സെന്റ് മേരീസ് എൽ പി സ്കൂൾ ചാരുംമൂട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് മേരീസ് എൽ പി സ്കൂൾ ചാരുംമൂട് | |
---|---|
വിലാസം | |
ചാരുംമൂട് ചാരുംമൂട് , ചാരുംമൂട് പി.ഒ. , 690505 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 08 - 12 - 1917 |
വിവരങ്ങൾ | |
ഫോൺ | 0479 2384765 |
ഇമെയിൽ | smlpscharummood@gmail.com |
വെബ്‍സൈറ്റ് | http://cmcspunalurdiocese.org/marylpscharummoodu.html |
കോഡുകൾ | |
സ്കൂൾ കോഡ് | 36440 (സമേതം) |
യുഡൈസ് കോഡ് | 32110601002 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | കായംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | മാവേലിക്കര |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | ഭരണിക്കാവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 177 |
പെൺകുട്ടികൾ | 189 |
ആകെ വിദ്യാർത്ഥികൾ | 366 |
അദ്ധ്യാപകർ | 13 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഡെയ്സിമോൾ എ |
പി.ടി.എ. പ്രസിഡണ്ട് | പാട്രിക് ആന്റണി |
എം.പി.ടി.എ. പ്രസിഡണ്ട് | റൂത്ത് ജോൺ |
അവസാനം തിരുത്തിയത് | |
22-02-2024 | AshaNair |
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ കായംകുളം ഉപജില്ലയിലെ ചാരുംമൂട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡവിദ്യാലയമാണ് സെന്റ് മേരീസ് എൽ .പി .എസ് .താമരക്കുളം ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിലാണ് ഈ സ്‌കൂൾ സ്ഥിതി ചെയ്യുന്നത് .
ചരിത്രം
പുരാതന ലത്തീൻ കാത്തോലിക്ക രൂപതയായ കൊല്ലം രൂപതയിൽ നിന്നും ജന്മം സിദ്ധിച്ച കൊട്ടാര രൂപതയിലെ മെത്രാനായിരുന്ന അലോഷ്യസ് മാറിയബെൻസീഗേർ 1915 -1930 കാലഘട്ടത്തിൽ തന്റെ മിഷൻ പ്രവർത്തനം നൂറനാട്,ചാരുമൂട് പ്രദേശത്തേക് വ്യാപിപ്പിച്ചു .ലെപ്രസിസാനിറ്റോറിയത്തിലെ അന്തേവാസികൾക്കായി പള്ളിയും അവരെ ശ്രുശൂഷിക്കാൻ സന്യാസമഠവും സ്ഥാപിച്ചു .തുടർന്ന് ചാരുംമൂട് സൈന്റ്റ് മേരീസ് ദേവാലയത്തിന്റെ വികാരിയും കോർപ്പറേറ്റ് മാനേജരും ആയിരുന്ന ലോറൻസ് പെരേരയാണ് 1918 ഇൽ ഈ വിദ്യാലയം സ്ഥാപിച്ചത് .ഈ പ്രദേശത്തെ ആദ്യ വിദ്യാഭ്യാസ സ്ഥാപനം ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിൽ താമരക്കുളം പഞ്ചായത്തിൽ ചാരുമ്മൂടിന്റെ ഹൃദയ ഭാഗത്തു സ്ഥിതി ചെയ്യുന്നു .
കൂടുതൽ വായിക്കാം
ഭൗതികസൗകര്യങ്ങൾ
വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങൾ ആയി മാറണമെങ്കിൽ അക്കാദമിക മികവുകൾക്കൊപ്പം തന്നെ പ്രധാനപ്പെട്ട ഘടകമാണ് ഭൗതിക സാഹചര്യങ്ങൾ .അത്തരത്തിൽ രക്ഷിതാക്കളെയും കുട്ടികളെയും ആകർഷിക്കാൻ തക്ക വിധം ഭൗതിക സാഹചര്യങ്ങൾ ആണ് ഈ വിദ്യാലയത്തിന്റേത് എന്നത്\വളരെ അഭിമാനാർഹമായ നേട്ടങ്ങളിൽ ഒന്നാണ് .മൂന്നേക്കർ ചുറ്റളവിലാണ് സ്കൂളും പരിസരവും സ്ഥിതി ചെയ്യുന്നത് .
പാഠ്യേതര പ്രവർത്തനങ്ങൾ
പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങൾ ആകണമെങ്കിൽ കൂടുതൽ വിദ്യാർത്ഥികൾ സ്കൂളിൽ എത്തി ചേരണം .ഇതിനു സാധിക്കണമെങ്കിൽ അക്കാദമികവും ഭൗതികവുമായ ഉയർച്ചയ്‌ക്കൊപ്പം പഠ്യേതര പ്രവർത്തനങ്ങളും മികച്ച രീതിയിൽ നടക്കേണ്ടതുണ്ട്
*പച്ചക്കറിത്തോട്ട നിർമാണം
കൃഷിവകുപ്പിന്റെ സഹായത്തോടെ വിദ്യാലയ വളപ്പിൽ പച്ചക്കറിക്കൃഷി നടത്തുകയും വിളവെടുപ്പിൽ ലഭിക്കുന്ന പച്ചക്കറികൾ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും ചെയ്‌യുന്നു .അധ്യാപകരുടെ സഹായത്തോടെ കുട്ടികളാണ് കൃഷിക്ക് നേതൃത്വം നൽകുന്നത് . കൂടുതൽ വായിക്കാം
ക്ലബ്ബുകൾ
സ്കൂളിന്റെ സുഗമമായ നടത്തിപ്പിന് സഹായിക്കുന്ന രീതിയിൽ ക്ലബ് പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.ഗണിത ക്ലബ്,ഇംഗ്ലീഷ് ക്ലബ്,സീഡ് ക്ലബ്,ഹെൽത്ത് ക്ലബ്,വിദ്യാരംഗം കലാസാഹിത്യ വേദി,തുടങ്ങിയവ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. ====
കൂടുതൽ വായിക്കാം
മുൻ പ്രഥമാധ്യാപകർ
ശ്രീ നീലകണ്ഠപിള്ള
സിസ്റ്റർ മേരി പീറ്റർ
സിസ്റ്റർ വിൽഹെൽമിന
ശ്രീമതി തങ്കമ്മപിള്ള
ശ്രീ അൻസലസ്
ശ്രീ കെ ബാലൻ
ശ്രീ കെ .സി ജോൺ
ശ്രീമതി മെഴ്‌സികുട്ടീ എ
ശ്രീമതി ഗ്രേസമ്മ സെബാസ്റ്റ്യൻ
ശ്രീമതി മറിയാമ്മ ജോസഫ്
സിസ്റ്റർ എൽസമ്മ കെ എക്സ്
ശ്രീമതി ഡൈസിമോൾ.എ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഈ വിദ്യാലയത്തിൽ അടിസ്ഥാന വിദ്യാഭ്യാസം നടത്തി പോയ കുട്ടികളിൽ ഭൂരിഭാഗം പേരും സാമൂഹിക സംസ്‌കാരിയുക വ്യാപാര ഉദ്യോഗ രംഗങ്ങളിൽ കഴിവ് തെളിയിച്ചിട്ടുണ്ട് .
നേട്ടങ്ങൾ
സ്കൂൾ കലോത്സവങ്ങൾ ,പ്രവർത്തിപരിചയ മേളകൾ ,എൽ .എസ് .എസ് പരീക്ഷ തുടങ്ങിയവയിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ ഈ വിദ്യാലയത്തിലെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട് .കായംകുളം ഉപജില്ലയിലെ മികച്ച വായനാപ്രവർത്തങ്ങൾക്ക്ള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട് .മാതൃഭൂമി ദിനപത്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സീഡ്ക്ലബ് വളരെ മികച്ച രീതിയിലുള്ള പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുകയും 2018 -19 ,2019 -20 ,2020 -21 വർഷങ്ങളിൽ തുടർച്ചയായി പുരസ്‌കാരങ്ങൾ കരസ്ഥമാക്കുകയും ചെയ്യുക ഉണ്ടായി .
- മികച്ച വായന പ്രവർത്തനങ്ങൾക്കുള്ള ബി ആർ സി തല പുരസ്‌കാരം
- മാതൃഭൂമി ഹരിത ജ്യോതി പുരസ്‌കാരം
- മാതൃഭൂമി ഹരിതമുകുളം അവാർഡ്
- മികച്ച സീസൺ വാച്ച് കംമെന്റഷന് അവാർഡ്
ലിംഗ സമത്വ ഡ്രസ്സ് കോഡ് നടപ്പിലാക്കിയ ആലപ്പുഴ ജില്ലയിലെ ആദ്യത്തെ സ്കൂൾ എന്ന ബഹുമതി
വഴികാട്ടി
{{#multimaps:9.17258,76.60774 |zoom=18}}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 36440
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ