കരിപ്പാൽ എസ് വി യു പി സ്കൂൾ/ക്ലബ്ബുകൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗ്രന്ഥശാല
കരിപ്പാൽ എസ് വി യു പി സ്കൂളിൽ അധ്യാപകരുടെ നേതൃത്വത്തിൽ ഗ്രന്ഥശാല പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടന്നു പോകുന്നു.പുസ്തക ശേഖ രണവും വിതരണവും ഉൾപ്പെടെ കുട്ടികളെ വായനയുടെ വാതായനത്തിലേക്ക് തുറന്ന് വിടാൻ പ്രേരിപ്പിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ തുടരുന്നു.
19 ൽ ജോൺജോ മാഷിന്റെ നേതൃത്വത്തിൽ ഗ്രന്ഥശാല ഉദ്ഘാടനം നടന്നു. തുടർന്ന് എല്ലാ വർഷവും പുസ്തക ക്രോഡീകാരണം, ശേഖരണം, വിതരണം മുടങ്ങാതെ നടത്തിവരുന്നു.
കുട്ടികളുടെ ജന്മദിനത്തിൽ പുസ്തകങ്ങൾ ഗ്രന്ഥശാലയിലേക്ക് നൽകിക്കൊണ്ടുള്ള പ്രവർത്തനം മാതൃകാപരമായിക്കൊണ്ടിരിക്കുന്നു. പൂർവ്വവിദ്യാർത്ഥികൾ സ്കൂളിന് ആവശ്യമായ പുസ്തകങ്ങൾ സംഭാവന ചെയ്തിട്ടുണ്ട്. സ്കൂൾ പ്രദേശവാസികൾ വിവാഹദിനത്തിൽ പുസ്തകങ്ങൾ സ്കൂൾ ഗ്രന്ഥശാലയിൽ നൽകി "അക്ഷരസദ്യ" വിളമ്പി.
പുസ്തക പ്രദർശനം, പുസ്തകാസ്വാദനം അസ്സംബ്ലിയിൽ, കുട്ടികൾ വീടുകളിൽ ഒരുക്കിയ 'എന്റെ കുഞ്ഞു ലൈബ്രറി ',വായന കാർഡ് വിതരണം, തുടങ്ങിയവ എല്ലാം ഗ്രന്ഥശാല പ്രവർത്തന ശാക്തീകരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ്. 2017 ൽ അന്നത്തെ കോർഡിനേറ്റർ ബിന്ദു pp ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികളുടെ വീടുകളിൽ നിന്ന് ഗ്രന്ഥ ശേഖരണം നടന്നു .
2018ൽ ഗ്രന്ഥശാല കോർഡിനേറ്റർസമീറ ടീച്ചറുടെ നേതൃത്വത്തിൽ സ്കൂളിൽ വിപുലമായ രീതിയിൽ പുസ്തക പ്രദർശനം നടന്നു.നിരവധി പുസ്തകങ്ങൾ കുട്ടികൾക്ക് പരിചയപ്പെടാൻ അവസരമുണ്ടായി. തുടർന്ന് അനന്യ എം വി യുടെ വീട്ടിൽ വെച്ച് വാർഡ് മെമ്പർ അനീഷ് മാസ്റ്റർ "എന്റെ കുഞ്ഞു ലൈബ്രറി "ഉദ്ഘാടനം ചെയ്തു. ഇന്നും ഗ്രന്ഥശാല പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ മുന്നോട്ടു പോകുന്നു.
കൊറോണ കാലത്തെ അടച്ചിടൽ സമയത്തു, കുട്ടികളിൽ വായന ശീലം പരിപോഷിപ്പിക്കുന്നതിനായി വിദ്യാർത്ഥി വായന എന്നപേരിൽ നൂറോളം പുസ്തകങ്ങൾ കുട്ടികൾ ഓൺലൈൻ ആയി പരിചയപ്പെടുത്തി.
2022-23
ജൂൺ 19 വായനാദിനത്തോടനുബന്ധിച്ചു എ. പി. ജെ അബ്ദുൾ കലാം സ്മാരക റീഡിങ് റൂം ഉദ്ഘാടനം ശ്രീ. സി. യു. ഇമ്മാനുവൽ മാസ്റ്റർ നിർവഹിച്ചു.തുടർന്ന് ലൈബ്രറിയിലെ പുസ്തകപ്രദർശനവും നടന്നു. ഹെഡ്മിസ്ട്രെസ് ശ്രീമതി. കെ. സി. വത്സല ടീച്ചർ പുസ്തക പ്രദർശനം ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് ശ്രീമതി ബിന്ദു. കെ ടീച്ചർ കുട്ടികൾക്കായി പുസ്തക പരിചയം നടത്തി.കുട്ടികളിലെ വായനാഭിരുചി വളർത്തിയെടുക്കാൻ ഓരോ ക്ലാസ്സിലും വായനാമൂല സജ്ജമാക്കി. മികച്ച ക്ലാസ്സ് ലൈബ്രറിക്കുള്ള സമ്മാന വിതരണവും വായനാദിനത്തിൽ നൽകി. ക്ലാസ്സ് തലത്തിൽ ലൈബ്രറി പുസ്തകങ്ങൾ കുട്ടികൾക്ക് നൽകുന്നുണ്ട്.ആറ് അധ്യാപകർ അടങ്ങുന്ന ലൈബ്രറി ക്ലബ്ബിന്റെ നേതൃത്വത്തിൽ ലൈബ്രറി പ്രവർത്തനങ്ങൾ സജീവമായി നടന്നു വരുന്നു.
2023-24
2023-2024 അധ്യയന വർഷം ലൈബ്രറി ക്ലബ് വിവിധ പ്രവർത്തനങ്ങൾ നടത്തുവാൻ തീരുമാനിച്ചു.
ജൂൺ 19 വായന ദിനത്തോട്ടനുബന്ധിച്ച് ലൈബ്രറി ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് ക്ലാസ്സ് ലൈബ്രറി വിതരണം ചെയ്തു. വായന ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ശ്രീ. ബിജു നിടുവാലൂർ എൽ. പി, യു. പി ക്ലാസ്സുകളിലെ കുട്ടികൾക്ക് ലൈബ്രറി പുസ്തകങ്ങൾ കൈമാറി ഉദ്ഘാടനം നിർവഹിച്ചു. വായന മാസാചാരണത്തോടനുബന്ധിച്ച് എൽ. പി ക്ലാസ്സുകളിലെ കുട്ടികൾക്ക് ജൂലൈ 10 തിങ്കളാഴ്ച ക്ലാസ്സ് തലത്തിൽ കടങ്കഥ മത്സരം നടത്തുകയും തെരഞ്ഞെടുത്ത കുട്ടികൾക്ക് മെഗാ കടങ്കഥ മത്സരം ജൂലൈ 11 നടത്തുകയും ചെയ്തു.1,2 ക്ലാസുകൾ 3,4 ക്ലാസുകൾ എന്നിങ്ങനെ തിരിച്ചാണ് മെഗാ മത്സരം നടത്തിയത്.1,2 ക്ലാസ്സുകളിലെ വിജയികൾ ആൻ മിറാൻ അജേഷ് 2A ഒന്നാം സ്ഥാനം, പാർവണ രൂപേഷ് 2C രണ്ടാം സ്ഥാനം.3,4 ക്ലാസ്സുകളിലെ വിജയികൾ ആഷ് വിൻ പോൾ 3A ഒന്നാം സ്ഥാനം, ഭദ്ര. കെ. വി 3A, ആഗ്നേയ. എ. യു 4C എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്കുള്ള സമ്മാന ദാനം അസംബ്ലിയിൽ വെച്ച് ഹെഡ്മിസ്ട്രെസ് ശ്രീമതി കെ. സി വത്സല ടീച്ചർ നിർവഹിച്ചു.
പരിസ്ഥിതി ദിനക്ലാസ് June 5
പ്ലാസ്റ്റിക് വിമുക്ത ബോധവൽക്കരണം.
മാസം തോറും ശാസ്ത്ര ക്വിസ്
July 21 ചാന്ദ്രദിന ക്വിസ്
ചാന്ദ്രയാത്ര വീഡിയോ പ്രദർശനം.
ചന്ദ്രദിന ക്ലാസ്.
സീഡ് ക്ലബ്ബ്
2010 മുതൽ കരിപ്പാൽ എസ്.വി.യു.പി.സ്കൂളിൽ സീഡ് ക്ലബ്ബ് വിവിധ അധ്യാപകരുടെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തിവരുന്നു.
സ്കൂളിലേക്ക് ആവശ്യമായ പച്ചക്കറികൾ ഉൽപ്പാദിപ്പിക്കുന്നതിനും, തണൽ വൃക്ഷങ്ങൾ വെച്ചുപിടിപ്പിക്കുന്നതിനും നേതൃത്വം നൽകുന്നു.
2018 ൽ സ്കൂൾ കോമ്പൗണ്ടിൽ നടത്തിയ വാഴക്കൃഷി മികച്ച വിളവ് തരികയും ഏറെ ജനശ്രദ്ധ പിടിച്ചു പററുകയും ചെയ്തു.
ഓരോ വർഷവും ക്ലബിന്റെ നേതൃത്വത്തിൽ നടത്തുന്ന പഠന യാത്ര കുട്ടികൾക്ക് ഏറെ ഗുണപ്രദമാണ്.
കോവിഡ് കാലത്ത് കുട്ടികൾക്കായി ഏർപ്പെടുത്തിയ " എന്റെ കൃഷിത്തോട്ടം "പദ്ധതിയിലൂടെ കുട്ടികൾ കൃഷിയിൽ ഏറെ തല്പരരായി എന്നത് വസ്തുതയാണ്.
സ്കൂളിന് ഏറെ അഭിമാനിക്കാവുന്ന "മിയാ വാക്കി " ചെറു വനവൽക്കരണ പദ്ധതിയുടെ ഉൽഘാടനം 2021 ഡിസംബർ 8 ന് നടന്നു.
നിലവിൽ ശ്രീ. ഇ.വി.നാരായണൻ മാസ്റ്ററുടെ നേതൃത്വത്തിൽ 110 കുട്ടികൾ സീഡ് ക്ലബ്ബിന്റെ സാരഥികളായി പ്രവർത്തിക്കുന്നു.
പച്ചക്കറി വിളവെടുപ്പ് :
സീഡ് ക്ലബിന്റെ നേതൃത്വത്തിൽ കരിപ്പാൽ എസ്.വി.യു.പി.സ്കൂളിൽ നടത്തിയ പച്ചക്കറി കൃഷിയുടെ ആദ്യ വിളവെടുപ്പ് വാർഡ് മെമ്പർ ശ്രീമതി: സുഷമ വത്സൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഹെഡ് മിസ്ട്രസ്സ് വത്സല . കെ.സി, സീഡ് കോ-ഓർഡിനേറ്റർ - നാരായണൻ. ഇ.വി, സ്റ്റാഫ് സെക്രട്ടറി - സന്തോഷ്.കെ.സി, എൻ.കെ.ജയന്തി, അജയ് തങ്കച്ചൻ , വനജ. പി.കെ എന്നിവർ സംബന്ധിച്ചു.
2023-24
2023 24 വർഷത്തെ സീഡ് പ്രവർത്തനങ്ങൾജൂലൈ 12ന് വൈകുന്നേരം 3 30ന് ഇരിക്കൂർ എംഎൽഎ ശ്രീ സജീവ് ജോസഫ് വാഴ തൈ നട്ട് ഉദ്ഘാടനം ചെയ്തു.എരമം കുറ്റൂർ ഗ്രാമപഞ്ചായത്തിന്റെ സൗജന്യ വിത്ത് വിതരണം ഈ വർഷം ഉദ്ഘാടനം ചെയ്തത് കരിപ്പാൽ സ്കൂളിൽ വച്ചാണ് .ആയതിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ ടി.ആർ.രാമചന്ദ്രൻ നിർവഹിച്ചു.എരമം കുറ്റൂർ പഞ്ചായത്ത് കൃഷിഭവൻ കൃഷി ഓഫീസർ ശ്രീ ടി. കൃഷ്ണപ്രസാദ് പദ്ധതി വിശദീകരിച്ചു.വാർഡ് മെമ്പർ സുഷമാവത്സൻ അധ്യക്ഷത വഹിച്ചു പിടിഎ പ്രസിഡണ്ട് വിസി മൊയ്തു മാതൃവേദി പ്രസിഡൻറ് ആശാ ജേക്കബ് സ്റ്റാഫ് സെക്രട്ടറി സനൂപ് കെ.കെ ആശംസകൾ അർപ്പിച്ചു.മുൻ സീഡ് കോഡിനേറ്റർ ഇ.വി നാരായണൻ മാസ്റ്റർ സന്നിഹിതനായിരുന്നു.ഹെഡ്മിസ്ട്രസ് വത്സല കെസി സ്വാഗതവും സീഡ് ക്ലബ് കൺവീനർ ജിയോ ഫിലിപ്പ് നന്ദിയും പറഞ്ഞു.
വിദ്യാലയത്തിന്റെ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിത്ത് റിയൽ നടന്നു പിടിഎ മദർ പി ടി അംഗങ്ങളെല്ലാം ചേർന്ന് പച്ചക്കറിക്കൂടകൾ തയ്യാറാക്കി അതിലാണ് വിത്തുപാകിയത്.ജൂലൈ 31ന് നടന്ന ഈ പരിപാടിയിൽ മികച്ച പങ്കാളിത്തം രക്ഷിതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു.
-
പച്ചക്കറി വിളവെടുപ്പ് വാർഡ് മെമ്പർ സുഷമ വത്സൻ 09/03/22
-
ലഹരി വിരുദ്ധ പത്രിക
സ്പോർട്സ്
1956ൽ തുടങ്ങിയ കരിപ്പാൽ സ്കൂൾ ആദ്യം എൽ പി സ്കൂൾ മാത്രമായിരുന്നു. അതുകൊണ്ട് തന്നെ ഇവിടെ ഒരു കായികധ്യാപകൻ ഇല്ലായിരുന്നു. തുടർന്ന് 1979ൽ ഇത് അപ്ഗ്രേഡ് ചെയ്ത് യു പി സ്കൂൾ ആയി എന്നാലും അന്നത്തേതും ഇന്നത്തെയും നിയമമനുസരിച്ച് 500 കുട്ടികൾ ഇല്ലാത്തതിനാൽ ഒരു കായികധ്യാപകന്റെ പോസ്റ്റ് അനുവദിക്കപ്പെട്ടില്ലായിരുന്നു.തുടർന്ന് 1986ൽ 5 മുതൽ 7 വരെയുള്ള ക്ലാസ്സുകളിൽ 500 കുട്ടികൾ ആകുകയും അതിനാൽ തന്നെ കായികധ്യാപകന്റെ പോസ്റ്റ് അനുവദിച്ച് കിട്ടുകയും ചെയ്തു. പ്രസ്തുത പോസ്റ്റിലേക്ക് സെബാസ്റ്റ്യൻ എന്ന അധ്യാപകൻ ചേരുന്നു. അദ്ദേഹത്തിന്റെ കീഴിൽ കുട്ടികളെ ട്രെയിൻ ചെയ്ത് സബ്ജില്ലയിൽ 3വർഷം ഓവറോൾ ചാമ്പ്യൻഷിപ്പ് കിട്ടുകയും മറ്റ് വർഷങ്ങളിൽ റണ്ണേഴ്‌സ്അപ് കിട്ടിയിരുന്നു. ആ വർഷങ്ങളിൽ തിളങ്ങിനിന്ന കുട്ടികൾ കവിത ജോൺ, ശുഭ ,ശോഭന ആയിരുന്നു. അതിനുശേഷം 1991 ജൂൺ മാസം സെബാസ്റ്റ്യൻ മാഷിന് പി എസ് സി കിട്ടി G H S അഗളിയിലേക്ക് പോയി. പ്രസ്തുത ഒഴിവിലേക്ക് ഷാജു ജോസഫ് എന്ന അധ്യാപകൻ 25/06/1991ന് ഈ സ്കൂളിൽ പി ഇ ടി ആയി ജോയിൻ ചെയ്തു. ആ വർഷം സബ്ജില്ല കായികമേളയിൽ ഓവറോൾ നാലാം സ്ഥാനം മാത്രമേ കിട്ടിയിരുന്നുള്ളു. എന്നാൽ 1992ൽ രണ്ടാം സ്ഥാനവും 1993ൽ ഒന്നാം സ്ഥാനവും പിന്നീട് അങ്ങോട്ട് ഒന്നിടവിട്ട് വർഷങ്ങളിൽ ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും മാറി മാറി വന്നുകൊണ്ടിരുന്നു. നമ്മുടെ പ്രാധാന എതിരാളി വായാട്ടുപറമ്പ സ്കൂൾ ആയിരുന്നു. 2003ൽ കായികധ്യാപകനെ ക്ലബ്ബിങ്ങ് അറേഞ്ച്മെന്റിലൂടെ തളിപ്പറമ്പ് ജി എം യു പി സ്കൂളിലേക്ക് ആഴ്ചയിൽ രണ്ട് ദിവസം മാറ്റിയിരുന്നു. അന്നുമുതൽ കുട്ടികൾക്ക് ശെരിയായ രീതിയിൽ പരിശീലനം നൽകാൻ സാധിക്കാത്തതിനാൽ സബ്ജില്ലയിലെ പ്രകടനം മോശമാകാൻ തുടങ്ങി. അത് വന്ന് വന്ന് 2019ൽ അഞ്ചാം സ്ഥാനത്തേക്ക് എത്തി. 1991 മുതൽ 2019 വരെയുള്ള കാലയളവിൽ ഈ സ്കൂളിലെ മികച്ച കായികതാരങ്ങൾ താഴെപറയുന്നവരൊക്കെ ആയിരുന്നു.
കലേഷ്, പ്രീതി ജോൺ, രേഷ്മ, അനുമോൾ, ജിതേഷ് കുമാർ, സ്നേഹ, വർഷ പ്രകാശ്, അബിൻ, വർണ്ണ, ഡെൽന, ടിന്റു തുടങ്ങിയ ഒട്ടനവധി കുട്ടികൾ സ്കൂളിന്റെ അന്തസ്സ് ഉയർത്തിയവരാണ്. ഇതിൽ അരുൺ വർഗീസ് സൈനിക സ്കൂളിലും മറ്റ് ഒട്ടനവധി കുട്ടികൾ സ്പോർട്സ് ഡിവിഷൻ കണ്ണൂരിലും തിരുവനന്തപുരത്തുമായി പഠിക്കാൻ അവസരം ലഭിച്ചു. മുകളിൽ പറഞ്ഞ കുട്ടികൾ എല്ലാം തന്നെ ജില്ലാമത്സരങ്ങളിൽ പങ്കെടുത്തവരാണ്. കുറച്ച് വർഷമായിട്ട് സ്പോർട്സിൽ തീരെ താല്പര്യം കാണുന്നില്ല. അതിന് കാരണം കുട്ടികൾ ബസ്സിൽ വന്ന് പോകുന്നത്ക്കൊണ്ടും നിരന്തരമുള്ള പരിശീലനത്തിൽ പങ്കെടുക്കുന്ന പ്രയാസവും ആണെന്ന് തോനുന്നു.
-
സ്പോർട്സ് 2017
-
സ്പോർട്സ്
-
സ്പോർട്സ്
നന്മ ക്ലബ്ബ്
ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ട് നന്മ ക്ലബ്ബ് വിദ്യാലയത്തിൽ സജീവമായി പ്രവർത്തിച്ചു വരുന്നു. ആദ്യകാലങ്ങളിൽ ഇ.വി.ചന്ദ്രൻ മാസ്റ്ററും തുടർന്ന് കെ.സി മായ ടീച്ചറും കോ ഓർഡിനേറ്ററായി പ്രവർത്തിച്ചു വരുന്നു.
നന്മ ക്ലബ്ബിന്റെ നേതൃത്വത്തിൽ തുടർച്ചയായി മൂന്നു വർഷക്കാലം അന്ധന്മാരുടെ സംഘടനയായ ആശ്രയ സ്വാശ്രയ സംഘത്തിന്റെ കേന്ദ്രം സന്ദർശിക്കുകയും അവരോടൊപ്പം ഓണാഘോഷത്തിൽ പങ്കെടുക്കുകയും അവരുടെ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങായി ഒരു തുക നൽകുകയും ചെയ്തിട്ടുണ്ട്.
ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ലഘുലേഖാ വിതരണം, ഗൃഹസന്ദർശനം എന്നിവ നടത്താൻ നന്മ ക്ലബ്ബിന് സാധിച്ചിട്ടുണ്ട് -
പരിസ്ഥിതിസംരക്ഷണത്തെക്കുറിച്ച് കുട്ടികളെ വൽക്കരിക്കുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക് മാലിന്യനിർമ്മാർജ്ജന യൂണിറ്റ് സന്ദർശിക്കുകയും ചെയ്തിട്ടുണ്ട്.
നന്മ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി വിദ്യാലയത്തിന് പുരസ്കാരം ലഭിച്ചിട്ടുണ്ട്.
ശുചിത്വ ക്ലബ്ബ്
നമ്മുടെ സ്കൂളിൽ 2017 ൽ ഇ വി ചന്ദ്രൻ മാസ്റ്ററുടെ നേതൃത്വത്തിൽ ശുചിത്വ ക്ലബ്ബ് രൂപീകരിച്ചു.ഓരോ ക്ലാസിലെയും തിരഞ്ഞെടുക്കപ്പെട്ട കുട്ടികളും ലീഡർമാരും അടങ്ങുന്നതാണ് ക്ലബ്ബ് അംഗങ്ങൾ.സ്കൂളിലെ പരിസരവും ക്ലാസ്സ് മുറികളും ശുചിമുറിയുടെ പരിസര പ്രദേശങ്ങളും മറ്റും വൃത്തിയായി സൂക്ഷിക്കാൻ ക്ലബ്ബ് അംഗങ്ങൾ ജാഗ്രത പുലർത്തുന്നു.പ്ലാസ്റ്റിക് മാലിന്യങ്ങളും ഉപയോഗശൂന്യമായ പേനകളും മറ്റും വ്യത്യസ്ത രീതിയിൽ നിക്ഷേപിക്കാൻ കുട്ടികളെ പ്രാപ്തരാക്കുകയും ബോധവത്കരണം നടത്തുകയും ചെയ്യുന്നതോടൊപ്പം വ്യക്തി ശുചിത്വം അതിന്റെ വിവിധ തലങ്ങൾ എന്നിവയെ കുറിച്ചുമുള്ള അവബോധം തുടങ്ങിയവയെല്ലാം ക്ലബ്ബിന്റെ പ്രവർത്തനങ്ങളാണ്.
ഹരിത കേരളം മിഷൻ പദ്ധതിയുടെ ഭാഗമായി നമ്മുടെ വിദ്യാലയത്തിലും പഞ്ചായത്തു തലത്തിൽ നിന്നും മാലിന്യം നിക്ഷേപിക്കാനായി ചവറ്റു കൊട്ട ലഭിച്ചു.പ്ലാസ്റ്റിക് കുപ്പി ,കവറുകൾ ,കടലാസ്സ് തുടങ്ങിയവ പ്രത്യേകം നിക്ഷേപിക്കാനായി മൂന്നു ചവറ്റു കൊട്ടകൾ വിദ്യാലയത്തിൽ സ്ഥാപിച്ചു.കുട്ടികൾ അതിനെ നല്ല രീതിയിൽ ഉപയോഗിച്ച് വരുന്നു.