ഗവൺമെന്റ് യു പി എസ്സ് വെള്ളറട
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് യു പി എസ്സ് വെള്ളറട | |
---|---|
വിലാസം | |
വെള്ളറട ഗവൺമെന്റ് യു പി എസ്സ് വെള്ളറട , വെള്ളറട പി.ഒ. , 695505 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1900 |
വിവരങ്ങൾ | |
ഫോൺ | 04712242588 |
ഇമെയിൽ | govtupsvellarada@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44549 (സമേതം) |
യുഡൈസ് കോഡ് | 32140900706 |
വിക്കിഡാറ്റ | Q64037307 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | പാറശ്ശാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | പാറശ്ശാല |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | പെരുങ്കടവിള |
തദ്ദേശസ്വയംഭരണസ്ഥാപനം | വെളളറട |
വാർഡ് | 13 - മണത്തോട്ടം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | ഗവൺമെന്റ് |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | യു. പി |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 271 |
പെൺകുട്ടികൾ | 226 |
ആകെ വിദ്യാർത്ഥികൾ | 497 |
അദ്ധ്യാപകർ | 17 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീ . സോമരാജ് |
പി.ടി.എ. പ്രസിഡണ്ട് | കാറ്റാടി വിപിൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി. ഷൈനി. ടി. എസ് |
അവസാനം തിരുത്തിയത് | |
15-03-2024 | 44549 |
തിരുവനന്തപുരം ജില്ലയിലെ വെള്ളറട ഗ്രാമപഞ്ചായത്തിലെ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1900 ൽ സിഥാപിതമായി.
ചരിത്രം
കേരളത്തിന്റെ തെക്കേ അറ്റത്ത് തമിഴ്നാടിനോട് ചേർന്നുകിടക്കുന്ന അതിർത്തി ഗ്രാമമായ വെള്ളറടയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1918 ചാരം കുഴി ഏറത്ത് പുത്തൻവീട്ടിൽ പത്മനാഭപിള്ള ചാരം കുഴി മലയാളം ലോവർ പ്രൈമറി സ്കൂൾ ആരംഭിച്ചു. സ്കൂൾ മാനേജർ ആയിരുന്ന ശ്രീ പത്മനാഭപിള്ളയുടെ മകൻ ശ്രീ കൃഷ്ണപിള്ളയാണ് ആദ്യത്തെ പ്രഥമാധ്യാപകൻ. ഈ സ്കൂളിലെ ഒന്നാമത്തെ വിദ്യാർത്ഥി കെ. തങ്കമ്മയാണ് ആദ്യകാലങ്ങളിൽ മൂന്നാം ക്ലാസ് വരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വർഷങ്ങൾക്കുശേഷം ആയിരുന്നു നാലാം ക്ലാസ് കൂടി ഇവിടെ ആരംഭിച്ചത്. 1948 ൽ 10 സെന്റും സ്കൂൾ കെട്ടിടവും ഒരു ചക്രത്തിന് സർക്കാരിന് വിലയ്ക്ക് കൊടുത്തു. 1962 സർക്കാർ 52 സ്ഥലം വാങ്ങി അപ്പർ പ്രൈമറി സ്കൂളായി ഉയർത്തി. ഇപ്പോൾ ശ്രീ. സോമരാജ് പ്രഥമ അധ്യാപകനായി സേവനമനുഷ്ഠിച്ചു വരുന്നു.കൂടുതലറിയാൻ...
ഭൗതിക സൗകര്യങ്ങൾ
വെള്ളറട ഗ്രാമപഞ്ചായത്തിലെ ഏറ്റവും വലിയ സർക്കാർ യുപി സ്കൂളാണ് ഗവൺമെന്റ് യുപിഎസ് വെള്ളറട. ഏറ്റവുമധികം വിദ്യാർത്ഥികൾ പഠിക്കുന്ന സർക്കാർ സ്കൂളും ഇതുതന്നെ. വെള്ളറടയുടെ ഹൃദയഭാഗത്തായി പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തി ഏറെ മുന്നിൽ നിൽക്കുന്ന വിദ്യാലയം. റോഡിൽ നിന്നും രണ്ട് മീറ്ററോളം ഉയരത്തിൽ 52 സെന്റിലായി ചുറ്റുമതിലോടുകൂടി വ്യാപിച്ച് കിടക്കുന്നതാണ് ഈ വിദ്യാലയം. പരിശീലനം ലഭിച്ച നിരവധി അധ്യാപകർ വളരെ മെച്ചമായ രീതിയിൽ വിവരസാങ്കേതികവിദ്യയിൽ അധിഷ്ഠിതമായി അധ്യയനം നടത്തിവരുന്നു. കൂടുതലറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
* പ്രവേശനോത്സവം
* പരിസ്ഥിതി ദിനാചരണം
*വായനാദിനാചരണ
*യോഗാ ദിനാചരണം
*ലഹരി വിരുദ്ധ മനുഷ്യ ചങ്ങല
*ആസാദി കാ അമൃത് മഹോത്സവ് കൂടുതൽ അറിയാൻ
മാനേജ്മെന്റ്
തിരുവനന്തപുരം ജില്ലയിലെ വെള്ളറട ഗ്രാമപഞ്ചായത്തിന്റെ അധികാരപരിധിയിൽ പ്രവർത്തിക്കുന്ന ഒരു സർക്കാർ സ്കൂളാണ് ഗവൺമെന്റ് യുപിഎസ് വെള്ളറട. വളരെ ഉത്തരവാദിത്വബോധത്തോടെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഒരു എസ്എംസി ആണ് നമ്മുടെ സ്കൂളിനുള്ളത്.
മുൻ സാരഥികൾ
ക്രമനമ്പർ | പേര് | കാലഘട്ടം |
---|---|---|
1. | കെ കൃഷ്ണപിള്ള | 1921 - 1965 |
2. | എ രാജയ്യൻ | 1998-17/4/2000 |
3. | വി എം സാറാമ്മ | 17/4/2000-31/5/2003 |
4. | എ മൊയ്തീൻ കുഞ്ഞ് | 1/7/2003-31/5/2004 |
5. | കെ യേശുദാസൻ | 2/6/2004-19/4/2010 |
6. | സനുബ ബീവി | 21/4/2010-28/2/2011 |
7. | എസ് സലിം | 16/4/2011-8/6/2011 |
8. | കെ. ജാസ്മി റാണി | 1/7/2011-31/5/2016 |
9. | ജെ ബി സാം ഡേവിഡ് | 6/6/2016-31/5/2022 |
10. | എൽ. സോം രാജ് | 1/8/2022 മുതൽ |
പൂർവ്വ വിദ്യാർത്ഥികൾ
ക്രമനമ്പർ | പേര് | പ്രവർത്തന മേഖല |
---|---|---|
1. | പ്രമേഷ് കുമാർ കെ കെ | ടി വി മാധ്യമം |
2. | രാജീവ് ആദി കേശവ് | സംഗീതം |
3. | ഡോക്ടർ ആശാ വിഎസ് | വിദ്യാഭ്യാസം |
4. | ഷൈൻ കുമാർ | ബ്ലോക്ക് മെമ്പർ |
5. | എം രാജ്മോഹൻ | പഞ്ചായത്ത് പ്രസിഡന്റ് |
6. | ലീന രാജ് | ആതുര സേവനം |
അംഗീകാരങ്ങൾ
അധിക വിവരങ്ങൾ
വഴികാട്ടി
തിരുവനന്തപുരം> നെയ്യാറ്റിൻകര> കാരക്കോണം >വെള്ളറട> ഗവണ്മെന്റ് യു. പി. എസ്. വെള്ളറട. {{#multimaps: 8.347482, 77.121191 |zoom=18}}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ ഗവൺമെന്റ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ ഗവൺമെന്റ് വിദ്യാലയങ്ങൾ
- 44549
- 1900ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ യു. പി ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ