ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
കുട്ടികളെ വിവര വിനിമയ സാങ്കേതിക വിദ്യയിൽ പ്രാവീണ്യമുള്ള മാറ്റുക എന്ന ലക്ഷ്യത്തോടെ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യുക്കേഷൻ എട്ടാം ക്ലാസ്സിലെ കുട്ടികൾക്കായി 2018 മുതൽ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ്. ലിറ്റിൽകൈറ്റ്സ് ഐ. ടി. ക്ലബ്ബിന്റെ സംസ്ഥാനതല ഉദ്ഘാടനം 2018 ഫെബ്രുവരി 22-ാം തീയതി ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നിർവ്വഹിച്ചു. ആദ്യ ഘട്ടത്തിൽത്തന്നെ ഗവൺമെൻറ് മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂരിൽ ലിറ്റിൽ കൈറ്റ്സ് നടപ്പിലാക്കി.
അംഗത്വം
എട്ടാം ക്ലാസ്സിലെ കുട്ടികൾക്ക് സോഫ്റ്റ്വെയർ അധിഷ്ഠിതമായി നടത്തുന്ന അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്.
കൈറ്റ് മാസ്റ്റർ /കൈറ്റ് മിസ്ട്രസ്സ് എന്നറിയപ്പെടുന്ന പ്രത്യേകം പരിശീലനം നേടിയ അധ്യാപകരുടെ നേതൃത്വത്തിലാണ് യൂണിറ്റിൽ പ്രവർത്തനങ്ങൾ നടത്തുന്നത്.
ഉദ്ദേശ്യങ്ങൾ
വിവരവിനിമയ സങ്കേതങ്ങൾ സമഗ്രമായും ഫലപ്രദമായും ഉപയോഗിക്കുവാൻ വൈവിധ്യവും അഭിരുചിയും ഉള്ള തലമുറയെ സർഗാത്മകമായി പ്രയോജനപ്പെടുത്തുന്നതിന് സജ്ജരാക്കുക.
വിദ്യാലയത്തിലെ ഹൈടെക് ഉപകരണങ്ങൾ പരിപാലിക്കുന്നതിനും വിദ്യാർത്ഥികളുടെ സാങ്കേതിക പരിജ്ഞാനം വികസിപ്പിക്കുക.
ഹൈടെക് സ്കൂൾ പദ്ധതിയുടെ നട്ടെല്ലായി അവർ പ്രവർത്തിക്കുക.
വിവരവിനിമയ സങ്കേതങ്ങൾ ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മൂല്യവും സംസ്കാരവും വിദ്യാർത്ഥികളിൽ സൃഷ്ടിക്കുക.
അവയെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കുക പ്രചരിപ്പിക്കുക വിവിധങ്ങളായ ബോധവൽക്കരണ പരിപാടികൾ സ്കൂളിന് അകത്തും പുറത്തും പൊതുസമൂഹത്തിലും നടത്തുക എന്നിവയാണ് ലിറ്റിൽ കൈറ്റ്സിന്റെ ഉദ്ദേശ്യം.
2019ലെ പ്രവർത്തന മികവിനുള്ള ലിറ്റിൽ കൈറ്റ്സ് അവാർഡ് ജില്ലാതലത്തിൽ രണ്ടാം സ്ഥാനം നമ്മുടെ സ്കൂൾ കരസ്ഥമാക്കി.