വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/മറ്റ്ക്ലബ്ബുകൾ

ഹിന്ദി ക്ലബ്ബ്

ഇംഗ്ലീഷ് ക്ലബ്ബ്

ഹെൽത്ത് ക്ലബ്ബ്

കൗൺസിലിങ്

കാർഷിക ക്ലബ്ബ്

പ്രവൃത്തിപരിചയം

ഫയർ& സെഫ്റ്റി ക്ലബ്ബ്

ശുചിത്വസേന ക്ലബ്ബ്

പാർലമെന്ററി ലിറ്ററസി ക്ലബ്ബ്

എനർജി ക്ലബ്ബ്

മാതൃഭൂമി സീഡ് ക്ലബ്ബ്




ശുചിത്വസേന ക്ലബ്ബ്

 
സ്കൂൾ പരിസരം ശുചിയാക്കുന്നു

ആരോഗ്യം വൃത്തി വെടിപ്പ് ശുദ്ധി എന്നിവയ്ക്ക് പൊതുവായി ഉപയോഗിക്കുന്ന പേരാണ് ശുചിത്വം എന്നത്. വ്യക്തിശുചിത്വത്തിൽ നിന്നു തുടങ്ങി സമൂഹ ശുചിത്വം, ഒരു രാഷ്ട്രീയ ശുചിത്വത്തിലെത്തേണ്ടതുണ്ട്. പരിസർ ശുചിത്വം മാലിന്യ സംസ്കരണം കൊതുക് നിവാരണം അങ്ങനെ ഉൾപ്പെടുന്ന ഒരു സമ്പൂർണ്ണ ശുചിത്വ പദ്ധതിയാണ് സ്കൂളുകളിൽ ശുചിത്വ സേന ക്ലബ്ബു കൊണ്ടുദ്ദേശിക്കുുന്നത്. ഈ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ഞങ്ങളുടെ സ്കൂളിൽ മെച്ചപ്പെട്ട ഒരുപരിസ്ഥിതിയെയുണ്ടാക്കാൻ സാധിക്കുന്നുണ്ട്.

പാർലമെന്ററി ലിറ്ററസി ക്ലബ്ബ്

സ്‌കൂൾ കുട്ടികൾക്കിടയിൽ ജനാധിപത്യ മൂല്യവും തത്വങ്ങളും വളർത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെ സ്‌കൂളുകളിൽ പ്രവർത്തിക്കുന്ന ക്ലബ്ബ് ആണ് പാർലമെന്ററി ലിറ്ററസി ക്ലബ്ബ്. ഓരോ വർഷവും നേതൃത്വ ഗുണമുള്ള ഒരു സ്കൂൾ പാർലമെന്റ് കുട്ടികളെ നയിക്കുന്നു എന്നത് സ്കൂൾ പ്രവർത്തനങ്ങളുടെ ചിട്ടയായ ക്രമീകരണത്തിനു സഹായിക്കുന്നു.

എനർജി ക്ലബ്ബ്

ശ്രീമതി ലതിക ടീച്ചറാണ് എനർജി ക്ലബ്ബിന്റെ കൺവീനർ. എനർജി ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ. ഊർജ്ജസംരക്ഷണത്തിന്റെ ഭാഗമായി വൈദ്യുതി ഉപയോഗം എങ്ങനെ കുറയ്ക്കാം എന്ന ബോധവൽക്കരണ ക്ലാസ്സുകൾ നടന്നു വരുന്നു. ഏറ്റവും കുറച്ച് വൈദ്യുതി ഉപയോഗിച്ച കുട്ടിയെ കണ്ടെത്തുന്ന പ്രവർത്തനങ്ങൾ കൗതുകം പരത്തുന്നതാണ്. അവർക്ക് സമ്മാനങ്ങൾ നൽകുന്നു.

മാതൃഭൂമി സീഡ് ക്ലബ്ബ്

സീഡ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ സ്കൂളിൽ ഷെർളി ടീച്ചറിന്റെ നേതൃത്ത്വത്തിൽ നടന്നു പോരുന്നു. പരിസ്ഥിതി സംരക്ഷണം തന്നെയാണ് ഈ ക്ലബ്ബിന്റെയും മുഖമുദ്ര. വിഷവിമുക്തമായി പച്ചക്കറിത്തോട്ട നിർമ്മാണം നടത്തിവരുന്നു. പരിസ്ഥിതി വിഷവിമുക്തമാക്കുന്നതിനു വേണ്ടി ധാരാളം പ്രവർത്തനങ്ങൾ ഓരോ വർഷവും നടന്നുവരുന്നു.