സെന്റ് ആന്റണീസ് എൽ പി എസ് ചെങ്ങളം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
സെന്റ് ആന്റണീസ് എൽ പി എസ് ചെങ്ങളം | |
---|---|
![]() | |
വിലാസം | |
ചെങ്ങളം ചെങ്ങളം പി.ഒ. , 686585 , കോട്ടയം ജില്ല | |
സ്ഥാപിതം | 22 - 05 - 1916 |
വിവരങ്ങൾ | |
ഫോൺ | 0481 2704376 |
ഇമെയിൽ | salpschengalam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31308 (സമേതം) |
യുഡൈസ് കോഡ് | 32100800201 |
വിക്കിഡാറ്റ | 01 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | കൊഴുവനാൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പുതുപ്പള്ളി |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | പാമ്പാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | അകലക്കുന്നം |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 19 |
പെൺകുട്ടികൾ | 26 |
ആകെ വിദ്യാർത്ഥികൾ | 45 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സൗമ്യ പി ജോസ് |
പി.ടി.എ. പ്രസിഡണ്ട് | ജിജോബി.സി.ജോൺ |
അവസാനം തിരുത്തിയത് | |
09-03-2024 | 31308 |
ചരിത്രം
കോട്ടയം ജില്ലയിലെ അകലക്കുന്നം പഞ്ചായത്തിൽ ചെങ്ങളത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ആന്റണിസ് എൽ. പി സ്കൂൾ. 1916 മെയ് 22 ആയിരുന്നു ഈ വിദ്യാലയതിന് തുടക്കം കുറിച്ചത്. ഈ സ്കൂളിന്റെ പ്രഥമ മാനേജർ ശ്രീ. വർക്കി പോത്തൻ വല്യപറമ്പിൽകരോട്ടും ആദ്യ ഹെഡ്മാസ്റ്റർ ശ്രീ. പി. ജെ. ജോസഫ് പുതുപ്പറമ്പിലും ആയിരുന്നു. റവ. ഫാ. മാത്യു വാടന ചെങ്ങളം പള്ളി വികാരി ആയി വന്ന കാലയളവിൽ ശ്രീ. വർക്കി പോത്തൻ ഈ സ്കൂളിന്റെ മാനേജർ സ്ഥാനം പള്ളി വികാരിക്ക് എഴുതി നൽകി. തുടർന്ന് വാടന അച്ഛൻ സ്കൂൾ ആവശ്യത്തിലേക്കായി ഒരു ചെറിയ കെട്ടിടം പണിയുകയും ചെയ്തു. അന്നുമുതൽ ഈ സ്കൂളിന്റെ മാനേജർ ചെങ്ങളം പള്ളി വികാരി ആണ്.
2008-2009 വർഷത്തെ കൊഴുവനാൽ സബ്‌ജില്ലയിലെ Best സ്കൂൾ.
2010-2011 വർഷത്തെ ശുചിത്വ വിദ്യാലത്തിനുള്ള അവാർഡ് .
2012-2013 വർഷത്തെ കൊഴുവനാൽ സബ്‌ജില്ലയിലെ Best PTA.
റവ. ഫാ. ഡോ. സേവ്യർ കൊച്ചുപറമ്പിലച്ചന്റെ കാലത്ത് ഓട് മാറ്റി ആസ്ബറ്റോസ് ഷീറ്റ് ഇടുകയും ചെയ്തു. റവ. ഫാ. മാത്യു പുതുമനയച്ഛന്റെ കാലത്ത് ടൈൽ ഇടുകയും സീലിംഗ് ചെയ്യുകയും ചെയ്തു. 2016 സെപ്തംബർ 16 ന് ശതാപ്തി ആഘോഷിക്കുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
ചെങ്ങളത്തിന്റെ ഹൃദയ ഭാഗത്ത് ഒരെക്കറിൽ അധികം വരുന്ന സ്ഥലത്താണ് ഈ പ്രൈമറി സ്കൂൾ സ്ഥിതിചെയ്യുന്നത്. വിശാലമായ ക്ലാസ് മുറികളും കമ്പ്യൂട്ടർ ലാബും ഉണ്ട്. 2016 ൽ ശതാപ്തിയോടനുബന്ധിച്ചു നിർമിച്ച ഒരു കിഡ്സ് പാർക്കും ഈ സ്കൂളിൽ ഉണ്ട്. MLA.SDF-Scheme പ്രകാരം 2017-18 ശ്രീ .ഉമ്മൻചാണ്ടി ലാപ്ടോപ്പ് നൽകി . 4 ലാപ്ടോപ്പ് , LCD പ്രൊജക്ടർ എന്നിവ സജ്ജമാണ്.
2023 ജൂൺ 19 നു ആധുനിക സൗകര്യങ്ങളോട്കൂടിയ പാചകപ്പുര നിർമ്മിച്ച് നൽകി .
2023 സെപ്തംബറിൽ സ്കൂളിന് സ്വന്തമായി സൗണ്ട് സിസ്റ്റം വാങ്ങി .
പാഠ്യേതര പ്രവർത്തനങ്ങൾ
- LSSപരീക്ഷ പരിശീലനം
- ഡാൻസ് ക്ലാസ്
- വിദ്യാരംഗം കലാ സാഹിത്യ വേദി, മലയാളത്തിളക്കം
- ക്ലബ്ബ് പ്രവർത്തനങ്ങൾ.-ഗണിത ,സയൻസ് ,സോഷ്യൽ സയൻസ് ,It, ഹെൽത്ത് club,ഫാർമേഴ്‌സ് ക്ലബ് ,ക്ലീനിങ് club.
- KCSL
മുൻസാരഥികൾ
ശ്രീ.ഡൊമിനിക് CD
ശ്രീമതി.റോസമ്മ തോമസ്
ശ്രീമതി റോസമ്മ
സി.ക്ലാരമ്മ ആന്റണി
ശ്രീമതി.ത്രേസ്യാമ്മ ചാക്കോ
ശ്രീ .ഓ.ജെ.തോമസ് ഓലിക്കൽ
ശ്രീമതി.കെ എം മറിയാമ്മ
ശ്രീമതി.പി.ഓ മേരിക്കുട്ടി
ശ്രീ.വി ജെ.ആന്റണി
ചിത്രശാല
വഴികാട്ടി
പൊൻകുന്നം -പാലാ റൂട്ടിൽ കൂരാലിയിൽ നിന്ന് 5km സഞ്ചരിച്ചാൽ സ്കൂളിൽ എത്താം
പൊൻകുന്നം -പാലാ റൂട്ടിൽ പൈകയിൽ നിന്ന് 5km സഞ്ചരിച്ചാൽ സ്കൂളിൽ എത്താം .
{{#multimaps:9.61785, 76.708754 | width=500px | zoom=16 }}