ജി.എൽ.പി.എസ് കാട്ടിപ്പരുത്തി

Schoolwiki സംരംഭത്തിൽ നിന്ന്
21:04, 7 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19322-wiki (സംവാദം | സംഭാവനകൾ)

.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ തീരുർ വിദ്യാഭ്യാസ ജില്ലയിലെ  കുറ്റിപ്പുറം സബ്ജില്ലയിലെ വളാഞ്ചേരി മുനിസിപ്പാലിറ്റിയിൽ സ്ഥിതിചെയ്യുന്ന ഗവണ്മെന്റ് എൽ പി സ്കൂൾ

ചരിത്രം

കാട്ടിപ്പരുത്തി ഗവർമെന്റ് ലോവർ പ്രൈമറി സ്കൂൾ വളാഞ്ചേരി നഗരസഭയുടെ ഇരുപത്തിമൂന്നാം വാർഡിൽ സ്ഥിതി ചെയ്യുന്നു. കാട്ടിപ്പരുത്തി,കാശാംകുന്ന്,ചെങ്ങണംകാട്,കിഴക്കേക്കര , ചീനിക്കുളമ്പ് പ്രദേശങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ഒന്ന് മുതൽ നാല് വരേ ക്ലാസ്സുകളിൽ പഠനം നടത്തുന്നത്.എട്ടു പതിറ്റാണ്ടുകൾക്ക് മുൻപ് കാട്ടിപ്പരുത്തി പ്രദേശത്ത് ഈ വിദ്യാലയംസ്ഥാപിക്കുന്നതിന് മുൻപ് ഖുർആൻ ഓതിപ്പിക്കുന്നതിൻ മൊല്ലമാർ നടത്തിയിരുന്ന ഓത്തു പള്ളിക്കൂടം പ്രവർത്തിച്ചിരുന്നു.ചങ്ങമ്പള്ളി മമ്മു ഗുരിക്കളുടെ സ്ഥലത്തായിരുന്നു ഇത്.പിന്നീട് 1926 ൽ കാട്ടിപ്പരുത്തിയിലെ കറ്റട്ടിയൂര് ശിവക്ഷേത്രത്തിനടുത്ത് വടക്കെപ്പാട്ടെ മാധവൻ എഴുത്തച്ഛ്ൻ പ്രധാനധ്യാപകനായ് 1, 2, ക്ലാസുകൾ ആരംഭിച്ചു.കൂടുതൽ വായിക്കുക

ജി.എൽ.പി.എസ് കാട്ടിപ്പരുത്തി
വിലാസം
കാട്ടിപ്പരുത്തി

GLPS KATTIPPARUTHY
,
വളാഞ്ചേരി പി.ഒ.
,
676552
,
മലപ്പുറം ജില്ല
സ്ഥാപിതം1926
വിവരങ്ങൾ
ഇമെയിൽglpskattipparuthi@gmail.com
കോഡുകൾ
സ്കൂൾ കോഡ്19322 (സമേതം)
യുഡൈസ് കോഡ്32050800402
വിക്കിഡാറ്റQ64565111
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല കുറ്റിപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംകോട്ടക്കൽ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്കുറ്റിപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംവളാഞ്ചേരിമുനിസിപ്പാലിറ്റി
വാർഡ്23
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ53
പെൺകുട്ടികൾ47
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരാധ . കെ ബി
പി.ടി.എ. പ്രസിഡണ്ട്ഇബ്രാഹിം ചങ്ങമ്പള്ളി
എം.പി.ടി.എ. പ്രസിഡണ്ട്ഹർഷ എ.വി
അവസാനം തിരുത്തിയത്
07-03-202419322-wiki


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ഭൗതികസൗകര്യങ്ങൾ

ക്ലാസ് മുറികൾ

വേർതിരിച്ച ക്ലാസ്സ്മുറികൾ സ്കൂളിനില്ല. 5 അടി ഉയരമുള്ള തട്ടികകൾ കൊണ്ട് ഭാഗികമായി വേർതിരിച്ചുണ്ടാക്കിയ മൂന്ന് ക്ലാസ് മുറികളും ഓഫീസും ആകെയുള്ള ഒരു ഹാളിൽ സ്ഥിതിചെയ്യുന്നു ഇതാണ് സ്കൂൾ കെട്ടിടം. ബാക്കിയുള്ള ഒരു ക്ലാസും പ്രീപ്രൈമറിയും അടുത്തുള്ള മദ്രസ്സയിൽ പ്രവർത്തിക്കുന്നു .

ലൈബ്രറി

സ്കൂൾ ലൈബ്രറിക്കായി പ്രതേക മുറിയില്ല.ഓഫീസിൽ റൂമിൽത്തന്നെ അലമാരകളിൽ പുസ്തകങ്ങൾ സൂക്ഷിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻസാരഥികൾ

ക്രമന പ്രധാനാധ്യാപകന്റെ പേര് കാലഘട്ടം
1 വി‍ജയമ്മ 2004 2010
2 ശ്യമള 2010 2011
3 ആനന്ദവല്ലി 2011 2016
4 രവി 2016 2021
5 രാധ 2021 2022
6 രാമകൃഷ്ണൻ 2022 2024

ചിത്രശാല

ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

മാനേജ്മെന്റ്

വഴികാട്ടി

ബസ് റൂട്ട്

വളാഞ്ചേരി  ബസ്‌സ്റ്റാന്റിൽ നിന്നും NH 66 ലൂടെ 500m സഞ്ചരിച്ച് മൂച്ചിക്കലിൽ നിന്നും വളാഞ്ചേരി കാർത്തല റൂട്ടിൽ  1 കി മി സഞ്ചരിച്ച് കാട്ടിപ്പരുത്തി ജംഗ്ഷനിൽ എത്തുന്നു. അവിടെനിന്നും നൂറുമീറ്ററുകൂടി കാർത്തല റൂട്ടിൽ പോയാൽ കാട്ടിപ്പരുത്തി ഗവ : എൽ പി സ്കൂളിൽ എത്തും{{#multimaps:10.903478,76.060624|zoom=18}}