
അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ വളരെ പരിതാപകരമായിരുന്നു ഈ വിദ്യാലയം. അസ്ബറ്റോസ് ഷീറ്റിട്ടതിനാല്‍ ചൂട് സഹിക്കാതായപ്പോള്‍ ഓല കൊണ്ട് സീലിംഗ് ചെയ്തിരുന്നു.ഇടഭിത്തികളോ,അടച്ചുറപ്പുള്ളതും പൊടിശല്യമില്ലാത്തതുമായ ക്ലാസ്മുറികളോ ഉണ്ടായിരുന്നില്ല.സ്കൂള്‍ മുറ്റത്ത് മഴക്കാലത്ത് വെള്ളം കെട്ടിക്കിടന്നു ചെളിക്കുണ്ടായിരുന്നു.കൂടാതെ സ്കൂളിനു എന്നും ഭീഷണിയായി മൂന്നു കൊന്നത്തെങ്ങു കളും സ്കൂള്‍ മുറ്റത്തുണ്ടായിരുന്നു. വിദ്യാഭ്യാസത്തിന്‍റെ കാര്യത്തില്‍ ഭൗതിക സാഹചര്യത്തില്‍ കൂടുതല്‍ മികവ് പുലര്‍ത്തുന്ന സ്ഥാപനങ്ങളിലേക്ക് കുട്ടികളെ കൂടുതലായി ആകര്‍ഷിക്കാന്‍ കഴിയും. പരിമിതമായ സൗകര്യങ്ങളെ ദീര്‍ഘവീക്ഷണത്തോടെ കാര്യക്ഷമമായി പ്രയോജനപ്പെ ടുത്തി ശിശുസൗഹൃദ -പരിസ്ഥിതി സൗഹൃദപരമായ അന്തരീക്ഷം ഒരുക്കാന്‍ പരിമിത മായ ഭൗതിക സാഹചര്യങ്ങളുള്ള വിദ്യാലയങ്ങള്‍ക്കും കഴിയുമെന്നതിന്‍റെ ഉത്തമ ഉദാഹരണമാണ് തിനൂര്‍ ഗവ; എല്‍.പി.സ്കൂള്‍.
- സ്ക്കൂള്‍ ഡവലപ്മെന്‍റ് പ്ലാന്‍ (SDP) തയ്യാറാക്കി സ്കൂള്‍ ശിശുസൗഹൃദവും പരിസ്ഥിതി സൗഹൃദവുമാക്കാന്‍ തീരുമാനിച്ചു.
- കാലപ്പഴക്കത്താല്‍ ദ്രവിച്ച അസ്ബറ്റൊസ് ഷീറ്റ് മാറ്റി GI ഷീറ്റാക്കി മാറ്റി.
,# ചൂട് കുറയ്ക്കാനായി PVC സീലിംഗ് ചെയ്തു.
- ഫാബ്രിക്കേഷന്‍ ജോലിയിലൂടെ ഗ്ലാസ്സിട്ട് ക്ലാസ്സ് മുറികള്‍ പൊടിശല്യമില്ലാതാക്കി.
- ക്ലാസ് മുറികള്‍ അടച്ചുറപ്പാക്കി.
- നിലം മികച്ചരീതിയില്‍ ജ്യാമിതീയ രൂപങ്ങളില്‍ ടൈല്‍ വിരിച്ചു.
# ഷട്ടര്‍ ഉപയോഗിച്ച് ക്ലാസ് പാര്‍ട്ടിഷന്‍ നടത്തുകയും അതില്‍ ശിശുസൗഹൃദ ചിത്രങ്ങള്‍ വരച്ച് ആകര്‍ഷകമാക്കുകയും ചെയ്തിട്ടുണ്ട്.
- ചെസ്സ് ബോര്‍ഡുകള്‍ ,പാമ്പും കോണിയു,ലുഡോ ബോര്‍ഡുകള്‍ മുതലായവ കുട്ടികള്‍ക്ക് ബുദ്ധിപരമായും മാനസികമായും വളര്‍ച്ചയുണ്ടാക്കുന്നു..
- സ്കൂള്‍ മുറ്റത്ത് വ്യത്യസ്തങ്ങളായ ചെടികളും ഔഷധസസ്യങ്ങളും വെച്ചുപിടിപ്പിച്ചു. # തുമ്പ,കുറുന്തോട്ടി,തുളസി,വേപ്പ്,ഇഞ്ചി,കീഴാര്‍നെല്ലി,കറിവേപ്പ്,മഞ്ഞള്‍ ,മണിത്തക്കാളി, ചെറുചീര എന്നിങ്ങനെ ധാരാളം ഔഷധസസ്യങ്ങള്‍ സ്കൂള്‍ മുറ്റത്ത് വളരാന്‍ സാഹചര്യമൊരുക്കി.
# ഔഷധസസ്യ പ്രദര്‍ശനവും പഠനപ്രവര്‍ത്തനത്തിന്‍റെ ഭാഗമായി നടത്തി.
- സ്കൂള്‍ അന്തരീക്ഷം ശിശുസൗഹൃദമാക്കുന്നതിന് ഒന്ന്‍,രണ്ട് ക്ലാസ്സുകളില്‍ BIGPICTURE, SAND TRAY മുതലായവ ഒരുക്കി .
# എല്ലാ ക്ലാസ്സിലും ശിശുസൗഹൃദ ബ്ലാക്ക് ബോര്‍ഡുകള്‍ സജ്ജമാക്കിയിട്ടുണ്ട്.
- നരിപ്പറ്റ ഗ്രാമപഞ്ചായത്തിന്‍റെ വിവിധ വിദ്യാഭ്യാസ പദ്ധതികളില്‍ ഉള്‍പ്പെടുത്തി ലൈബ്രറി പുസ്തകങ്ങള്‍ ഫര്‍ണിച്ചറുകള്‍, സ്റ്റീല്‍പ്ലെയിറ്റ്,ഗ്ലാസ്,കായിക ഉപകരണ ങ്ങള്‍ എന്നിവയെല്ലാം ലഭ്യമാക്കി.
- ICTപഠനം കാര്യക്ഷമമാക്കുന്നതിനായി MLA ഒരു കമ്പ്യൂട്ടറും,M.P 2കമ്പ്യൂട്ടറും പ്രിന്‍ററും, ഗ്രാമപഞ്ചായത് ഒരു പ്രോജെക്ടറും അനുവദിക്കുകയുണ്ടായി.
- ICT സാങ്കേതിക വിദ്യയുപയോഗിച്ച് മൂന്നാം ക്ലാസ്സിലെ മുഴുവന്‍ വിഷയങ്ങളും പാഠഭാഗ ങ്ങളും പവര്‍പോയിന്‍റു പ്രസന്‍റേഷനിലൂടെ അവതരിപ്പിക്കുന്നു.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയUPS CHERAPURAMന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}