വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/മറ്റ്ക്ലബ്ബുകൾ/ഹെൽത്ത് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഹെൽത്ത് ക്ലബ്ബ്

എല്ലാ വർഷവും രക്തദാന ക്യാമ്പുകളും അവയവ ദാന ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യുന്നു. 300 പേരിൽ നിന്ന് അവയവ ദാന സമ്മതപത്രം വാങ്ങി നല്കുകയും ചെയ്തു. ക്യാൻസർ എയ്ഡസ് പോലുള്ള മാരകമായ രോഗം ബാധിച്ച നിർദ്ധന കുടുംബത്തിലെ അംഗങ്ങൾക്ക് ചികിത്സയ്ക്കും പുനരധിവാസത്തിനുമായി സാമ്പത്തികം ഉൾപ്പെടെയുള്ള സഹായങ്ങൾ നല്കി .

ദീപ്തി ടീച്ചറിന്റെ നേതൃത്വത്തിലാണ് ഹെൽത്ത് ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ

2024-25 ലെ പ്രവർത്തനങ്ങൾ

പേവിഷബാധ പ്രതിരോധം

13/6/2025 വ്യാഴാഴ്ച വി പി എസ് മലങ്കര എച്ച് എസ് എസ് വെങ്ങാനൂരിൽ മെഡിക്കൽ ഓഫീസർ മാരുടെയും ആരോഗ്യ പ്രവർത്തകരുടെയും നേതൃത്വത്തിൽ സ്പെഷ്യൽ അസംബ്ളി നടത്തുകയുണ്ടായി. മുക്കോല പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോ. ബേബി നാരായണ നന്ദൻ ആയിരുന്നു മുഖ്യ അതിഥി. പ്രിൻസിപ്പൽ ജെയ്സൺ സാർ അദ്ദേഹത്തെ സ്കൂളിലേക്ക് സ്വാഗതം ചെയ്തു. 5 മുതൽ 10 വരെയുള്ള ക്ലാസ്സുകളിലെ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തിയുള്ള അസംബ്ളിയിൽ "പേവിഷബാധ പ്രതിരോധം " എന്ന വിഷയത്തെ ആസ്പദമാക്കി  ഡോക്ടർ ബോധവൽക്കരണ ക്ലാസ്സ്‌ നൽകുകയുണ്ടായി. ഇന്ന് സമൂഹം നേരിടുന്ന ഒരു പ്രധാന ആരോഗ്യ സുരക്ഷ വെല്ലുവിളിയാണ് "പേവിഷബാധ " അഥവാ "റാബിസ്"  എന്നും, നായകളിൽ നിന്നോ, പേവിഷ ബാധ പടർത്തുവാൻ സാധ്യതയുള്ള മറ്റു മൃഗങ്ങളിൽ നിന്നോ ഈ രോഗം മനുഷ്യരിലേക്ക് പകരാം എന്നും,കുട്ടികൾക്ക് നായകളുടെ കടി, പോറൽ, മാന്തൽ, ഉമിനീരുമായി സമ്പർക്കം എന്നിവ ഉണ്ടാകുമ്പോൾ എടുക്കേണ്ട പ്രാഥമിക ശുശ്രൂഷയെ കുറിച്ചും, പ്രതിരോധ കുത്തിവയ്പ്പിനെ കുറിച്ചും, അതിലെന്തെങ്കിലും വീഴ്ച വരുത്തിയാൽ അത് മരണകാരണം ആകുമെന്നും ഉള്ള കാര്യങ്ങൾ കുട്ടികൾക്ക് വ്യക്തമാക്കി കൊടുത്തു. 10 ബിയിലെ മയൂഖ ഈ വിഷയത്തെ ആധാരമാക്കിയുള്ള ആരോഗ്യ വകുപ്പിന്റെ പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലികൊടുത്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ബിന്ദി ടീച്ചറിന്റെ നന്ദി പ്രകാശനത്തോടെ അസംബ്ളി അവസാനിച്ചു.

ലഹരിവസ്തുക്കൾക്കെതിരെ

ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചു  ജൂൺ 26 2024 ,ബുധനാഴ്ച മുക്കോല പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകരായ   സിസ്റ്റർ ലീന, സിസ്റ്റർ സൗമ്യ, അഡോളസന്റ് കൗൺസിലർ സിസ്റ്റർ ആതിര എന്നിവരുടെ നേതൃത്വത്തിൽ 8 മുതൽ 10 വരെയുള്ള കുട്ടികൾക്ക് " ലഹരി വസ്തുക്കളുടെ ദുരുപയോഗം മൂലമുണ്ടാകുന്ന വിപത്തുക്കളെ കുറിച്ചും, ലഹരി വസ്തുക്കളിൽ നിന്നും വിട്ടുനിൽക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും " ബോധവൽക്കരിക്കുന്നതിനായി ബോധവൽക്കരണക്ലാസ്സ്‌ നടത്തുകയുണ്ടായി. 1987 മുതൽ ആണ് ഐക്യരാഷ്ട്ര സംഘടന ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിക്കാൻ തുടങ്ങിയത്. കുടിച്ചും, കുടിപ്പിച്ചും ചിലർ ജീവിതങ്ങളെ വെള്ളത്തിലാക്കുന്നു. വലിച്ചും, വലിപ്പിച്ചും ചിലർ ജീവിതം ഊതിക്കെടുത്തുന്നു. ഞരമ്പുകളിലൂടെ ചിലർ മരണത്തെ കുത്തിവയ്ക്കുന്നു. അതുപോലെ മനുഷ്യനെ മഥിപ്പിക്കുന്ന എന്തും ലഹരിയാണെന്നും, അമിതമായ മൊബൈൽ ഫോൺ ഉപയോഗം മാനസികവും, ശാരീരികവും ആയ പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്ന ലഹരിയാണെന്നും കുട്ടികളെ ഉദ്ബോധിപ്പിച്ചു. അതുകൊണ്ട് ഇനിയെങ്കിലും "തിരിച്ചറിവുകളാകട്ടെ പുതുതലമുറയുടെ ലഹരി " - എന്ന ബോധ്യം കുട്ടികളിൽ ഉണ്ടാക്കിക്കൊണ്ട് ക്ലാസ്സ് അവസാനിപ്പിച്ചു.

2023 - 24 ലെ പ്രവർത്തനങ്ങൾ

ശരീരത്തിൽ കാണുന്ന പാടുകൾ കുഷ്ഠ രോഗ ലക്ഷണം ആണോ അല്ലയോ എന്ന് ഉറപ്പുവരുത്തുന്നതിനായി അതിയന്നൂർ ബ്ലോക്ക് ഡിവിഷൻ ൽ വരുന്ന എല്ലാ സ്കൂളുകളിലെയും അധ്യാപക പ്രതിനിധികൾക്ക് മുക്കോല ഗവൺമെൻറ് ഹോസ്പിറ്റലിൽ വച്ച് ഹെൽത്ത് ഇൻസ്പെക്ടർ ജേക്കബ് വർഗീസ് സാറിന്റെ നേതൃത്വത്തിൽ ക്ലാസ് സങ്കടിപ്പിച്ചു. സ്കൂളിലെ കുട്ടികൾക്ക് ബോധവൽക്കരണം നൽകുന്നതിനോടൊപ്പം പിടിഎ വിളിച്ച് ചേർത്ത് രക്ഷകർത്താക്കൾക്ക് ബോധവൽക്കരണം നടത്തി. എല്ലാ കുട്ടികളെയും രക്ഷിതാക്കൾ തന്നെ സ്ക്രീൻ ചെയ്ത് പാടുകൾ ഇല്ലെന്നും ഉണ്ടെങ്കിൽ അത് ഏറ്റവും അടുത്തുള്ള ഹെൽത്ത് സെന്ററിൽ പോയി ഡോക്ടർ നെ കാണിക്കാനുള്ള നടപടികൾ സ്വീകരിക്കാനും പറഞ്ഞു.

നേത്രരോഗങ്ങൾ കണ്ടുപിടിക്കുന്നതിന്റെ ഭാഗമായി നെയ്യാറ്റിൻകര( ഡി ഇ ഒ ഓഫീസ് കെട്ടിടത്തിന്റെ മുകളിലെ നിലയിൽ ) ൽ വച്ച് ഒരു ട്രെയിനിങ് പ്രോഗ്രാം ഉണ്ടായിരുന്നു. സ്കൂളിൽ നിന്ന് സരിതടീച്ചർ സൗമ്യ ടീച്ചർ എന്നിവർ ആണ് ആ ക്ലാസ്ന് പോയത്. അതിന്റെ അടിസ്ഥാനത്തിൽ വിഴിഞ്ഞം ഹെൽത്ത് സെന്റർ ന്റെ നേതൃത്വത്തിൽ കാഴ്ച പരിമിതി ഉള്ള കുട്ടികളെ കണ്ടെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു

2022 - 23 പ്രവർത്തനങ്ങൾ

15/11/2022 ചൊവ്വാഴ്ച വിഴിഞ്ഞം ഹെൽത്ത് സെന്ററിൽ വച്ചു സെന്ററിന്റെ കീഴിൽ വരുന്ന സ്കൂളുകളിലെ അധ്യാപക പ്രതിനിധികൾക്കായി "ആരോഗ്യം " എന്ന വിഷയത്തെ കുറിച്ച് മെഡിക്കൽ ഓഫീസർ ജവഹർ സാർ സംസാരിക്കുകയുണ്ടായി.2012 ൽ നമ്മുടെ സ്കൂളുകളിൽ ആരംഭിച്ച "അനീമിയ മുക്ത ഭാരതം " എന്ന പദ്ധതിയുടെ തുടർ പ്രവർത്തനത്തിന്റെ ഭാഗമായി എല്ലാ ടീച്ചേഴ്സും കുട്ടികളിൽ അനീമിയ വന്നാലുണ്ടാകുന്ന ദോഷങ്ങൾ എന്തൊക്കെയാണെന്നും അതെങ്ങനെ മറികടക്കാം എന്നും പറഞ്ഞു മനസ്സിലാക്കികൊടുത്തു.എച്ച് ബി കണ്ടന്റ് ബ്ലഡിൽ ൽ കുറയുന്നതാണ് അനീമിയ. ഒരു പരിധി വരെ കുട്ടികളിലെ വിളർച്ച പരിഹരിക്കാൻ വേണ്ടി 52 ആഴ്ചകളിലായി എല്ലാ തിങ്കളാഴ്ചകളിലും ഉച്ചഭക്ഷണത്തിന് ശേഷം അയൺ ഗുളിക ഒന്നുവീതം കുട്ടികൾക്ക് നൽകി.കുട്ടികളോടൊപ്പം അവരുടെ മുന്നിൽ വച്ചുതന്നെ ടീച്ചേഴ്സ് കഴിച്ചു.. വരുന്ന ഫെബ്രുവരി മാസത്തിൽ ഡി വാമിംഗ് ടാബ്ലറ്റ് ഉം കുട്ടികൾക്ക് കൊടുത്തു.

വിളർച്ചയകറ്റാൻ വിരബാധ ഒഴിവാക്കണം


ജനുവരി 17 ദേശീയ വിരവിമുക്ത ദിനം*

വിരബാധ കുട്ടികളിൽ വിളർച്ച, പോഷകാഹാരക്കുറവ്, ക്ഷീണം എന്നിവയ്ക്ക് കാരണമാകുന്നു. ഇത് അവരുടെ ശാരീരിക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള കഴിവ് കുറയ്ക്കുകയും പ്രവർത്തന മികവിനെ ബാധിക്കുകയും ചെയ്യുന്നു. ജനുവരി 17 ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ഒന്ന് മുതൽ 19 വയസു വരെ പ്രായമുള്ള എല്ലാ കുട്ടികൾക്കും വിരനശീകരണത്തിനുള്ള ആൽബൻഡസോൾ ഗുളികകൾ നൽകുക എന്ന ഗവൺമെന്റിന്റെ നിർദ്ദേശപ്രകാരം കൊക്കപ്പുഴു ഉൾപ്പെടെയുള്ള വിരകളെ നശിപ്പിക്കുവാൻ ആൽബൻഡസോൾ ഗുളിക ഫലപ്രദമാണ് എല്ലാ കുട്ടികൾക്കും നൽകി. അസുഖങ്ങൾ ഉള്ളവരും മറ ജനുവരി 17ന് ഗുളിക കഴിക്കാൻ കഴിയാത്തവർക്ക് ജനുവരി 24ന് നൽകി.

ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ വാക്സിനേഷൻ

2021 - 22 അധ്യയന വർഷത്തിൽ ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ സ്കൂളിലെ കുട്ടികൾക്കു വേണ്ടി കൊവിഡ് വാക്സിനേഷൻ ഫസ്റ്റ് ഡോസ് ജനുവരിയിലും സെക്കന്റ് ഡോസ് ഫെബ്രുവരി 9 നും നടന്നു. സ്കൂളിലെ 14 വയസ്സു തികഞ്ഞ എല്ലാ കുട്ടികളും വാക്സിനെടുത്തു.