പിണറായി ജി.വി ബേസിക് യു.പി.എസ്/ക്ലബ്ബുകൾ/വിദ്യാരംഗം കലാ സാഹിത്യ വേദി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25

ജൂൺ

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ക്ലബ്ബ് ഉദ്ഘാടനം പ്രധാന അധ്യാപിക ശ്രീമതി റീന ടീച്ചർ നിർവ്വഹിച്ചു. മുഴുവൻ കുട്ടികളെയും വിദ്യാരംഗം സാഹിത്യ വേദിയുടെ ക്ലബ്ബിൽ ഉൾപ്പെടുത്തി. 19 /6 /21 മുതൽ 5/ 7 /21 വരെ വായനപക്ഷാചരണം നടത്തി. വായനാദിനത്തോടനുബന്ധിച്ച് പ്രശസ്ത കവി ശ്രീ കൽപ്പറ്റ നാരായണൻ സർഗ്ഗവേദി ഉദ്ഘാടനം ഓൺലൈൻ വഴി നിർവഹിച്ചു. പ്രശസ്ത കവി ശ്രീ മുരുകൻ കാട്ടാക്കട ആശംസ അറിയിക്കുകയും ചെയ്തു.ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ വീട്ടിൽ ഒരു ലൈബ്രറി ഒരുക്കൽ, അക്ഷര വൃക്ഷം, അക്ഷര കേളി ഗൃഹം, വായനാമത്സരം, മഹത് വചന ശേഖരണം, ജീവചരിത്രക്കുറിപ്പ് തയ്യാറാക്കൽ, പ്രാദേശിക വിവര ശേഖരണം, പ്രാദേശിക എഴുത്തുകാരെ കണ്ടെത്തൽ, ക്വിസ് മത്സരം, ഡിജിറ്റൽ കുടുംബമാസിക തയ്യാറാക്കൽ, മഹത് ഗ്രന്ഥങ്ങളുടെ പാരായണം, എന്നെ സ്വാധീനിച്ച കഥാപാത്രം, പോസ്റ്റർ രചന എന്നീ പ്രവർത്തനങ്ങൾ നടത്തി . വായനാ മത്സരത്തിൽ എൽ പി വിഭാഗം അനുഗ്രഹ പി, യുപി വിഭാഗം ലക്ഷ്മിക സി എന്നിവരെയും ക്വിസ് മത്സരത്തിൽ എൽ പി വിഭാഗം നീൽ  ലതീഷ്, യുപി വിഭാഗം സൽ വിനെയും തിരഞ്ഞെടുത്തു.ബഷീർ ദിനത്തോടനുബന്ധിച്ച് പ്രശസ്ത കവി പവിത്രൻ തീക്കുനിയുടെ അനുസ്മരണപ്രഭാഷണതോട് കൂടി വായനാ പക്ഷാചരണ പ്രവർത്തനങ്ങൾക്ക് സമാപനമായി. ബഷീർ ദിനത്തിൽ ഓൺലൈൻ ക്വിസ്, മോണോ ആക്ട്, രേഖാചിത്രം എന്നീ പ്രവർത്തനങ്ങൾ നടത്തി. ക്വിസ് മത്സരത്തിൽ യുപി വിഭാഗം ലക്ഷ്മിക സി, അനുനന്ദ് സുകിലേഷ്, അനന്ദു കൃഷ്ണ എന്നിവരെ തിരഞ്ഞെടുത്തു. വായന പക്ഷാചരണ സമാപനവും ആയി  ബന്ധപ്പെട്ട മാതൃഭൂമി ചീഫ് ബ്യൂറോ മലപ്പുറം ശ്രീ വിമൽ കോട്ടയ്ക്കൽ ഓൺലൈൻ പ്രഭാഷണം നടത്തി. സർഗോത്സവത്തിന്റെ ഭാഗമായി കഥാരചനാ ശില്പശാല ഡോക്ടർ ശബ്ന യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ശ്രീമതി വന്ദന പ്രകാശിന്റെ നേതൃത്വത്തിൽ കവിത ശില്പശാലയും, ദാമോദരൻ മാസ്റ്ററുടെ നേതൃത്വത്തിൽ ചിത്രരചന ശില്പശാലയും സംഘടിപ്പിച്ചു. സർഗോത്സവ സമാപന ചടങ്ങ് ശ്രീ കെ കെ മാരാർ നിർവഹിച്ചു. കുട്ടികളുടെ കലാസൃഷ്ടികൾ ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു.രാമായണ മാസാചരണത്തിന്റെ ഭാഗമായിരാമായണകഥ പരിചയപ്പെടുത്തി. രാമായണ പാരായണ മത്സരത്തിന്റെ മുന്നോടിയായിരാമായണ ക്വിസ് സംഘടിപ്പിച്ചു. ഒന്നാം സ്ഥാനം അഷിൻ സി രണ്ടാം സ്ഥാനം ലക്ഷ്മിക സി, ശർമിഷ്ഠ വികാസ്  എന്നിവർ കരസ്ഥമാക്കി. ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ദേശഭക്തിഗാനം, പ്രസംഗം, ക്വിസ്, പോസ്റ്റർ രചന, പതാക നിർമ്മാണം എന്നീ പരിപാടികൾ ഓൺലൈൻ വഴി നടത്തി.

സെപ്റ്റംബർ

അധ്യാപക ദിനത്തോടനുബന്ധിച്ച് പോസ്റ്റർ രചന, ആശംസ കാർഡ്, കുട്ടി അധ്യാപകനായാൽ, എന്റെ അധ്യാപകൻ കുറിപ്പ് തയ്യാറാക്കൽ എന്നിവ സംഘടിപ്പിച്ചു. കുട്ടികൾ അവരുടെ സൃഷ്ടികൾ ക്ലാസ് ഗ്രൂപ്പിൽ ഷെയർ ചെയ്തു. സാക്ഷരതാ ദിനത്തോടനുബന്ധിച്ച് വിവിധ ഭാഷകളിൽ അടുക്കള സാധനങ്ങളെക്കുറിച്ച് ചാർട്ട് രൂപത്തിൽ കുട്ടികൾ തയ്യാറാക്കി. വിദ്യാരംഗം കലാസാഹിത്യവേദിയുടെ സർഗോത്സവം കഥാരചന യുപി വിഭാഗം അനന്ദു കൃഷ്ണ, എൽ പി വിഭാഗം ശ്രീനന്ദ എന്നിവർ

ജില്ലാതലത്തിലേക്ക് അർഹത നേടി.

ഒക്ടോബർ

ഗാന്ധി ജയന്തിയോടനുബന്ധിച്ച് പോസ്റ്റർ നിർമ്മാണം, ഗാന്ധി തൊപ്പി നിർമ്മാണം, പ്രസംഗം എന്നിവ സംഘടിപ്പിച്ചു. വയലാർ ചരമ ദിനത്തോടനുബന്ധിച്ച് ജീവചരിത്രക്കുറിപ്പ് ക്ലാസ് ഗ്രൂപ്പിൽ ഷെയർ ചെയ്തു. വയലാർ ഗാനാലാപനം വിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കുംഓൺലൈൻ വഴി സംഘടിപ്പിച്ചു.

നവംബർ

കേരള പിറവി ദിനത്തോടനുബന്ധിച്ച് പതിപ്പ് നിർമ്മാണം, പോസ്റ്റർ രചന, കേരള ഗാനങ്ങൾ എന്നിവ സംഘടിപ്പിച്ചു. കെ പി കേശവമേനോൻ ചരമ ദിനത്തോടനുബന്ധിച്ച് ക്ലാസുകളിൽ കവി പരിചയം നടത്തി. ശിശുദിനത്തോടനുബന്ധിച്ച് നെഹ്റു തൊപ്പി,നെഹ്റു പതിപ്പ് എന്നിവ ക്ലാസ് ഗ്രൂപ്പുകളിൽ പ്രദർശിപ്പിച്ചു.