കരിപ്പാൽ എസ് വി യു പി സ്കൂൾ/ക്ലബ്ബുകൾ /സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


സോഷ്യൽ സയൻസ് ക്ലബ്ബ്

കുട്ടികളിൽ സാമൂഹിക അവബോധം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സാമൂഹ്യശാസ്ത്ര ക്ലബ്ബ് മികച്ച പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നു.. ദേശീയ പ്രാധാന്യമുള്ള ദിനങ്ങളും സംഭവങ്ങളും വളരെയധികം പ്രാധാന്യത്തോടെ കൂടി ആഘോഷിക്കുന്നു.. നാടിൻറെ പൈതൃകം വിളിച്ചോതുന്ന വിവിധതരം കലാപരിപാടികൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻറെ നേതൃത്വത്തിൽ സംഘടിപ്പിക്കാറുണ്ട്. ക്വിസ്മത്സരം, ഉപന്യാസ മത്സരങ്ങൾ, പ്രസംഗം.. തുടങ്ങി വിവിധങ്ങളായ മത്സരങ്ങളും സംഘടിപ്പിക്കുന്നു.. കൂടാതെ കുട്ടികളിൽ ജനാധിപത്യ ബോധം വളർത്തുക എന്ന ലക്ഷ്യത്തോടുകൂടി സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് അതീവ പ്രാധാന്യത്തോടെ നടത്തുന്നു. പൊതുതെരഞ്ഞെടുപ്പ് നടത്തുന്ന മാതൃകയിൽ തന്നെ ദൃശ്യ ശ്രവ്യ മാധ്യമങ്ങളുടെ സഹായത്തോടെ തിരഞ്ഞെടുപ്പു നടത്തുന്നു... മഹാശിലാസ്മാരകങ്ങൾ ആയ കുടക്കല്ല്, തൊപ്പിക്കല്ല് തുടങ്ങി ചരിത്രപ്രാധാന്യമുള്ള പ്രദേശങ്ങളെ കുട്ടികളെ പരിചയപ്പെടുന്നതിനു വേണ്ടി യാത്രകൾ നടത്താറുണ്ട്.. 2017 18 വർഷത്തിൽ സ്വാതന്ത്ര്യസമരത്തിലെ പ്രധാന സംഭവങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് സ്വദേശ് എന്ന പേരിൽ ചരിത്രപ്രദർശനം നടത്തിയത് വളരെയധികം ശ്രദ്ധിക്കപ്പെട്ടു... പാർലമെൻറ് സംവിധാനം കുട്ടികളെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ  സ്കൂളിൽ പാർലമെൻറ് സംഘടിപ്പിച്ചു.. ഭരണഘടനയുടെ എഴുപതാം വാർഷികത്തോടനുബന്ധിച്ച് നൈതികംഎന്ന പേരിൽ പൊതുവിദ്യാഭ്യാസ വകുപ്പിൻറെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി മികച്ച പ്രവർത്തനങ്ങൾ നടത്താൻ താൻ വിദ്യാലയത്തിന് കഴിഞ്ഞു.

സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻറെ നേതൃത്വത്തിൽ  ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളിലേക്ക് യാത്രകൾ സംഘടിപ്പിക്കാറുണ്ട്.. യാത്രകളിൽ കുട്ടികളുടെ മികച്ച പങ്കാളിത്തം ഉണ്ടാവാറുണ്ട്..'ഗാന്ധി സ്മൃതി ' എന്ന പേരിൽ പയ്യന്നൂർ ഉളിയത്തു കടവിലേക്കും

കോഴിക്കോട് കുഞ്ഞാലി മരക്കാർ സ്മാരകവും  . ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിലേക്കും ക്ലബ്ബിൻറെ നേതൃത്വത്തിൽ സംഘടിപ്പിച്ച മികച്ച യാത്രകളിൽ ഒന്നാണ്..

ക്ലബ്ബിൻറെ നേതൃത്വത്തിൽ ബേക്കൽ കോട്ടയിലേക്ക് നടത്തിയ ഏകദിന പഠനയാത്ര കുട്ടികളിൽ ചരിത്ര അവബോധം വളർത്തിയെടുക്കാൻ സഹായിച്ചു.. ഓരോ വർഷങ്ങളിലും ഇത്തരത്തിൽ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളിലേക്ക് യാത്രകൾ സംഘടിപ്പിക്കുന്നു.

2023-24

ജൂലൈ 11

ലോക ജനസംഖ്യാ ദിനം

ക്ലാസ്സ് തല പോസ്റ്റർ രചനാ മത്സരം നടത്തി.