ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/ലിറ്റിൽകൈറ്റ്സ്
| Home | 2023 - 26 | 2024 - 27 | 2025 - 28 |
ആമുഖം
കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു...കൂടുതൽ വായിക്കുക
| 43004-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 43004 |
| യൂണിറ്റ് നമ്പർ | LK/2018/43004 |
| അംഗങ്ങളുടെ എണ്ണം | 2021-24=41,2022-25=42,2023-26=40 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | കണിയാപുരം |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ലാലി.ആർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ആശ.എസ് |
| അവസാനം തിരുത്തിയത് | |
| 05-08-2023 | 43004-09 |
ലക്ഷ്യങ്ങൾ
• വിവരവിനിമയ സാങ്കേതിക രംഗത്ത് കുട്ടികൾ സ്വാഭാവികമായി പ്രകടിപ്പിക്കുന്ന താല്പര്യത്തെ പരിപോഷിപ്പിക്കുക സാങ്കേതികവിദ്യയും സോഫ്റ്റ്‌വെയറുകളും ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മൂല്യങ്ങളും സംസ്കാരവും അവരിൽ സൃഷ്ടിച്ചെടുക്കുക ..കൂടുതൽ വായിക്കുക
മേഖല
1.ഗ്രാഫിക്സ് & ആനിമേഷൻ - കൂടുതൽ വായിക്കുക
2.മലയാളം കമ്പ്യൂട്ടിംഗ് & ഇന്റർനെറ്റ് - കൂടുതൽ വായിക്കുക
3.സ്ക്രാച്ച് - കൂടുതൽ വായിക്കുക
4.മൊബൈൽ ആപ്പ് - കൂടുതൽ വായിക്കുക
5.പൈത്തൻ പ്രോഗ്രാമിങ് ഇലക്ട്രോണിക്സ് - കൂടുതൽ വായിക്കുക
6.റോബോട്ടിക്സ് - കൂടുതൽ വായിക്കുക
7.ഹാർഡ് വെയർ - കൂടുതൽ വായിക്കുക
ഘടന
സ്കൂൾതല നിർവഹണ സമിതി
• ചെയർമാൻ - സ്കൂൾ പിടിഎ പ്രസിഡന്റ്
• കൺവീനർ - ഹെഡ്മാസ്റ്റർ
• വൈസ് ചെയർമാൻ - എം പി ടി എ പ്രസിഡന്റ് പി ടി എ വൈസ് പ്രസിഡന്റ്
• ജോയിന്റ് കൺവീനർ - യൂണിറ്റ് ചുമതലയുള്ള രണ്ട് അധ്യാപകർ മാസ്റ്റർ/ മിസ്ട്രസ്
• സാങ്കേതിക ഉപദേഷ്ടാവ് - എസ്.ഐ.ടി.സി.
• കുട്ടികളുടെ പ്രതിനിധികൾ - ലിറ്റിൽ കൈറ്റ്സ് ലീഡറും ഡെപ്യൂട്ടി ലീഡറും ,സ്കൂൾ ലീഡറും ഡെപ്യൂട്ടി ലീഡറും -ആകെ നാല് പേർ
പ്രവേശനം
പ്രത്യേക അഭിരുചി പരീക്ഷ നടത്തിയാണ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്.
യൂണിറ്റ് തല പ്രവർത്തനങ്ങൾ
സ്കൂൾതലത്തിൽ മൂന്നുതരത്തിലുള്ള പരിശീലനമാണ് നടക്കുന്നത്
1. യൂണിറ്റ് തല പരിശീലനം
മാസത്തിൽ നാലു മണിക്കൂർ സ്കൂൾതലത്തിൽ കൈറ്റ് മാസ്റ്ററിന്റെയും കൈറ്റ് മിസ്ട്രസിന്റെ നേതൃത്വത്തിൽ ക്ലാസ് നടക്കുന്നു
കൈറ്റ് തയ്യാറാക്കി നൽകുന്ന മോഡ്യൂളിന്റെ അടിസ്ഥാനത്തിലാണ് പരിശീലനം നൽകുന്നത്
2.വിദഗ്ധരുടെ ക്ലാസുകൾ
കോഴ്സ് സിലബസ്സുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിദഗ്ധരുടെ ക്ലാസുകൾ ഓരോ യൂണിറ്റും നടത്തേണ്ടതുണ്ട്
2 മണിക്കൂർ ദൈർഘ്യമുള്ള ക്ലാസ്സുകൾ ആണ് നടക്കുന്നത്
ഓരോ ബാച്ചിനും ഒരു അധ്യായന വർഷത്തിൽ അങ്ങനെ നാല് ക്ലാസുകൾ എങ്കിലും നടക്കേണ്ടതുണ്ട്
3.ഫീൽഡ് വിസിറ്റുകൾ /ഇൻഡസ്ട്രിയൽ വിസിറ്റ്
ഓരോ ബാച്ചിനും ഒരു ഫീൽഡ് വിസിറ്റ് ഇൻഡസ്ട്രിയൽ വിസിറ്റ്
ക്യാമ്പുകൾ
പരിശീലനത്തിന്റെ ഭാഗമായി നാലുതലത്തിൽ ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട്
1.യൂണിറ്റ് തല ക്യാമ്പ്
സ്കൂളിലെ മുഴുവൻ ലിറ്റിൽ കൈസിനെയും ഉൾപ്പെടുത്തിക്കൊണ്ട് രണ്ട് ദിവസത്തെ യൂണിറ്റ് തല ക്യാമ്പ് നടക്കുന്നു
2. ഉപജില്ലാതല ക്യാമ്പ്
യൂണിറ്റുള്ള എല്ലാ സ്കൂളുകളിലെയും തിരഞ്ഞെടുക്കപ്പെട്ട ലിറ്റിൽ കയറ്റിന് ഉൾപ്പെടുത്തിക്കൊണ്ട് രണ്ടുദിവസത്തെ ഓണം അവധിക്കാലത്ത് ഉപജില്ലാതലത്തിൽ നടത്തുന്നു
-
3.ജില്ലാതല ക്യാമ്പ്
ഉപജില്ലാതല ക്യാമ്പിൽ മികച്ച മികവുതലയിച്ച തെരഞ്ഞെടുക്കപ്പെട്ട ലിറ്റിൽ കയറ്റിന് ഉൾപ്പെടുത്തിക്കൊണ്ട് ജില്ലാതലത്തിൽ ക്രിസ്മസ് അവധിക്കാലത്ത് രണ്ടു ദിവസത്തെ ക്യാമ്പ് നടത്തുന്നു
4.സംസ്ഥാനതല ക്യാമ്പ്
ജില്ലാതല ക്യാമ്പിൽ മികവുതലിച്ച തിരഞ്ഞെടുക്കപ്പെട്ട ലിറ്റിൽ കൈറ്റ്‌സിനെ ഉൾപ്പെടുത്തിക്കൊണ്ട് സംസ്ഥാനതലത്തിൽ രണ്ടുദിവസത്തെ റസിഡൻഷ്യൽ ക്യാമ്പ് നടത്തുന്നു
മൂല്യനിർണയം
• സ്കൂൾതല പരിശീലനത്തിലെ പങ്കാളിത്തം ഹാജർ - പരമാവധി സ്കോർ - 120
• യൂണിറ്റ് തല ക്യാമ്പുകളിലെ പങ്കാളിത്തം - പരമാവധി സ്കോർ - 100
• അസൈമെന്റ് പൂർത്തീകരണം -വ്യക്തിഗതം - പരമാവധി സ്കോർ - 120
• അസൈമെന്റ് പൂർത്തീകരണം - ഗ്രൂപ്പ് - പരമാവധി സ്കോർ - 80
• ഉപജില്ലാ ജില്ല ക്യാമ്പുകളിലെ പങ്കാളിത്തം - പരമാവധി സ്കോർ - 20
• ജില്ല ക്യാമ്പുകളിലെ പങ്കാളിത്തം - പരമാവധി സ്കോർ - 20
• സംസ്ഥാന ക്യാമ്പുകളിലെ പങ്കാളിത്തം - പരമാവധി സ്കോർ - 20
ലിറ്റിൽ കൈറ്റ്സ് 2020-23 ബാച്ച് പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്സ് 2020-23 ബാച്ച് തുടങ്ങുന്നതിനായി 49 കുട്ടികൾ ഓൺലൈനായി രജിസ്ട്രർ ചെയ്തു. ഈ കുട്ടികൾക്ക് വാട്ട്സാപ്പ് ഗ്രൂപ്പ് തയ്യാറാക്കി വിക്ടേഴ്സിൻെറ ഓൺലൈൻ ക്ലാസുകൾ നൽകി.
പ്രവേശനപരീക്ഷ
2020-23 ബാച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായുള്ള പ്രവേശന പരീക്ഷ 27/11/21 ന് നടത്തുകയുണ്ടായി. ഓൺലൈൻ ആയി നടത്തിയ പരീക്ഷയിലൂടെ 36 കുട്ടികളെ 2020-2023 ബാച്ചിലേക്ക് തെരഞ്ഞെടുത്തു. തെരഞ്ഞെടുത്ത കുട്ടികളുടെ വാട്ട്സാപ്പ് ഗ്രൂപ്പ് തയ്യാറാക്കുകയും ഓൺലൈൻ മീറ്റിംഗ് വിളിച്ച് എല്ലാ കുട്ടികളെയും പരിചയപ്പെടുകയും ചെയ്തു. ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി
| സ്ഥാനപ്പേര് | സ്ഥാനപ്പേര് | അംഗത്തിന്റെ പേര് | |
|---|---|---|---|
| ചെയർമാൻ | പിടിഎ പ്രസിഡൻറ് | രാജശേഖരൻ നായർ. ആർ | |
| കൺവീനർ | ഹെഡ്മിസ്ട്രസ് | ശ്രീമതി.നസീമാബീവി. എ | |
| വൈസ് ചെയർപേഴ്സൺ 1 | എംപിടിഎ പ്രസിഡൻറ് | ശ്രീമതി ഉഷാകുമാരി | |
| ജോയിൻറ് കൺവീനർ 1 | ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് | ജ്യോതിലാൽ ബി | |
| ജോയിൻറ് കൺവീനർ 2 | ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് | ലത. ജി എസ് | |
| കുട്ടികളുടെ പ്രതിനിധികൾ | ലിറ്റൽകൈറ്റ്സ് ലീഡർ | നിരഞ്ജൻ . എസ് | |
| കുട്ടികളുടെ പ്രതിനിധികൾ | ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ | അഫിയാ ഫാത്തിമ . ജെ |
ഡിജിറ്റൽ മാഗസീൻ
സ്കൂളിലെ ലിറ്റിൽ കൈറ്റ്സിലെ കുട്ടികളുടെ പ്രധാന പ്രവർത്തനങ്ങളിൽ ഒന്ന് ഡിജിറ്റൽ മാഗസീനകളാണ്.സ്കൂളിലെ ഹെഡ്മിസ്ട്രസ്, കൈറ്റ് മിസ്ട്രസ്, ലിറ്റിൽ കൈറ്റ്സ് മാഗസിൻ എഡിറ്റോറിയൽ അംഗങ്ങൾ എന്നിവർ ചേർന്ന് സ്കൂളിലെ പ്രവർത്തനങ്ങളും കുട്ടികളുടേയും അദ്ധ്യാപകരുടെയും രചനകളും ചേർത്താണ് മാഗസിൻ തയാറാക്കുന്നത്. മാഗസിന്റെ ലേയൗട്ടുകളും രചനകളുടെ ടൈപ്പിങ്ങുമെല്ലാം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് നിർവഹിക്കുന്നത്. മാഗസീൻ എഡിറ്റർ തിരഞ്ഞെടുപ്പിനായി മത്സരം നൽകി. കുട്ടികൾ പണിപ്പുരയിലാണ്.മാഗസീൻ എഡിറ്റർ ആയി നിരഞ്ജൻ . എസ് യെ തിരഞ്ഞെടുത്തു.
സ്കൂൾ ക്യാമ്പ്
ലിറ്റിൽ കൈറ്റ്സിലെ 2020-23 ബാച്ചിലെ കുട്ടികളുടെ സ്കൂൾ ക്യാമ്പ് ജനുവരി 27ന് സ്കൂളിൽ വെച്ചു നടത്തി. പിടിഎ പ്രസിഡൻറ്,പ്രിൻസിപ്പൽ ,സീനിയർ അസിസ്റ്റന്റ് ,സ്റ്റാഫ് സെക്രട്ടറി എന്നിവർ പങ്കെടുത്ത ഉത്കടന ചടങ്ങിൽ പിടിഎ പ്രസിഡൻറ് ഉൽഘാടനം നിർവഹിച്ചു ,ലിറ്റിൽ കൈറ്റ് മാസ്റ്റർ ജ്യോതിലാൽ ബി സ്വാഗതവും മിസ്ട്രസ് ലത. ജി എസ് നന്ദിയും പറഞ്ഞു .കോവിഡ് സാഹചര്യത്തിൽ ആവശ്യമായ ക്രമീകരണങ്ങളും പ്രോട്ടോക്കാളുകളുo പാലിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. എല്ലാ കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് /, എസ്. ഐ.റ്റി.സി ജ്യോതിലാൽ ബി കൈറ്റ്സ് മിസ്ട്രസ് ശ്രീമതി. ലത. ജി എസ് എന്നിവർ ക്യാമ്പിനു നേതൃത്വം നൽകി.
അനിമേഷനും , പ്രോഗ്രാമിഗും, മൊബൈൽ ആപ്പും , കളികളും , ഭക്ഷണവുമെല്ലാം കുട്ടികൾക്ക് വേറിട്ട അനുഭവമായി. പുതിയ പ്രതീക്ഷകളോടെ വൈകുന്നേരം നടന്ന വീഡിയോ കോൺഫറൻസിൽ കുട്ടികൾ വാചാലരായി. മാസ്റ്റർ ട്രെനർ ഷീബ ടീച്ചറിന്റെ വാക്കുകൾ കുട്ടികൾക്ക് ഊർജ്ജം നൽകി. രാവിലെ 9.30 ആരംഭിച്ച ക്യാമ്പ് 4.40 ന് അവസാനിച്ചു.
ലാബുകളുടെ സജ്ജീകരണം
ഒരു ഇടവേളക്കു ശേഷം ഐറ്റി ക്ലാസ്സുകളും പരീക്ഷകളും സജീവ മായപ്പോൾ ലാബുകളുടെ സജീകരണത്തിനു ലിറ്റിൽ കൈറ്റ് കുട്ടികൾ മുന്നിട്ടിറങ്ങി . 2 ലാബുകളും പ്രവർത്തനക്ഷമമായി . ഐറ്റി അധ്യാപകരും ലിറ്റിൽ കൈറ്റ്സും ചേർന്ന് ലാബ് പ്രവർത്തനങ്ങൾ പൂർണതോതിൽ എത്തിച്ചു .
ലിറ്റിൽ കൈറ്റ് 2020-23 ബാച്ച് പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ് 2019-22 ബാച്ച് പ്രവർത്തനങ്ങൾ