എ.എൽ.പി.എസ് തൊഴുവാനൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരുർ വിദ്യാഭ്യസ ജില്ലയിലെ കുറ്റിപ്പുറം സബ്‌ജില്ലയിലെ വളാഞ്ചേരി മുൻസിപ്പാലിറ്റിയിലെ നാലാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .തലമുറകൾക്ക് അക്ഷരപുണ്യം പകർന്ന് 82 ആണ്ടുകൾ പൂർത്തിയാക്കിയ ALPS 1932 ലാണ് സ്ഥാപിതമായത് .
എ.എൽ.പി.എസ് തൊഴുവാനൂർ | |
---|---|
വിലാസം | |
തൊഴുവാനൂർ ALPS THOZHUVANUR , തൊഴുവാനൂർ പി.ഒ. , 676552 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1932 |
വിവരങ്ങൾ | |
ഇമെയിൽ | alpsthozhuvanoor32@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19346 (സമേതം) |
യുഡൈസ് കോഡ് | 30250800409 |
വിക്കിഡാറ്റ | Q64566161 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | കുറ്റിപ്പുറം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | കോട്ടക്കൽ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | കുറ്റിപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | വളാഞ്ചേരിമുനിസിപ്പാലിറ്റി |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 229 |
പെൺകുട്ടികൾ | 228 |
അദ്ധ്യാപകർ | 16 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സൈദ് മുസമ്മിൽ ജിഫ്രി. പി . എം |
പി.ടി.എ. പ്രസിഡണ്ട് | സലാം .കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ശരണ്യ . പി |
അവസാനം തിരുത്തിയത് | |
05-03-2024 | ALPSTHOZHUVANOOR |
ചരിത്രം
തലമുറകൾക്ക് അക്ഷരപുണ്യം പകർന്ന് 82 ആണ്ടുകൾ പൂർത്തിയാക്കിയ തൊഴുവാനൂർ alps 1932 ൽ സ്ഥാപിതമായതാണ് . തൊഴുവാനൂർ വെള്ളാട്ട് ബാലകൃഷ്‌ണ മേനോനാണ് ഈ വിദ്യാലയം സ്ഥാപിച്ചത് .സ്കൂളിന്റെ സ്ഥാപക മാനേജരും ആദ്യ ഹെഡ്‍മാസ്റ്ററും ഇദ്ദേഹമാണ് . 3 അധ്യാപകരും 72 കുട്ടികളുമായി തുടങ്ങിയ ഈ പ്രാഥമിക വിദ്യാലയത്തിലെ ആദ്യകാല അധ്യാപകരിൽ പ്രമുഖരാണ് വേലായുധൻ മാസ്റ്റർ ,TP ഭാസ്കരൻ മാസ്റ്റർ ,P കുട്ടികൃഷ്ണൻ നമ്പ്യാർ ,EP ഭാസ്കരൻ മാസ്റ്റർ എന്നിവർ .വിദ്യാഭ്യാസ നിലവാരത്തിന്റെ കാര്യത്തിൽ എക്കാലത്തും മുൻപന്തിയിൽ നിന്ന ഈ വിദ്യാലയത്തിൽ തുടർന്ന് സേവനമനുഷ്ഠിച്ച അധ്യാപകരാണ് AK ഗോപാലൻ മാസ്റ്റർ ,കുഞ്ഞിലക്ഷ്മി ടീച്ചർ ,രാജമ്മ ടീച്ചർ ,EP രാധ ടീച്ചർ ,KPA സത്താർ മാസ്റ്റർ ,സയ്യിദ് ഹുസൈൻ ജിഫ്രി തങ്ങൾ ,MP റഹീം മാസ്റ്റർ ,PK സൈനുദ്ധീൻ ,ശാന്തമ്മ ടീച്ചർ എന്നിവർ .
ഇപ്പോളത്തെ മാനേജർ CC അബുഹാജി 1979 ലാണ് വിദ്യാലയം ഏറ്റെടുത്തത് .മുൻപ് വാടകകെട്ടിടത്തിലും പീടികമുറിയിലും പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയത്തിന് ഇന്ന് മികച്ച ക്ലാസ്സ്മുറികളുണ്ട് . 2005 മുതൽ സയ്യിദ് മുസമ്മിൽ ജിഫ്രി പ്രധാനാധ്യാപകനായി സ്കൂൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി .550 കുട്ടികളും 18 അധ്യാപകരുമുള്ള ഈ വിദ്യാലയം കലാ കായിക ശാസ്ത്രമേളകളിലും മികച്ച നിലവാരം പുലർത്തുന്നു .കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
14 ക്ലാസ് മുറികളും ഒരു ഓഫീസ് റൂമും അടങ്ങിയതാണ് സ്കൂൾ കെട്ടിടം .എല്ലാ ക്ലാസ് മുറികളും ഡിജിറ്റൽ സൗകര്യങ്ങളോടു കൂടിയതാണ് .ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും ആവശ്യമായ toilet സൗകര്യങ്ങൾ ഉണ്ട് . പാചകത്തിന് ആവശ്യമായ പാചകപ്പുര ഉണ്ട് . കുട്ടികൾക്ക് ആവശ്യമായ കളിസ്ഥലം ലഭ്യമാണ് .എല്ലാ ക്ലാസ്സിലും ക്ലാസ് ലൈബ്രറി ക്രെമീകരിച്ചിട്ടുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രവേശനോത്സവം
പരിസ്ഥിതി ദിനം
വായനാദിനം
മലപ്പുറം ജില്ലാ രൂപീകരണം
പെരുന്നാൾ
സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്
ഇംഗ്ലീഷ് ഡേ
ഗാന്ധി sqare
കളിമൺ ശില്പശാല
പാചകമേള
മെഡിക്കൽ ക്യാമ്പ്
പ്രഥമ ശുശ്രൂഷ ക്യാമ്പ്
മുൻ സാരഥികൾ
T.V ബാലകൃഷ്ണ മേനോൻ 1968
T.P ഭാസ്കരൻ നായർ 1986
A.K ഗോപാലൻ 1989
K.P അബ്ദുൽ സത്താർ 2004
P.M ഹുസൈൻ ജിഫ്രി ആറ്റക്കോയ തങ്ങൾ 2005
സയ്യിദ് മുസമ്മിൽ ജിഫ്രി 2005 - 2024
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
ചിത്രശാല
വഴികാട്ടി
വളാഞ്ചേരിയിൽ നിന്നും 3km യാത്രചെയ്ത് കാവുംപുറം ജംഗ്ഷനിൽ നിന്ന് വലത്തോട്ട് താണിയപ്പൻ റോഡിലേക്ക് 500 m മുന്നോട്ട് നടന്നാൽ വിദ്യാലയത്തിൽ എത്താം {{#multimaps:10.903057876052412, 76.05868455433071|zoom=18}}
- അപൂർണ്ണ ലേഖനങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19346
- 1932ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ