സെന്റ് ആൻറണീസ് എച്ച്. എസ്. എസ്. വലിയതുറ/ലിറ്റിൽകൈറ്റ്സ്/2020-23
| Home | 2024-27 | 2025-28 | 2026-29 |
ലിറ്റിൽ കൈറ്റ്സിന്റെ മൂന്നാമത്തെ ബാച്ചിൽ 28 അംഗങ്ങളാണ് ഉള്ളത്.
| 43061-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 43061 |
| യൂണിറ്റ് നമ്പർ | LK/2018/43061 |
| അംഗങ്ങളുടെ എണ്ണം | 28 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | തിരുവനന്തപുരം സൗത്ത് |
| ലീഡർ | അൻസിൽ |
| ഡെപ്യൂട്ടി ലീഡർ | ശബരി സതീഷ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | മേരി ഫ്ളവർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഷെെനി റൊസാരിയോ |
| അവസാനം തിരുത്തിയത് | |
| 20-03-2024 | 43061 |
ലീഡറായി അൻസിലിനേയും ഡെപ്യൂട്ടി ലീഡറായി ശബരി സതീഷിനേയും തെരഞ്ഞെടുത്തു.മുഖ്യമന്ത്രിയുടെ നൂറുദിന കർമ്മപരിപാടിയനുസരിച്ച് ലിറ്റിൽകൈറ്റ്സ് യൂണിറ്റുകൾ വഴി അമ്മമാർക്ക് സൈബർ സുരക്ഷാപരിശീലനം നൽകി. അമ്മയറിയാൻ എന്നായിരുന്നു പരിപാടിയുടെപേര്.ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ നേതൃത്വം വഹിച്ചു.
ഹൈടെക് ഉപകരണ പരിപാലനം, ഗ്രാഫിക്സ് & അനിമേഷൻ, സ് കാച്ച് പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്സ്, ഇലക് ട്രോണിക്സ്, മലയാളം കമ്പ്യൂട്ടിങ്ങും ഡെസ്‌ക് ടോപ് പബ്ലിഷിങ്ങും, മീഡിയ & ഡോക്യുമെന്റേഷൻ എന്നിങ്ങനെ വിവിധമേഖലകളിൽ പരിശീലനം നൽകി.
ഗ്രൂപ്പ് പ്രോജക്ടിന്റെ ഭാഗമായി അംഗങ്ങൾ വലിയതുറ കടൽപ്പാലം സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ച് "കടൽപ്പാലം" എന്ന പ്രോജക്ട് തയ്യാറാക്കി.