പിണറായി ജി.വി ബേസിക് യു.പി.എസ്/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


വിദ്യാരംഗം കലാ സാഹിത്യ വേദി ക്ലബ്ബ്

ഹിന്ദി ക്ലബ്

സയൻസ് ക്ലബ്ബ്

സോഷ്യൽ സയൻസ് ക്ലബ്

സംസ്കൃതംക്ലബ്

കാർഷിക ക്ലബ്

ഇംഗ്ലീഷ് ക്ലബ്ബ് :

സ്പോർട്സ് ക്ലബ്ബ്

ഹെൽത്ത്ക്ലബ്ബ്


എനർജിക്ലബ്ബ്


ശാസ്ത്രരംഗംക്ലബ്ബ്

ശാസ്ത്രരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രവൃത്തി പരിചയ ഉല്പന്ന നിർമ്മാണം, പ്രാദേശികചരിത്രരചന, പരീക്ഷണം,പ്രോജക്ട് അവതരണം, ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ,പ്രബന്ധ രചനാ മത്സരം എന്നിവ സംഘടിപ്പിച്ചു.

എൽ പി ശാസ്ത്രക്ലബ്ബ്

എൽ പി ശാസ്ത്രക്ലബ്ബ് ജൂൺ 5 പരിസ്ഥിതി ദിനത്തിൽ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ദിനത്തിൽ പോസ്റ്റർ രചന, വൃക്ഷത്തൈ നടൽ എന്നീ പ്രവർത്തനങ്ങൾ നടത്തി. എൽ പി ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂലൈ 21 ചാന്ദ്ര ദിനത്തിൽ പതിപ്പ് നിർമ്മാണം , ക്വിസ് മത്സരം, ചന്ദ്രനിലേക്കൊരു സാങ്കല്പിക യാത്ര എന്ന വിഷയത്തിൽ റോൾപ്ലേ തുടങ്ങിയവ ഓൺലൈനായി നടത്തി. ചിങ്ങം 1 കർഷക ദിനത്തിൽ വെജിറ്റബിൾ ആർട്, കൃഷിപ്പാട്ട് എന്നീ പരിപാടികൾ എൽപി വിഭാഗത്തിൽ നടത്തി. ആഗസ്റ്റ് 22 ലോക നാട്ടറിവ് ദിനത്തിൽ പ്രാദേശികമായ അറിവ് കുട്ടികളിലെ ത്താൻ ഗൂഗിൾ മേക്ക് ക്ലാസ് നടത്തി. സ്കൂളിലെ അധ്യാപകർ തന്നെയാണ് പ്രാദേശികമായ അറിവുകൾ കുട്ടികളു മായി പങ്കുവെച്ചത്. സെപ്തംബർ 16 ഓസോൺ ദിനത്തിൽ ഓസോൺ പാളി സംരക്ഷണം എന്ന വിഷയത്തെ കേന്ദ്രീകരിച്ച് ഗൂഗിൾ മീറ്റ് വഴി ശാസ്ത്ര സാഹിത്യ പരിഷത്ത് തലശ്ശേരി മേഖലാ സെക്രട്ടറി പ്രദീപ് മാസ്റ്റർ ക്ലാസെടുത്തു. ഡിസംബർ 5 ലോക മണ്ണ് ദിനത്തോടനുബന്ധിച്ച് മണ്ണിനെ അറിയുക എന്ന പ്രവർത്തനം നടത്തി. കുട്ടികൾ അവരുടെ വീട്ടു പരിസരത്തുള്ള വ്യത്യസ്ത മണ്ണുകൾ ശേഖരിക്കുകയും അവയുടെ പ്രത്യേകതകൾ പരിശോധിക്കുകയും രേഖപ്പെടുത്തി വയ്ക്കുകയും  ചെയ്തു. ദീപ ടീച്ചർ പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട്ക്ലാസ്സ് നൽകി. ജനുവരി മൂന്നിന് ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ പച്ചക്കറിത്തോട്ടം നിർമ്മാണം ആരംഭിച്ചു. തുടർന്ന് അവയെ പരിപാലിച്ചു വരുന്നു...

സ്പോർട്സ് ക്ലബ്ബ്

ഈ വർഷത്തെ സ്പോർട്സ് ക്ലബ്ബ് പ്രവർത്തനങ്ങൾ നവംബർ മുതലാണ് ആരംഭിച്ചത്. കോവിഡ് പ്രതിസന്ധി കാരണം സ്കൂൾ തുറക്കാൻ വൈകിയതിനാൽ കുട്ടികൾക്ക് നേരിട്ടുള്ള കായികപരിശീലനം നവംബർ മുതൽ മാത്രമേ കൊടുക്കാൻ സാധിച്ചിരുന്നുള്ളൂ... ഇന്നത്തെ സാഹചര്യത്തിൽ കുട്ടികൾ കായികമായും മാനസികമായും  ശക്തരാ വേണ്ടത്  അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കായിക പരിശീലനത്തിനൊപ്പം എയറോബിക്സ്  കൂടി നടത്തിവരുന്നു....


പ്രവൃത്തിപരിചയ ക്ലബ്ബ്

ശിശു ദിനത്തിന്റെ ഭാഗമായി പ്രവൃത്തിപരിചയ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നെഹ്റു തൊപ്പി ക്ലാസുകളിൽ നിർമ്മിച്ചിട്ടുണ്ട്.ക്രിസ്മസിനോടനുബന്ധിച്ച് പ്രവൃത്തിപരിചയ അധ്യാപകരുടെ നേതൃത്വത്തിൽ സ്റ്റാർ നിർമ്മാണം നടന്നു. പ്രവൃത്തിപരിചയ ക്ലബ് പ്രവർത്തനവുമായി വിവിധ മാസങ്ങളിൽ അലങ്കാരവസ്തുക്കൾ നിർമ്മിച്ചിട്ടുണ്ട്.



സ്കൗട്ട് &ഗൈഡ്സ്

2015മുതൽ ഗൈഡ്സ്  പ്രവർത്തിച്ചു വരുന്നു. എല്ലാ ഗാന്ധിജയന്തി ദിനത്തിലും സ്വാതന്ത്ര്യദിനത്തിലും മുഴുവൻ സ്കൗട്ട് &ഗൈഡ്സ് വിദ്യാർത്ഥികളെ ഉൾപ്പെടുത്തിക്കൊണ്ട് സർവ്വമത പ്രാർത്ഥന നടത്താറുണ്ട്.

            ഈ വർഷം ലോക്കൽ അസോസിയേഷൻ നടത്തിയ ഫൌണ്ടേഷൻ ഡേ ക്വിസ് മത്സരത്തിൽ ആറാം ക്ലാസ്സിൽ പഠിക്കുന്ന ശർമിഷ്ഠ വികാസ് ഒന്നാം സ്ഥാനം നേടി ജില്ലാതല മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടി.ഈ വർഷം ആകെ സ്കൂളിൽ 21ഗൈഡ്സ് ഉണ്ട്. 2022ഏപ്രിൽ 5ന് നടക്കുന്ന ദ്വിതിയ സോപാൻ ടെസ്റ്റിൽ 6ഗൈഡ്സ് പങ്കെടുക്കുന്നുണ്ട്.


ബുൾബുൾ

ബുൾബുൾസിന്റെ രണ്ടു യൂനിറ്റ് പ്രവർത്തിക്കുന്നു. 2001 ൽ ഉള്ളതും 2018 ൽ തുടങ്ങിയതും. ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാർഥിനികൾ ഇതിൽ പ്രവർത്തിക്കുന്നു.  ബുൾബുൾസിന്റെ പരമോന്നത ബഹുമതിയായ ഗോൾഡൻ ആരോ ബാഡ്ജ് ഓരോ വർഷവും ലഭിക്കാറുണ്ട്. കഴിഞ്ഞ വർഷം 7 വിദ്യാർഥികൾക്ക് ഗോൾഡൻ ആരോ ബാഡ്ജ് ലഭിച്ചിട്ടുണ്ട്. ഈ വർഷം ഹീരഖ് പംഖ് ടെസ്റ്റിന് 9 പേർ പങ്കെടുക്കുന്നുണ്ട്.