ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ആമുഖം

43072-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43072
യൂണിറ്റ് നമ്പർLK/2018/43072
അംഗങ്ങളുടെ എണ്ണം41
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ലീഡർഅനഘ പി എസ്
ഡെപ്യൂട്ടി ലീഡർഅന്ന ഫാത്തിമ ആ‍ർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സുനന്ദിനി ബി റ്റി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2കാ‍ർത്തിക റാണി പി
അവസാനം തിരുത്തിയത്
15-03-202443072


ലിറ്റിൽകൈറ്റ്സ് 2023-26 ബാച്ചിന്റെ പ്രിലിമിനറി ടെസ്റ്റ് 13-06-2023 ന് കമ്പ്യൂട്ടർ ലാബിൽ നടുന്നു. 116 കുട്ടികൾ പങ്കെടുത്തു. ഇതിൽ 41 അംഗങ്ങൾ എൽ.കെ 2023-26 ബാച്ചിൽ സെലക്ട് ആയി.


ജൂൺ 30 ന് ബാച്ചിന്റെ ആദ്യ മീറ്റിംഗ് കൂടുകയും ലീഡറായി അനഘ പി എസ് നെയും ഡെപ്യൂട്ടി ലീഡറായി അസ്ന ഫാത്തിമ ആർ നെയും തിരഞ്ഞെടുത്തു. ജൂലൈ 1 ന് നടക്കുന്ന പ്രിലിമിനറി ക്യാമ്പിനെ കുറിച്ചുള്ള നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.

പ്രിലിമിനറി ക്യാമ്പ്

2023-26 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ജൂലൈ ഒന്നാം തിയതി നടന്നു. 39 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. കോട്ടൺഹിൽ സ്കൂളിലെ എൽ കെ മിസ്ട്രസ് ആമിന റോഷിൻ ടീച്ചർ ക്യാമ്പ് നയിച്ചു. അനിമേഷൻ, പ്രോഗ്രാമിംഗ്, മൊബൈൽ ആപ്പ്, റോബോട്ടിക്സ് തുടങ്ങിയ മേഖലകൾ പരിചയപ്പെടുത്തി. കുട്ടികൾ വളരെ താത്പര്യത്തോടെ ക്യാമ്പിൽ പങ്കെടുത്തു.


ക്ലാസ്സുകൾ

2023 ജൂലൈ 26 ന് ബാച്ചിന്റെ ആദ്യ ക്ലാസ് ആരംഭിച്ചു. പ്രിലിമിനറി ക്യാമ്പിനു ശേഷമുള്ള ആദ്യ ക്ലാസ് ആയതിനാൽ കുട്ടികൾ വളരെ ഉത്സാഹത്തലായിരുന്നു. ഹൈടെക് ഉപകരണങ്ങളുടെ സജീകരണം വ്യക്തമാക്കുകയും അവയുടെ പരിശീലനം ഹൈടെക് ക്ലാസ് മുറികളിൽ നടത്താൻ അവസരം നൽകുുകയും ചെയ്തു.

ആഗസ്ത് 3, സെപ്റ്റംബ‍ർ 20 തീയതികളിലായി ഗ്രാഫിക് ഡിസൈനിങ് ക്ലാസുകൾ നൽകി. കുട്ടികൾ നിർമ്മിച്ച വർക്കുകൾ ഗ്രൂപ്പിൽ ഷെയർ ചെയ്തു. തുടർന്ന്സെപ്റ്റംബർ 27, ഒക്ടോബർ 13 തീയതികളിൽ അനിമേഷൻ ക്ലാസുകൾ നൽകി. ഒക്ടോബർ 27, നവംബ‍ർ 2, നവംബർ 24 തീയതികളിലായി മലയാളം കമ്പ്യൂട്ടിംഗ് ക്ലാസുകൾ നൽകി. തുട‍ന്ന് മാഗസിൻ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള നിർദ്ദേശം നൽകി.

ജനുവരി 6 ശനിയാഴ്ച രാവിലെ 10മുതൽ 3 മണി വരെ മീഡിയാ ട്രൈനിംഗ് ക്ലാസ് നൽകി. ലിറ്റിൽകൈറ്റ്സ് 2022-25 ബാച്ചിലെ കുട്ടികൾ ക്യാമറ ട്രൈനിംഗ്, kdenlive സോഫ്റ്റവെയർ ഉപയോഗിച്ച് ഡോക്യുമെന്റേഷൻ, Audacity ഉപയോഗിച്ച് ശബ്ദക്രമീകരണം തുടങ്ങീ ക്ലാസുകൾ നൽകി.

ജനുവരി 30, ഫെബ്രുവരി 16 ദിവസങ്ങളിൽ ബ്ലോക്ക് പ്രോഗ്രാമിംഗ് ക്ലാസുകൾ നൽകി. സ്വന്തമായി ഗെയിം തയ്യാറാക്കാൻ കഴിഞ്ഞതിൽ കുട്ടികൾ സന്തോഷം പ്രകടിപ്പിച്ചു.

ചിത്രശാല