ഏര്യം വിദ്യാമിത്രം യു പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:42, 29 നവംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13568 evmups (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

കണ്ണൂർ ജില്ലയിലെ കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിൽ ഏഴാം വാർഡിൽ മാതമംഗലം എടക്കോം റോഡിന്റെ സമീപത്താണ് ഏര്യംവിദ്യാമിത്രം യുപി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇടനാട് ഭൂപ്രകൃതിയിൽ മലനാടിനോട് ചേർന്ന് കിടക്കുന്ന ഒരു പ്രദേശമാണിത്. സാമ്പത്തികമായും സാമൂഹ്യമായും വളരെയേറെ പിന്നിൽ നിന്നിരുന്ന 1950 കാലഘട്ടത്തിലാണ് പ്രമുഖരായ വ്യക്തികൾ ഒരു വിദ്യാലയം ആരംഭിക്കുന്നതിനെക്കുറിച്ച് ആലോചന തുടങ്ങിയത്. 1955 ൽ കരിപ്പാൽ പടിഞ്ഞാറെ വീട്ടിൽ കണ്ണൻനായർ, മൊട്ടമ്മൽ ചെറിയ രാമൻ,മഞ്ഞങ്ങോട്ട് രാമൻ അന്തിത്തിരിയൻ,കാവിലെ വളപ്പിൽ ആലി, പാറോട്ടകത്ത് മമ്മു, തെക്കേടത്ത് ചെന്തല അമ്പുഅന്തിത്തിരിയൻ, വളപ്പൻ കുഞ്ഞു വീട്ടിൽ കണ്ണൻ, മാട്ടുമ്മൽ കൃഷ്ണൻ,മൊട്ടമ്മൽ കോരൻ, തുടങ്ങിയ പൗരപ്രമുഖരുടെ നേതൃത്വത്തിൽ ഒരുകമ്മിറ്റി ഉണ്ടാക്കുകയും ശ്രീ കരിപ്പാൽ പടിഞ്ഞാറെ വീട്ടിൽ വീട്ടിൽ കണ്ണൻനായർ മാനേജർ ആയികൊണ്ട് ഒന്നു മുതൽ നാലുവരെ ക്ലാസുകൾ ഉള്ളഏര്യം വിദ്യാമിത്രം എലമെൻററി സ്കൂൾ സ്ഥാപിച്ചു. 1961 -62 അധ്യായനവർഷത്തിൽ യുപി സ്കൂളിലായി അപ് ഗ്രേഡ് ചെയ്യപ്പെട്ടു. സ്ഥാപകമാനേജർ ആയിരുന്ന ശ്രീ കെ പി കണ്ണൻ നായർ 1991 ഫെബ്രുവരിനാലുവരെ ആസ്ഥാനത്ത് തുടർന്നു. തുടർന്ന് ശ്രീമതി കെ സി രോഹിണിഅമ്മ 2012 ജൂലൈ 24 വരെ മാനേജർ സ്ഥാനം വഹിച്ചു. അവരുടെനിര്യാണത്തെ തുടർന്ന് ശ്രീ കെ സി കല്യാണിയമ്മ 2022 ഒക്ടോബർ24 വരെമാനേജരായി പ്രവർത്തിച്ചു. ശ്രീ കെ സി വിജയൻ ആണ് ഇപ്പോഴത്തെ മാനേജർ.

ഏര്യം വിദ്യാമിത്രം യു പി സ്കൂൾ
വിലാസം
ഏര്യം

ഏര്യം പി ഒ,മാതമംഗലം
,
ഏര്യം പി.ഒ.
,
670306
,
കണ്ണൂർ ജില്ല
സ്ഥാപിതം3 - 6 - 1955
വിവരങ്ങൾ
ഫോൺ0460 2280547,9747978500
ഇമെയിൽevmups@gmail.com
കോഡുകൾ
സ്കൂൾ കോഡ്13568 (സമേതം)
യുഡൈസ് കോഡ്32021401206
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല മാടായി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകല്ല്യാശ്ശേരി
താലൂക്ക്പയ്യന്നൂർ
ബ്ലോക്ക് പഞ്ചായത്ത്തളിപ്പറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ540
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമനോജ് കുമാർ കെ സി
പി.ടി.എ. പ്രസിഡണ്ട്ഷിജു.കെ
എം.പി.ടി.എ. പ്രസിഡണ്ട്നഫീസത്ത് മിസിറിയ
അവസാനം തിരുത്തിയത്
29-11-202313568 evmups


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ഏര്യം വിദ്യാമിത്രം യു.പി സ്കൂൾ

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ ഏര്യം പ്രദേശത്ത്  1955 ൽ ശ്രീ.കെ.പി.കണ്ണൻ നായരുടെ ശ്രമഫലംയിട്ടാണ് സ്കൂൾ സ്ഥാപിച്ചത്.

1955ൽ എൽ.പി സ്കൂൾ ആയും 1961-62 അധ്യായന വർഷത്തിൽ യു.പി.സ്കൂൾ ആയും അംഗീകാരം ലഭിച്ച നമ്മുടെ സ്കൂളിന്റെ സ്ഥാപക മാനേജർ ശ്രീ.കെ.പി.കണ്ണൻ നായരായിരുന്നു. അദ്ദേഹത്തിൻറെ നിര്യാണത്തെത്തുടർന്ന് 1991 ഫെബ്രുവരി 4 മുതൽ ശ്രീമതി കെ.സി.രോഹിണിയമ്മ സ്കൂളിൻറെ മാനേജർ സ്ഥാനം വഹിച്ചു വന്നു. അവരുടെ മരണത്തെ തുടർന്ന് 2012 ജൂലൈ 24 മുതൽ ശ്രീമതി കെ.സി.കല്യാണിയമ്മ മാനേജർ സ്ഥാനം വഹിച്ചുവരുന്നു.2022 നവംബർ മുതൽ കെ.സി.വിജയൻ മാസ്റ്റർ മാനേജറായി ചുമതല ഏറ്റെടുത്തു.

കൂടുതൽ അറിയുക

ഭൗതികസൗകര്യങ്ങൾ

റോഡിൻ്റെ ഇരുവശങ്ങളിലായി 1.18 ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. മൂന്നു നിലകളിലായി 21 ക്ലാസ്റൂമുകൾ പ്രവർത്തിക്കുന്നു. ഇതുകൂടാതെ രണ്ട് ക്ലാസ് മുറികളുള്ള ഒരു  ഓടുമേഞ്ഞ കെട്ടിടവും ഉണ്ട്. വിശാലമായ കളിസ്ഥലം, ഓപ്പൺ ഓഡിറ്റോറിയം, പാചകപ്പുര , വിറകുപുര, സ്റ്റോർ റൂം, സ്റ്റാഫ് മുറി, ഓഫീസ്, ശീതീകരിച്ച ഐടി ലാബ്, സ്കൂൾ ലൈബ്രറി സൗകര്യം എന്നിവ സ്കൂളിലുണ്ട്. 12 ക്ലാസ് മുറികൾ പ്രൊജക്ടറുകൾ ഉള്ള സ്മാർട്ട് റൂമുകളാണ്. കൂടാതെ രണ്ട് ടെലിവിഷൻ സെറ്റുകൾ സ്കൂളിനുണ്ട്. വിദ്യാർത്ഥികളുടെ യാത്ര സൗകര്യത്തിനു വേണ്ടി രണ്ടു ബസ്സുകൾ സ്കൂളിൽ സ്വന്തമായിട്ടുണ്ട്.

പ്രവർത്തനങ്ങൾ

2022-23

സ്കൂൾ ബസ്

വിദ്യാർത്ഥികളുടെ വർദ്ധിച്ചു വരുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന്നായി സ്കൂൾ മാനേജ്മെൻറ് 2012ൽ ആദ്യബസും 2018ൽ രണ്ടാമത്തെ ബസും വാങ്ങി.സ്കൂൾ ബസ് സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സർവ്വീസ് നടത്തുന്നു. കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

  • പി.ടി.എ
  • ക്ലബ്ബുകൾ
  • മത്സരപരീക്ഷ പരിശീലനം
  • സ്കൗട്ട്,ഗൈഡ്,കബ്ബ്
  • സഹവാസ ക്യാമ്പ്
  • ശില്പശാലകൾ
  • സീഡ്
  • നല്ല പാഠം
  • സൈക്കിൾ പരിശീലനം
  • നീന്തൽ പരിശീലനം
  • കരാട്ടെ പരിശീലനം
  • കലാ-കായിക,ശാസ്ത്ര പരിശീലനം

മാനേജ്‌മെന്റ്

  • സ്ഥാപക മാനേജർ :ശ്രീ.കെ.പി.കണ്ണൻ നായർ (03/06/1955 - 04/02/1991)
  • മുൻ മാനേജർ :ശ്രീമതി കെ.സി.രോഹിണിയമ്മ (04/02/1991 - 24/07/2012)
  • : ശ്രീമതി കെ.സി.കല്യാണിയമ്മ (24/07/2012 - 24/10/2022)
  • മാനേജർ :ശ്രീ കെ സി വിജയൻ (24/10/2022 - )

സാരഥികൾ

പ്രധാന അധ്യാപകൻ

പ്രധാന അധ്യാപകൻ കെ.സി.മനോജ് കുമാർ

കെ.സി.മനോജ് കുമാർ

9747978500

പി.ടി.എ പ്രസിഡണ്ട്

ഷിജു.കെ.

9947470006

മുൻസാരഥികൾ

ക്ര ന പേര് കാലഘട്ടം
1 ശ്രീ.കെ.വി.ഗോവിന്ദൻ
2 ശ്രീ.കെ.എം.ഗോപാലൻ
3 ശ്രീ.എം.ചാത്തുക്കുട്ടി
4 ശ്രീ.സി.കെ.കൊച്ചുമത്തായി 30/6/1960
5 ശ്രീ.എം.വി.ബാലകൃഷ്ണൻ 1/7/1960 31/8/1960
6 ശ്രീ.കെ.വി.ബാലൻ 1/9/1960 31/5/1965
7 ശ്രീ.എസ്സ്.കെ.ഗോപാലകൃഷ്ണൻ നായർ 1/6/1965 31/7/1972
8 ശ്രീ.ബി.കുഞ്ഞമ്പു നമ്പ്യാർ 1/8/1972 31/3/1986
9 ശ്രീ.പി.ശങ്കരൻ 1/4/1986 31/3/1997
10 ശ്രീ.ടി.വി.പത്മനാഭൻ 1/4/1997 31/3/2002
11 ശ്രീമതി.കെ.ലളിത 1/4/2002 31/3/2007
12 ശ്രീ.സി.പി.ബാബുരാജൻ 1/4/2007 31/5/2021

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1.അഡ്വ ടി വി അജയകുമാർ

2.കെ.സി വിജയൻ മാസ്റ്റർ

3.ഒ.പി.മുസ്തഫ മാസ്റ്റർ

4.ഡോ ദിലീപ് കൃഷ്ണൻ

5.ഡോ ശ്യാം ജിത്ത്

6.ഡോ അഭിജിത്ത് ബാബു

7.ഡോ വിപിൻ പണിക്കർ

വഴികാട്ടി

  • പിലാത്തറ - മാതമംഗലം നിന്ന് പാണപ്പുഴ റോഡ് വഴി ഏര്യം സ്കൂൾ സ്റ്റോപിൽ ഇറങ്ങുക. (ഇരുപത് കിലോമീറ്റർ)
  • തളിപ്പറമ്പ - ചപ്പാരപ്പടവ് എടക്കോം വഴി ഏര്യം സ്കൂൾ  സ്റ്റോപിൽ ഇറങ്ങുക (ഇരുപത്തിരണ്ട് കിലോമീറ്റർ)
  • വെള്ളോറ- പെരുമ്പടവ് നിന്ന് വെള്ളക്കാട് റോഡ് വഴി ഏര്യം സ്കൂൾ സ്റ്റോപിൽ ഇറങ്ങുക. (പതിനഞ്ച് കിലോമീറ്റർ)

{{#multimaps: 12.137346871643452, 75.3665552256634 | width=600px | zoom=15 }}


|style="background-color:#A1C2CF; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മാതമംഗലത്ത് നിന്നും കിഴക്ക് ഭാഗത്തേക്ക് 11 കി.മീ ഏര്യം ബസ് സ്റ്റോപ്പിൽ.
  • .

|}