ഗവ എൽ പി എസ് കരിമൻകോട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വിജ്ഞാനത്തിൻറെ നിറകുടവും അനശ്വരതയുടെ പൊൻതാലവുമായി വിദ്യാവിലാസിനിയെ സ്വാഗതം ചെയ്തു ഗ്രാമീണതയുടെ നന്മയും ആധുനികതയുടെ മികവും ഒത്തുചേർന്ന പ്രകൃതിസൗന്ദര്യം തുളുമ്പിനിൽക്കുന്ന തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിലെ പാലോട് ഉപജില്ലയിൽകരിമൺകോട് എന്ന സ്ഥലത്തു സ്ഥിതി ചെയുന്ന ഒരു സർക്കാർ വിദ്യാലയമാണ്.
ഗവ എൽ പി എസ് കരിമൻകോട് | |
---|---|
വിലാസം | |
കരിമൺകോഡ് ഗവർമെന്റ് എൽ പി എസ് കരിമൻകോട് , കരിമൻകോട് പി.ഒ. , 695562 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1932 |
വിവരങ്ങൾ | |
ഫോൺ | 04722 2841116 |
ഇമെയിൽ | glpskarimancode@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42612 (സമേതം) |
യുഡൈസ് കോഡ് | 32140800303 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | പാലോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വാമനപുരം |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | വാമനപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | പെരിങ്ങമ്മല പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 18 |
പെൺകുട്ടികൾ | 24 |
ആകെ വിദ്യാർത്ഥികൾ | 42 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലേഖ ആർ |
പി.ടി.എ. പ്രസിഡണ്ട് | സീന ബീഗം |
എം.പി.ടി.എ. പ്രസിഡണ്ട് | കലാരഞ്ജിനി |
അവസാനം തിരുത്തിയത് | |
19-03-2024 | 42612 |
ചരിത്രം
ഗവ. എൽ. പി. എസ്. കരിമൺകോട്
തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ പെരിങ്ങമ്മല പഞ്ചായത്തിൽ കരിമൺകോട്വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1932 ലാണ് സ്കൂൾ സ്ഥാപിതമായത്. തുടക്കത്തിൽ രണ്ടാം ക്ലാസ് വരെയാണ് ഉണ്ടായിരുന്നത്. ഫാദർ സി കെ മറ്റം എന്ന പാതിരി സ്ഥാപിച്ച ലിറ്റിൽ ഫ്ലവർ ലോവർ ഗ്രേഡ് വെർണാക്കുലർ സ്കൂൾ ക്രമേണ അദ്ദേഹം ശ്രീ .എ റ്റി ജോസഫ് എന്നയാളിന് കൈമാറി. ഈ വ്യക്തിയിൽ നിന്നും ശ്രീ വേലായുധക്കുറുപ്പ് സ്കൂളും സ്ഥലവും വിലക്കുവാങ്ങി മാനേജരായും അദ്ധ്യാപകനായും ഹെഡ്മാസ്റ്ററായും ജോലി ചെയ്ത. അദ്ദേഹം പിന്നീട് സ്കൂളും സ്ഥലവും ഗവണ്മെന്റിലേക്ക് സറണ്ടർ ചെയ്തു. ആദ്യത്തെ വിദ്യാർത്ഥി കരിമൺകോട് അയ്യപ്പൻപിള്ളയുടെ മകൾ ജി ദേവകിയമ്മ. ആദ്യത്തെ പ്രഥമാധ്യാപകൻ ആർ ഗോപാലപിള്ള സാർ ആണ്. ഓലയിലാണ് എഴുത്താരംഭം. ആൺകുട്ടികൾക്ക് ഒറ്റത്തോർത്തും പെൺകുട്ടികൾക്ക് തോർത്തും മേലുടുപ്പുമായിരുന്നു വേഷം. ഈ സ്കൂളിന്റെ ആദ്യ നാമം ലിറ്റിൽ ഫ്ലവർ ലോവർ ഗ്രേഡ് വെർണാക്കുലർ സ്കൂൾ എന്നായിരുന്നു തുടർന്ന് ശ്രീ എം വേലായുധകുറുപ്പ് സ്കൂൾ വിലക്കുവാങ്ങുകയും 01 - 02 - 1123 ൽ ഗവൺമെന്റിലേക്ക് കൈ മാറുകയും ചെയ്‌തു. അതോടു കൂടി സ്കൂൾ ഗവ എൽ പി എസ് കരിമൺകോട്എന്ന് നാമകരണം ചെയ്യപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
രണ്ടു കെട്ടിടങ്ങളിലായി പ്രീ പ്രൈമറി മുതൽ നാലു വരെയുള്ള ഓരോ ക്ലാസ്സുകൾ പ്രവർത്തിച്ചു വരുന്നു. കൂടാതെ ബേബി കൃഷും നല്ലനിലയിൽ പ്രവർത്തിച്ചു വരുന്നു കുട്ടികൾക്ക് ഇരിക്കാനായി ബഞ്ചും എഴുതാനുള്ള ഡസ്കും സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ എല്ലാ ക്ലാസ്സ് മുറികളിലും ലൈറ്റും ഫാനും ബോർഡും ഉണ്ട്. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേക ടോയ്ലറ്റ് സംവിധാനവും കുടിവെള്ള സംവിധാനവുമുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂൾ വളപ്പിൽ പയർ, ചീര, മരിച്ചീനി തുടങ്ങിയ കൃഷികളും ചെയ്തുവരുന്നു.ഗാന്ധിദർശൻ ക്ലബ്ബിൻറെ പ്രവർത്തനവും സജീവമായി നടക്കുന്നു. സോപ്പ്, ലോഷൻ തുടങ്ങിയവയുടെ നിർമ്മാണ പരിശീലനവും വിപണനവും നടക്കുന്നു. കൂടുതൽ അറിയാൻ
മാനേജ്മെന്റ്
വാമനപുരം ബ്ലോക്ക് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യായം. ശ്രീമതി. സീന ബീഗത്തിന്റെ നേതൃത്വത്തിലുള്ള സുശക്തമായ പി.ടി.എ.
മുൻ സാരഥികൾ
ക്രമ.
നം |
പേര് | കാലഘട്ടം |
---|---|---|
1 | ശ്രീകല എസ് | 2014-2018 |
2 | ഗിരിജ ഒ | 2019-2021 |
3 | എം അഹമ്മദ് കബീർ | 2022 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമ.
നം. |
പേര് | മേഖല |
---|---|---|
1 | വി.കെ മധു | ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് |
2. | ഡോ.ശിവപ്രസാദ് | വെറ്റിനറി ഡോക്ടർ |
3. | എം.എസ് മുരളി | എസ്.ബി.ഐ മാനേജർ |
മികവുകൾ
പാലോട് സബ് ജില്ലാ കലോത്സവം, ശാസ്ത്രോത്സവം, കായികോത്സവം, വിദ്യാരംഗം മത്സരങ്ങളിൽ മികച്ച വിജയം നിലനിർത്തിപ്പോരുന്നു. ഇക്കഴിഞ്ഞ ശാസ്ത്രോത്സവത്തിൽ മികച്ച മത്സരം കാഴ്ചവെക്കാൻ സാധിച്ചു
ചിത്രശാല
വഴികാട്ടി
- തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
- തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (52 കിലോമീറ്റർ)
- നെടുമങ്ങാട് പാലോട് വഴി മടത്തറ റൂട്ടിൽ ഒരു കിലോമീറ്റർ
{{#multimaps:8.73256,77.02876|zoom=18}}