വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/ലിറ്റിൽകൈറ്റ്സ്/2022-25

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
41068-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്41068
യൂണിറ്റ് നമ്പർLK/2018/41068
അംഗങ്ങളുടെ എണ്ണം80
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കൊല്ലം
ലീഡർഐശ്വേര്യ
ഡെപ്യൂട്ടി ലീഡർനേഹ മേരി ഹമ്ഫ്റി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സിസ്റ്റർ രാക്കിനി ജോസ്ഫിൻ എ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2അൻസാ ആൻ്റോ നെറ്റോ
അവസാനം തിരുത്തിയത്
26-11-202341068 Rackini Josphine


ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്

ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾ 2022-25 ബാച്ച് - 1

ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾ 2022-25 ബാച്ച്- 2

സ്കൂളിൽ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന 192 കുട്ടികൾ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ രജിസ്റ്റർ ചെയ്തു. ജൂലൈ 2 കൈറ്റ് അവർക്കു വേണ്ടി ഒരുക്കിയ അപ്പ്റ്റിറ്റ്യൂഡ് ടെസ്റ്റ് നടത്തി. അതിൽ 147 കുട്ടികൾ പങ്കെടുത്തു.

ക്യാമ്പോണം

നവ കേരളത്തിലെ വിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായുള്ള കുട്ടികളുടെ ഐടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിന്റെ നേതൃത്വത്തിൽ 2022 -25 അധ്യായന വർഷത്തെ കുട്ടികൾക്കുള്ള സ്കൂൾതല ക്യാമ്പ് വിമലഹൃദയ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു.സ്കൂളിന്റെ സാരഥിയായ റവ സിസ്റ്റർ ഫ്രാൻസിനി മേരി അധ്യക്ഷത വഹിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം പിടിഎ പ്രസിഡണ്ട് നിർവഹിച്ചു.കൈറ്റ് മിസ്ട്രസ് ആയ സുമ.എം ടീച്ചർ സ്വാഗതവും ആശംസിച്ചു.കൈറ്റ് മിസ്റ്റർസ്മാരായ സിസ്റ്റർ രാക്കിനി ജോസ്ഫിൻ, ജനിഫർ ടീച്ചറും ആശംസ അർപ്പിച്ചു. സിസ്റ്റർ.റോസ്മേരി നന്ദിയും പറഞ്ഞു . രണ്ട് ബാച്ചുകളിൽ നിന്നും 52 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. സ്ക്രാച്ച്,ആനിമേഷൻ, ആർട്ടിഫിഷൽ ഇന്റലിജൻസ് എന്നിവയുടെ പ്രായോഗിക പരിശീലനം കുട്ടികൾ ആർജ്ജിച്ചു. പൂവേപൊലി പാട്ടിന്റെ പശ്ചാത്തലത്തിൽ ആനിമേഷൻ വീഡിയോകളുടെ നിർമ്മാണം കുട്ടികൾ അനായാസമായി പരിശീലിച്ചു. വർണ്ണപ്പൂക്കളം ഒരുക്കിയ സ്ക്രാച്ച് ഗെയിമിന്റെ പുത്തൻ ആശയങ്ങൾ കുട്ടികൾ മനസ്സിലാക്കി. തങ്ങൾക്ക് ലഭിച്ച സാങ്കേതിക അറിവുകൾ മറ്റു കുട്ടികൾക്ക് പങ്കുവെച്ച് നൽകുകയും ചെയ്തു.കുട്ടികളുടെ ഫീഡ്ബാക്ക് പറഞ്ഞു കൊണ്ട് 4.30 PM ക്യാമ്പ് അവസാനിച്ചു.

ഐടി ലാബിന്റെ പരിപാലനം

ഐടി ലാബിന്റെ പരിപാലനത്തിന്റെ മേൽനോട്ടം ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നടത്തുന്നു. എല്ലാ ദിവസവും ഐടി ലാബിൽ എത്തുകയും ലാപ്ടോപ്പുകൾ അനുബന്ധ ഉപകരണങ്ങൾ എന്നിവ പരിശോധിച്ചു പ്രാക്ടിക്കൽ നടത്തുന്നതിനായി സജ്ജമാക്കുകയും ചെയ്യുന്നു. ലാബ് വൃത്തിയാക്കുകയും കേടുപാട് വന്ന ലാപ്ടോപ്പുകൾ കണ്ടെത്തി കൈറ്റ് മിസ്ട്രെസ്സ്‌മാർക്കു റിപ്പോർട്ട് ചെയ്യുന്നു.കംപ്ലയിന്റ് രജിസ്റ്റർ ചെയുവാൻ സഹായിക്കുന്നു

ഓൺലൈൻ സേവനങ്ങളുടെ ഹെൽപ്പ് ഡെസ്ക്

ഓൺലൈൻ പ്രവർത്തനങ്ങളായ യു.ഡൈസ് ബയോമെട്രിക് വെരിഫിക്കേഷൻ എന്നിവ സമയ ബന്ധിതമായി പൂർത്തിയാക്കുന്നതിന് അധ്യാപകരോടൊപ്പം സഹായമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പ്രവർത്തിച്ചു വരുന്നു.

സ്കൂൾ വിക്കി പരിശീലനം

പുതിയ കൈമാർക്കും തിരഞ്ഞെടുത്ത ലിസ്റ്റ് അംഗങ്ങൾക്കും സ്കൂൾ വിക്കി പരിശീലനം നൽകി. നമ്മുടെ സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളും സ്കൂൾ വിക്കിയിൽ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ടെന്നും അത് സമയബന്ധിതമായി തന്നെ പൂർത്തിയാക്കേണ്ടതാണെന്നും അവരെ ബോധ്യപ്പെടുത്തി സ്കൂൾ വിക്കിയിൽ കുട്ടികളുടെ പ്രധാന സൃഷ്ടികളും പഠന പ്രവർത്തനത്തിന്റെ ഭാഗമായ ലേഖനങ്ങളും പങ്കുവയ്ക്കാം എന്നും സ്കൂളിന് സ്കൂൾ കോഡ് ആണ് ഉപഭോകൃത നാമം എന്നും അംഗത്വം എടുക്കുന്നതിന് ഇമെയിൽ വിലാസം നിർബന്ധമാണെന്നും കുട്ടികൾക്ക് പറഞ്ഞു കൊടുത്തു സ്കൂൾ പേജ് എപ്പോഴും നിരീക്ഷണത്തിൽ ആയതിനാൽ മറ്റ് ആർക്കും തന്നെ ഇവിടെ അപ്ഡേഷൻ നടത്താൻ സാധിക്കില്ലെന്ന് അങ്ങനെ നടന്നാൽ മെയിൽ ഐഡിയിൽ അറിയിപ്പ് വരുമെന്നും സ്കൂൾ വിക്കി പുതുക്കേണ്ടത് ഇതിൽ കയറ്റിന്റെ ചുമതലയാണെന്നും സ്കൂൾ ബോക്സിൽ വിവരങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്തണമെന്നും അനാവശ്യമായ ചിത്രങ്ങൾ ഒഴിവാക്കണമെന്നും കുട്ടികൾക്ക് പറഞ്ഞ് മനസ്സിലാക്കി കൊടുത്തു പാസ്‌വേഡ് നഷ്ടപ്പെട്ടാൽ പാസ്‌വേഡ് പുനക്രമീകരിക്കാൻ സാധിക്കുന്നതാണ് എന്നും സ്കൂളിലെ പ്രധാന താളിലൂടെ നമ്മുടെ വിദ്യാലയങ്ങളിലെ എല്ലാ പ്രവർത്തനങ്ങളും മറ്റുള്ളവർക്ക് കാണാൻ സാധിക്കുമെന്നും അതുവഴി സ്കൂളിന്റെ മികവുകൾ മറ്റുള്ളവരുടെ മുന്നിൽപ്രസിദ്ധീകൃതമാണെന്നും അവരെ ബോധ്യപ്പെടുത്തി. തിരുത്തുകൾ വരുത്താൻ തിരുത്ത് എന്ന ഓപ്ഷൻ എടുത്താൽ മതിയാകും എന്നും മനസ്സിലാക്കി കൊടുത്തു.

ക്ലാസ്സ് ലീഡേഴ്സിനുള്ള പരിശീലനം

8 9 10 ക്ലാസുകളിലെ ക്ലാസ് ലീഡേഴ്സിനായി ലിറ്റൽ കൈറ്റ്സ് കേഡറ്റ് നേഹ ,ഐശ്വര്യ എന്നിവർ കമ്പ്യൂട്ടർ പരിശീലനം നൽകുകയുണ്ടായി. 47 ഡിവിഷനിൽ നിന്നും ഫസ്റ്റ് ലീഡറും ഉൾപ്പെടെയുള്ള കുട്ടികൾക്കായിരുന്നു ക്ലാസുകൾ നൽകിയത്. ക്ലാസുകളിൽ അധ്യാപകരെ സഹായി ക്കുന്നതിനായി പരിശീലനം നൽകുകയായിരുന്നു. പ്രൊജക്ടർ ലാപ്ടോപ്പും കണക്ട് ചെയ്യുന്ന രീതി ലാപ്ടോപ്പിൽ ഡിസ്പ്ലേ സിസ്റ്റം സെറ്റിംഗ്സിൽ നിന്നും ഡിവൈസ് മിറർ എന്ന രീതിയിൽ ഡിസ്പ്ലേ സെറ്റ് ചെയ്യണമെന്നും. സൗണ്ട് സിസ്റ്റം, ലാപ്ടോപ്പ് പാനലിലെ വോളിയം അഡ്ജസ്റ്റ് ചെയ്യുന്ന രീതി, തീം ചേഞ്ച് ചെയ്യൽ, ഡിസ്പ്ലേ ഓഫ് ചെയ്ത എച്ച്ടിഎംഎ കേബിൾ ഏർപ്പെടുത്തി പ്രൊജക്ടർഓഫ് ചെയ്യുന്ന രീതിയും എല്ലാം കുട്ടികളെ പരിചയപ്പെടുത്തി.ഹൈസ്കൂളിലെ എല്ലാ ക്ലാസ് മുറികളിലെയും കുട്ടികൾക്ക് പരിശീലനം നൽകിയതിന്റെ ഭാഗമായി അധ്യാപകർക്ക് അനായാസമായി ഐസിടി സാധ്യതകൾ മനസ്സിലാക്കി ക്ലാസുകൾ കൈകാര്യം ചെയ്യാൻ സാധിക്കും.

നവംബർ 14 ശിശുദിനാഘോഷം റാലി 2023

ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ശിശുദിന റാലി സംഘടിപ്പിച്ചു.700 ഓളം കുട്ടികൾ പങ്കെടുത്തു. വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്ന വേഷധാരികളും.വിവിധ യൂണിറ്റുകൾ ആയ ലിറ്റിൽ കൈറ്റ്സ്കുട്ടികൾ പോസ്റ്ററുകൾ തയാറാക്കി മഴയിൽ നനഞ്ഞു കുതിർന്നു കൊണ്ടാണ് ഈ റാലിയിൽ പങ്കെടുത്തു ഒന്നാം സ്ഥാനം നേടിയത്.സ്കൂളിലെ മറ്റു ക്ലബ് കുട്ടികളും ജെ.ആർ.സി,എസ് പി സി, സ്കൗട്ട് ആൻഡ് ഗൈഡ്, വിവിധ കലാരൂപങ്ങൾ തുടങ്ങിയവ റാലിയിൽ അണിനിരന്നു. ബഹുമാനപ്പെട്ട ക്ഷീര വകുപ്പ് മന്ത്രി ശ്രീമതി ചിഞ്ചു റാണിയിൽ നിന്നും റാലിക്ക് ഒന്നാം സ്ഥാനത്തിനുള്ള ട്രോഫി വിമല ഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് സ്വീകരിക്കുകയും ചെയ്തു. റാലി കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ശിശുദിന റാലിക്കു ഒന്നാം സ്ഥാനം വിമല ഹൃദയ സ്കൂളിലെ മിടുക്കികൾക്കു








ഡിജിറ്റൽ മാഗസിൻ 2023-24

ഡിജിറ്റൽ മാഗസിൻ ഈ വർഷത്തേക്കുള്ള ഡിജിറ്റൽ മാഗസിൻ വേണ്ടി കമ്മറ്റി രൂപീകരിക്കുകയും മാഗസിൻ ആവശ്യമായ ആർട്ടികൾസ് ശേഖരിക്കുകയും ശേഖരിച്ച ആർട്ടിക്കിൾ ടൈപ്പിംഗ് ചെയുന്നു